ഒബാമ… ദിസ് ഈസ് ജസ്റ്റ് ഫോര്‍ യു.
പ്രിയപ്പെട്ട ഒബാമയ്ക്ക്,
ആദ്യം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അതിലുപരി മതസൗഹാര്‍ദ്ദത്തിനും മൌലികത്യ്ക്കും പേര് കേട്ട ഇന്ത്യ എന്ന മഹാരാജ്യത്തേക്ക് സ്വാഗതം. സമീപകാലത്ത് മറ്റേതൊരു ലോകനെതാവിനും നല്‍കിയതിനേക്കാള്‍ ഊഷ്മളവും മധുരം നിറഞ്ഞതുമായ വരവേല്‍പ്പാണ് ഞങ്ങള്‍ താങ്കള്‍ക്ക് നല്‍കിയത്. താങ്കളുടെ ഈ വരവ് കൊണ്ട് ഞങ്ങള്‍ക്ക് ഒരുപാട് നേട്ടമുണ്ടാകുമെന്നും അതിവഴി ഇവിടുത്തെ പാവങ്ങളുടെ പട്ടിണി മാറും എന്നൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നും ഇല്ല. താങ്കളുടെ ഈ സന്ദര്‍ശനം ഇന്ത്യ-യു.എസ്. ബന്ധത്തിന് സ്പഷ്ടമായ സംഭാവനകള്‍ നല്‍കുമെന്നുപോലും ഞങ്ങള്‍ പാവങ്ങള്‍ക്ക് വലിയ പ്രതീക്ഷയും ഇല്ല.അത് ഞങ്ങളുടെ കുഴപ്പം അല്ല. നിങ്ങള്‍ അങ്ങനെ ആയതുകൊണ്ടാണ്. അമേരിക്ക എന്താണന്നു എല്ലാവര്ക്കും അറിയാം. അല്ല, നിങ്ങളെ കുറ്റം പറയാനും പറ്റില്ല. ഒരാളെക്കാള്‍ വലിയവനാകാന്‍ ആരെങ്കിലും മനസറിഞ്ഞു സമ്മതിക്കുമോ..? അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ വികാരം ഞങ്ങള്‍ക്ക് മനിസിലാക്കാവുന്നതെ ഉള്ളൂ.
താങ്കള്‍ വെറും മൂന്നു ദിവസത്തേക്ക് മാത്രമായി, അതും ഇന്ത്യ പോലൊരു മഹാരജ്യത്തെക്കു വന്നത് തന്നെ വലിയ മണ്ടത്തരം എന്നെ ഞാന്‍ പറയു. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും അവധിയെടുത്ത് ഇപ്പോള്‍ ഉണ്ടായ തെരഞ്ഞെടുപ്പു ക്ഷീണത്തില്‍ നിന്ന് കരകയറിയിട്ട് മതിയായിരുന്നു ഒരു മടങ്ങിപോക്ക്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ ഒന്ന് ചുറ്റികറങ്ങി ഭാര്യയുമൊത്ത് ഒന്ന് അടിച്ചു പൊളിച്ചൊരു മടക്കം അതായിരുന്നു വേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് കേട്ടാലുടന്‍ എല്ലാവരും ഒന്നും കഴിക്കാന്‍ വകയില്ലാത്തവര്‍ അല്ലെങ്കില്‍ എല്ലാ സ്ഥലങ്ങളും ചേരി പ്രദേശങ്ങള്‍ ആണെന്നുള്ള ചിന്താഗതി വെച്ച് പുലത്തുന്നവര്‍ കൂടിയാണ്.അങ്ങനെയല്ല എന്ന് തിരിച്ചറിയണമെങ്കില്‍ കുറഞ്ഞത് ഒരു മാസമെങ്കിലും ഒന്ന് കറങ്ങുകയും തിരിച്ചു ചെന്നാലുടന്‍ , വൈറ്റ്ഹൌസിലെ എതെങ്കിലും ഒരു മുറിയില്‍ അടച്ചിരുന്നു ഒറ്റ ദിവസം കൊണ്ട്, കണ്ടതെല്ലാം മാലോകരോട് വിളിച്ചു പറയുകയും ചെയ്യണം.
ഇന്ത്യയില്‍ എത്തിയപ്പോള്‍ താങ്കള്‍ ആദ്യം താമസിക്കാന്‍ തെരഞ്ഞെടുത്ത താജ് ഹോട്ടല്‍ കണ്ടപ്പോള്‍ തന്നെ മനിസിലായി കാണുമല്ലോ എന്തിനാണവന്മമാര്‍ അന്ന് താജിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചതെന്ന് … ഇത്രയം സുന്ദരമായ ഒരു സ്ഥലം അതും മര്‍മ്മ പ്രധാനമായ ഒരു സ്ഥലത്ത് ഒരു തുരങ്കം വെയ്ക്കനായാല്‍ അത്രയും ആയല്ലോ എന്ന ദുഷിച്ച ചിന്താഗതിയില്‍ നിന്നും ഉയര്‍ന്ന ഭീരുത്വമായ നടപടിയായെ ഞങ്ങള്‍ അതിനെ കാണുന്നുള്ളൂ .ഞങ്ങളിലെ അഖണ്ടാതയെ ഇല്ലാതാക്കുക അതായിരുന്നു അവരുടെ ഉദ്ദേശ്യവും. എന്നാല്‍ അതൊന്നും നടന്നില്ല.. ഒരു ഇന്ത്യക്കാരന്റെയും ആത്മാവിലേക്ക് അവന്റെ ആത്മവിശ്വാസത്തിലേക്ക് ആര്‍ക്കും അത്ര പെട്ടെന്നൊന്നും കയറി തുരങ്കം വെയ്ക്കാന്‍ സാധിക്കുകയില്ല എന്നും താങ്കള്‍ക്ക് ബോധ്യമായി കാണുമല്ലോ.ങാ അതൊക്കെ പോകട്ടെ…ഇന്ത്യയില്‍ വന്ന സ്ഥിതിക്ക് കേരളത്തില്‍ വരാതെ പോകുന്നത് അതിലും വലിയ മണ്ടത്തരം. ദൈവത്തിന്റെ സ്വന്തം നാടായ ഞങ്ങളുടെ ഈ സുന്ദര ഭൂമി സന്ദര്‍ശിക്കുവാനുള്ള ഭാഗ്യം താങ്കള്‍ക്ക് ഇല്ലാതെ പോയി എന്ന് കരുതി ഞാന്‍ സമാധാനിക്കുവാന്‍ ശ്രേമിച്ചോളാം.
ഇന്ത്യയില്‍ വന്നിട്ട് താങ്കള്‍ക്ക് മിസ് ചെയ്യാന്‍ പോകുന്ന ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയാം. ആദ്യം ഞങ്ങള്‍ടെ തീവണ്ടിയില്‍ താങ്കള്‍ കയറാതെ പോയാല്‍ അയ്യോ എന്നെ പറയാനാകു. കാഴ്ചകള്‍ കണ്ടു പോകാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല എന്ന് തന്നെ പറയാം. താങ്കളുടെ നാട്ടിലെ തുക്കട തീവണ്ടിയല്ല ഞങ്ങളുടെ തീവണ്ടി. ചായ കാപ്പി മുതല്‍ പഴംപൊരി, ഉഴുന്ന്-പരിപ്പ് വട എന്ന് വേണ്ട എന്തിനു ഇഞ്ചി മുട്ടായി വരെ കിട്ടും. അതെല്ലാം ആസ്വദിച്ചു ഭാര്യയുമൊത്ത് ഒരു യാത്ര അതൊന്നു സങ്കല്‍പ്പിച്ചു നോക്ക്. ട്രയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ ഞങ്ങളുടെ സ്വന്തം വണ്ടിയായ ഓട്ടോറിക്ഷയില്‍ കുലുങ്ങിയുള്ള യാത്ര… അതും ലോകത്ത് ഇവിടെ മാത്രമേ കിട്ടു എന്റെ സുഹൃത്തെ..ഈ മുച്ചക്ര വാഹനത്തില്‍ കയറുവാന്‍ വേണ്ടി മാതമായി നിങ്ങളുടെ നാട്ടില്‍ നിന്നും എന്തിനു അറബി നാട്ടില്‍ നിന്നും അനേകമാളുകള്‍ ദിനവും ഇന്ത്യാമാഹാരാജ്യത്തേക്ക് വന്നുകൊണ്ടിരിക്കുന്നെതെന്നു താങ്കള്‍ കേട്ടാല്‍ തെന്നെ അതില്‍ ഒന്ന് കയറാതെ താങ്കള്‍ക്കു പോകാന്‍ കഴിയില്ല.ഇത്രയും യാത്രയുടെ കാര്യങ്ങള്‍ പറഞ്ഞുവെന്നെ ഉള്ളൂ. ഇനി താങ്കള്‍ വന്ന കാര്യത്തെക്കു കടക്കാം.
ആദ്യം തന്നെ പറയട്ടെ… ആ പാക്കിസ്ഥാന്‍ക്കാര്‍ക്കിട്ടു രണ്ടു കൊടുക്കാന്‍ ഞങ്ങള്‍ കുറച്ചു കാലമായി വിചാരിക്കുകയാണ്. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്താന്‍ താങ്കള്‍ ആണെങ്കിലും സമ്മതിക്കില്ലല്ലോ..?അതിനു വേണ്ട എല്ലാ സപ്പോട്ടും താങ്കള്‍ ചെയ്തു തരണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.(എല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ അവിടെ ചെന്ന് ഞങ്ങള്‍ക്കിട്ടു പാര പണിയുമെന്ന് ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല) രണ്ടു കൊടുക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല, ചെയ്യുന്നതിന് മുന്പ് ഒന്ന് പറഞ്ഞുവന്നെ ഉള്ളൂ. അതുപോലെ തന്നെ ചൈനക്കാരനും. ഇത്രയും അഹങ്കാരം അവര്‍ക്ക് പാടുണ്ടോ..? ഏതായാലും താങ്കള്‍ ഇവിടുന്നു നേരെ ഇന്ത്യോനെഷ്യലെക്കും, അവിടുന്ന് കൊറിയ , ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കും എന്നത് വലിയ ആശ്വ്വാസം തന്നെയാണ് ഞങ്ങള്‍ക്ക് നല്‍കിയത്.അവിടെ കയറാതെ പോകുന്നത് അവര്‍ക്ക് ഒരു പാഠമായിരിക്കട്ടെ.അവര്‍ നെഞ്ചകം കീറി കരയട്ടെ അതില്‍ ഞങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു.എന്ന് വെച്ച് അതിന്റെ അഹങ്കാരം ഒന്നും ഈ പാവപ്പെട്ട ഞങ്ങള്‍ക്കില്ല.
ആതിഥേയനെ അയാളുടെ സ്വന്തം ചുറ്റുപാടില്‍ കാണാനും വിലയിരുത്താനും അതിഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിട്ടെ ഞങ്ങള്‍ താങ്കളുടെ ഈ വരവിനെ കാണുന്നുള്ളൂ. മഹാതമാജിയുടെ വലിയ ആരാധകനായ താങ്കള്‍ അദ്ദേഹത്തിന്റെ ഫോട്ടോ താങ്കളുടെ ഓഫീസ് മുറിയില്‍ വെച്ച് എന്ന് കേട്ടപ്പോള്‍ മുതല്‍ താങ്കളെ ഇങ്ങോട്ട് ക്ഷണിക്കണമെന്ന് കരുതി ഇരിക്കുകയായിരുന്നു ഞങ്ങള്‍ . ഇപ്പോള്‍ ഈ ദീപാവലി ദിനത്തില്‍ ഭാര്യയെയും കൂട്ടി വരാന്‍ മനസ് കാണിച്ചത് തന്നെ താങ്കളുടെ മനസിന്റെ വലിപ്പം കാണിക്കുന്നു.
ഇന്ത്യ-യു.എസ്.ആണവക്കരാര്‍ മന്‍മോഹന്‍സിംഗ് എന്ന സാധു മനുഷ്യന്‍ നടത്താന്‍ പോകുന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നുറപ്പിക്കാം അതുമല്ല ഞങ്ങള്‍ പാസ്സാക്കിയ ആണവ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ടുള്ള (നിലവില്‍ നിലനില്‍ക്കുന്ന) അഭിപ്രായവ്യത്യാസങ്ങള്‍ …ആണവ നിലയങ്ങളില്‍ ദുരന്തമുണ്ടാവുന്ന പക്ഷം,റിയാക്ടറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്ത വിദേശ കമ്പനികളെ നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് ഒഴിവാക്കണമെന്ന താങ്കളുടെ രാജ്യത്തിന്റെ നിര്‍ദ്ദേശം അതൊരിക്കലും അംഗീകരിച്ചു തരാനും കഴിയില്ല. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നതല്ല ഞങ്ങളുടെ ജനാധിപത്യപരമായ നിലപാടുകളുടെ ശക്തിയെന്ന് താങ്കള്‍ ഒരുപക്ഷേ, ഈ സന്ദര്‍ശനാവസരത്തില്‍ തിരിച്ചറിഞ്ഞേക്കും..എന്നാല്‍ താങ്കള്‍ക്ക് കൊള്ളാം.
ആണവ റിയാക്ടറുകളും സി-17 പോര്‍വിമാനങ്ങള്‍ (അവിടെ തുരുമ്പ് എടുത്തു കിടക്കുന്ന) പോലുള്ള പടക്കോപ്പുകളും ഇന്ത്യയ്ക്ക് വില്‍ക്കുന്നതിനുള്ള തകൃതിയായ ചര്‍ച്ചകള്‍ ഒരു പക്ഷെ ഉയര്‍ന്നു വന്നേക്കാം. അങ്ങനെയുള്ള കുന്ത്രമാണ്ടികള്‍ ഞങ്ങള്‍ പാവങ്ങളുടെ മേല്‍ കെട്ടിവെച്ച് ഇപ്പോള്‍ താങ്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മാ നിരക്ക് കുറച്ചു കുറയ്ക്കുവാനും അതുവഴി സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇപ്പോള്‍ നഷടമായ പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിനും അതില്ലെല്ലാമുപരി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ഇടപാടുകള്‍ സഹായകമാവും എന്ന കഴുകന്‍ കണ്ണ് ഞങ്ങള്‍ കണ്ടില്ല എന്നും കരുതണ്ട.എന്തൊക്കെ ആയാലും താങ്കള്‍ ആരാണന്നും ഞങ്ങള്‍ ആരാണന്നും ഞങ്ങള്‍ക്ക് നല്ല ബോധ്യം ഉള്ളയിടെത്തോളം ഈ വരവ് കൊണ്ട് ഞങ്ങളെ കളിപ്പിക്കാന്‍ താങ്കള്‍ക്കും താങ്കളെ വിലയിരുത്താന്‍ ഒരു പരിധി വരെ ഞങ്ങള്‍ക്കും കഴിയും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
താങ്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ അനേകലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ ദീപാവലി ആശംസകള്‍ …!!
എന്ന്
സ്വന്തം
താങ്കള്‍ടെ സന്ദര്‍ശനം കൊണ്ട് ഒരു പ്രയോജനം ഇല്ലാത്ത ഒരാള്‍ (കുറെ ജനങ്ങള്‍ )
101 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







