Archive by Author

രഞ്ജിനി ഹരിദാസിനെന്താ കൊമ്പുണ്ടോ..?

Posted 17 May 2013 | By | Categories: പ്രതികരണം, വാര്‍ത്തകള്‍, വിശകലനങ്ങള്‍ | 35 Comments

രഞ്ജിനി ഹരിദാസിനെ അഹങ്കാരി എന്ന് വിളിച്ചാൽ അത് കൂടിപോകുക ഒന്നുമില്ല. അമ്മാതിരി പണിയല്ലേ ഇന്നവൾ എയർപോർട്ടിൽ കാണിച്ചത്‌.. എവിടെയും അഹങ്കാരം കൈയ്യിൽ കൊണ്ട് നടക്കുന്നവരാണ് പൊതുവെ സെലിബ്രട്ടി ആയി പോകുന്ന ആരും. അത് അനവസരത്തിൽ പുറത്ത് എടുത്ത് മാലോകരുടെ മുന്നിൽ ആളാകാൻ ശ്രമിക്കുമ്പോൾ അവർ പോലും അറിയുന്നില്ല, അവർ വെറും ചെറിയവർ മാത്രമല്ല കഞ്ഞികളും കൂടിയാണ് എന്ന്. നാട്ടിൽ ഇപ്പോൾ പീഡനങ്ങളുടെ കാലമാണ്. പീഡനങ്ങൾ ഏറിയപ്പോൾ സർക്കാർ തന്നെ പറഞ്ഞു പെണ്‍കുട്ടികൾ മൊബൈലിൽ നിന്ന് വിളിച്ചാൽ പോലും [...]

312 total views, 12 views today

വീണ്ടും കത്തുന്ന മുടി വിവാദം

Posted 14 May 2013 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സാമൂഹികം | 73 Comments

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരത്തിൻറെ തിരുകേശപ്പള്ളിയെയും തിരുകേശത്തെയുംച്ചൊല്ലി കഴിഞ്ഞ കുറെ നാളുകളായി വിവാദങ്ങളും സജീവ ചർച്ചകളും നടന്നു വരികയാണ്. പത്രങ്ങളും ചാനലുകളും എന്തിനു ഫേസ്ബുക്ക് ചർച്ചക്കാരും, ബ്ലോഗർമ്മാരും തിരിച്ചും മറിച്ചും ചർച്ച ചെയ്തു വിഷയം ഒരുവിധം ആക്കിവെച്ചിരിക്കുമ്പോൾ പുതിയ വിവാദം മെല്ലെ തലപൊക്കിയിരിക്കുകയാണ്. തിരുകേശം ഇപ്പോൾ പുതിയ വഴിത്തിരിവിൽ നിൽക്കുകയാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാർ കോണ്‍ഗ്രേസ്സിലെ എല്ലാ കാർന്നോർമ്മാരെയും നേരിൽ കണ്ടു ബിരിയാണിയും [...]

443 total views, no views today

സഖാവ് ടി പി താങ്കൾക്കു മരണമില്ല

Posted 05 May 2013 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വിശകലനങ്ങള്‍ | 42 Comments

സഖാവ് ടി. പി കൊല്ലപ്പെട്ടിട്ടു ഇന്ന് ഒരു വർഷം തികയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് ” “കൊല്ലാം… പക്ഷേ തോൽപിക്കനാവില്ല” എന്ന ടി. പി യെ സ്നേഹിച്ചിരുന്നവരുടെ വാക്കുകളാണ്. സി പി എം വിമതനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ (ആര്‍ എം പി) നേതാവും കൂടിയായിരുന്ന സഖാവ് ചന്ദ്രശേഖരനെ 2012 മെയ് നാലിന് ഒഞ്ചിയം വള്ളിക്കാട് ബ്രദേഴ്‌സ് ക്ലബ്ബിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ച കെ.എല്‍.18.എ. 6395 പള്‍സര്‍ മോട്ടോര്‍ ബൈക്കില്‍നിന്ന് താഴെ തള്ളിയിട്ടാണ് അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നത്. [...]

358 total views, no views today

ചില കാര്യങ്ങൾ മറച്ചു വെയ്ക്കാൻ കഴിയില്ല

Posted 02 May 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വിശകലനങ്ങള്‍ | 46 Comments

സൗദിയിൽ ആയിരിക്കുമ്പോൾ “സൗദി അറേബ്യയെ കുറിച്ച് നീ ഒരക്ഷരം പറഞ്ഞു പോകരുത്” എന്ന് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്, എന്നാലിപ്പോൾ അവരെന്നോട് പൊറുക്കും എന്ന് കരുതികൊണ്ട് ചിലത് പറയുന്നു. നിതാഖത്ത് നിയമം വന്നപ്പോഴും ബ്ലോഗിൽ ഒന്നും എഴുതാതെ മാറി നിന്നത് ആ സുഹൃത്തുക്കളോടുള്ള സ്നേഹം കൊണ്ടായിരുന്നു. ഇപ്പോഴും സൗദിയെ എൻറെ രണ്ടാം രാജ്യമായി തന്നെ കാണുകയാണ്. ആദ്യം അന്നം തന്നത് ദുബായ് ആണെങ്കിലും ചില കാര്യങ്ങളിൽ സൗദി തന്നെയാണ് നല്ലത്. ആ ബഹുമാനം നിലനിർത്തി കൊണ്ട്, ഇതൊരു [...]

466 total views, 1 views today

കുറും കവിതകൾ – നാല്

Posted 29 April 2013 | By | Categories: കവിതകള്‍ | 10 Comments

കടം കിട്ടാതെ വരുമ്പോൾ മാത്രം ഓർക്കപ്പെടാനുള്ളതാണ് കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓർത്തു കൊള്ളണമെന്നില്ല. ഒറ്റ നീ എന്നെ തനിച്ചാക്കി പോയത് എങ്ങോട്ടെന്ന ചോദ്യത്തിനവൾ പെട്ടെന്ന് തന്നെയുത്തരവും പറഞ്ഞു വെറുതെ… ആരോ വിളിച്ചത് പോലെ തോന്നി മിസ്കോൾ നിൻറെ ഫോണിലേക്ക് വന്ന മിസ്കോൾ ആരുടെതാണ് പ്രിയേ..? “അത്… അതെൻറെ കെട്ട്യോൻറെയാ…? അപ്പൊ ഞാനാരാ ….? തിരിച്ചു വരവ് തിരിച്ചു വരാമെന്ന് പറഞ്ഞു പോകുമ്പോഴും ഞാനറിഞ്ഞിരുന്നില്ല നീ വരില്ല എന്ന് തിരികെ വരാൻ വേണ്ടിയല്ലല്ലോ- നമ്മൾ യാത്രകൾ പറഞ്ഞു പോകുന്നത് [...]

218 total views, no views today

അത് വെറുക്കപ്പെട്ട പരസ്യം ….!!

Posted 23 April 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍ | 59 Comments

പരസ്യങ്ങൾ എല്ലായിപ്പോഴും വിപണിയിൽ വരുന്ന സാധനങ്ങളുടെ ഗുണ-നിലവാരം ഉപഭ്ക്താവിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കപ്പെടുന്ന ഒന്നാണ്. പരസ്യ നിർമ്മാണ കമ്പനികൾ ഇന്നിപ്പോൾ പരസ്യങ്ങൾ ഏതുവിധേനയും മികച്ചതാക്കി തീർക്കുന്നതിനായി മാത്സരികമായി പോലും പ്രവൃത്തിക്കാറുണ്ട്. പരസ്യങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ തന്നെ അത് ഉപഭ്ക്താവിലും ഗുണഭോക്താവിലും എത്രമാത്രം സ്വാധീനം ചെലുത്തും എന്നെല്ലാം ഒരു അപഗ്രഥനം കൂടി നടത്തിയതിനു ശേഷമാകും പരസ്യങ്ങൾ സംപ്രേക്ഷണത്തിനു നൽകുക. പരസ്യനിർമ്മാണത്തിൽ ക്രിയേറ്റിവിറ്റിക്ക് ധാരാളം അവസരങ്ങളും അത് നല്ലതു പോലെ പ്രകടിപ്പിക്കുവാനും ഉള്ള അവസരങ്ങൾ ഉണ്ട്. എന്നാൽ ക്രിയേറ്റിവിറ്റി എന്നത് [...]

398 total views, no views today

ലോകഭൗമദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്‌

Posted 23 April 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍ | 20 Comments

ഇന്ന് ഏപ്രിൽ 22, ലോക ഭൗമദിനം. പണ്ട് ഗ്രാമ പ്രദേശം എന്നത് പച്ചപ്പുകൾ നിറഞ്ഞ, മാലിന്യം ഒട്ടുമില്ലാത്ത ശുദ്ധവായു മാത്രമുള്ള, കണ്ണീർ പോലുള്ള നീർജലം ഒഴുകുന്ന പുഴകളും കൊണ്ട് സമ്പന്നമായ പ്രദേശമായിരുന്നു. പഴയ ഗ്രാമ ഭംഗിയും സംശുദ്ധിയും എല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു. സ്വയം നഷ്ടമായത് അല്ലാത്തത് കൊണ്ട് അങ്ങനെ പറയുകയും നിർവാഹമില്ല, നാം നഷ്ടപ്പെടുത്തി എന്ന് തന്നെ പറയാം. പച്ചപ്പ്‌ നിറഞ്ഞ നമ്മുടെ സ്വന്തം കേരളം ഇന്ന് പച്ചപ്പ്‌ നഷ്ടപ്പെട്ട്, സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു പ്രകൃതിയുടെ കരച്ചിലിൽ വീണു [...]

213 total views, no views today

ഓർമ്മയിലെ ചില രുചിഭേദങ്ങൾ (മാന്ത്രിക ചായ / തട്ട് ചായ)

Posted 19 April 2013 | By | Categories: അനുഭവം, പരമ്പരകള്‍, ലേഖനങ്ങള്‍ | 16 Comments

ഓർമ്മയിലെ ചില രുചിഭേദങ്ങൾ – ഭാഗം രണ്ട് ഹരിപ്പാട് മുരളി ഹോട്ടൽ – മാന്ത്രിക ചായ / തട്ട് ചായ പനങ്ങാട് ഷാപ്പിനെ കുറിച്ചായിരുന്നല്ലോ ആദ്യ കുറിപ്പിൽ.. പനങ്ങാട് ഷാപ്പിലെ കക്കയിറച്ചിയും, കാടയിറച്ചിയും, ചെമ്മീൻ ഉലർത്തിയതും ഇന്നും നാവിൽ വെള്ളം ഊറിക്കുന്ന ഓർമ്മകൾ തന്നെയാണ്. രുചിയുടെ നാനാവിധങ്ങൾ അനുഭവിച്ചറിയുകയും, അത് ഓർമ്മയിൽ നിന്നെടുത്ത് നിങ്ങൾക്കായി ഇവിടെ പകർത്തുകയും ചെയ്യുമ്പോൾ ഒരു നല്ല രുചിയുടെ, വേറിട്ട രുചിയുടെ ആസ്വാദ്യത നിങ്ങൾക്കും അനുഭവിച്ച് അറിയാനാകും. ഓർമ്മയിലെ ചില രുചിഭേദങ്ങൾ എന്ന [...]

303 total views, no views today

ഓർമ്മയിലെ ചില രുചിഭേദങ്ങൾ (പനങ്ങാട് ഷാപ്പ് / കക്കയിറച്ചി / കാടയിറച്ചി)

Posted 16 April 2013 | By | Categories: അനുഭവം, പരമ്പരകള്‍, ലേഖനങ്ങള്‍ | 26 Comments

ഓർമ്മയിലെ ചില രുചിഭേദങ്ങൾ – ഭാഗം ഒന്ന് പനങ്ങാട് ഷാപ്പ് കക്കയിറച്ചി / കാടയിറച്ചി ഓർമ്മയിൽ നമ്മൾ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ നമ്മളിൽ ചിലർക്കെങ്കിലും കാണും. അത് ചിലപ്പോൾ ബാല്യത്തെയോ, പഠിച്ച സ്കൂളിനെയോ, ചില സംഭവങ്ങളെയോ കുറിച്ചുള്ളതാകാം . എന്നാൽ ബാല്യവും അതിലെ ഓർമ്മകളും പ്രിയപ്പെട്ടവ തന്നെ ആയിരിക്കുമ്പോഴും നമ്മൾ യാത്ര ചെയ്ത സ്ഥലങ്ങൾ, പഴയ ജോലി സ്ഥലത്ത് ഒന്നിച്ചു താമസിച്ചിരുന്നവർ (അത് വേറെ രാജ്യമാകുമ്പോൾ പ്രത്യേകിച്ചു…), പഴയ സ്ഥലങ്ങൾ , ഇടപഴകിയവർ അങ്ങനെ ചിലതെങ്കിലും ഓർമ്മയിൽ [...]

410 total views, 1 views today

മലയാളികൾക്ക് വിഷുകൈനീട്ടമായി “മലയാളി” മാഗസിൻ

Posted 09 April 2013 | By | Categories: ലേഖനങ്ങള്‍ | 24 Comments

പ്രവാസം പലരീതിയിൽ ഉണ്ട്. കേരളത്തിൽ നിന്ന് വിട്ട് ഉപജീവനമാർഗ്ഗം തേടി പോകുന്ന എല്ലാ മലയാളികളും പ്രവാസികൾ തന്നെയാണ്. എന്നാൽ പ്രവാസം തന്നെ തിരിച്ചു വരപ്പെടുന്നതും, ഒരിക്കലും തിരികെ വരാൻ സാധിക്കത്തതുമായ രണ്ടു തരം പ്രവാസമായി തരം തിരിക്കാം. ഗൾഫ് മലയാളികളെ ഒന്നാം വിഭാഗത്തിൽ പെടുത്താം, നിയമം അനുശാസിക്കത്തതിനാൽ, സിറ്റിസണ്‍ഷിപ്പ് ലഭിക്കാത്തതിനാൽ തിരികെ മടങ്ങിയെ സാധിക്കയുള്ളൂ .. എന്നാൽ അമേരിക്കൻ- യുറോപ്യൻ മലയാളികളിൽ ഭൂരിഭാഗവും ഒരിക്കലും തിരികെ പോകാൻ കഴിയാതെ ഇവിടെ പെട്ടുപോകുന്നവരും, ഒരിക്കലും തിരികെ മടങ്ങാൻ ആഗ്രഹം [...]

522 total views, no views today

രക്തദാനം മഹാദാനം മാത്രമല്ല, മാനുഷികം കൂടിയാണ്.

Posted 23 March 2013 | By | Categories: ലേഖനങ്ങള്‍, വിശകലനങ്ങള്‍, സാമൂഹികം | 9 Comments

രക്തം ദാനം ചെയ്യുക ഒരു പുണ്യ പ്രുവൃത്തി മാത്രമല്ല ഒരു ജീവൻ നിലനിർത്തുവാൻ സഹായിക്കുക കൂടി ആകുക എന്ന് പറയുമ്പോൾ ജഗദീശ്വരൻ കനിഞ്ഞനുഗ്രഹിക്കുക എന്നും അർത്ഥമുണ്ട് . ഇന്ന് നമ്മുടെ ആസ്പത്രികളിൽ അഡ്മിറ്റ്‌ ചെയ്യപ്പെടുന്ന ഭൂരിപക്ഷം രോഗികൾക്കും പലതരത്തിലുള്ള ശസ്ത്രക്രിയകൾ ആവശ്യമായി വരുന്നുണ്ട്. രക്തം വേണ്ടി വന്നേക്കും എന്നുള്ളത്, പലപ്പോഴും രോഗികളെ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു കഴിയുമ്പോൾ മാത്രം ചിന്തിക്കുന്ന ഒന്നാണ്. സുഹൃത്തുക്കളുടെയും, അവരുടെ സുഹൃത്തുക്കളേയും ഫോണിൽ ബന്ധപ്പെട്ടു, വെപ്രാളപ്പെട്ടു ആളുകളെ ബ്ലഡ്‌ ഗ്രൂപ്പ് അറിയില്ല എങ്കിൽ കൂടി [...]

336 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: