സൂപ്പര്‍താരങ്ങളെ തൊട്ടാല്‍ തൊട്ടവനെ….

സാധാരണക്കാരെ പോലെയല്ല താരങ്ങള്‍ . അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും എന്തിനു എങ്ങോട്ട് പോകുന്നു എന്ന് പോലും ആകുലപ്പെട്ടിട്ടാണ് ഫാന്‍സുകാരും, ആരാധകരും ഒരു ദിവസവും കഴിച്ചു കൂട്ടുന്നത്‌. അതിനിടയില്‍ വെറും താരങ്ങളാണെങ്കില്‍ പോട്ടെ എന്ന് പറയാം. ഇതിപ്പോള്‍ സൂപ്പര്‍ താരങ്ങളായ കേരളത്തിന്റെ അഭിമാനമായ മമ്മുക്കയും ലാലെട്ടനെയുമാണ് ടാര്‍ജറ്റ് ചെയ്തിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ തന്നെ, ഒരു സാധാരണയില്‍ സാധാരണയായ, ഫാന്‍ പോലുമല്ലാത്ത ഒരു പാവത്തിന് സഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ എങ്ങനെ ഇവരെ നെഞ്ചേറ്റി നടക്കുന്ന ഫാന്‍സുകാര്‍ സഹിക്കും. ഏതായാലും ആദായനികുതി സംഘം ബുദ്ധിയുള്ളവരും കാര്യങ്ങളുടെ കിടപ്പ് മുന്‍ കൂട്ടി കാണുവാന്‍ കഴിവുള്ളവരും ആണ്. റെയ്ഡ് നടത്തിയപ്പോള്‍ രണ്ടുപേരെയും ഒരുമിച്ചു ചെയ്തു കളയാമെന്നു കരുതിയത്‌ അവരുടെ തടി കേടാകാതെ രക്ഷപെടാന്‍ കാരണമായി എന്ന് പറഞ്ഞാല്‍ മതി.

കൊച്ചിയില്‍ മമ്മൂട്ടിയുടെ ജവഹര്‍നഗറിലുള്ള വസതിയില്‍ നിനും 22 ലക്ഷത്തിന്റെ കറന്‍സിയും, ലാലിന്റെ തേവരയിലെ വീട്ടില്‍നിന്ന് രണ്ട് ആനക്കൊമ്പുകളും പുരാവസ്തുക്കളുടെ വന്‍ശേഖരവും കണ്ടെത്തിയത് ഇപ്പോള്‍ പുലിവാലാകുന്ന എല്ലാ ലക്ഷണവും കാണുന്നു. താരങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അധികൃതര്‍ പറഞ്ഞപ്പോള്‍ ഒരു സംശയം സാധാരണ എഴാംകൂലി അഭിനേതാവിനെ പോലെ മുക്കാല്‍ ചക്രത്തിന് അഭിനയിക്കുന്നവര്‍ അല്ല ലാലേട്ടനും, മമ്മുക്കയും എന്നത് ഇവര്‍ മറന്നു പോയോ…? വണ്ടി ചെക്ക് ഒരു പാട് പറ്റി കളിപ്പിക്കപ്പെട്ടിട്ടുള്ള ഇരുവരും ഇപ്പോള്‍ കാഷ്, കാശായി തന്നെ മേടിച്ചതാവും, പാവങ്ങള്‍ . ലാലേട്ടന്റെ വീട്ടില്‍ നിന്നും ആനകൊമ്പ് പിടിച്ചു എന്ന് കേട്ടപ്പോള്‍ മറ്റൊരു സംശയം ഇത് ലാലേട്ടന്‍ രാത്രിയില്‍ കാട്ടില്‍ കറങ്ങി നടന്നു ഏതെങ്കിലും കൊമ്പനെ, കൃഷ്ണമണിയില്‍ തോട്ടി കേറ്റി വലിച്ചു കൊമ്പ്‌ ഊരിയെടുത്തതൊന്നും അല്ലല്ലോ..? എണ്ണിച്ചുട്ട അപ്പം പോലെ ഒന്നാന്തരമായി കാശ് കൊടുത്തുതന്നെ മേടിച്ചു വെച്ചതിപ്പോള്‍ ആകെ കുരിശായല്ലോ എന്റെ പരദൈവങ്ങളെ..!! 1988ലെ വന്യജീവി സംരക്ഷ നിയമപ്രകാരവും സ്വകാര്യ വ്യക്തികള്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ കഴിയില്ല എന്നുള്ളത് ലാലേട്ടന് അറിയില്ല എന്നുണ്ടോ..? അങ്ങേനെയാണെങ്കില്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി പത്രം എടുത്തു അവന്‍മ്മാരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടിത്തിട്ടു പറ “സവാരിഗിരിഗിരി”

മമ്മുക്ക സ്വന്തമായി ചാനല്‍ തുടങ്ങാന്‍ പോകുന്നു എന്നു കേട്ടിട്ട് ഇപ്പോള്‍ ഒരനക്കവും കേള്‍ക്കാനില്ല. അതെന്തയോ എന്തോ..? മമ്മുക്കയുടെ ചാനല്‍ വന്നിട്ട് വേണം ഇരുപത്തിനാല് മണിക്കൂറും അത് തന്നെ കാണാന്‍ എന്ന് വിചാരിച്ചിരിക്കുമ്പോഴാ ദാ, ഇപ്പോള്‍ ഇങ്ങെനെ ഒരു പുലിവാല്‍ . ആരോ കരിതികൂട്ടി പണികൊടുത്തത് പോലെ തോന്നുകയാണിപ്പോള്‍ . അങ്ങനെ തോന്നാനുള്ള കാരണങ്ങള്‍ പലതാണ്. എന്തുകൊണ്ട് സൂപ്പര്‍ താരങ്ങളായ മറ്റുള്ളവരുടെ വീട്ടിലും കയറി നെരങ്ങിയില്ല…? അതോ അവരെ ഒന്നും സൂപ്പര്‍ താരങ്ങളായി നിങ്ങള്‍ കണക്കൈയിട്ടില്ലേ..? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഞങ്ങള്‍ക്ക് അതാ സന്തോഷം . എന്നാലും ഒരു മരുന്നിനു അവരെ കൂടെ റെയ്ഡില്‍ പെടുത്താമായിരുന്നു. ഇനി ഇപ്പൊ രേയ്ടെന്നും പറഞ്ഞു അങ്ങോട്ട്‌ ചെന്നാല്‍ ആട് കിടന്നയിടത്ത് പൂട പോലും കണ്ടെടുക്കാന്‍ സാധിക്കൊമോ എന്ന് കണ്ടു തന്നെ അറിയണം.

ഇരുവര്‍ക്കുമെതിരെ ചാര്‍ജു ചെയ്യപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്….

1. സൂപ്പര്‍താരങ്ങള്‍ വന്‍തോതില്‍ ഭൂമിയിടപാടു നടത്തി.
2. കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോടികള്‍ വിലമതിക്കുന്ന സ്‌ഥലങ്ങളും ഫ്‌ളാറ്റുകളും കേട്ടിപടുത്തിരിക്കുന്നു.
3. അഭിനയിക്കുന്നതിനു മാത്രം ഒന്നരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന രണ്ടു പേരും ആദായനികുതിവകുപ്പിനു നല്‍കുന്ന രേഖകളില്‍ പത്തും പതിനഞ്ചും ലക്ഷങ്ങളാണു പ്രതിഫലമായി കാണിച്ചിരിക്കുന്നത്.
4. ദുബായ്‌ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചു വന്‍സാമ്പത്തിക ഇടപാടുകള്‍ രണ്ടുപേരും നടത്തി.
5. കള്ളപ്പണമായി പ്രതിഫലം നല്‍കിയതിന്റെ രേഖകള്‍ കണ്ടെടുത്തു.

എന്റെ ദൈവമേ ഇതെല്ലാം ഇത്ര കണിശമായി ആരായിരിക്കും ഒറ്റു കൊടുത്തത്. ” ഭൂമിയുടെ ആഗോളസ്പന്ദനം കണക്കിലാ” ആണോ..?ഏയ്‌.. അല്ലായിരിക്കും.

47 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • Anonymous

    അതെ അതെ മിക്കവാറും എല്ലാം കണക്കവനാ സാധ്യത

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: