ആറന്മുള പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍

മലയാള സിനിമയില്‍ അമ്മവേഷങ്ങളിലൂടെ അഭിനത്തിന്റെ ആറു പതിറ്റാണ്ട് പൂരത്തിയാക്കി അഞ്ചുറോളം സിനിമകളില്‍ ശ്രദ്ധേയായ അഭിനയം കാഴ്ച വെച്ച അതുല്യനടി ആറന്മുള പൊന്നമ്മ(96) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വിടവങ്ങിയപ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു അമ്മയെ കൂടി നഷ്ടമായി. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ മുത്തശ്ശിയായ ആറന്‍മുള പൊന്നമ്മ അവസാനകാലം സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു താമസം.

1914 മാര്‍ച്ച് 22 മാലേത്ത് കേശവപിള്ളയുടെയും പാര്‍വതി അമ്മയുടെയും അഞ്ചു മക്കളില്‍ ഒരാളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു ജനനം . ചെറുപ്പം മുതലേ കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യം നേടിയ പൊന്നമ്മ പതിനാലാം വയസില്‍ പാലായിലെ ഒരു പ്രൈമറി സ്‌കൂളില്‍ സംഗീതാധ്യാപികയായി. പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ തുടര്‍ പഠനത്തിനുശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി. ഗായകന്‍ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി ഇരുപത്തി ഒന്‍പതാം വയസില്‍ ഭാഗ്യലക്ഷ്മി എന്ന നാടകത്തിലൂടെയാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായ അവര്‍ 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേയ്ക്ക് എത്തി.

അഭിനയ കാലങ്ങളിലെല്ലാം പൊന്നമ്മയെ തേടിയെത്തിയത് അമ്മവേഷങ്ങളായിരുന്നു. ആദ്യകാല നായകന്മാരായ തിക്കുറിശ്ശി, പ്രേം നസീര്‍ , സത്യന്‍ , ശിവാജി ഗണേശന്‍, കല്മാലഹാസന്‍ , മധു, തുടങ്ങി സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ , സുരേഷ് ഗോപി, പുതുതലമുറയിലെ വരെയുള്ളവരുടെ കു‌ടെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു ചെറിയ കാര്യം അല്ല. എല്ലായിടത്തും കാരുന്യനിധിയായ അമ്മയായും പിന്നീട് അമ്മൂമ്മയായും ആറന്മുള പൊന്നമ്മയ്ക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചു എന്നത് ചെറിയ കാര്യം അല്ല. പൊന്നമ്മയുടെ മുഖത്തെ നിഷ്കളങ്കതയാവം അവര്‍ക്ക് അത്തരത്തിലുള്ള വേഷങ്ങള്‍ നിരവധി ലഭിക്കുവാന്‍ ഇടയാക്കിയതും.

1995 ല്‍ അടൂരിന്റെ കഥാപുരുഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 2006ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നിരവധി തവണ സംസ്ഥാന ബഹുമതിയും ലഭിച്ചിട്ടുണ്ട്. കഥാപുരുഷനിലെ അഭിനയത്തിനു സംസ്ഥാന അവാര്‍ഡ്, ദുബായ് അറ്റ്‌ലസ് ഫിലിം അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, എം.ജി. സോമന്‍ അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, സത്യന്‍ അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ് അഭിനയ ജീവിതത്തില്‍ പൊന്നമ്മയെ തേടിയെത്തിയ പുരസ്കാരങ്ങള്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അമ്മ വേഷങ്ങളുടെ ഉടമയ്ക്ക് തട്ടകത്തിന്റെ ആദരാഞ്ജലികള്‍

44 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: