ഒബാമയോട് ഒരു വിയോജന കുറിപ്പ്

രണ്ടായിരത്തി ഇരുപതില്‍ ആര് ലോകത്തെ നയിക്കും…? ഈ ചോദ്യം കൊറേ നാളുകളായി അന്താരാഷ്ട്രവേദികളില്‍ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. അതിനു എല്ലാവരും ഒരേ സ്വരത്തില്‍ ഉത്തരം നല്കുന്നത് രണ്ടേ രണ്ടു പേരുകളും… ഇന്ത്യയും ചൈനയും… അല്ലാതെയാര്…? ഈ ചോദ്യവും ഉത്തരവും കുറെ നാളുകളായി അമേരിക്കക്കാരുടെ ഉറക്കം കെടുത്തികൊണ്ടിരിക്കുകയാണ്. അതിന്റെ വേവലാതിയിലാണ് ഒബാമ ബ്രിട്ടനില്‍ എത്തിയപ്പോള്‍ പുറത്ത് ചാടിയത്. സിംഹാസനം നഷ്ടപ്പെടാന്‍ പോകുന്നതിന്റെ വേവലാതിയാണ് ഇത്തരം ഒരു അധികപ്രസംഗവുമായി പ്രത്യക്ഷപ്പെടാന്‍ വേദിയൊരുക്കിയത്.

ഇപ്പോള്‍ അമേരിക്ക എങ്ങനെ എന്നുള്ളത് ഇവിടെ ജീവിക്കുന്ന എനിക്ക് മറ്റാരെക്കാളും നന്നായി അറിയാം. സാമ്പത്തികമാന്ധ്യം ഉണ്ടെങ്കിലും അത് മറച്ചുവെച്ചു പ്രതാപം ഉണ്ട് എന്ന് മാലോകരെ തെറ്റിധരിപ്പിക്കലാണ് ഇപ്പോള്‍ അവരുടെ പണി. ലോകത്തില്‍ ദിനം പ്രതി ദരിദ്രരുടെ എണ്ണം കൂടുന്നു എന്നത് നമ്മെ അധികമായി അലട്ടി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് അതില്‍ ഏറിയ പങ്കും ഇപ്പോള്‍ സമ്പന്ന രാഷ്ട്രങ്ങളായ അമേരിക്കയിലെയും, ബ്രിട്ടനിലെയും ജനതയിലാണ് എന്നുള്ളത് മറച്ചു വെക്കപ്പെടുന്ന ഒരു കാര്യമാണ്. ഏല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ എന്നുള്ള ഒബാമയുടെ പുതിയ ചിന്താഗതിയും അത്തരത്തില്‍ ഒന്നില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ദാരിദ്രം കൂടി വരുന്നു എന്നുള്ളത് മാത്രമല്ല, ജോലിസ്ഥിരതയില്ലാത്തതും ഉള്ളവര്‍ക്ക് തന്നെ ജോലി ലഭിക്കുവാന്‍ മതിയായ സാഹചര്യവും കുറഞ്ഞു വരുന്നു എന്നുള്ളത് വല്ലാത്ത ആശങ്ക തന്നെയാണ്.

ബ്രിട്ടന്‍ വലിയ കല്യാണം ഒക്കെ നടത്തി ലോകരാജ്യങ്ങളെ ഞെട്ടിച്ചു എന്നുള്ളത് സത്യമാണ്. അത് നടന്നു കഴിഞ്ഞപ്പോള്‍ ഉണ്ടായ കടം എത്രയോ വലുതാണന്ന സത്യം മറച്ചു വെയ്ക്കപ്പെടുകയാണ്. സാമ്പത്തികമാന്ധ്യം, അതിനെക്കാളേറെ വര്‍ധിച്ചു വരുന്ന വംശീയ വിദ്വേഷം എന്നിവയും, പൊതുകടം നമ്മുടെ രാജ്യത്തെതിനാകാള്‍ തോതില്‍ വളരെ വലുതാണ്. ദരിദ്രര്‍ എന്നുള്ളത് അവിടെ വില്‍ക്കപ്പെടുന്ന വലിയ വിഇടുകളുടെ കണക്കുകള്‍ എടുത്താല്‍ തന്നെ മനിസിലാക്കം. അത് വാങ്ങുന്നതോ വിദേശികളും. എന്നിട്ടും വിദേശികളോട് പ്രത്യേകിച്ച് ഏഷ്യക്കാരോട് ഇന്നും അടങ്ങാത്ത വംശീയ – വര്‍ഗീയ വിദ്വേഷം വെച്ച് പുലര്‍ത്തുന്നു എന്നുള്ളത് എത്ര തരം താണ ചിന്താഗതിയുടെ ഈറ്റില്ലങ്ങലാണ് അവരുടെ മനസ്സ് എന്നുള്ളത് പകല്‍ പോലെ വെളിവാക്കി തരുന്ന ഒന്നാണ്.

ചൈനയും ഇന്ത്യയും പുരോഗതിയുടെ പാതയിലാണ് എന്നുള്ളത് സംശയം ഇല്ലാത്ത തര്‍ക്കമാണ്. എത്രയോ കോടികള്‍ എല്ലാ കള്ളന്മമാരും കൂടി അടിച്ചു മാറ്റിയിട്ടും തകരാതെ നില്‍ക്കുന്ന ഭദ്രതയുള്ള ഒരു സാമ്പത്തിക അടിത്തറ ഇന്ത്യയെ സംബധിച്ചിടത്തോളം അത്ര ചെറിയ കാര്യമല്ല. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപമായ അഴിമതി മൂടോടെ തുടച്ചു നീക്കിയാല്‍ തന്നെ, എത്രയോ കാലമായി നാം സ്വപനം കാണുന്നത് ത്വരഗതിയില്‍ വേഗത്തില്‍ ആക്കുവാന്‍ സഹായകമാകും എന്ന് തിരിച്ചറിയാന്‍ കഴിവുള്ള രഷ്ട്രീയ നേതൃത്വം എന്ന് വരും…? ആഗോളവിപണിയില്‍ ഇന്ന് ചൈനീസ് സാധനങ്ങളെ വെല്ലാന്‍ ഒരുത്തര്‍ക്കും സാധ്യമായിട്ടില്ല. സ്വദേശി പ്രേമം എത്ര തന്നെ ഏതു അമേരിക്കരാനും, എന്തിനു ഇന്ത്യക്കാരന്‍ പറഞ്ഞാല്‍ പോലും ചൈനീസ് കമ്പോളവത്കരണത്തിനു തടയിടാന്‍ കഴിയില്ല.

ഒബായുടെ അധികപ്രസംഗത്തോട്‌ ചൈന പ്രതികരിച്ചത് ഇന്ത്യ് പോലെ ലോകത്ത് സാമ്പത്തികമായും ആരോഗ്യപരമായും കുതിക്കുന്ന രാജ്യങ്ങള്‍ക്ക് ഒരു പാഠം ആകേണ്ട കാര്യമാണ്. ” കാത്തിരുന്നു കാണാം.” അതെ… രണ്ടായിരത്തി ഇരുപതില്‍ നമുക്ക് കാണാം.

45 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    ഒബായുടെ അധികപ്രസംഗത്തോട്‌ ചൈന പ്രതികരിച്ചത് ഇന്ത്യ് പോലെ ലോകത്ത് സാമ്പത്തികമായും ആരോഗ്യപരമായും കുതിക്കുന്ന രാജ്യങ്ങള്‍ക്ക് ഒരു പാഠം ആകേണ്ട കാര്യമാണ്. ” കാത്തിരുന്നു കാണാം.” അതെ… രണ്ടായിരത്തി ഇരുപതില്‍ നമുക്ക് കാണാം.

  • കണ്ണുനീര്‍

    He can say anything

  • ഉണ്ണികൃഷ്ണ പൊതുവാള്‍

    റ്റൊമിനോട് ഞാന്‍ ഇക്കാരത്തില്‍ വിയോജിക്കുന്നു. എന്തായാലും ഇന്ത്യേയെ കൊണ്ട് ലോക നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുകയില്ല. ചൈനയെ കൊണ്ട് ഒരു പക്ഷെ നടന്നേക്കാം കാരണം ഏകീകൃതമായ ഒരു ഭരണമാണ് അവിടെ നമ്മുടെ നാട്ടില്‍ അങ്ങനെയല്ല… ജനാധിപത്യത്തിന്റെ എല്ലാ സുഖങ്ങളും അതിന്റെ വേണ്ടാതീനങ്ങോടും കൂടി അനുഭവിച്ചു സുഖിച്ചു ഭരിക്കുന്നവര്‍ക്ക് എക്കീക്രുതമാല്ലത്ത ഒരു ചുറ്റുപാടില്‍ സ്വന്തമായി ഒരു ഉറച്ച നിലപ്പാട് എടുക്കുവാന്‍ സാധ്യമാവുകയില്ല. അമേരിക്കയില്‍ എല്ലാം തീരുമാനിക്കുന്നത് അവരെ പ്രസിഡന്റാണ് . എന്നാല്‍ ഇന്തയില്‍ അങ്ങനെയല്ല.

    • Sathya Joythi

      താങ്കളെ പോലെ ഉള്ളവരുടെ ചിന്താഗതികൊണ്ടാണ് നമ്മുടെ ഒരിക്കലും നന്നകത്തത്

      • ഉണ്ണികൃഷ്ണ പൊതുവാള്‍

        ചിന്താഗതിക്ക് ഒരു കുഴപ്പവും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്. ഇന്ത്യക്കാരെ കൊണ്ട് വള്ളത്തിനും വല്ല കഴമ്പും ഉണ്ടോ…? ഭീകരത തന്നെ ലോകത്ത് നടമാടുമ്പോള്‍ അല്ലെങ്കില്‍ ഒരു സദ്ദാം പ്രശനം പോലെ എന്തെങ്കിലും ഒന്നുണ്ടായാല്‍ അതിനെ നേരിടുമ്പോള്‍ തന്നെ കഴിയും നമ്മുടെ ഖജനാവും കാര്യശേഷിയും. പോരഞ്ഞിട്ട് കട്ടുമുടിക്കുന്ന്വര്‍ പുറകെയും.

        • Sathya Joythi

          അമേരിക്കയെ പോലെ കാശുള്ളവന് എന്തുമാകാം. അത് സാധ്യമായാല്‍ പിന്നെ ഇന്ത്യയ്ക്കും അത് സാധ്യമാകും മാഷേ.

  • http://profiles.google.com/jazzakd Abdulla Jasim

    ഒബാമ ആപ്പിലാകും>>>>>>>>>>>

  • http://profiles.google.com/kumar.ajith67 Ajith Kumar

    കുളിച്ചില്ലെങ്കിലും….

  • http://padaarblog.blogspot.com/ Padaarblog Rijo George

    നമ്മുടെ മാവും പൂക്കുമെന്ന് ആ ഒബാമയോട് പറഞ്ഞേരെ…………..

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: