Archive for 'രാഷ്ട്രീയം'

വീണ്ടും കത്തുന്ന മുടി വിവാദം

Posted 14 May 2013 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സാമൂഹികം | 73 Comments

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരത്തിൻറെ തിരുകേശപ്പള്ളിയെയും തിരുകേശത്തെയുംച്ചൊല്ലി കഴിഞ്ഞ കുറെ നാളുകളായി വിവാദങ്ങളും സജീവ ചർച്ചകളും നടന്നു വരികയാണ്. പത്രങ്ങളും ചാനലുകളും എന്തിനു ഫേസ്ബുക്ക് ചർച്ചക്കാരും, ബ്ലോഗർമ്മാരും തിരിച്ചും മറിച്ചും ചർച്ച ചെയ്തു വിഷയം ഒരുവിധം ആക്കിവെച്ചിരിക്കുമ്പോൾ പുതിയ വിവാദം മെല്ലെ തലപൊക്കിയിരിക്കുകയാണ്. തിരുകേശം ഇപ്പോൾ പുതിയ വഴിത്തിരിവിൽ നിൽക്കുകയാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാർ കോണ്‍ഗ്രേസ്സിലെ എല്ലാ കാർന്നോർമ്മാരെയും നേരിൽ കണ്ടു ബിരിയാണിയും [...]

442 total views, 29 views today

സഖാവ് ടി പി താങ്കൾക്കു മരണമില്ല

Posted 05 May 2013 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വിശകലനങ്ങള്‍ | 42 Comments

സഖാവ് ടി. പി കൊല്ലപ്പെട്ടിട്ടു ഇന്ന് ഒരു വർഷം തികയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് ” “കൊല്ലാം… പക്ഷേ തോൽപിക്കനാവില്ല” എന്ന ടി. പി യെ സ്നേഹിച്ചിരുന്നവരുടെ വാക്കുകളാണ്. സി പി എം വിമതനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ (ആര്‍ എം പി) നേതാവും കൂടിയായിരുന്ന സഖാവ് ചന്ദ്രശേഖരനെ 2012 മെയ് നാലിന് ഒഞ്ചിയം വള്ളിക്കാട് ബ്രദേഴ്‌സ് ക്ലബ്ബിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ച കെ.എല്‍.18.എ. 6395 പള്‍സര്‍ മോട്ടോര്‍ ബൈക്കില്‍നിന്ന് താഴെ തള്ളിയിട്ടാണ് അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നത്. [...]

358 total views, 3 views today

പെന്‍ഷന്‍ പ്രായം അറുപതു ആക്കണം (അതോ അറുപത്തഞ്ചോ…?)

Posted 15 January 2013 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 18 Comments

പെന്‍ഷന്‍ പ്രായം അറുപതു വയസാക്കി പറ്റിയാല്‍ അറുപത്തഞ്ചു വയസ്സെങ്കിലും ആക്കി എല്ലാ ചുള്ളന്‍മ്മാരേയും ചെറുപ്പക്കാരാക്കി നിലനിര്‍ത്തണം. വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ കയറുന്ന എല്ലാവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണെന്ന നിലപാടില്‍ മാറ്റമൊന്നുമില്ലന്നു ധനമന്ത്രി മാണിസാര്‍ പറഞ്ഞു കഴിഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള കൂടുതല്‍ പ്രയോജനം വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയാല്‍ ലഭിക്കും എന്നുള്ളത് പകല്‍പോലെ സത്യമാവുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ ഉള്ള മറ്റു സമസ്ഥനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതു ആണെന്നിരിക്കെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അറുപതോ അറുപത്തഞ്ചോ എന്ന് [...]

128 total views, no views today

മഅദനിയോടുള്ള നീതിനിഷേധം ഇനി എത്രനാള്‍ …?

Posted 09 December 2012 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 18 Comments

നീതിയും കാട്ടുനീതിയും രണ്ടു വിഭാഗങ്ങളിലായി ചിന്തിക്കേണ്ടുന്ന ഒന്നാണ്. നീതി എന്നത് ആര്‍ക്കും കിട്ടേണ്ട ഒന്നാണ്. അത് ഒരു സാധരണ പൌരന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും അവകാശവുമാണ്. എന്നാല്‍ കാട്ടുനീതി ഓരോരുത്തരുടെയും സ്റ്റാറ്റസ് അനുസരിച്ചു മാത്രമേ ലഭ്യമാകുകയുള്ളൂ. ഉദാഹരണത്തിന് സാധാരണക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌താല്‍ വീട്ടില്‍ വന്നു ഉറക്കത്തില്‍ പിടലിക്ക് കുത്തിപിടിച്ച്‌ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു വലിച്ചിഴച്ചു പോലീസ് ജീപ്പിലേക്കു കയറ്റും. അല്പം കാശും സ്വാധീനവും ഉണ്ടെങ്കില്‍ പോലീസ് ജീപ്പില്‍ നിന്ന് സര്‍ക്കിള്‍ ഏമാന്‍ മാത്രം ഇറങ്ങി വന്നു [...]

105 total views, no views today

പ്ലീസ് ..പ്ലീസ്.. ഒന്ന് നന്നാവൂ

Posted 17 August 2012 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 10 Comments

ലോകത്തെല്ലായിടത്തും കമ്യൂണിസം നശിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവിടെ കൊച്ചു കേരളത്തില്‍ കാലഹരണപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ആ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തന്നെയല്ലേ. കാലഹരണപ്പെട്ട പ്രസ്ഥാനം എന്ന് ചീത്തപ്പേര് ഉള്ളപ്പോഴും അത് നിലനിന്നു പോകുന്നത് ആ പ്രസ്ഥാനത്തില്‍ ഇപ്പോഴും ആളുകള്‍ (അണികള്‍ ) അടിയുറച്ചു തന്നെ നിലകൊള്ളുന്നതിനാല്‍ ആണ്. പാവങ്ങളുടെ പ്രസ്ഥാനം എന്ന് പറഞ്ഞു വീമ്പു പറയുമ്പോഴും അത് എത്ര മാത്രം പ്രാവൃത്തികമാക്കപ്പെടുന്നു എന്നുള്ളത് ചോദിക്കാതിരിക്കുകയായവും ഭേദം. കേരളത്തിലെ ഒരു നേതാവിന്റെയും മിടിക്കു കൊണ്ടല്ല ഈ പ്രസ്ഥാനം ഇപ്പോഴും കടപുഴകി വീഴാതെ നിലകൊള്ളുന്നത്, [...]

109 total views, 1 views today

മൂന്നു നഴ്സുമാര്‍ ആത്മഹത്യ ചെയ്തില്ല (ശുഭപര്യവസാനം)

Posted 17 August 2012 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 8 Comments

കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‍സുമാരുടെ സമരം ആത്മഹത്യാഭീഷണിക്കും വലിയ സംഘര്‍ഷത്തിനും ഒടുവില്‍ സന്തോഷത്തിനു വക നല്‍കി പരയവസാനിപ്പിച്ചത് ഏതായാലും നന്നായി. ഇതെന്തുകൊണ്ട് നേരെത്തെ നടന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ മത – ജാതി വോട്ട ബാങ്ക് ലക്‌ഷ്യം വച്ച് സുതാര്യ ഭരണം എന്ന പേരില്‍ നടത്തുന്ന ഭരണം കൊണ്ട് നഴ്സുമാരെ പോലെയുള്ളവരെ അവഗണിച്ചത് എന്ത് കൊണ്ട്..? ഇവിടെ സുതാര്യത നഴസുമാരുടെ കാര്യത്തില്‍ ഇല്ലാതെ പോയത് മാധ്യമങ്ങള്‍ ഏറ്റു പിടിച്ചപ്പോള്‍ കൊള്ളേണ്ടയിടത്ത് കൊണ്ടു. സമരക്കാരുടെ ആവശ്യങ്ങള്‍ [...]

105 total views, 1 views today

വെല്‍ഡണ്‍ യൂസഫലി വെല്‍ഡണ്‍

Posted 21 July 2012 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 12 Comments

അധികാരത്തിന്റെയും സുഖലോലുപതയുടെയും കസേരകളില്‍ നിന്നും ആരും ഇറക്കിവിടാതെ ഇറങ്ങി പോകുന്നവര്‍ കുറവാണ്. ചരിത്രത്തില്‍ അധികാരത്തില്‍ എത്തിയവരില്‍ ചിലരെങ്കിലും എങ്ങനെയെങ്കിലും അവിടെ കടിച്ചു തൂങ്ങുവാനോ, കാലാവധി കഴിഞ്ഞാലും ഇറങ്ങികൊടുക്കതെയും, ഇറങ്ങിയാല്‍ തന്നെ എങ്ങനെയെങ്കിലും അവിടെ തന്നെ ഒന്നൂടെ കയറി പറ്റുവാനും ശ്രമിക്കുന്നവര്‍ ആണ്. കാലികമായ മാറ്റം എന്ന് പറയുന്നത് അതും അധികാരമില്ലാതെ, പത്രാസില്ലാതെ തുടര്‍ന്നുള്ള കാലം വെറും മനുഷ്യരായി ജീവിക്കുവാന്‍ അവര്‍ക്കാവില്ല എന്നത് തന്നെയാണ് അതിനു കാരണം. പ്രമുഖ പ്രവാസി മലയാളിയും വ്യവസായിയുമായ എം.എ യൂസഫലി എയര്‍ ഇന്ത്യയുടെ [...]

110 total views, 2 views today

സക്കറിയയും ദിനോസറും പിന്നെ സിപിഎമ്മും

Posted 09 June 2012 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍ | 17 Comments

എഴുത്തുകാര്‍ – സാംസ്കാരിക നായകന്‍മ്മാര്‍ തുടങ്ങിയവര്‍ ജനനന്മയ്ക്കും നാടിനും വേണ്ടി എന്നും ശബ്ദിച്ചിട്ടുള്ളവരും പ്രതികരിച്ചിട്ടുള്ളവരും ആണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതികരണ ശേഷിയുള്ള എഴുത്തുകാര്‍ ഇന്നില്ല എന്ന് തന്നെ പറയാം. എല്ലാവരും പ്രശസ്തിക്കു വേണ്ടിയോ അതുമല്ലങ്കില്‍ ഭയം കാരണമോ പറയേണ്ടത് പലപ്പോഴും പറയുന്നില്ല. പ്രതികരണശേഷി നഷ്ടപെട്ടവര്‍ ആണ് എല്ലാ എഴുത്തുകാരും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഭയം തന്നെയാണ് മുഖ്യകാരണം. ജീവനില്‍ കൊതിയുള്ളവര്‍ തന്നെയാണ് അവരും. പ്രതികരിക്കുന്നവരെ ശത്രുപട്ടികയില്‍ പെടുത്തി അവരെ ലിസ്റ്റ് തയ്യാറാക്കി ഉന്മൂലനം ചെയ്യുന്ന ഒരു [...]

83 total views, 1 views today

കൊലവിളി പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ്‌

Posted 28 May 2012 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 17 Comments

സി.പി.എം നേതാക്കള്‍ക്ക് ഇപ്പോള്‍ കണ്ടകശനിയുടെ കാലമാണ് എന്ന് തോന്നുന്നു. അല്ലെങ്കില്‍ പ്രസംഗം അധികപ്രസംഗമായി പോകുമോ…? വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എല്ലാ രാഷ്ട്രീയ പ്രസ്ഥാന ങ്ങളുടെയും രാഷ്ട്രീയ തത്വസംഹിത ആണെങ്കിലും, അതല്പം കൂടുതല്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആണെന്ന് തോന്നുന്നു. വി.എസ്സിന്റെ സമയമാണോ പിണറായുടെ സമയമാണോ ഇതില്‍ ആരിലാണ് ശുക്രന്‍ ഉദിച്ചു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ നമുക്ക് ചിരിക്കാനേ കഴിയൂ…? വാളെടുത്തവന്‍ വെളിച്ചപ്പാട് എന്നാ തിയറി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അന്ത്യം കുറിക്കുകയോ, ശവക്കുഴി തോണ്ടുകയോ ചെയ്യും. ജനസമരത്തിനു ചുക്കാന്‍ [...]

125 total views, no views today

മോഡിയും സച്ചിനും വിദ്യയും ഹസ്സാരയും ഔട്ട്‌ മമതയും അഞ്ജലി ഗോപാലനും ഇന്‍

Posted 19 April 2012 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍ | 11 Comments

ടൈം മാഗസിന്‍ നടത്തിയ ലോകത്തെ ശക്തമായി രണ്ടായിരത്തി പന്ത്രണ്ടില്‍ സ്വാധീനിച്ച നൂറു പേരുടെ അവസാന ലിസ്റ്റില്‍ നമ്മുടെ ഭാവി പ്രധാന മന്ത്രി എന്ന് വാഴത്തപ്പെടുന്ന നരേന്ദ്ര മോഡി എട്ടിന്റെ പണികിട്ടി പുറത്തേക്ക് പോയി. പഠിച്ച പണി പതിനട്ടും പയറ്റി (ഇത് ഞാന്‍ പറഞ്ഞതല്ല, അവിടുത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞതാണ്) ഇരുനൂറു പേരുടെ ലിസ്റ്റില്‍ നിന്ന് മോഡി മൂന്നാമത് എത്തിയിരുന്നു. നോമിനേഷന്‍ പോളില്‍ വല്ലാത്ത കുതിപ്പ് നടത്തിയ മോഡിക്ക് കിട്ടിയത് 2,56,792 വോട്ടും, എന്നാല്‍ ഇതിയാനെ ആ ഭാഗത്തേക്ക് അടുപ്പിക്കരുത്‌ [...]

54 total views, 1 views today

കരസേനയുടെ സായുധ യൂണിറ്റ് മാര്‍ച്ച് (?)

Posted 05 April 2012 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 10 Comments

The January night Raisina Hill was spooked: Two key Army units moved towards Delhi without notifying Govt By Shekhar Gupta with Ritu Sarin and Pranab Dhal Samanta This is a story you would tell with extreme care and caution. But it so starkly characterises the current state of top-level politico-military relations that it is a [...]

100 total views, 1 views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: