സ്വകാര്യ പ്രാക്ടീസ് കൊണ്ടുള്ള പ്രയോജനം ആര്‍ക്ക്…?
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരായ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിബന്ധനകളോടെ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞദിവസം വാര്‍ത്താമാധ്യമങ്ങളില്‍ പറഞ്ഞാതായി കണ്ടപ്പോള്‍ തോന്നിയ ചിലകാര്യങ്ങള്‍ നിങ്ങളുമായി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. ഇടതു സര്‍ക്കാരാണ് കഴിഞ്ഞകൊല്ലം സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്, അതിനെതിരെ കൊടുമ്പിരി കൊണ്ട പ്രതിഷേധം നാം അന്ന് കണ്ടതാണ്. അതിന്റെ പിന്നോടിയായിട്ടാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വകാര്യപ്രാക്ടീസ് നിരോധനം നീക്കാന്‍ ശ്രമം നടത്തുന്നത്. ആരെ പ്രീണിപ്പിക്കുവാന്‍ വേണ്ടിയാനിപ്പോള്‍ ഇങ്ങനെയൊരു തീരുമാനം ആരോഗ്യവകുപ്പിന് കീഴില്‍ കൊണ്ട് പിടിച്ചു നടക്കാന്‍ കാരണം….? ഏതായാലും സാധാരണ ജനത്തിനു വേണ്ടിയല്ല. പിന്നെ ആര്‍ക്കു വേണ്ടി…?
ഒരല്പം ഫ്ലാഷ് ബാക്ക്
ഇടതുസര്‍ക്കാര്‍ അന്ന് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ സമരം തുടങ്ങി. വേതനം വര്‍ധിപ്പിക്കണം എന്നതായിരുന്നു മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടിതമായ ആവശ്യം. പല നായന്യായങ്ങല്‍ക്കൊടുവില്‍ പ്രൊഫസര്‍മാരുടെയും റീഡര്‍മാരുടെയും ലക്ചറര്‍മാരുടെയും പ്രതിമാസ വരുമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാന്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ കനിവിന് കാത്തിരുന്ന ഡോക്ടര്‍മാര്‍ മുഷിഞ്ഞു വീണ്ടും സമരം ചെയ്യേണ്ടിവന്നു; ആ തീരുമാനം നടപ്പാക്കാന്‍. അങ്ങനെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് അധ്യാപകരായ ഡോക്ടര്‍മാരുടെ വീടുകളില്‍ രോഗികളെ പരിശോധിക്കുന്ന രീതി നിര്‍ത്തലായി. അങ്ങനെ ശമ്പളത്തിന് പുറമേ ലഭിച്ചു കൊണ്ടിരുന്ന ഇമ്മിണി കാശ് നിന്നതോടെ പുകിളിലകിയ ഡോക്ടര്‍മ്മാര്‍ അന്ന് തുടങ്ങിയ ശ്രമമാണ് ഇപ്പോള്‍ വെളിച്ചം കാണുവാന്‍ പോകുന്നത്.
ദോഷം ആര്‍ക്ക്…?
1. ഗവ: ആസ്പത്രികളില്‍ അഭയം തേടുന്ന പാവങ്ങളായ രോഗികള്‍ വീണ്ടും വലഞ്ഞു തുടങ്ങും എന്നുള്ളത് നിശചയം.
2. താന്‍ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്കോ വീട്ടിലേക്കോ മികച്ച ചികിത്സയ്ക്കായി ശുപാര്‍ശ ചെയ്യപ്പെടാം.
3. സമയാസമയങ്ങളില്‍ ജോലിക്കെത്തി കൊണ്ടിരുന്ന ഡോക്ടര്‍മ്മാരില്‍ പലരും സമയക്രമം പൊളിച്ചെഴുതാന്‍ സ്വയം തയ്യാറാവും.
4. കീശ വീര്‍പ്പിക്കലിന്റെ ഭാഗമായി പാവങ്ങളെ “നിങ്ങള്‍ വീട്ടില്‍ വന്നു കാണൂ” എന്ന പഴയ ആപതവാക്യം നടപ്പാക്കി പരമാവധി പിഴിഞ്ഞ് മുതലെടുക്കുക.
5. വര്‍ദ്ധിപ്പിച്ച വേതനം കുറയ്ക്കാന്‍ സമ്മതിക്കാതെ, മമ്മട്ടി സ്വഭാവം പോലെ കിട്ടുന്നതെല്ലാം ഇങ്ങു പോരട്ടെ എന്ന നയം കൂടുതല്‍ ആപത്തുകള്‍ വിളിച്ചു വരുത്തും.
ഇപ്പോഴത്തെ സര്‍ക്കാര്‍ നയം
1. പഠനനിലവാരം ഉയരാത്തതിന് തടസ്സം മെഡിക്കല്‍ കോളജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് ആയിരുന്നില്ല, മറിച്ച് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതാണ്.
2. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനസ്ഥാപിക്കുക
3. മെഡിക്കല്‍ കോളജ് ആശുപത്രികളെ റഫറല്‍ ആശുപത്രികളാക്കി ഉയര്‍ത്തണം കൂടാതെ അവിടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം.
4. പഠനനിലവാരത്തിന്റെ പേരില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ആര്‍ജിച്ച അറിവും കഴിവും ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെദുത്തുക.
5. തങ്ങളെ തിരഞ്ഞ വരുന്ന രോഗികളെ വീട്ടില്‍ പരിശോധിക്കുന്നതിന് കൊഴപ്പമില്ല. അത് രോഗിക്ക് സമ്മതമെങ്കില്‍ ആര്‍ക്കെന്തു ചേതം..?
6. സ്വകാര്യ പ്രാക്ടീസിന് അമിതമായ പ്രതിഫലം കൈപ്പറ്റുന്നുണ്ടോ എന്നു നോക്കി നടപടി സ്വീകരിക്കുക.
സ്വകാര്യ പ്രാക്ടീസ് നല്ലതല്ല എന്നഭിപ്രായം എനിക്കില്ല. രോഗികളെ രോഗികളായി കണ്ടു ചികത്സിക്കുന്ന മാനുഷിക പരിഗണനയുള്ള ഡോകടര്‍മ്മാരുടെ സേവനത്തെ വിലകുറച്ച് കാനുന്നതുമില്ല. അവയെ അങ്ങേ അറ്റം ബഹുമാനത്തോടെ കണ്ടു കൊണ്ട് തന്നെ പറയട്ടെ ഇതു ആത്മാര്‍ഥമായ സേവനത്തിനു വേണ്ടിയാണെങ്കില്‍ ആവാം. പാവം ജനങ്ങളെ പിഴിയാന്‍ വേണ്ടി മാത്രമാകാതിരിക്കുവാന്‍ ശ്രദ്ധ ചെലുത്തേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ട് എന്നുള്ളത് മറക്കാതിരുന്നാല്‍ നന്നായിരുന്നു.
91 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







