എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…?

പ്രിയ അധികാരിക്ക്‌ (അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ ),

എന്‍ഡോസള്‍ഫാന്‍ മൂലം പൊറുതി മുട്ടുന്ന ജീവിതം തന്നെ ഇരുട്ടിലായ ഒരു പ്രദേശത്തേക്ക് (കാസര്‍ഗോഡ്‌) ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. കേരള ഭൂപടത്തില്‍ അധികകാലമായി നിറഞ്ഞു നില്‍ക്കുന്ന ഈ മലയോര ജില്ലയിലേക്ക് താങ്കള്‍ക്ക് സ്വാഗതം. അധികാരത്തിന്റെ അമൃത് ആസ്വദിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതം വലിയ വിലയുള്ളതൊന്നും ആണന്നു ഞങ്ങള്‍ ഇത്രയും കാലത്തെ അനുഭവം കൊണ്ട് നേരിട്ട് മനിസിലാക്കിയതാണ്.ഇത്രയും ദുരന്തം വിതചിച്ചിട്ടും ഞങ്ങള്‍ക്ക് ഇതുവരെയും മനിസിലാകത്ത ഒരു കാര്യം നിങ്ങള്‍ ഇപ്പോഴും ഇതിനെ പറ്റി പഠിക്കുന്നത്തെ ഉള്ളു, എന്നത് വലിയ വിഷമം തോന്നിച്ചു എങ്കിലും ഇപ്പോഴതും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.

1962-ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഇവിടെ ഇരുപതിലേറെ ഗ്രാമങ്ങളിലായി മൂന്നു സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 4,696 ഏക്കര്‍ കശുവണ്ടിത്തോട്ടമുണ്ട്. ഇന്നാട്ടിലെ നിരപരാധികളായ നാട്ടുകാരുടെമേല്‍ അശനിപാതം പോലെ ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗത്തിന്റെ ദുരിതഫലങ്ങള്‍ നിപതിക്കുവാന്‍ തുടങ്ങുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. തേയിലക്കൊതുകിനെ നേരിടാന്‍ 1977-’78 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. 1981 മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണവെച്ച് പതിവായി കീടനാശിനി പ്രയോഗം തുടര്‍ന്നു.അതിന്റെ തിക്തഫലങ്ങള്‍ അനുങ്ങവിക്കാന്‍ ഈ പാവം ഞങ്ങളും. നരകതുല്യമായ 24 വര്‍ഷക്കാലം, ജന്മവൈകല്യങ്ങളായും ബുദ്ധിമാന്ദ്യമായും അന്തഃസ്രാവ ഗ്രന്ഥി തടസ്സങ്ങളായും അര്‍ബുദമായും വന്ധ്യതയായും ഈ പൈശാചിക രാസവസ്തു ആ പ്രദേശത്തിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംമേല്‍ വന്‍ദുരിതമായി പെയ്തുകൊണ്ടിരുന്നു.

ഇപ്പോള്‍ രണ്ടായിരത്തില്‍ അധികം പേര്‍ അതിഭീകരങ്ങളായ ജനിതക വൈകല്യങ്ങള്‍ക്കിരയാവുകയും അതിന്റെ തിക്തഫലങ്ങള്‍ അനുങ്ങവിക്കുകയും ചെയ്യുന്നു. അതിനെല്ലാമാപ്പുറം സമൂഹത്തില്‍ ഞങ്ങള്‍ അകറ്റപ്പെട്ടു (ഒറ്റപ്പെട്ടു) , വിവാഹാലോചനകള്‍ പോലും മുടങ്ങുന്ന സ്ഥിതിവിശേഷം ഈ പ്രദേശത്ത് ഇപ്പോള്‍ ഇവിടുത്തുകാരുടെ ജീവിതം എത്രമാത്രം ദുസഹമാക്കുന്നു എന്നതിന്റെ വലിയ തെളിവല്ലേ..? വികൃതമായ വൈരൂപ്യങ്ങളേക്കാള്‍ വികൃതമായ മനുഷ്യക്കോലങ്ങള്‍ താങ്കള്‍ക്ക് ഈ പ്രദേശത്ത് അല്ലാതെ പട്ടിണി കോലങ്ങളുടെ നാടായ സോമാലിയയില്‍ മാത്രമായിരിക്കും എന്ന് എനിക്ക് വ്യക്തമായി പറയാന്‍ പറ്റും. താങ്കള്‍ക്ക് സാങ്കല്‍പ്പിക്കുവാന്‍ കഴിയുന്നതിനേക്കാള്‍ ഭീകരമാണ് ഇന്ന് ഞങ്ങളുടെ അവസ്ഥ. അതിനു കാരണക്കാരായവര്‍ സസുഖം ഞങ്ങളുടെ മുന്‍പില്‍ തന്നെ ഒരുലുംപും ഇല്ലാതെ ജീവിക്കുമ്പോള്‍ അതിന്റെ തികതഫലങ്ങള്‍ അനുഭവിക്കാന്‍ മാത്രം ഞങ്ങള്‍ ചെയ്ത പാതകം എന്ത്..?

കണ്ണുകളില്ലാതെ ജനിച്ചുവീണ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്ക് ഹൃദയം തകര്‍ന്നു മോഹാലസ്യപ്പെട്ടു വീഴുന്ന ഒരമ്മയെ താങ്കള്‍ കണ്ടിട്ടുണ്ടോ? ആ അമ്മയുടെ മുലക്കണ്ണുകള്‍ക്കു പാല്‍ചുരത്താന്‍ കുഞ്ഞിന്റെ മൂക്കിനുതാഴെ വായയുണ്ടായിരുന്നില്ല; പകരം ഒരു പിളര്‍പ്പുമാത്രം. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു, ഇപ്പോഴും തീരെ വളര്‍ച്ചയെത്താതെ, പ്രായമായ അമ്മയ്ക്ക് എന്നും വേദനയായി ആ ‘കുട്ടി’ ജീവിക്കുന്നു. അകാലവാര്‍ധക്യം വന്ന്, കണ്ണുകാണാനാകാതെ, നടക്കാന്‍പോലുമാകാതെ നരകിക്കുന്ന ഇരുപത്തിമൂന്നുകാരനെ കാണണമെങ്കില്‍ ഇവിടെ വന്നാല്‍ മതി. ഉത്സാഹപൂര്‍വം ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഈ വിഷസ്​പര്‍ശമേറ്റയുടന്‍ പുഴുക്കുത്തേറ്റ ഇളംചെടിപോലെ വാടിക്കരിഞ്ഞുപോകുന്ന കാഴ്ച താങ്കള്‍ക്കു സങ്കല്പിക്കാനാകുമോ? പ്രായമെത്തുംമുമ്പേ പെണ്‍കിടാങ്ങള്‍ പ്രായപൂര്‍ത്തിയാവുന്നു; മാസത്തില്‍ രണ്ടോ മൂന്നോ വട്ടം മാസമുറ വരുന്നു, മറുവശത്ത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാന്‍ ഏറെ വൈകുന്നു. സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാത്ത പ്രായമേറിയ മക്കളെയും പേറി നടക്കുന്ന അമ്മമാരെ താങ്കള്‍ക്കിവിടെ കാണാം.

ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ്‌. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ .. ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നില്‍ക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൗവനങ്ങള്‍ . മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍ . പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍ . ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട്‌ മല്ലടിക്കുന്നവര്‍ . മാംസ പിണ്ഡങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപ്പെട്ട യുവതികള്‍ . അപസ്‌മാര രോഗികള്‍ … ഇങ്ങനെയുള്ളവരെ ചിക്ത്സിക്കാന്‍ സര്‍ക്കാര്‍ പോലും ഒരാനുകൂല്യവും നല്‍കുന്നില്ല എന്നത് ഖേദകരം. എല്ലാം പേപ്പറില്‍ മാത്രം.

എന്നാല്‍ ഞങ്ങളെ വേദനിപ്പിച്ച മറ്റൊരു സംഭവം അടുത്തകാലത്തുണ്ടായി. ഒക്ടോബര്‍ ഇരുപത്തിയഞ്ചിനു തളിച്ച എന്ടോസള്‍ഫാന്‍ മൂ ലമല്ല ഞങ്ങള്‍ക്കുണ്ടായ ഈ വന്‍ വിപത്തുകള്‍ എന്ന് ഒരു വിദഗ്ധ സമിതി വിലയിരുത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് പറഞ്ഞത് തികച്ചും ബാലിശവും കാര്യങ്ങളെ അറിയാമായിരുന്നിട്ടും അറിഞ്ഞില്ല എന്ന ഭാവം നടിക്കുക കൂടി ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും ഇവിടുത്തെ അമ്മമാരുടെ കണ്ണുനീരായി ഈ സര്‍ക്കാരിന് മേല്‍ പതിക്കുമെന്നത് എനിക്ക് നല്ല നിശചയം ഉള്ള കാര്യമാണ്.

കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ബാധ തന്നെ വൃക്കകളെയും ഭ്രൂണത്തെയും കരളിനെയും ബാധിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളില്‍ അതു വിഷം കലക്കുന്നു, മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വന്യമൃഗങ്ങള്‍ക്കും മാരകമാണത്. ഇക്കാര്യം സ്ഥാപിക്കാന്‍ വസ്തുതകളും തെളിവുകളും ധാരാളമുണ്ട്. ബാംഗ്ലൂരിലെ റീജ്യണല്‍ റിമോട്ട് സെന്‍സിങ് സര്‍വീസ് സെന്റര്‍ പദ്രെ ഗ്രാമത്തില്‍ നടത്തിയ ഉപഗ്രഹചിത്രണ പഠനമാണ് ഏറ്റവും നല്ല തെളിവായി നമ്മുടെ മുന്നിലുള്ളത്. ആകാശത്തുനിന്ന് തളിക്കുന്ന ഏതു വിഷവസ്തുവും വളരെപ്പെട്ടെന്നു തന്നെ ഭൂജലത്തിലെത്തി ലയിച്ചുചേരും. തോട്ടങ്ങളുള്ള കുന്നിലേക്ക് വെട്ടിയിറക്കിയുണ്ടാക്കുന്ന തുരങ്കങ്ങളില്‍ നിന്നാണ് ഇന്നാട്ടുകാര്‍ കുടിവെള്ളമെടുക്കുന്നത്. തോട്ടത്തില്‍ തളിക്കുന്ന കീടനാശിനികള്‍ അതിലെ വെള്ളവും വിഷലിപ്തമാക്കും. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയെത്തുന്ന മാലിന്യങ്ങള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായിത്തീരുന്നു. ഒടുവിലവ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളിലെത്തും – ഇതായിരുന്നു അവരുടെ പഠനത്തിന്റെ നിഗമനം. ഇപ്പോളെങ്ങനെ…?

പ്രകൃതിസമ്പത്തിനു മേല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന കാര്യത്തില്‍ താങ്കള്‍ക്കു വിയോജിപ്പുണ്ടാകില്ലല്ലോ? മനുഷ്യന്റെ ദുരിതങ്ങള്‍ക്കൊപ്പം ഇവിടത്തെ മിണ്ടാപ്രാണികളനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ഒരു നിമിഷം ചിന്തിക്കുക. കീടനാശിനി തളിക്കുന്ന സമയത്ത് ഇവിടത്തെ തവളകളും കോഴികളുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി. കുളങ്ങളിലും അരുവികളിലും മീനുകള്‍ ചത്തുപൊങ്ങി.കാലികളില്‍ ഇല്ലാത്ത രോഗങ്ങള്‍ അതീവ ഗുരുതമായി പടര്‍ന്നു. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ മാത്രമായി ഇതിനകം പതിനഞ്ചോളം സമതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇനി ഇത്തരത്തിലുള്ള സമതികളോട് സഹകരിക്കണ്ടായെന്നു നാട്ടുകാര്‍ കൂട്ടമായി ഒരു തീരുമാനമെടുത്താല്‍ അതിനെ ന്യായീകരിക്കുകെ വഴി ഉള്ളു. എന്തൊക്കെ ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രിയങ്കരായവരെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥപ്രമുഖരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള പ്രദര്‍ശനവസ്തുവാക്കാന്‍ അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം.

നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല. ഈ പശ്ചാത്തലത്തില്‍ , താങ്കലോട് എനിക്ക് ചോദിക്കുവാനുള്ളത് അറുപത്തി മൂ ന്നു രാജ്യങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ സുരക്ഷിതത്വം മനിസിലാക്കി ഈ മാരകവിഷവസ്തു നിരോധിച്ചു എങ്കില്‍ എന്ത് കൊണ്ട് നമ്മുടെ നാട്ടിലും ഇത് നിരോധിചിച്ചു കൂടെ..? അങ്ങനെ പ്രത്യാപത്തില്‍പെട്ടിരിക്കുന്ന അനേകായിരം ജനങ്ങളുടെ കണ്ണുനീരിനു താങ്കള്‍ വില കല്‍പ്പിക്കുന്നു എന്ന് കരുതാനാവും. ഒരു ദിവസമെങ്കിലും ഞങ്ങള്‍ പിറന്നു വീണ മണ്ണില്‍ സമാധാനത്തോടെ കുടുംബത്തോടൊപ്പം കഴിയണമെന്നുള്ള ആഗ്രഹം കൊണ്ട് ഇത്രയും എഴുതി എന്നെ ഉള്ളു.

എന്ന്,
വിലപിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി…
അമ്മണി അമ്മാള്‍
(ദുരന്തഫലം അതിസാഹസികമായി അതിജീവിച്ചു പോരുന്ന അനേകായിരങ്ങളില്‍ ഒരുവള്‍ )

125 total views, 2 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം

    നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല. ഈ പശ്ചാത്തലത്തില്‍ , താങ്കലോട് എനിക്ക് ചോദിക്കുവാനുള്ളത് അറുപത്തി മൂ ന്നു രാജ്യങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ സുരക്ഷിതത്വം മനിസിലാക്കി ഈ മാരകവിഷവസ്തു നിരോധിച്ചു എങ്കില്‍ എന്ത് കൊണ്ട് നമ്മുടെ നാട്ടിലും ഇത് നിരോധിചിച്ചു കൂടെ..? അങ്ങനെ പ്രത്യാപത്തില്‍പെട്ടിരിക്കുന്ന അനേകായിരം ജനങ്ങളുടെ കണ്ണുനീരിനു താങ്കള്‍ വില കല്‍പ്പിക്കുന്നു എന്ന് കരുതാനാവും. ഒരു ദിവസമെങ്കിലും ഞങ്ങള്‍ പിറന്നു വീണ മണ്ണില്‍ സമാധാനത്തോടെ കുടുംബത്തോടൊപ്പം കഴിയണമെന്നുള്ള ആഗ്രഹം കൊണ്ട് ഇത്രയും എഴുതി എന്നെ ഉള്ളു.

    എന്ന്,
    വിലപിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി…
    അമ്മണി അമ്മാള്‍
    (ദുരന്തഫലം അതിസാഹസികമായി അതിജീവിച്ചു പോരുന്ന അനേകായിരങ്ങളില്‍ ഒരുവള്‍ )

  • കണ്ണുനീര്‍

    എന്‍ഡോ സള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരകകീടനാശിനികള്‍ പൂര്‍ണ്ണമായും നിരോധിക്കുക.
    എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.

  • http://www.njaanmanoj.blogspot.com/ Manoj മനോജ്

    1) എന്‍ഡോസള്‍ഫാന്‍ ജലത്തില്‍ ലയിക്കുവാന്‍ പ്രയാസമാണ്.
    2) മണ്ണില്‍ വീഴുന്ന ഈ കീടനാശിനി മണ്ണില്‍ പറ്റിപ്പിടിക്കുന്നതിനാല്‍ വിഘടിക്കുവാന്‍ താമസം നേരിടും.
    3) എന്‍ഡോസള്‍ഫാന്‍ വിഘടിച്ചുണ്ടാകുന്ന എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് എന്ന വസ്തുവും വിഷവസ്തു തന്നെ.

    “ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം.“

    ഇതിനുള്ള ചങ്കുറ്റം കാണിക്കുവാന്‍ തോമസ്സിന്റെ സര്‍ക്കാരിന് കഴിയുമോ?

    • http://www.thattakam.com/ റ്റോംസ് കോനുമഠം

      സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്ന സമതി പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചു തിന്നു കുടിച്ചു ഓരോരുത്തെരെയായി മറിച്ചും തിരിച്ചും കിടത്തി പരിശോധിച്ച് വരുമ്പോഴേക്കും ഇപ്പോള്‍ അടിച്ച എന്‍ഡോസല്ഫാന്റെ പൊടി പോലും കാണൂല്ല. അപ്പോള്‍ അവര്‍ സമര്‍പ്പിക്കുകയും മുന്‍പുള്ളവര്‍ സമര്‍പ്പിച്ച അതെ റിപ്പോര്‍ട്ടുകള്‍ തന്നെ ആയിരിക്കും എന്നതില്‍ ഒരു സംശയവും ഉണ്ടാവേണ്ട കാര്യം ഇല്ല.
      പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ…!!

  • Pingback: Tweets that mention എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…? | തട്ടകം THATTAKAM || റ്റോംസ് കോനു

  • Mayilvahanan

    സര്‍കാരിന്റെ ഈ ക്രൂരത ശരിയല്ല. ഇതിനൊരു പരിഹാരം എന്നെങ്കിലും ഈ പാവങ്ങള്‍ക്കായി കണ്ടെത്താന്‍ കഴിയുമോ..?
    നല്ല ലേഖനം. അത് ഞങ്ങള്‍ക്കായി പങ്കു വെച്ചതിനു ഒരുപാട് നന്ദി.

  • http://www.thattakam.com/ റ്റോംസ് കോനുമഠം

    എന്റോസൾഫാൻ നിരോധനം ലക്ഷ്യമാക്കി നമുക്കൊന്നിക്കാം. എല്ലാവിധ പിന്തുണകളും..

  • Anwar Muhammed

    ഈ വിഷയം അവതരിപ്പിച്ചതിനു ആദ്യം തന്നെ ആശംസകൾ അറിയിക്കുന്നു.
    ഒരൊറ്റ ചോദ്യത്തിന് ഈ മന്ത്രിമാര്‍ മറുപടി പറയണം. അത്ര നിര്‍ദ്ദോഷമായ ‘മൃദുകീടനാശിനി’ യാണ് എന്‍ഡോസള്‍ഫാന്‍ എങ്കില്‍ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള അന്‍പതില്‍പരം രാജ്യങ്ങളില്‍ അത് നിരോധിക്കപ്പെട്ടത് എന്ത് കാരണം കൊണ്ട്?

    • അനിലന്‍ മങ്കുഴി

      അവിടെ ജനങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉണ്ട്.
      ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഇല്ലാത്തതും അതാണ്‌. ഭരിക്കാന്‍ വേണ്ടി മാത്രം എന്തിനാ ഒരു ഗവന്മേന്റ്റ്.
      ഫൂ…

  • അനിലന്‍ മങ്കുഴി

    ഞാന്‍ ഷെയര്‍ ചെയ്തു. ഫുള്‍ സപ്പോര്‍ട്ടും തരുന്നു.നമ്മളാല്‍ ആവുന്നത് ചെയ്തേക്കാം.
    ഈ കൊടും ക്രൂരതയ്ക്കെതിരെ പ്രതികരിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനം.

  • Maniyanpilla Kottiyam

    അധികാരസ്ഥാനതിരിക്കുന്നവര്‍ക്ക് എന്ത് വൃത്തികേടും വിളിച്ചു പറയാം. തലമറന്ന് എണ്ണ തേയ്ക്കാം.
    ആ തോമാച്ചന്‍ എന്ത് വൃത്തികെട്ടവനാ…
    അവനു അറിയാന്‍ മേലഞ്ഞിട്ടൊന്നും അല്ലാലോ..? എന്‍ഡോസള്‍ഫാന്‍ മൂ ലം ജനങ്ങള്‍ പൊരുതി മുട്ടുന്നത്.
    നാട്ടില്‍ വാന്നാല്‍ അടിച്ചോടിക്കണം. വെട്ടു പോലും കൊടുക്കാതെ നമ്മള്‍ ജനങ്ങള്‍ പകരം വീട്ടണം

  • http://spotclix.blogspot.com/ ലാലപ്പന്‍

    എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നമുക്കൊരുമിക്കാം.
    ലാലപ്പന്റെ എല്ലാ പിന്തുണയും

  • പ്രദീപ് മുരുകന്‍

    എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നമുക്കൊരുമിക്കാം
    ലേഖനം ഞങ്ങള്‍ക്കായി പങ്കു വെച്ചതിനു ഒരുപാട് നന്ദി

  • Usha M U

    കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതനായിരുന്ന ഒരാള്‍ കൂടി മരിച്ചു. കാസര്‍കോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളി നാരായണ ഉക്കലികയാണ് മരിച്ചത്.

    വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു നാരായണ ഉക്കലിക

  • Usha M U

    ഉപ്പുതറ പഞ്ചായത്തിലെ മലേപ്പുതുവല്‍ ഗ്രാമത്തിലെ തോട്ടം തൊഴിലാളിയായ ചന്ദ്രന്റെയും അല്‍ഫോന്‍സയുടെയും മകള്‍ രാജിമോള്‍ക്ക് വയസ്സ് എട്ടുകഴിഞ്ഞെങ്കിലും ഇതുവരെ എഴുന്നേറ്റു നടന്നിട്ടില്ല. രാജിയുടെ മൂത്തസഹോദരന്‍ രാജന് വയസ്സ് ഇരുപത്തിയാറേ ആയുള്ളൂ. എങ്കിലും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മറ്റേ കണ്ണിന് കാഴ്ച കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതേ ഗ്രാമത്തിലെ കാവുങ്കല്‍ യോഹന്നാന്റെയും ഏലിക്കുട്ടിയുടെയും മകന്‍ മാത്യുവിന് പ്രായം 31. കൈ കുത്തി കാലില്‍ ഇഴഞ്ഞാണ് വീട്ടിലെങ്കിലും നടക്കുന്നത്.

    നൂറോളം കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന മലേപ്പുതുവലില്‍ അംഗവൈകല്യവും ബുദ്ധിമാന്ദ്യവുമുള്ളവര്‍ മുപ്പതിലേറെ. എല്ലാവരും 40 വയസ്സില്‍ത്താഴെയുള്ളവര്‍. ഇവരുടെ ജീവിതങ്ങളെ ഇരുട്ടിലാക്കിയത് സമീപത്തെ തോട്ടങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളാണെന്ന് ഇപ്പോള്‍ ഗ്രാമവാസികള്‍ തിരിച്ചറിയുന്നു.

    ഇത് വെറുമൊരു തോന്നലല്ല. വിടാതെ പിന്തുടരുന്ന വൈകല്യങ്ങള്‍ക്ക് ചികിത്സതേടി എല്ലാവരും എത്തിയത് കോട്ടയം മെഡിക്കല്‍ കോളേജില്‍. അവിടത്തെ ഡോക്ടര്‍മാര്‍ തന്നെ ഒടുവില്‍ പറഞ്ഞു: ‘നിങ്ങളുടെ നാട്ടില്‍ എന്തോ പാരിസ്ഥിതിക പ്രശ്‌നമുണ്ട്. അവിടെനിന്ന് മാറിത്താമസിച്ചാലേ ബാക്കിയുള്ളവരെങ്കിലും രക്ഷപ്പെടൂ’. ഈ ഉപദേശം മാനിച്ച് ഏഴുകുടുംബം ഇതിനകം മലേപ്പതുവല്‍ വിട്ടുപോയി.

    ചീന്തലാര്‍, പശുപ്പാറ, വാഗമണ്‍ തുടങ്ങിയ വന്‍കിട തേയിലത്തോട്ടങ്ങള്‍ക്കും ഈ എസ്റ്റേറ്റുകള്‍ക്കിടയിലെ ഒട്ടേറെ ചെറുകിട ഏലത്തോട്ടങ്ങള്‍ക്കും ഇടയിലാണ് മലേപ്പുതുവല്‍ ഗ്രാമം. തോട്ടങ്ങളിലെ ജോലിക്കാരാണ് ഗ്രാമവാസികളിലേറെയും. തോട്ടമുടമകള്‍ നല്‍കുന്ന പേരറിയുന്നതും അറിയാത്തതുമായ ഒട്ടേറെ കീടനാശിനികള്‍ ചെടികള്‍ക്ക് അടിക്കുന്നതും ഇവര്‍ തന്നെ.

    കാഞ്ഞിരത്തിങ്കല്‍ മാത്യുമേരി ദമ്പതിമാരുടെ മകള്‍ ദീപ(14)യ്ക്ക് ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുണ്ട്. പള്ളത്ത് രാജുവിന്റെയും സുശീലയുടെയും മകള്‍ സ്മിതയ്ക്കും ബുദ്ധിവളര്‍ച്ചയില്ല. സഹോദരന്‍ അരുണ്‍കുമാര്‍(18) എട്ടുവയസ്സുമുതല്‍ ഹൃദ്രോഗിയാണ്. അമിത കീടനാശിനി പ്രയോഗത്തിന്റെ ഇരകളായി 50 വയസ്സിനുമുമ്പ് ജീവന്‍ വെടിഞ്ഞവര്‍ ഏറെയുണ്ടിവിടെ. 50 വയസ്സില്‍ത്താഴെയുള്ള എട്ടുപേര്‍ മൂന്നുവര്‍ഷത്തിനിടെ മരിച്ചു. ഏഴുമാസംമുമ്പ് കാന്‍സര്‍ ബാധിച്ചുമരിച്ച 19കാരനാണ് മരണത്തിനു കീഴ്‌പ്പെട്ട അവസാനത്തെ ഇര.

    വിഷമരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം ശ്വാസം തടസ്സം, ആമാശയ-ഹൃദയരോഗങ്ങള്‍, കാന്‍സര്‍, ത്വഗ്‌രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന വേറെയും ഒരുപാടുപേരുണ്ട്; 500-ല്‍ താഴെമാത്രം ജനസംഖ്യയുള്ള മലേപ്പുതുവലില്‍. ഇവരിപ്പോള്‍ ഒന്നടങ്കം പറയുന്നു, എന്‍ഡോസള്‍ഫാനും മരണം വിതയ്ക്കുന്ന കീടനാശിനികളും വേണ്ടെന്ന്. പക്ഷേ, അതിര്‍ത്തിഗ്രാമങ്ങളിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് എന്‍ഡോസള്‍ഫാന്റെ ഒഴുക്കു തുടരുന്നു.

  • Usha M U

    അക്ഷര വെളിച്ചം തേടിയല്ല 24കാരിയായ സ്മിതയും 14കാരി ദീപയും അങ്കണ്‍വാടിയില്‍ പോകുന്നത്.പൊന്നുമക്കളുടെ മാനസിക വളര്‍ച്ചയില്‍ നേരിയ പ്രതീക്ഷയര്‍പ്പിച്ച് ഇവരെ രക്ഷിതാക്കള്‍ ദിവസവും അങ്കണ്‍വാടിയിലെ മൂന്നും നാലും വയസ്സുകാര്‍ക്കൊപ്പം കൊണ്ടുപോയി ഇരുത്തുകയാണ്.

    ചുറ്റുമുള്ള തേയില-ഏലം തോട്ടങ്ങളിലെ അമിത കീടനാശിനി പ്രയോഗത്തിന്റെ ഇരകളാണ് ഉപ്പുതറ മാലേപ്പുതുവല്‍ രാജുവിന്റെ മകള്‍ സ്മിതയും കാഞ്ഞിരത്തുങ്കല്‍ മാത്യുവിന്റെ മകള്‍ ദീപയും. മലേപ്പുതുവല്‍ അങ്കണ്‍വാടിയിലെ സാലി ടീച്ചറുടെയും സിന്ധു ചേച്ചിയുടെയും കൈ പിടിച്ച് മറ്റ് അങ്കണ്‍വാടികുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കുകയാണ് സ്മിതയും ദീപയും. തീര്‍ത്തും നിര്‍ദ്ധനരാണ് ഇവരുടെ രക്ഷാകര്‍ത്താക്കള്‍. ജന്മനാ ബുദ്ധിമാന്ദ്യമുള്ള മക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ കുറേക്കാലം ചികിത്സിച്ചു. സാമ്പത്തിക പരാധീനതമൂലം പിന്നീട് നിര്‍ത്തി.

  • Usha M U

    തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന് കിടക്കുന്ന മുതലമടപഞ്ചായത്തിലും മാവ്കൃഷി സുലഭമായുള്ള സമീപഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗം ജനങ്ങളില്‍ ഭീതിപരത്തുന്നു. ജനിതകവൈകല്യങ്ങള്‍ക്കും മാരകമായ രോഗങ്ങള്‍ക്കും കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും മാവ്കൃഷിയിലെ ഉയര്‍ന്ന വിളവ് ലക്ഷ്യമിട്ട് ഇവിടങ്ങളില്‍ ഇപ്പോഴും വ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുകയാണ്. വല്ലപ്പോഴുമുണ്ടാകുന്ന പരിശോധനകളെ മറികടക്കാനും നിര്‍ഭയം ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ക്കുമായി പല പേരുകളിലുള്ള ടിന്നുകളില്‍ നിറച്ചാണ് എന്‍ഡോസള്‍ഫാന്‍ തമിഴ്‌നാട്ടില്‍നിന്നെത്തുന്നത്.
    മാവ് പൂക്കുന്നസമയത്തും അതിനുമുമ്പുമാണ് മുതലമടയിലും പരിസരഗ്രാമങ്ങളിലും വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ തളി നടക്കുന്നത്. തമിഴ്‌നാട്ടില്‍ എന്‍ഡോസള്‍ഫാന് നിരോധനമില്ലാത്തതിനാല്‍ ഗോവിന്ദാപുരത്തിനപ്പുറത്ത് പൊള്ളാച്ചി, മീനാക്ഷിപുരം പ്രദേശങ്ങളിലെത്തിയാണ് എന്‍ഡോസള്‍ഫാന്‍, കര്‍ഷകരും കച്ചവടക്കാരും തരപ്പെടുത്തുന്നത്. ലിറ്ററിന് മുന്നൂറ് രൂപയോഗം വിലവരുന്ന ഈ കീടനാശിനി ഉപയോഗിക്കുമ്പോള്‍ പൂക്കളുടെ കൊഴിച്ചില്‍ തടയാനും കീടങ്ങളെ അകറ്റാനും അതുവഴി മാങ്ങയുത്പാദനം കൂട്ടാനും കഴിയുന്നുവെന്നതാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

    നിരോധിച്ച കീടനാശിനിയുടെ ഉപയോഗം ലാഭത്തില്‍മാത്രം കണ്ണുവെച്ചുള്ള ഒരുവിഭാഗം കര്‍ഷകരും കച്ചവടക്കാരും തുടരുമ്പോള്‍ കുറേപ്പേര്‍ നിരന്തരമായ ബോധവത്കരണത്തിലൂടെ ഇതിന്റെ ഉപയോഗത്തില്‍ നിന്ന് ഇവിടങ്ങളില്‍ പിന്‍മാറിയിട്ടുണ്ട്. മുതലമടയില്‍ കൃഷിഓഫീസറായിരുന്ന പരേതനായ രമേഷ്‌കുമാറിന്റെ സേവനം ഇക്കാര്യത്തില്‍ മാതൃകയായിരുന്നു. എന്നാല്‍, എന്‍ഡോസള്‍ഫാനെതിരെ ബോധവത്കരണം നടത്താനോ പരിശോധനകള്‍ നടത്താനോ തുടര്‍ന്നുവന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമില്ലാതായതോടെയാണ് ഇതിന്റെ ഉപയോഗം വീണ്ടും വര്‍ധിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. 2500ലധികം ഏക്കര്‍ സ്ഥലത്താണ് മുതലമട പഞ്ചായത്തില്‍മാത്രം മാവ് കൃഷിയുള്ളത്.

    മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയുടെ സാമ്പത്തിക അടിത്തറതന്നെ മാങ്ങക്കൃഷിയെ ആശ്രയിച്ചാണുള്ളത്. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഉപയോഗം പടരുകയും കാസര്‍കോട്ടെന്നതുപോലുള്ള രോഗലക്ഷണങ്ങളുമായി ഇവിടങ്ങളിലും കുഞ്ഞുങ്ങളെ കണ്ടെത്താന്‍ തുടങ്ങിയതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇല്ലെന്ന് മാവ്കര്‍ഷകരും കച്ചവടക്കാരും ആണയിടുന്നുണ്ടെങ്കിലും ഉപയോഗം അപരനാമങ്ങളില്‍ പൊടിപൊടിക്കുന്നുണ്ടെന്ന് പരിസ്ഥിതിസംഘടനകളും നാട്ടുകാരും തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു.

  • Usha M U

    എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇനിയും റിപ്പോര്‍ട്ട് വേണമെന്ന് പറയുന്നവര്‍ വിഡ്ഢികളാണെന്ന് സുകുമാര്‍ അഴീക്കോട്. കേരള സര്‍വോദയ മണ്ഡലം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിമാര്‍ഗ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    എന്‍ഡോസള്‍ഫാന്റെ ദുരന്തവും ഭീകരതയും ജനങ്ങളുടെ കണ്‍മുന്നില്‍ നില്‍ക്കെ മറ്റൊരു റിപ്പോര്‍ട്ട് എന്തിനാണ്? വീണ്ടും റിപ്പോര്‍ട്ട് വേണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം ശരിയല്ല. കാസര്‍ക്കോട്ടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാകും. മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പോരാടണമെന്നും അഴീക്കോട് പറഞ്ഞു.

    ഇപ്പോഴുള്ള ആളുകള്‍ക്ക് പരിമിതികളുണ്ട്. രാഷ്ട്രീയകക്ഷിയുടെ തടവറയില്‍ നിന്ന് അപ്പുറത്തേക്ക് കൈകടത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും സ്വതന്ത്രമായ നിലപാടുകളേക്കാള്‍ രാഷ്ട്രീയകക്ഷികളുടെ നിലപാടാണ് ആളുകള്‍ കൈക്കൊള്ളുന്നത്. രാഷ്ട്രീയ കക്ഷികളുടെ ശബ്ദമാണ് കേരളത്തില്‍ ഇന്ന് കേള്‍ക്കുന്നത്. രാജ്യത്തിന്റെ ഭാഷാശൈലിയെ തന്നെ നിയന്ത്രിച്ചിരിക്കുകയാണ് രാഷ്ട്രീയ നേതാക്കള്‍. മതാധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളുടെ ശൈലിയാണ് തുടരുന്നത്-അദ്ദേഹം പറഞ്ഞു.

    ഗാന്ധിജിയുടെ സ്മരണയല്ല, ഗാന്ധിജിയെത്തന്നെയാണ് നിലനിര്‍ത്തേണ്ടത്. ഒക്‌ടോബര്‍ രണ്ടിനോ പത്തിന്റെയോ നൂറിന്‍േറയൊ നോട്ടുകളിലല്ല, ജനങ്ങളുടെ മനസ്സിലാണ് ഗാന്ധിജി നിലനില്‍ക്കേണ്ടത്. ഗാന്ധിയന്‍ കൂട്ടായ്മകള്‍ കേരളത്തിലെ പൊതുജീവിതത്തില്‍ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

  • Usha M U

    പരിസ്ഥിതിക്കു ദോഷമുണ്ടെന്നുപറഞ്ഞ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നിഷേധിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷ് ആത്മാര്‍ഥതയുണ്ടെങ്കില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. പരിസ്ഥിതിക്കു ദോഷകരമാണെന്നു പറഞ്ഞാണ് കേന്ദ്രമന്ത്രി വൈദ്യുതി പദ്ധതിക്ക് അനുമതി നിഷേധിച്ചത്. ആ ആത്മാര്‍ഥത എന്‍ഡോസള്‍ഫാനിലും കാണിക്കട്ടെ- എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു.

  • Usha M U

    കൊച്ചി: എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനായി പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്ന ഹര്‍ജിയില്‍ കീടനാശിനിയുടെ നിര്‍മാതാക്കളായ ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡിനെ (എച്ച്‌ഐഎല്‍) കക്ഷിചേര്‍ത്തു. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. ആസഫലി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവര്‍ കമ്പനിയെ കക്ഷിചേര്‍ത്ത് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്.

    എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ വിദഗ്ദ്ധ സമിതികളെ വച്ച് പഠനവും അന്വേഷണവും നടത്തുന്നത് തടയണമെന്ന ഇടക്കാലാവശ്യം കോടതി അനുവദിച്ചില്ല. പഠനങ്ങള്‍ നടക്കുന്നുവെന്ന പേരില്‍ നഷ്ടപരിഹാര നടപടി ഇനിയും വൈകാനിടയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ പുതിയ പഠനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനകം നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് നിര്‍ദ്ദേശിക്കണമെന്നായിരുന്നു ആവശ്യം.

  • Raghavaramji

    മനുഷ്യരല്ലാത്തവര്‍ നാട് ഭരിക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന ഗതികേട്.
    ഇത്രയും രാജ്യങ്ങള്‍ നിരോധിച്ച ഈ മരുന്ന് നമ്മള്‍ തന്നെ ഉപോയോഗിക്കണം എന്ന് വാശി പിടിക്കുന്ന നമ്മുടെ രാജ്യത്തെ മൃഗങ്ങള്‍…വെളുത്ത്‌ തടിച്ച് കൊഴുത്ത് നടക്കുന്ന ഇവര്‍ക്ക്‌ ഇതൊരു കാഴ്ചയാകാം. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നോര്‍ക്കുന്നത് നല്ലത്.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: