എന്താ റെയില്‍വേ നന്നാവത്തത്..?
ഒരു ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടാല്‍ തീരുന്ന കാര്യപരിഹാരമല്ല നമ്മുടെ സാമൂഹികമായ ചുറ്റുപാടുകള്‍ നല്‍കുന്ന പാഠം. ഒരു ഗോവിന്ദച്ചാമിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ മേടിച്ചു കൊടുത്താലും, അത് കണ്ടാലും അവനെക്കാള്‍ വീര്യമുള്ള വേറെ ഗോവിന്ദച്ചാമിമാര്‍ നമ്മുടെ ഇടയില്‍ രൂപപ്പെട്ടുവരാന്‍ അധികം സമയം ഒന്നും വേണ്ട. കൊല്ലം സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ ഗോവിന്ദചാമിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ ടി.ടി.ആര്‍ തന്നെയാണ്. ഗവ. ഉദ്യോഗസ്ഥയും, എഴുത്തുകാരിയുമായ എം.ആര്‍ ജയഗീതയെ അപമാനിച്ചതിലൂടെ പുറം ലോകം വാര്‍ത്തകളിലൂടെ കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ട് വാര്‍ത്തകളുടെ വിശകലനങ്ങളിലേക്ക് പോകുന്നില്ല.
എന്തെ നമ്മുടെ റെയില്‍വെയും, അതിലെ ഉദ്യോഗസ്ഥരും നന്നാവുന്നില്ല. യാത്രകാര്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുമ്പോഴും അത് പാലിക്കെണ്ടവര്‍ തന്നെ അത് നിഷേധിക്കുകയും ചെയ്‌താല്‍ അതിനെക്കാള്‍ വലിയ പോക്രിത്തരം വേറെ ഒന്നും ഇല്ല. എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നിയമപരമായി അനേഷണം നടത്തപ്പെടെണ്ടുന്ന സംഭവത്തിലെ പ്രതികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു, അവര്‍ക്ക് ഒത്താശ പാടുന്ന സംഘടനകളും എല്ലാം കൂടി കേരളത്തെ ഭ്രാന്താലയം എന്നോ കഴപ്പ് മൂത്ത് ഭ്രാന്തായവരുടെ നാടോ എന്നൊക്കെ പറയിപ്പിക്കും. റെയില്‍വേ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനു മാത്രമുള്ളത് ആകരുത് റെയില്‍വേയുടെ സംഘടനകള്‍ . ന്യായമില്ലാത്ത ഒരു റെയിവേ ഉദ്യോഗസ്ഥന് വേണ്ടി വക്കാലത്ത് പിടിക്കുമ്പോള്‍ ജനത്തിനു നഷ്ടപ്പെടുന്നത് കിട്ടാവുന്ന നീതി എന്നാ രണ്ടാക്ഷരത്തിലുള്ള വിശ്വാസമാണ്. അത് തകര്‍ന്നു വീഴുമ്പോഴാണ്, ജനം കൂട്ടമാകുന്നതും അക്രമസക്തര്‍ ആകുന്നതും.
റെയില്‍വേയ്ക്ക് സ്വന്തമായി പോലീസ് ഉണ്ട്, സംവിധാനങ്ങള്‍ ഉണ്ട് മന്ത്രിയും സഹമന്ത്രിയും എല്ലാം ഉണ്ട്. ജനങ്ങളോടുള്ള വഞ്ചനാപരമായ സമീപനം കൊണ്ട് മനംമടുത്ത ജനങ്ങള്‍ കല്ലെറിയുക ഒന്നും ഇല്ല, പച്ചയ്ക്ക് കത്തിക്കും അതാണ് സംഭവിക്കുവാന്‍ പോകുന്നത്. സമാധാനപരമായി യാത്ര ചെയ്തു വീട്ടിലെത്തുവാന്‍ പെടാപാട് പെടുന്നവര്‍ യാത്രാക്ഷീണത്തിനൊപ്പം കിട്ടുന്ന അപമാനവും പീഡനങ്ങളും സഹിക്കേണ്ടി വരിക എന്നാല്‍ അതിനെക്കാള്‍ വലിയ സാമൂഹികനീതി ഇല്ലായ്മ എന്നൊന്നില്ല. റെയില്‍വേയ്ക്ക് സ്വന്തമായി പോലീസും പട്ടാളവും ഒക്കെയുള്ള സ്ഥിതിക്ക്, സൂപ്പര്‍ ഫാസ്റ്റില്‍ യാത്ര ചെയ്യാന്‍ പാസില്ല, എന്ന് കണ്ടെത്തിയ ടി.ടി.ആര്‍ ഒന്നുകില്‍ യാത്ര തുടങ്ങിയത് മുതല്‍ യാത്ര അവസാനിക്കുന്നതുവരെയുള്ള തുക ഫൈനായി അടപ്പിക്കാം. അതുമല്ലെങ്കില്‍ കൊല്ലെത്തെത്തി റെയിവേ പോലീസിനു കൈമാറാം. അതൊന്നുമില്ലാതെ, ഒരു സ്ത്രീ യാത്രക്കാരിയെ പുലഭ്യം പറഞ്ഞും, മാന്യതവിട്ടു പെരുമാറുകയും ചെയ്തതിലൂടെ സസ്പെന്‍ഷന്‍ കൊടുത്തു ആളെ പറ്റിക്കുകയും, അധികം താമസിയാതെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തതിലൂടെ കേരളത്തിലെ സ്ത്രീ സമൂഹത്തിനെ മുഴവന്‍ അപമാനിച്ചിരിക്കുകയാണ്. നീതി നടപ്പിലാക്കേണ്ടവര്‍ നീതി നിഷേധത്തിന് കുട പിടിച്ചാല്‍ ആ കുട കൊണ്ടുള്ള ചൂട് താങ്ങാനാവാതെ അത് ചൂടുന്നവര്‍ കരിഞ്ഞു പോകാതെയിരിക്കട്ടെ…!!
ഇത് കൂടി വായിക്കുക
71 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







