കൊള്ളാം… നൂറു ദിന കര്‍മ്മ പരിപാടികള്‍

അഴിമതിക്ക് എതിരെ സന്ധിയില്ലാ സമരം തുടരുന്ന / തുടര്‍ന്ന വി.എസ് അച്യുതാന്ദന്റെ പാത പിന്തുടര്‍ന്ന് അഴിമതി എന്ന ചക്കരക്കുടത്തിനെ മതില്‍കെട്ടിന്നു ഏഴയലത്ത് പോലും അടുപ്പിക്കില്ലാ എന്ന് ശപഥം ചെയ്ത മട്ടിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പോക്ക്. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരപാതയില്‍ നീങ്ങുന്ന പുതിയ സര്‍ക്കാരിനു എന്റെ അഭിവാദ്യങ്ങള്‍ . നൂറു ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം. നൂറു ദിവസം കഴിഞ്ഞു എന്താ പരിപാടി….? ഇവരെല്ലാം കൂടി നാട് നന്നാക്കിയതിനു ശേഷം എങ്ങോട്ട് പോകാന്‍ പോകുന്നു…?

ഇത് പ്രഖ്യാപിച്ചപ്പോള്‍ കൂടെ നില്‍ക്കുന്ന എത്രപേരുടെ നെഞ്ചു പടപടാന്നു ഇടിച്ചു കാണും. എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നോ എന്ന് മനസ്സിലെങ്കിലും തോന്നിക്കാനും. അധികാരം കെട്ടിപ്പിടിച്ചു കിടന്നുരങ്ങുന്നവര്‍ക്ക് എന്തെങ്കിലും പറഞ്ഞു ഉള്ളത് നഷ്ടപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് മിണ്ടാതെ കണ്ടും കെട്ടും അങ്ങ് പോകുന്നു എന്നതാണോ സ്ഥിതി. ഒരു സംശയം മാത്രമാണ്… കേട്ടോ…? അഴിമതിക്ക് തടയിടാന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നൂറു ദിനകര്‍മ പദ്ധതി എന്തായാലും കലക്കി എന്ന അഭിപ്രായക്കരനനു ഞാന്‍. മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും സീനിയര്‍ ഉദ്യോഗസ്ഥരും സ്വത്തുവിവരം പ്രഖ്യാപിക്കും എന്നുളത് വളെരെ വളരെ സുഖിച്ചു. കുടുക്ക് എന്ന് പറഞ്ഞാല്‍ ഇതാണ് മോനെ കുടുക്ക്. ഈ കുടിക്കില്‍ നിന്നും ഇതിലും വലിയ ഊരാക്കുടുക്കില്‍ നിന്നുപോലും പുല്ലുപോലെ എല്ലാ പൂട്ടുകളും ഭേദിച്ച് പുറത്ത് വന്നിട്ടുള്ളവര്‍ക്ക് ഇതൊന്നും ഒരു പ്രശനമേ അല്ല.

അഴിമതിക്കെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനവും സുതാര്യത സര്‍ക്കാറിന്റെ മുഖമുദ്രയായിരിക്കുമെന്ന് പരിപാടി ജനസമക്ഷം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുറന്നു പറച്ചില്‍ ശക്തമായ പിന്തുണയോടെ കേരള ജനത എട്ടുവങ്ങും എന്നുള്ളതിന് സംശയമേതും വേണ്ട. പക്ഷെ, നൂറു ദിവസം കഴിഞ്ഞും ചങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ എന്ന പല്ലവിയിലെക്ക് കാര്യങ്ങള്‍ മടങ്ങി പോകാതിരിക്കാന്‍ കൂടി ബഹുമാന്യനായ മുഖ്യമന്ത്രി കാര്യങ്ങളെ തിരിച്ചറിയണം.

യു.ഡി.എഫ്. സര്‍ക്കാറിന്റെ നൂറുദിന പരിപാടികള്‍ (ചങ്ക് തകരുന്ന കാര്യങ്ങള്‍ / ആരുടെ എന്ന് ചോദിക്കരുത്…!! ഞാന്‍ പറയൂല്ല…!!)

1. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും കുടുംബാംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളും അവരുടെ സ്വത്തുവിവരം പ്രഖ്യാപിച്ച് ജനപരിശോധനയ്ക്ക് നല്‍കും. (സന്തോഷമായി മകനെ സന്തോഷമായി) ജീവിതപങ്കാളിയും 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ് കുടുംബം എന്ന നിര്‍വചനത്തിലുള്ളത് (എട്ടിന്റെ പണി/ ബിനാമിയും രക്ഷയില്ല). ഈ വിവരങ്ങളെല്ലാം സര്‍ക്കാറിന്റെ വെബ്‌സൈറ്റിലുണ്ടാവും. (കെവിട്ടു പോയി എല്ലാം കൈവിട്ടു പോയി) അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരും ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരും കാറ്റഗറിയിലെ സീനിയര്‍ ഓഫീസര്‍മാരും അഡ്വക്കറ്റ് ജനറലും സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഇതനുസരിച്ച് സ്വത്തുവിവരം വെളിപ്പെടുത്തേണ്ടതാണ്.

2. വിവരാവകാശ പ്രകാരമുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ ഫയലുകളുടെ കോപ്പി നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നല്‍കാതെ വെച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി സ്വീകരിക്കും.(അതുവേണം… അതത്യവശ്യമാണ്). വിവരാവകാശ പ്രകാരമുള്ള അപേക്ഷയും ഫീസും ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിവരാവകാശ അപേക്ഷാഫീസ് പോസ്റ്റല്‍ ഓര്‍ഡറായോ മണിയോര്‍ഡറായോ സ്വീകരിക്കുകയും ചെയ്യും.(ഇനി ഒന്ന് ശ്രമിച്ചു നോക്കുകയെ വേണ്ടൂ…അപ്പോഴറിയാം കാര്യത്തിന്റെ നിജസ്ഥിതി)

3. അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ രഹസ്യസ്വഭാവം നിലനിര്‍ത്തി ചീഫ് വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ അവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ്.(വേണ്ടാത്ത പണിക്കു പോയി എട്ടിന്റെ പണി മേടിക്കണോ…ജീവിക്കാനുള്ള കൊതി കൊണ്ട് പറഞ്ഞു പോയതാണേ…!!) ഇത്തരം വിവരങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് റിവാര്‍ഡ് (ഒരെണ്ണം തരമാക്കണം) നല്‍കും. എല്ലാ ഓഫീസുകളിലും പൗരാവകാശ രേഖ ഉണ്ടാവും.

4. മുഖ്യമന്ത്രിയുടെ കീഴില്‍ പരിപാടികളുടെ നടത്തിപ്പിനും വിലയിരുത്തലിനുമായി പ്രത്യേക വകുപ്പ് തന്നെ രൂപവത്കരിക്കും (അതിന്റെ തലപ്പത്തെങ്കിലും നമ്മുടെ മുരളിയുടെ കാര്യം പരിഗണിക്കണേ…!! പ്ലീസ്).

5.ത്രിതല പഞ്ചായത്തുകളില്‍ വികസന പരിപാടികളില്‍ ലക്ഷ്യവും ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങളും നടപ്പാക്കും(നടന്നു കണ്ടാല്‍ ഭാഗ്യം).

6.സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന 1.40 ലക്ഷം (ന്റമ്മോ… എന്നത്തതാ ഈ പറയുന്നത് കണക്കു പെശകിയതായിരിക്കും. വല്ല ആയിരമോ രണ്ടായിരമോ ഫയല്‍ ആയിരിക്കും ) ഫയലുകളില്‍ നിയമപരമായ തടസ്സം ഇല്ലാത്തവ തീര്‍പ്പാക്കും. ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കെട്ടിക്കിടക്കുന്ന മൂന്ന് ലക്ഷം (ഇതെല്ലം ആര് നോക്കും…?) ഫയലുകളില്‍ നിയമപരമായ തടസ്സമില്ലാത്തവ(എങ്കില്‍ നടകൂല്ല മോനെ… കണിശം) തീര്‍പ്പാക്കും. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും അതിവേഗം (നടക്കില്ല… കട്ടായം) തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതാണ്.

എല്ലാ നല്ല കാര്യങ്ങള്‍ക്കും പിന്തുണ, പക്ഷേ… നൂറു ദിവസം പരിപാടി അവിടെ അവസാനിപ്പിക്കാതെ അഞ്ചു വര്‍ഷം തികയ്ക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശിക്കുന്നു.

55 total views, 2 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    അഴിമതിക്ക് എതിരെ സന്ധിയില്ലാ സമരം തുടരുന്ന / തുടര്‍ന്ന വി.എസ് അച്യുതാന്ദന്റെ പാത പിന്തുടര്‍ന്ന് അഴിമതി എന്ന ചക്കരക്കുടത്തിനെ മതില്‍കെട്ടിന്നു ഏഴയലത്ത് പോലും അടുപ്പിക്കില്ലാ എന്ന് ശപഥം ചെയ്ത മട്ടിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പോക്ക്. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരപാതയില്‍ നീങ്ങുന്ന പുതിയ സര്‍ക്കാരിനു എന്റെ അഭിവാദ്യങ്ങള്‍ . നൂറു ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം. നൂറു ദിവസം കഴിഞ്ഞു എന്താ പരിപാടി….? ഇവരെല്ലാം കൂടി നാട് നന്നാക്കിയതിനു ശേഷം എങ്ങോട്ട് പോകാന്‍ പോകുന്നു…?

    • Usha M U

      നര്‍മ്മം ഇഷ്ടായി കാശിക്കായിരിക്കും

  • Anju Krishna

    :)

  • Usha M U

    നര്‍മ്മം ഇഷ്ടായി

  • http://indhudoctor.blogspot.com/ Dr.Indhu Menon

    നൂറു ദിവത്തെ കര്‍മ്മപരിപാടികള്‍ പുത്തനച്ചിയുടെ പുരപ്പുറം തൂക്കല്‍ മാത്രാമായി തീരാതിരുന്നാല്‍ നന്ന്. സ്വത്ത് വെളിപ്പെടുത്തുന്നതടക്കമുള്ള ചങ്കില്‍ തറയ്ക്കുന്ന കാര്യങ്ങള്‍ നടപ്പാവുമോ എന്തോ..?

  • Anonymous

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍

  • http://profiles.google.com/kumar.ajith67 Ajith Kumar

    ഈ പരിഷ്കാരം അറിഞ്ഞില്ലായിരുന്നുവോ? ഒരു ഗുണ്ടയെ പിടിക്കാന്‍ സഹായിച്ചാല്‍ 5000 രൂപാ ഇനാം.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      അജിത്തേ, കാശ് കിട്ടുമെന്ന് പറഞ്ഞു വേണ്ടാത്ത പണിക്കു പോവല്ലേ…!! കുഞ്ഞു കുട്ടി പരാധീനങ്ങലുമായി അങ്ങ് കഴിഞ്ഞു കൂടിയാല്‍ പോരായിരുന്നു എന്ന് തോന്നും…നമ്മുടെ സര്‍ക്കാരിന്റെ കാര്യമല്ലിയോ…?

  • സന്തോഷ്‌

    അഴിമതിക്ക് എതിരെ സന്ധിയില്ലാ സമരം തുടരുന്ന / തുടര്‍ന്ന വി.എസ് അച്യുതാന്ദന്റെ പാത പിന്തുടര്‍ന്ന് അഴിമതി എന്ന ചക്കരക്കുടത്തിനെ മതില്‍കെട്ടിന്നു ഏഴയലത്ത് പോലും അടുപ്പിക്കില്ലാ എന്ന് ശപഥം ചെയ്ത മട്ടിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പോക്ക്.

    ഇന്നലത്തെ ഈ പ്രഖ്യാപനം മിതമായ ഭാഷയില്‍ കേരള ജനതയുടെ നേരെയുള്ള കൊഞ്ഞാനംകുത്തല്‍ എന്ന് വേണം വിളിക്കുവാന്‍. ആ സമയത്ത് വേദിയില്‍ ഉണ്ടായിരുന്ന അഴിമതിക്കേസുകളിലെ പ്രതികളും അന്വേഷണം നേരിടുന്നവരും ആയ മന്ത്രിമാര്‍ – അടൂര്‍ പ്രകാശ്, എം കെ മുനീര്‍ , ടി എം ജേക്കബ്, പിന്നെ താന്‍ മന്ത്രി ആയിരുന്നപ്പോള്‍ പലര്‍ക്കും പലതും വഴിവിട്ടു ചെയ്തിട്ടുണ്ട് എന്ന് സ്വയം ഏറ്റു പറഞ്ഞ കുഞ്ഞാലികുട്ടിയും.

    സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും കുടുംബാംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളും അവരുടെ സ്വത്തുവിവരം പ്രഖ്യാപിച്ച് ജനപരിശോധനയ്ക്ക് നല്‍കും.

    പൊതുപ്രവര്‍ത്തകര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന നിയമം നിലവിലുള്ള കാര്യം കുഞ്ഞൂഞ്ഞിന് അറിയില്ലായിരിക്കും. അതുകൊണ്ടാവാം കര്‍മ്മപരിപാടിയില്‍ ഇതും ഉള്‍പ്പെടുത്തിയത്.
    അറിയില്ലായിരിക്കും. അതുകൊണ്ടാവാം കര്‍മ്മപരിപാടിയില്‍ ഇതും ഉള്‍പ്പെടുത്തിയത്.

  • http://www.koramkil.com Anu Radha M.L

    ഞാന്‍ താങ്കളുടെ പേര് പറഞ്ഞു കൊടുത്തു രൂപ അയ്യായിരം ഒപ്പിചെടുക്കും. ഹ ഹ ഹ ഹ

  • http://maniyamparapurushu.blogspot.com/ മണിയന്‍മ്പറ പുരുഷു

    നല്ല കാര്യം ചെയ്യാന്‍ പോയാല്‍ നിങ്ങളും പറയും അത് ശരിയാവില്ല. ശരിയാവില്ല എന്ന് പറഞ്ഞു കരച്ചില്‍ തുടങ്ങും. എന്നാല്‍ നല്ല കാര്യം ചെയ്യാതെ ഇരുന്നാലോ ഒന്നും ചെയ്യുന്നില്ലേ എന്ന് പറഞ്ഞു കരച്ചില്‍ തുടങ്ങും. ചുമ്മാതല്ല നമ്മുടെ നാട് നന്നവത്ത്തത്. ആളുകലായാലും, സര്‍ക്കാരായാലും നല്ലത് ചെയ്‌താല്‍ സപ്പോര്‍ത്റ്റ് ചെയ്‌താല്‍ എന്താണ് കുഴപ്പം

  • veekay asokan

    തുടക്കത്തിൽ തന്നെ നല്ല നല്ല തമാശകളാണല്ലൊ….!!
    നമ്മൾക്ക് ആർത്തു ചിരിക്കാം…

  • Shameer Best

    തുടക്കം മോശമായില്ല, ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു…

  • http://profiles.google.com/amantowalkwith amantowalkwith aman

    :)

  • Kannan Mulavukadu

    ഇടതുപസ്കത്തിനു പണി കൊടുക്കാന്‍ നടന്നു ഇപ്പോള്‍ പറഞ്ഞതെല്ലാം അതില്‍ പെട്ട് പോകാതിരുന്നാല്‍ മതിയായിരുന്നു. ഏതായാലും ഒരു നല്ല കാര്യത്ത്തിനായതുകൊന്ദ് ആശംസകള്‍

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: