ചില മൊബൈല്‍ ഫോണ്‍ കഥകള്‍
ഒന്ന്….
കത്തെഴുത്തുകള്‍ പഴകിയതിനാലാവണം പരിചയപ്പെട്ട് കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു : ” ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി ത്തരണം..”
ആദ്യം ഞാന്‍ മേടിച്ചു..
അപ്പോഴവള്‍ പറഞ്ഞു: “ഇനി എനിക്ക് കൂടി വാങ്ങിത്തരണം. അപ്പോള്‍ നമുക്കേറെനേരം…”
ഞാന്‍ പറഞ്ഞു : “വരെട്ടെ നോക്കാം..!!”
അതിനവളുടെ മറുപടി പെട്ടെന്നായിരുന്നു..
“ചേട്ടനോടാദ്യം പറഞ്ഞുവെന്നേയുള്ളൂ.പറ്റില്ലങ്കില്‍ പറയണം.എനിക്കടുത്താളിനെ…”
രണ്ട്….
“മിസ്കോളുകള്‍ തന്നിട്ടും എന്തേ തിരിച്ച് വിളിക്കാഞ്ഞത്. ഞാന്‍ തന്നെ വിളിക്കണമെങ്കില്‍ നമുക്കീ ബന്ധം ഇവിടെ വെച്ചവസാനിപ്പിക്കാം.” അവള്‍ കരഞ്ഞ്കൊണ്ടാണങ്കിലും അവളുടെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നിരുന്നു.
“ചാര്‍ജ്ജ് ചെയ്തിട്ട് വിളിക്കാമെന്ന് കരുതുയിരിക്കുകയായിരുന്നു.” ഞാനൊരു കള്ളം പറഞ്ഞു..
“ശരി…ശരി…അത് കഴിഞ്ഞ് വിളിക്കുക..അതുവരെ, ബൈ..ബൈ…”
41 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







