വി എസ് : നിക്കണോ…? പോണോ…?
വി.എസ് അച്ചുതാനന്ദന്‍ എന്ന കേരളത്തിന്റെ മുഖ്യമന്ത്രി വരുന്ന തെരഞ്ഞെടുപ്പില്‍ മതസരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അത് മറ്റൊന്നും കൊണ്ടല്ല, അഞ്ചു വര്‍ഷം മുന്‍പ് നമ്മള്‍ ഒരു നല്ല പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തില്‍ കണ്ടിരുന്നു. ഒരു പ്രതിപക്ഷനെതാവിനു ഇതെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. പ്രായം പോലും വക വെയ്ക്കാതെ, അദ്ദേഹം നടത്തിയ മലയോരമെഖലകളിലെ നടന്നു കയറ്റം ഒരു തരം ആവേശം,ആയിരുന്നു. അദ്ദേഹത്തോടൊപ്പം സാധാരണ ജനം അണിനിരന്നു. ഒരു പക്ഷെ അതാവാം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 100-ല്‍ 100-ഉം കിട്ടി പാസായതും. ഇപ്പോള്‍ അദ്ദേഹം മത്സരിക്കതിരുന്നാല്‍ ഒരു നല്ല മുഖ്യമന്ത്രിയെയോ, ഒരു നല്ല പ്രതിപക്ഷനെതാവിനെയോ നമുക്ക് നഷ്ടമാകും. അത് കേരളത്തിലെ സാധാരണ ജനത്തെ സംബധിച്ച് ഒരു വലിയ നഷ്ടം തന്നെയാണ്.
എന്തുകൊണ്ട് പാര്‍ട്ടി അദ്ദേഹത്തോട് മത്സരിക്കരുതെ” എന്ന് പറയുന്നു..? തങ്ങളുടെ സ്വന്തം കാര്യങ്ങള്‍ യദെഷ്ടം നടത്താന്‍ പറ്റാത്തതിനാല്‍ അത് ഇഷ്ടം പോലെ ചെയ്യുവാന്‍ അച്ചുതാണ്ടാനെ പോലെ പോലെ ഒരാള്‍ പുറത്ത് നില്കുന്നത് തന്നെയാവും നല്ലത്. വി.എസ് പുറത്ത് പോകുന്നതോടെ പാര്‍ട്ടിക്കുണ്ടാകുന്ന വിലയിടിച്ചില്‍ കുറെ കാലങ്ങള്‍ കഴിയുമ്പോള്‍ മാറികിട്ടും, എന്നാലും അകത്തിരിക്കുന്ന വി.എസ്സിനേക്കാള്‍ അപകടകാരിയായാണ് പുറത്ത് നില്‍ക്കുന്ന വി.എസ് എന്നുള്ളത് ഇവര്‍ മനിസിലാക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പം, ജനങള്‍ക്ക് വേണ്ടി എന്തെങ്കിലും പറയാനും, ചെയ്യാനും ഒരു നേതാവ് അവര്‍ക്ക് വേണ്ടി ഇല്ലാതെ ആകുമ്പോള്‍ എവിടെയാണോ വി.എസ് ഉള്ളത് അവിടേക്ക് കുറച്ചു പേരെങ്കിലും പോകാതിരിക്കില്ല. ഗൌരിയമ്മയും, എം.വി.ആറും സി.പി.എം വിട്ടു പോയകാലമല്ല ഇപ്പോഴുള്ളത്. പാര്‍ട്ടിയേക്കാള്‍ വല്യ നേതാവാണ് വി.എസ്,എന്നുള്ളത് ശത്രുക്കള്‍ പോലും സമ്മതിച്ചു കൊടുക്കുന്ന കാര്യമാണ്. ഇന്നത്തെ നിലയില്‍ അദ്ദേഹത്തിനുള്ള ജനപിന്തുണ, ഇപ്പോള്‍ സി.പി.എമ്മിലോ, സി.പി ഐലോ ഉള്ള ആര്‍ക്കും ഉണ്ടെന്നു പറയുകയും വയ്യ.
അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിച്ചു. (നടന്നില്ലെങ്കില്‍ അതിനു കാരണം അദ്ദേഹമല്ല, അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമാണ്) അതിലീരെയും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു മൂന്നാര്‍ കയ്യേറ്റം തടയാന്‍, കൈയ്യേറിയ ഭൂമി തിരികെ പിടിക്കാന്‍ അദ്ദേഹം കൊണ്ട് പിടിച്ചു ശ്രമം നടത്തി. നമ്മുടെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പോലും എല്ലാവിധ പിന്തുണയും നല്‍കിയിട്ടും,ആ പദ്ധതി പാളിയെങ്കില്‍ അതിനു കാരണം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. തൊഴുത്തില്‍കുത്തും, ചെളിവാരിയെറിയലും, പാരവേയ്ക്കളും കഴിഞ്ഞു എല്ലാം അവസാനിച്ചപ്പോള്‍ കിട്ടിയത് പേരുദോഷം മാത്രം. അഴിമതിക്കാരായ യു.ഡി എഫ് മുന്‍മന്ത്രിമാര്‍ക്കെതിരെ ഒരു കൂസലും കൂടാതെ സ്വന്തം ശൈലിയില്‍ പോരാട്ടം തുടര്‍ന്നു. വികസനങ്ങള്‍ക്ക് ആദ്യം എതിര് നിന്നു എങ്കിലും സ്മാര്‍ട്ട് സിറ്റി പോലെയുള്ള കാര്യങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചു. സ്മാര്‍ട്സിറ്റി സിറ്റി എവിടെ എത്തിനില്‍ക്കുന്നു എന്നാരും ചോദിച്ചു വെറുതെ ബുദ്ധി മുട്ടിക്കരുത്. പ്ലീസ്…
താങ്കളോട് എനിക്കുള്ള എതിര്‍പ്പ്, എല്ലാ കാര്യങ്ങള്‍ക്കും ആദ്യം എതിര്‍ത്തിട്ട്, ഒടുവില്‍ യാതൊരു ഉളുമ്പും കൂടാതെ, അതു നല്ലത് എന്ന് തിരിച്ചറിഞ്ഞു കാലങ്ങള്‍ക്ക് ശേഷം മനംമാറ്റം സംഭവിച്ചത് പോലെ അതെല്ലാം നടപ്പാക്കാന്‍ വല്ലാത്ത വ്യഗ്രതയോടെ ഇറങ്ങിത്തിരിക്കുക. അതിനു ഉത്തമ ഉദാഹരണമാണ്: “എഡി ബി കരാര്‍ “. ആ പാവം പിടിച്ച എസ്.എഫ്.ഐ / ഡി.വൈ.എഫ്.ഐ പിള്ളേരെ പറഞ്ഞു വിട്ടു എന്തെല്ലാം പുകിലാണ് അതിന്റെ പേരില്‍ കേരളം കണ്ടത്. അതുപോലെ തന്നെ സ്മാര്‍ട്സിറ്റി കരാറും.
ഈ തെരഞ്ഞെടുപ്പില്‍ സി പി ഐ (എം) ഉള്‍പ്പെടുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ലക്‌ഷ്യം തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നല്ല. പകരം വി എസ്സിനെ എങ്ങനെ പുറത്താക്കാം എന്നതാണ്. വി എസ്സിനെ മത്സരിപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്‍റെ കാരണവും അതാണ്. വി എസ്സ് നിന്ന്, അഥവാ പാര്‍ട്ടി ജയിച്ചാല്‍ വീണ്ടും വി എസ്സിനെ തന്നെ മുഖ്യമന്ത്രി ആക്കേണ്ടി വരും. ഇനി അതല്ല പ്രതിപക്ഷത്ത് ആയാല്‍ അടുത്ത വര്‍ഷം കൊണ്ട് വി.എസ്സിന്റെ സ്വാധീനവും ജനകീയ പിന്തുണയും ഇല്ലാതെ ആക്കണം. അതിനു വി.എസ് പ്രതിപക്ഷത്ത് പോലും ഉണ്ടാകരുത് എന്നുള്ളത് അവരുടെ ആവശ്യം ആണ്. അത് കൊണ്ട് മാത്രമാണ് അനുകൂല സാഹചര്യം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ഇപ്പോഴും അവര്‍ വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നത്. പാര്‍ട്ടിയെ നിലനിര്‍ത്തുന്നത് നേതാക്കന്‍മാരാണ് എന്ന അബദ്ധ ധാരണയുടെ ഫലം.. പാര്‍ട്ടി ആണോ ജനങ്ങള്‍ ആണോ വലുത് എന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കും.
എനിക്ക് അദ്ദേഹത്തോട് പറയുവാനുള്ളത് ഇത്രമാത്രം – ഞാനില്ലേ എന്ന് പറഞ്ഞു ഒഴിഞ്ഞു നില്‍ക്കണ്ട ഒരു കാര്യവും ഇല്ല. വി.എസ്സേ താങ്കള്‍ വിശ്വസിക്കുന്ന സത്യത്തിനു വേണ്ടി ഉറച്ചു നില്‍ക്കാന്‍,അവയ്ക്ക് വേണ്ടി പൊരുതുവാന്‍ താങ്കള്‍ പാര്‍ട്ടിക്ക് അകത്തു തന്നെ വേണം. ആര്‍ക്കും വേണ്ടി വഴിമാറി കൊടുക്കേണ്ട കാര്യം ഇല്ല. അതിനു പൊതുസമൂഹത്തിന്റെയും നല്ല മനസ്സുള്ള ജനതയുടെയും അംഗീകാരവും ഉണ്ടാവും . അത് താങ്കള്‍ക്ക് പുതിയ ഊര്‍ജം നല്‍കും. നല്ല ചിന്തകളെയും നല്ല തീരുമാനങ്ങളെയും നല്ല പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് താങ്കള്‍ പുതിയ ഉയരങ്ങളില്‍ എത്തിക്കുകയും അതോടൊപ്പം നമ്മുടെ സമൂഹത്തിനു ഗുണകരമായി തീരുന്ന വിധത്തില്‍ സാമൂഹികമായ കടമ നിര്‍വഹിക്കാന്‍ , അതെങ്ങനെ സാധാരണ ജനത്തിനു ഗുണകരമാകും, അതുമല്ലെങ്കില്‍ ഒരു നല്ല കമ്യൂനിസ്റ്റ്കാരന്‍ എങ്ങനെ ഉക്കെ ആയിരിക്കണം എന്നുള്ളത് മറ്റുള്ള പീക്കിരി നേതാകന്മമാര്‍ താങ്കളെ കണ്ടു പഠിക്കട്ടെ..!! അതിനു താങ്കള്‍ പാര്‍ട്ടിയില്‍ തന്നെ വേണം. താഴെക്കിടയിലുള്ള ജനങ്ങള്‍ക്കൊപ്പം , അവര്‍ക്കൊപ്പം ഒരു നേതാവ് അവര്‍ക്കായി ഉണ്ട് തോന്നല്‍ ഉണ്ടാകണമെങ്കില്‍ , താങ്കള്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പോരാടണം. ഇപ്പോള്‍ ജനങ്ങള്‍ താങ്കള്‍ക്കൊപ്പം ഒപ്പം ആണ് സഖാവേ…!! പിന്നെ, താങ്കള്‍ ആരെ, ഏതു പ്രത്യയ ശാസ്ത്രത്തെ ഭയക്കണം…?
പാര്‍ട്ടിക്ക് ജനങ്ങളെ വേണ്ട, എന്ന് തോന്നി തുടങ്ങിയെങ്കില്‍, പുരോഗമന ചിന്താഗതികള്‍ മൂര്ധന്യത്തില്‍ വിരാജിക്കുന്നു എങ്കില്‍ നേതാകാന്‍മ്മാരെ നിങ്ങള്ക്ക് തെറ്റി. ജനം ഇല്ലാതെ എന്ത് പാര്‍ട്ടി….? ആരെന്തൊക്കെ ചെയ്താലും, അരിവാള്‍ ചുറ്റിക നക്ഷത്രം കണ്ടാല്‍ അതില്‍ തന്നെ കുത്തുന്ന ഒരു വിഭാഗം ഉണ്ട് ഞാനും സമ്മതിക്കുന്നു. അതുമാത്രം പോരാ, മത-സാമൂഹിക ചിന്ത്കല്‍ക്കപ്പു രത്തുള്ള വോട്ട ബാങ്ക് കൂ ഡി ലക്ഷ്യം വെയ്ക്കണം. അതിനു ഒരു നല്ലനെതാവിനെ ആവശ്യമാണ്. വി.എസ്സിനെ പോലെ ഒരു നേതാവ് പാര്‍ട്ടിക്കകത്ത് ഉള്ളപ്പോള്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു കൊണ്ട് കൂടുതല്‍ ഊര്ജസ്വലനും കൂടുതല്‍ ജനകീയനും ആക്കാന്‍ ശ്രമിക്കുകയ്യാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ ചെയ്യേണ്ടത് എന്ന് മാത്രം പറയുകയാണ്.
സി.പി.ഐ.(എം.) ഒരു വ്യക്തി അധിഷ്ടിത പ്രസ്ഥാനമല്ല എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. പക്ഷെ സഖാവ് വി.എസ്സ് പാര്‍ട്ടിയെക്കാളും മേലേ ആണെന്ന് മാധ്യമങ്ങള്‍ വ്യഖയാനിക്കുന്നുവെങ്കില്‍ , അത് പാര്‍ടിയുടെ മുല്യച്ചുതിയോ അല്ലെങ്കില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ കഴിവുള്ള വേറെ നേതാക്കന്മ്മാര്‍ ഇല്ലാത്തയായും ആരും കണക്കകേണ്ട കാര്യമില്ല. അദ്ദേഹം നടത്തിവന്ന പോരാട്ടങ്ങളുടെ ഫലം മാത്രമാണത്. ജീവിതം തന്നെ പോരാട്ടങ്ങള്‍കായി ഉഴിഞ്ഞു വച്ച ഒരു നേതാവാണ് സഖാവ് വി.എസ്സ്. ഒരു പക്ഷെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ പോലും കഴിയാത്ത ഒരു വ്യക്തിത്വം. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇന്നത്തെ സി.പി.എം. ഉണ്ടാക്കാന്‍ ഇറങ്ങി തിരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഒരേഒരാള്‍ സഖാവ് വി.എസ് മാത്രമാണ്. അതുകൊണ്ടുതന്നെ സി.പി.എം എന്താണെന്ന് സഖാവ് വി.എസ്സിന് നന്നായി അറിയാം. അതിനാല്‍ ഞങ്ങള്‍ പറയും WE YES താങ്കളാണ് ശരി …! കാലം തെളിയിക്കട്ടെ …!
സാധാരണ ജനങ്ങള്‍ക്ക് വി എസ് തന്നെ അധികാരത്തില്‍ എത്തണം എന്നുള്ളതാണ്. അത് തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ എന്നെത്തെയും പോലെ കാലം ചെല്ലുമ്പോള്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റി എന്ന് ഏറ്റു പറയേണ്ടിവരും.
131 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








