മിമിക്സ് പരേഡിനു മുപ്പതു വയസ്സ്

ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു, മലയാളിടെ ചിരിയില്‍ തന്നെ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച, എണ്‍പതുകളില്‍ നിറഞ്ഞു നിന്നിരുന്ന മികിക്സ് പരേഡ് എന്ന മനോഹരമായ കലാരൂപത്തിന് ഇന്ന് മുപ്പതു വയസ്സ്. യൌവ്വനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഒരേ ഒരു വിഷമം 30 വര്‍ഷം മുമ്പ് 1981 സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഫൈന്‍ ആര്‍ട്‍സ് ഹാളില്‍ അരങ്ങേറിയ മിമിക്സ് പരേഡ് എന്ന കലാരൂപം മരിച്ചു കഴിഞ്ഞു. ഇപ്പോഴുള്ളത് കോക്രി എന്ന അറപ്പുളവാക്കുന്ന പ്രകടനങ്ങള്‍ മാത്രം. രസകരങ്ങളായ പഴയ മിമിക്സ് പരേഡിന്റെ പല പഴയ സ്കിറ്റുകള്‍ അഴിച്ചു പണിതും, റീമേക്കുകള്‍ ഉണ്ടാക്കിയും വീണ്ടും വീണ്ടും അവതരിപ്പിക്കുമ്പോള്‍ അത് കണ്ടു കൈയ്യടിക്കണോ കൂവാണോ എന്ന് മാത്രമേ ആലോചിക്കേണ്ടതുള്ളൂ.

മുപ്പതു വര്‍ഷം മുന്‍പ് അവതരിപ്പിക്കപ്പെട്ട മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് രൂപം നല്‍കിയ (അല്ല പ്രസവിച്ചത് എന്ന് പറയുന്നതാവും ശരി) നാല്പതു വര്‍ഷം പൂര്‍ത്തിയാക്കിയ കൊച്ചിന്‍ കലാഭവന്‍ എന്ന മികച്ച കലാ സ്ഥാപനത്തെയും അതിന്റെ സാരഥി ആയിരുന്ന ആബേല്‍അച്ഛനും എന്റെ പ്രണാമം. ആദ്യത്തെ മിമിക്സ് പരേഡ് ഗ്രൂപ്പ് വെറും ആറു പേരില്‍ നിന്നാണ് തുടങ്ങിയത്. ഇന്നത്തെ താരങ്ങളായ സിദ്ദീക്ക്-ലാല്‍ , കെ എസ പ്രസാദ്, കലാഭവന്‍ റഹ്മാന്‍, അന്‍സാര്‍ , പേട്ട വര്‍ക്കി എന്നിവര്‍ ചേര്‍ന്നാണ് കലാഭവന്റെ ധനശേഖരാണര്‍ത്ഥം സംഘടിപ്പിച്ച, ചരിത്രമായി മാറിയ ആദ്യ സ്റ്റേജ് ഷോ നടത്തിയവര്‍. ഒരു ട്രൂപ്പുണ്ടാക്കി, അതില്‍ മികച്ച സ്കിറ്റുകള്‍ തയ്യാറാക്കി അത് ഭംഗിയായി, അവതരിപ്പിച്ച അവരുടെ അര്‍പ്പണ ബോധമാണ് പിന്നീട് ആ കലാകാരന്മമാരെ മലയാള സിനിമയിലെ മുടിചൂടാമന്നന്മമാര്‍ ആക്കിയത് എന്നതിന് ഒരു സംശയവും ഇല്ല.

കലാഭവനില്‍ ചേക്കേറിയവരില്‍ പലരും സിനിമയില്‍ മിന്നുന്ന പ്രകടങ്ങള്‍ കാഴ്ച വെക്കുന്നതാണ് നമ്മള്‍ കണ്ടത്. കലാഭവന് പിന്നാലെ കൊച്ചിന്‍ ഹരീശ്രീയും കടന്നു വന്നതോടെ മിമിക്സ് പരേഡ് എന്ന കലാരൂപം കൂടുതല്‍ നല്ല തലങ്ങള്‍ തേടി, കൂടുതല്‍ സ്റ്റേജുകള്‍ കീഴടക്കി, ജനമനസുകള്‍ കവര്‍ന്നു അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തി എന്ന് പറയുന്നതാവും ശരി. ആ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ അന്തരിച്ച നടന്‍ സൈനുദ്ദീന്‍, അനതരിച്ച മറ്റൊരു നടനായ എന്‍. എഫ് വര്‍ഗീസ്‌, ജയറാം, ദിലീപ്, കലാഭവന്‍ മണി, ഹാസ്യ നടന്റെ ഭാവങ്ങള്‍ നിന്ന് വേരിട്ടഭിനയത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സലിം കുമാര്‍ , നാരായണ്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ നാസര്‍, കലാഭവന്‍ സന്തോഷ്‌, കലാഭവന്‍ സജീവന്‍, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ജാഫര്‍ അങ്ങനെ നീളുന്ന ഒരു ചിരിനിരയായിരുന്നു ആദ്യകാലത്ത് കലാഭവനിലൂടെയും, ഹരിശ്രീയിലൂടെയും വളര്‍ന്നു വന്നത്.

കലാഭവനിലൂടെയും ഹരിശ്രീയിലൂടെയും അല്ലാതെ മിമിക്രി എന്ന കലാരൂപത്തെ അതിന്റെ തനിമയോടെ തന്നെ കൈകാര്യം ചെയ്തവര്‍ പിന്നെയും ധാരാളമുണ്ട്. അവരില്‍ പ്രമുഖര്‍ ആണ്, കോട്ടയം നസീര്‍ , ടിനി ടോം, ഉണ്ട പക്രു, നാദിര്‍ഷ, സുരാജ് വെഞ്ഞാറാമൂട്, പിഷാരടി, അയ്യപ്പ ബൈജു, മണികുട്ടന്‍ അങ്ങനെ നീളുന്ന ഒരു വലിയ നിര ഇപ്പോള്‍ സിനിമയില്‍ സജീവ സാനിധ്യമാണ്. മുപ്പതു വര്‍ഷം പിന്നിടുമ്പോള്‍ എണ്‍പതുകളില്‍ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ മെനെഞ്ഞെടുത്ത ഒരു പാട് നല്ല സ്കിറ്റുകള്‍ ഭാവഭേദം വരുത്തി വീണ്ടും വീണ്ടും കലാസ്വാദകരെ ബോറടിപ്പിക്കുക എന്നതല്ലാതെ പുതിയതായി ഒന്നും ചെയ്യുന്നില്ല.

മിമിക്സ് പരേഡ് എന്ന പേരില്‍ കലാഭവന്‍ അന്‍സാര്‍ കഥയെഴുതിയ ഒരു സിനിമ മലയാളക്കരയില്‍ വന്‍ വിജയം നേടുകയും തുടര്‍ന്ന് കാസര്‍ഗോഡ്‌ കാദര്‍ ഭായി എന്ന സിനിമ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തത് മിമിക്സ് പരേഡ് എന്ന വ്യാജമില്ലാത്ത കോമഡിയുടെ അന്തസ്സ് ഒന്ന് കൊണ്ട് തന്നെയാണ്. അതുകൊണ്ട് ആ കലാരൂപത്തെ നശിച്ചു പോകാതെ താങ്ങി നിര്‍ത്തുന്ന എല്ലാ കലാകാരന്‍മ്മാരോടും എനിക്ക് ബഹുമാനവും അതിനപ്പുറം സങ്കടവും ആണ്, മിമിക്സ് മാറി മിമിക്രിയും അതിപ്പോള്‍ കോക്രിയും മാത്രമായി പോകുന്നതില്‍ .

120 total views, 2 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    മിമിക്സ് പരേഡ് എന്ന പേരില്‍ കലാഭവന്‍ അന്‍സാര്‍ കഥയെഴുതിയ ഒരു സിനിമ മലയാളക്കരയില്‍ വന്‍ വിജയം നേടുകയും തുടര്‍ന്ന് കാസര്‍ഗോഡ്‌ കാദര്‍ഭായി എന്ന സിനിമ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തത് മിമിക്സ് പരേഡ് എന്ന വ്യാജമില്ലാത്ത കോമഡിയുടെ അന്തസ്സ് ഒന്ന് കൊണ്ട് തന്നെയാണ്. അതുകൊണ്ട് ആ കലാരൂപത്തെ നശിച്ചു പോകാതെ താങ്ങി നിര്‍ത്തുന്ന എല്ലാ കലാകാരന്‍മ്മാരോടും എനിക്ക് ബഹുമാനവും അതിനപ്പുറം സങ്കടവും ആണ്, മിമിക്സ് മാറി മിമിക്രിയും അതിപ്പോള്‍ കോക്രിയും മാത്രമായി പോകുന്നതില്‍ . 

  • Sathya Joythi

    നല്ല മിമിക്രിക്ക് ഒരിക്കലും ആള് കുറയില്ല. അത് കൊക്രിയാത് കൊണ്ടാണത് . എന്നാലും ആ കലാരൂപത്തിന് മുപ്പതു . എന്റെ പ്രായം.

  • http://maniyamparapurushu.blogspot.com/ മണിയന്‍മ്പറ പുരുഷു

    കലാഭാവനിലൂടെ വളര്‍ന്നു വന്നവര്‍ ധാരാളമാണ്. അന്ന് കിട്ടിയിരുന്ന നല്ല സ്റ്റേജുകള്‍ ഇപ്പോള്‍ കൂടുതലായി ആര്‍ക്കും കിട്ടുന്നില്ല, കാരണം ആ നല്ല കാലം കഴിഞ്ഞു പോയി. ആത്മാര്‍ഥതയുള്ള നല്ല കലാകാരന്മ്മറ്റ്=റം അന്ല്ല ആസ്വാദകരും എന്നെ നഷ്യമായി കഴിഞ്ഞു. മുപ്പതാം പിറനാളാശംസകള്‍

  • വികാസ് മേനോന്‍

    മിമിക്സ് എന്ന നല്ല കലാരൂപം ഇന്നില്ല. ഇപ്പോഴുള്ളത് അതിന്റെ പ്രേതം മാത്രം.

  • Mohan Thomas

    Happy Birthday Mimics Parade

  • http://www.koramkil.com Anu Radha M.L

    Happy Birthday Mimics parade and Congrajulations for all of the team and speacially for KALA BHAVAN

  • ഉണ്ണികൃഷ്ണ പൊതുവാള്‍

    മിമിക്രിയിലെ കുലപതികള്‍ക്ക് ആശംസകള്‍ 

  • http://indhudoctor.blogspot.com/ Dr.Indhu Menon

    മിമിക്രി എന്നാ കലാരൂപത്തിലൂടെ സിനിമയില്‍ എത്തിയവര്‍ക്ക് അഭിമാനിക്കാം. പാവങ്ങളുടെ കലാരൂപത്തിന് മുപ്പതു തികഞ്ഞതില്‍. എന്നാല്‍ ആ കലാ രൂപം നശിച്ചു പോകാതിരിക്കാനുള്ള ബാധ്യത നിങ്ങള്ക്ക് കൂടിയുണ്ട്.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      അതെ…താങ്കള്‍ പറഞ്ഞത് സത്യമാണ്. അതാണീ ഓര്‍മ്മപ്പെടുത്തല്‍ 

  • Mohamedkutty T.T

    ഈ അനുസ്മരണം വളരെ നന്നായി. താങ്കള്‍ പറഞ്ഞ പോലെ ഇന്നു ഈ പേരില്‍ നാം കാണുന്നതും സഹിക്കുന്നതും കോക്രി തന്നെയാണ്. പോക്രിത്തരം എന്നും പറയാം. തുടക്കത്തിലെ ആ റോക്കറ്റ് വിക്ഷേപണവും മറ്റും ഇന്നും ഓര്‍ത്തു  പോകുന്നു. ആലപ്പി അഷ്രഫിനെ താങ്കള്‍ വിട്ടു പോയോ അതോ ഞാന്‍ വായനയില്‍ വിട്ടതോ?. ഇനിയുമുണ്ട് പേരുകള്‍, ഓര്‍മ്മയില്‍ വരുന്നില്ല . ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      ആലപ്പി അശ്രഫേട്ടനെ ഞാന്‍ മനപൂര്‍വം വിട്ടതല്ല. അദ്ദേഹം ആദ്യകാലത്ത് ചെയ്തിരുന്നത് മിമിക്സ് ആയിരുന്നോ എന്നൊരു  സംശയം. താങ്കള്‍ സൂചിപ്പിച്ചത് പോലെ ഇനിയും അനേകം മറക്കാന്‍ പാടില്ലാത്ത പേരുകള്‍ ഉണ്ട്. അവരെ ഓര്‍മ്മയില്‍ കിട്ടുന്നില്ല. 

      • Kannan Mulavukadu

        ആലപ്പി അഷറഫ് ഇവരില്‍ ഒആരല്‍ ആണ് എന്ന് തന്നെയാണ് എന്റെയും നിഗമനം. ഏതായാലും ഒന്നനെഷികൂ.

  • http://ushaspage.blogspot.com/ Usha M U

    ആശംസകള്‍ ഒപ്പം എല്ലാ മിമിക്രി ആര്ട്ടിസട്ടുകള്‍ക്കും അഭിനന്ദങ്ങളും 

  • Kannan Mulavukadu

    മിമിക്രി കോക്രി ആകാന്‍ കാരണം എനിക്ക് സ്റ്റേജു ശോ മതി എന്നാ ചിന്തയാണ്. തല്ലൈകൂട്ടിയ മിമിക്രി കണ്ടു എന്റെ നാട്ടില്‍ കൂവിയ ചരിത്രം വരെയുണ്ട്. അതും കേരളത്തിലെ ഒന്നാം നമ്പര്‍ താരങ്ങളെ തന്നെ. അപ്പോള്‍ അവരും കണക്കാണ് ഈ കാര്യത്തില്‍

  • http://profiles.google.com/kumar.ajith67 Ajith Kumar

    ചിരിയുടെ മുപ്പത് വര്‍ഷങ്ങള്‍

  • മുകുന്ദന്‍ മാവേലിക്കര

    കാലവും നമ്മളും തള്ളികളഞ്ഞ പഴയ മിമിക്രി  കലാകാരന്മ്മരെയാണ് ഓര്‍ക്കേണ്ടത്. അല്ലാതെ ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തി ആ പഴയ കലാരൂപത്തെ വിസ്മരിച്ചവരെയല്ല.സിനിമാമിമിക്രിക്കാരെ  ഓര്‍ക്കരുത് എന്നല്ല ആ പഴയ പാവങ്ങനെ വിസ്മരിക്കരുത്.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: