ജ്ഞാനപീഠം കയറിയ കവിത

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വിയെ ഇഷ്ടപ്പെടാന്‍ എനിക്ക് വ്യക്തിപരമായി അനേകം കാരണങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാമത്തേത് മലയാളത്തിന്റെ ഉപ്പായി നിലനിന്നു വിപ്ലവ കവിതകള്‍ രചിച്ചു എന്നതും,കാല്പനിക ഭാവനകളെ ശാസ്ത്രീയ ബിംബങ്ങളുമായി സംയോജിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.രണ്ടാമത്തതു ഇപ്പോഴും കാലികമായി തന്നെ എഴുതുവാനുള്ള അല്ലെങ്കില്‍ ‘ഉജ്ജയിനി’, ‘സ്വയംവരം’ തുടങ്ങിയ കവിതകളിലൂടെ മലയാള കവിതയുടെ ആഖ്യാനരീതികളെ അദ്ദേഹം പുനരാവിഷ്‌കരിച്ചു എന്നത് അതിനു ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ ആണ്. അതുകൊണ്ടും തീര്‍ന്നില്ല. അദ്ദേഹം എഴുതിയ അനേകം സിനിമാഗാനങ്ങള്‍ നല്‍കുന്ന അഭേദ്യമായ സുഖം മറ്റൊരു കാരണമായി നില നില്‍ക്കുന്നു.

അശാന്തിയുടെ കരാളമുഹൂര്‍ത്തത്തില്‍
‘ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം, നീ ഉറങ്ങുക’ –
ഇങ്ങനെ എഴുതാന്‍ ഒ.എന്‍.വി എന്ന കവിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഇത് ഒരു വലിയ കാരണം. പോരെ ഇതില്‍ കൂടുതല്‍ എന്ത് വേണം..?

മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും ഒരു മലയാളി എന്നതില്‍ അഭിമാനവും തോന്നി. ഒരു പീറ കവിയായ എനിക്ക് പ്രത്യേകിച്ചു ഈ വര്‍ഷത്തെ പുരസ്കാരം കവിതയ്ക്ക് എന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു. ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത് പുരോഗമന കലാ – സാഹിത്യസംഘം ഹരിപ്പാട്ടു വെച്ച് നടത്തിയ മഹാ സമ്മേളനത്തില്‍ വെച്ചാണ്. അന്ന് ഒളിഞ്ഞും പാത്തും നഗരിയില്‍ കടന്നു കൂടിയ ഞാന്‍ വിസ്മയത്തോടെ പല പ്രമുഖരെയും കണ്ട കൂട്ടത്തില്‍ ഇന്നും വ്യക്തമായി തന്നെ അദ്ദേഹത്തിന്റെ ചെരുപുഞ്ചരി നിറഞ്ഞ മുഖം ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാവുന്ന (എന്തുകൊണ്ടും അര്‍ഹതയുള്ള ആള്‍ ) അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ് അദ്ദേഹം.

ഡോ. സീതാകാന്ത് മഹാപത്രയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് നാല്പത്തി മൂന്നാമാത്തെ ജ്ഞാനപീഠത്തിന് ഒ.എന്‍.വി.യെ തിരഞ്ഞെടുത്തത്. 2007-ലെ പുരസ്‌കാരമാണ് ഒ.എന്‍.വി.ക്ക് നല്കുന്നത്. നാല്പത്തിനാലമത്തെ പുരസ്‌കാരത്തിന് ഉറുദു കവിയും ഗാനരചയിതാവുമായ അഖ്‌ലാഖ് ഖാന്‍ ഷഹര്യാറെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷത്തെയും പുരസ്‌കാരങ്ങള്‍ കവികള്‍ക്കു ലഭിക്കുന്നുവെന്നതാണ് ഈ പുരസ്‌കാര നിര്‍ണയത്തിലെ എടുത്തു പറയത്തക്ക സവിശേഷത.

സമകാലീന മലയാള കവിതയിലെ ഒന്നാംകിട ശബ്ദമാണ് ഒ.എന്‍.വി. കുറുപ്പിന്റേതെന്ന് ജ്ഞാനപീഠ സമിതി വിലയിരുത്തി. ”പുരോഗമന സാഹിത്യകാരനായി സര്‍ഗജീവിതം തുടങ്ങിയ അദ്ദേഹം, പിന്നീട് മാനവികതയിലേക്ക് വഴി മാറിയെങ്കിലും സാമൂഹിക പ്രത്യയശാസ്ത്രം കൈവിട്ടില്ല. പൗരാണിക കവികളായ വാല്മീകിയും കാളിദാസനും മുതല്‍ ടാഗോര്‍ വരെയുള്ളവര്‍ ഒ.എന്‍.വി.യുടെ സാഹിത്യജീവിതത്തെ സ്വാധീനിച്ചു. കാല്പനിക ഭാവനകളെ ശാസ്ത്രീയ ബിംബങ്ങളുമായി സംയോജിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഉജ്ജയിനി’, ‘സ്വയംവരം’ തുടങ്ങിയ കവിതകളിലൂടെ മലയാള കവിതയുടെ ആഖ്യാനരീതികളെ അദ്ദേഹം പുനരാവിഷ്‌കരിച്ചു. മനസ്സിന്റെ ആഴങ്ങളെ തൊടുന്നതാണ് ഒ.എന്‍.വി. ക്കവിതകള്‍ . കേരളത്തിന്റെ നാടോടിപാരമ്പര്യവും പാരിസ്ഥിതിക അവബോധവും അദ്ദേഹത്തിന്റെ കവിതകളില്‍ വളരെ പ്രകടമാണ്”- പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.

ഒറ്റ പ്ലാവില്‍ നീലകണ്‌ഠന്‍ വേലുകുറുപ്പ്‌ എന്ന ഒഎന്‍ വി 1931 മെയ്‌ 27 ന് കൊല്ലം ജില്ലയിലെ ചവറയില്‍ സംസ്‌കൃത പണ്ഡിതനായ ഒ.എന്‍.കൃഷ്‌ണ കുറുപ്പിന്റെയും കെ.ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. 1949-ല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഒ.എന്‍ വി യുടെ ‘പൊരുതുന്ന സൌന്ദര്യം’ എന്ന ആദ്യ കവിതാ സമാഹാരം പുറത്തു വരുന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വയലാര്‍ അവാര്‍ഡ്, പന്തളം കേരള വര്‍മ്മ പുരസ്കാരം, വിശ്വദീപം പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക അവാര്‍­ഡ്, ആശാന്‍ പ്രൈസ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാന രചനയ്ക്ക് പന്ത്രണ്ടു തവണ കേരള സംസ്ഥാന അവാര്‍ഡിനും ഒരു തവണ ദേശീയ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.

1961-ലാണ് ജ്ഞാനപീഠ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ജി. ശങ്കരക്കുറുപ്പിന്റെ ‘ഓടക്കുഴലി’നായിരുന്നു. തുടര്‍ന്ന് 1980-ല്‍ എസ്.കെ. പൊറ്റെക്കാട്ടിനും 1984-ല്‍ തകഴി ശിവശങ്കര പിള്ളയ്ക്കും 1995-ല്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ജ്ഞാനപീഠം ലഭിച്ചു ഏഴ് ലക്ഷം രൂപയും സരസ്വതീദേവിയുടെ വെങ്കല ശില്പവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.കവി കെ. സച്ചിദാനന്ദനു പുറമെ പ്രൊഫ. മനേഗര്‍ പാണ്ഡെ, പ്രൊഫ. ഗോപീചന്ദ് നാരംഗ്, ഗുര്‍ദയാല്‍ സിങ്, കേശുഭായ് ദേശായ്, ദിനേശ് മിശ്ര, രവീന്ദ്ര കാലിയ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍ .

മലയാളത്തിന്റെ പ്രിയ കവിയ്ക്കു ഈ എളിയ കവിയുടെ ആശംസകള്‍ ..!!

747 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
 • രാജു പുല്‍പള്ളി

  കൊള്ളാം മാഷേ..

 • ഉണ്ണികൃഷ്ണന്‍ ചെമ്മാട്

  എന്തേ ഒ.എന്‍.വിക്ക് 2007- ലെ അവാര്‍ഡ് ഇപ്പോള്‍ കൊടുത്തു.
  അല്പം താമസിച്ചു. എങ്കിലും അര്‍ഹമായ കരങ്ങളില്‍ ..അതും മലയാളത്തിനു തന്നെ..
  പ്രത്യേകിച്ചും കവിതയ്ക്കും

 • Jinu Kamal

  ഓ.എന്‍.വിക്കും പ്രിയ റ്റൊമ്സിനും ആശംസകള്‍

 • http://spotclix.blogspot.com/ ലാലപ്പന്‍

  ജ്ഞാനപീഠം കയറിയ പ്രിയ കവിക്കും ഇതെഴുതിയ കവിക്കും ആശംസകള്‍

 • മുകുന്ദന്‍ സി.മേനോന്‍

  ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
  തിരുമുറ്റത് എത്തുവാന്‍ മോഹം
  തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
  മരമൊന്നുലുത്തുവാന്‍ മോഹം

  അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്
  അതിലൊന്ന് തിന്നുവാന്‍ മോഹം
  സുഖമേഴും കയ്പ്പും പുളിപ്പും മധുരവും
  നുകരുവാനെപ്പോഴും മോഹം

  തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ച്
  എന്തുമധുരമെന്നോതുവാന്‍ മോഹം
  ഒരുവട്ടം കൂടിയാ പുഴയുടെ തീരത്ത്
  വെറുതേയിരിക്കുവാന്‍ മോഹം

  വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടുകേട്ട്
  എതിര്പാട്ട് പാടുവാന്‍ മോഹം
  എതിര്പാട്ട് പാടുവാന്‍ മോഹം
  അതുകേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ

  ശ്രുതി പിന്തുടരുവാന്‍ മോഹം
  ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
  അരുതേ എന്നോതുവാന്‍ മോഹം

  വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
  വെറുതെ മോഹിക്കുവാന്‍ മോഹം .

  ഇനിയുമൊരുപാടു വരികള്‍ ആ തൂലികയില്‍ പിറക്കട്ടെ …ആശംസകള്‍ !!

 • മുകുന്ദന്‍ സി.മേനോന്‍

  ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
  തിരുമുറ്റത് എത്തുവാന്‍ മോഹം
  തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
  മരമൊന്നുലുത്തുവാന്‍ മോഹം

  അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്
  അതിലൊന്ന് തിന്നുവാന്‍ മോഹം
  സുഖമേഴും കയ്പ്പും പുളിപ്പും മധുരവും
  നുകരുവാനെപ്പോഴും മോഹം

  തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ച്
  എന്തുമധുരമെന്നോതുവാന്‍ മോഹം
  ഒരുവട്ടം കൂടിയാ പുഴയുടെ തീരത്ത്
  വെറുതേയിരിക്കുവാന്‍ മോഹം

  വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടുകേട്ട്
  എതിര്പാട്ട് പാടുവാന്‍ മോഹം
  എതിര്പാട്ട് പാടുവാന്‍ മോഹം
  അതുകേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ

  ശ്രുതി പിന്തുടരുവാന്‍ മോഹം
  ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
  അരുതേ എന്നോതുവാന്‍ മോഹം

  വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
  വെറുതെ മോഹിക്കുവാന്‍ മോഹം .

  ഇനിയുമൊരുപാടു വരികള്‍ ആ തൂലികയില്‍ പിറക്കട്ടെ …ആശംസകള്‍ !!

 • കണ്ണുനീര്‍

  ആശംസകള്‍…
  ഒരായിരം പൂ ചെണ്ടുകള്‍ . അനേകം കാതം ഒരു വാക്കായി തന്നെ നമ്മുടെ ഇടയില്‍ നിറയട്ടെ.!!
  അദ്ദേഹത്തിന്റെ പുസ്തകം പഠിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം

 • ഡോ. ഇന്ദു മേനോന്‍

  മഹാകവിയ്ക്ക് ഒരായിരം ആശംസകള്‍

 • http://www.thattakam.com/ റ്റോംസ് കോനുമഠം

  മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും ഒരു മലയാളി എന്നതില്‍ അഭിമാനവും തോന്നി.
  മലയാളത്തിന്റെ പ്രിയ കവിയ്ക്കു ഈ എളിയ കവിയുടെ ആശംസകള്‍

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: