ഇത് ജനങ്ങളുടെ വിജയം

ഴുപത്തിമൂന്നുകാരനായ അന്നാ ഹസാരെ എന്ന സാമൂഹികപ്രവര്‍ത്തകന്‍ ഗാന്ധിയന്‍ മാതൃകയില്‍ തുടര്‍ന്ന് വന്ന പോരാട്ടം അവസാനം ഫലം കണ്ടിരിക്കുകയാണ്. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതോടെ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന അന്നാ ഹസാരെയുടെ പ്രക്ഷോഭം ഒരര്‍ത്ഥത്തില്‍ വലിയ വിജയം തന്നെ കണ്ടു എന്ന് പറയുന്നതാവും ശരി. ലക്ഷക്കണക്കിന്‌ ആളുകള്‍ അണ്ണാ ഹസാരെയെക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നത് നമ്മുടെ രാജ്യത്ത് പ്രതികരണ ശേഷിയുള്ള, ആര്‍ജ്ജവമുള്ള ഒരു നല്ല ഭാരതം സ്വപനം കാണുന്ന ഒരു തലമുറ ഉണ്ട് സാക്ഷ്യപ്പെടുത്തുന്നു.

ഒരു ബഹുജനപ്രക്ഷോഭത്തിന്റെ തുടക്കമായാണ് എനിക്ക് തോന്നുന്നത്. പൊതുജീവിതത്തില്‍ പാളികേണ്ട എല്ലാ മര്യാദകളും കാറ്റില്‍ പരത്തി അധികാരം ദുര്വിനയോഗം ചെയ്തു കോടികള്‍ കട്ടുമുടിക്കാന്‍ ഇനി ആരെയും അനുവദിച്ചു കൂടാ. ഇത് രാജ്യത്തെ നല്ലവരായ ജനങ്ങളുടെ വിജയമാണ്. എന്തിനുവേണ്ടിയാണോ, അന്നാ ഹസാരെ ഈ സമരത്തിനു മുതിര്‍ന്നത് ആ അഴിമതിനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ നമ്മുടെ ഭരണാധികാരികളും നേതാക്കളും പുലര്‍ത്തിവരുന്ന കാപട്യം സമരത്തെത്തുടര്‍ന്ന് കൂടുതല്‍ പ്രകടമായി. ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ഹസാരെയുടെ സമരം എത്രയോ മുന്‍പ് അവസാനിപ്പിക്കാമായിരുന്നു.

നാലു ദശാബ്ദത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ പലതവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടും ആര്‍ക്കു അത് നടപ്പാക്കാനായില്ല. വേണ്ട എന്ന് വെച്ചിട്ട് തന്നെയാണ്. അഴിമതിക്കെതിരെ അതിശക്തമായ നിലപാടെടുത്തിട്ടുള്ള സമുന്നതനേതാക്കളടങ്ങുന്ന ദേശീയകക്ഷിയാണ് ഇപ്പോള്‍ കേന്ദ്രഭരണം നയിക്കുന്നത്. അവര്‍പോലും അഴിമതി തടയുന്നതിന് ശക്തമായ വ്യവസ്ഥകളടങ്ങുന്ന ബില്‍ അവതരിപ്പിക്കുന്ന കാര്യം സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് പോലെ ലോകപാല്‍ എന്ന് കേള്‍ക്കുമോള്‍ ഹായ് അഴിമതി എന്ന് വെള്ളമൂരുന്നവര്‍ തന്നെയാണ്, രാഷ്ട്രീയ കക്ഷിഭേദമില്ലാതെ എല്ലാവരെയും ഒരേ ചാണയില്‍ കെട്ടാന്‍ കൊള്ളാവുന്നവര്‍ കൂടിയാണ്.

ഹസാരെ, ജീവന്‍ ത്യജിക്കാന്‍പോലും സന്നദ്ധനായി നടത്തി വന്ന ഗാന്ധിയന്‍ സമരം, ഗാന്ധിയന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന കക്ഷിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്, എന്തുകൊണ്ട് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നു..? ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തര്‍ കൊടുങ്കാറ്റായി രാജ്യമെങ്ങും പടരുന്നത്‌ കണ്ടിട്ടും കണ്ടില്ല എന്ന് ഭാവിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ എടുത്ത വിവേകപരമായ തീരുമാനം, ലോകപാലിലൂടെ രാജ്യം രക്ഷപെടും എന്നുള്ളതിന്റെ സൂചന കൂടിയാണ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന തുകയുടെ പത്തുശതമാനം പോലും ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലെന്ന് പലതരം പഠനങ്ങളിലൂടെ ഇതിനകം വ്യക്തമായിട്ടുണ്ട്. ഭീകരമായ അഴിമതി മൂലം വികസനത്തിന്റെയും ക്ഷേമകാര്യങ്ങളുടെയും ഭാരിച്ച തുക അവിഹിതമായ മാര്‍ഗങ്ങളിലൂടെ നാനാവഴിക്ക് ഒഴുകിപ്പോകുന്നു. അഴിമതി തടഞ്ഞില്ലെങ്കില്‍ സ്വാതന്ത്ര്യസമര പോരാളികളും മണ്‍മറഞ്ഞ മഹാന്മാരായ നമ്മുടെ ദേശീയ നേതാക്കളും വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രം ഇനിയും വിദൂരസ്വപ്‌നമായി തുടരും.

അഴിമതിക്ക് കുപ്രസിദ്ധിപെറ്റ വ്യക്തികളും പ്രസ്ഥാനങ്ങളും അണ്ണാ ഹസാരെയുടെ സത്യാഗ്രഹ സമരത്തിന് ആവേശപൂര്‍വം പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവരുന്ന രസകരമായ കാഴ്ച കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടു കഴിഞ്ഞു. അവരെയൊന്നും ഏഴയലത്ത് പോലും കയറ്റാതെ അകറ്റി നിര്‍ത്തിയത് നന്നായി. ജന്തര്‍മന്തറിലെ സത്യാഗ്രഹ വേദിയില്‍ കടക്കാന്‍ ഹസാരെയുടെ സഹപ്രവര്‍ത്തകര്‍ അവരെ അനുവദിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടു കുഴഞ്ഞു മറിഞ്ഞു എങ്ങുമെത്താതെ എന്നത്തെയും പോലെ കേട്ടടുങ്ങുമായിരുന്നു. അതുകൊനാടാണ് ഇതിനെ ഞാന്‍ ഞങ്ങളുടെ വലിയ വിജയം എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാവുന്നത്. കൂട്ടത്തില്‍ ഒരു കാര്യം കൂടെ പറയട്ടെ…!! ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, സമരമാര്‍ഗ്ഗങ്ങള്‍ ഇന്നും ഇന്ത്യന്‍ മണ്ണില്‍ കെടാതെ കത്തുന്നത് നമുക്ക് നല്‍കുന്നത് ഒരു നല്ല നാളയുടെ വെള്ളിവേളിച്ചമാണ് അതിനായി നമുക്ക് ഒത്തോരുമിക്കാം. ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം. അഴിമതിരഹിത ഭാരതത്തിനായി യത്നിക്കാം.

124 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://profiles.google.com/ktmansoor Mansoor K. T

    അഴിമതി മുക്തമായ ഇന്ത്യ . സ്വപ്നം പുലരട്ടെ.
    ആശംസകള്‍

  • http://profiles.google.com/ktmansoor Mansoor K. T

    അഴിമതി മുക്തമായ ഇന്ത്യ . സ്വപ്നം പുലരട്ടെ.
    ആശംസകള്‍

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: