മകന്‍
ഷാപ്പിലിരുന്നു മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടന്നാണയാളോര്‍ത്തതു മകന് വേണ്ടി ഒന്നും വാങ്ങിച്ചില്ലല്ലോയെന്നു…കടകളെല്ലാം പൂട്ടിയിട്ടുണ്ടാവും, അവനോടു രാവിലെ വാക്ക് പറഞ്ഞതുമാണ്. ഇനിയെന്ത് ചെയ്യും…?
ഒടുവിലയാള്‍ ഒരു കപ്പയും മീന്‍കറിയും പാര്‍സല്‍ എടുത്തു. രാത്രിയിലയാള്‍ക്കായി ഒരു കുപ്പി കള്ളും.
കപ്പയും മീനും മീനും ആവേശത്തോടെ കഴിച്ചുകൊണ്ടിരുന്ന മകന്‍ പൊടുന്നനെ ചോദിച്ചു: “കപ്പേം മീനും മാത്രമേയുള്ളൂ… കള്ളുണ്ടായിരുന്നെങ്കില്‍ നല്ല രസമായിരുന്നു. മകന്റെ തമാശയില്‍ അയാളുടെ നാഭിയില്‍ നിന്നും കള്ളുകുപ്പി നിലത്തു വീണു പൊട്ടി.
“ഇങ്ങനെ പൊട്ടിച്ചു കളയാനാണോ, അച്ഛനിതു വാങ്ങികൊണ്ട് വന്നത്. നേരെത്തെ തന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ…?
മകന്റെ ചോദ്യം കേട്ട് അയാളുടെ കള്ള് ആവിയായിപ്പോയി.
43 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







