താങ്ക്സ്ഗിവിംഗ് ഡേ സ്പെഷ്യല്‍
അമേരിക്കക്കാരുടെ പ്രധാന അവധിദിവസങ്ങളില്‍ ഒന്നാണ് താങ്ക്സ്ഗിവിംഗ് ഡേ. റെഡ് ഇന്ത്യന്‍സിനോടുള്ള ട്രൈബ്യൂ ട്ടിന്റെ ഭാഗമായി ഇന്നും അമേരിക്കയില്‍ ഉജ്ജലമായി കൊണ്ടാടപ്പെടുന്ന ഒരു ആഘോഷം (ദിവസം) എന്ന പ്രാധ്യാന്യവും ഇതിനുണ്ട്. തങ്ങളുടെ ഉറ്റവരും ഉടയോരും (അങ്ങനെ ഒന്നും അമേരിക്കയില്‍ ഇല്ലെങ്കില്‍ കൂടി) ഒത്തു കൂടുകയും പരസ്പരം ഗിഫ്റ്റുകള്‍ കൈമാറുകയും ചെയ്യുകയും എല്ലാവരും കൂ ടി താങ്ക്സ്ഗിവിങ്ങിന്റെ ഭാഗമായി മാത്രം തയ്യാറാക്കപ്പെടുന്ന ടര്‍ക്കിയും അതിനോട് ചേര്‍ന്നുള്ള ഭക്ഷണ പാനീയങ്ങള്‍ മതിവരുവോളവും( വയറു പൊട്ടുവോളവും) ആസ്വദിക്കുക എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. തിന്നാനും കുടിക്കാനും മാത്രമായ ഒരു ചടങ്ങായി ഇന്ന് മലയാളികള്‍ക്കിടയിലും ഈ ആഘോഷം മാറി ഇരിക്കുന്നു എന്നതില്‍ ഒട്ടും അത്ഭുതം തോന്നെണ്ടകാര്യവും ഇല്ല.
താങ്കസ്ഗിവിംഗ് ഡേ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ചയാണ് മറ്റൊരു അല്ല ഏറ്റവും പ്രാധ്യാന്യം ഏറിയ ദിവസം എന്ന് തന്നെ പറയാം. ഓരോ അമേരിക്കക്കാരനും എന്തിനു ഓരോ മലയാളിയും ആ ദിവസത്തിനായി കാത്തിരിക്കുന്നു എന്ന് തന്നെപറയാം. വര്‍ഷത്തില്‍ ഒരിക്കല്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ സാധങ്ങള്‍ (പ്രത്യേകിച്ചും ഇലക്ട്രോണിക്സ്) വിലകുറച്ച് (അമ്പതു ശതമാനം മുതല്‍ തൊന്നൂരൂ ശതമാനം വരെ വിലക്കുറവില്‍ ) ലഭ്യമാകുന്ന ഒരു ദിവസം എന്നതാണ് ഈ ദിവസത്തെ ഇത്രകണ്ട് ആളുകള്‍ നെഞ്ചിലേറ്റാന്‍ കാരണം. അതിരാവിലെ തന്നെ (കാലത്ത് നാലുമണിക്ക് തന്നെ തുറക്കുന്ന) നീണ്ട ക്യൂവില്‍ നിന്ന് അവരവര്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങുന്നവരെ അന്നത്തെ ദിവസം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ചില സാധനങ്ങള്‍ എണ്ണത്തില്‍ പരിമിതമാണ് എന്നതാണ് ഈ തിരക്കിന്റെ മുഖ്യകാരണം.
അതുന്നുമല്ല ഞാന്‍ പറയാന്‍ വന്നത് താങ്ക്സ്ഗിവിംഗ് ഡേയില്‍ തയ്യാറാക്കുന്ന വിഭവങ്ങളെ പറ്റിയാണ്.
ടര്‍ക്കിയാണ് മെയിന്‍ ഐറ്റം. മൂന്നു തരം ടര്‍ക്കിയാണ് പ്രധാനമായും തയ്യാറാക്കുന്നത്.
1. സ്റ്റഫഡ് ഓവന്‍ ബേയ്ക്ക്ട് ടര്‍ക്കി.
ടര്‍ക്കി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ടര്‍ക്കി വൈനും സോസും ബട്ടറും ടര്‍ക്കി മസാല മിക്സറും ചേര്‍ത്ത് നന്നായി തേച്ചുപിടിപ്പിച്ചശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന സ്റ്റഫിംഗ് (സ്റ്റഫിംഗ് എങ്ങനെ ഉണ്ടാക്കുന്നതെന്ന് തുടര്‍ന്ന് വായിക്കുക.) ഉള്ളില്‍ തിരുകി തൂ ക്കത്തിനനുസരിച്ചു ഓവനില്‍ തയ്യരാക്കുന്നതാണ് ആദ്യത്തെത്. ഇതിനാണ് രുചിയും ആള്‍ക്കാരുടെ പിടിച്ചു പറിയും.
2. സ്മോക്ക്‌ട് ടര്‍ക്കി
മുകളില്‍ പറഞ്ഞ പ്രകാരം തന്നെ ടര്‍ക്കി ഒരുക്കിയ ശേഷം( സ്റ്റഫിംഗ് മാത്രം ഇല്ല) പുറത്ത് എവിടെയെങ്കിലും തയ്യാറാക്കുന്ന (തുറന്ന സ്ഥലത്ത്) ഗ്രില്ലില്‍ ചൂട് ക്രമീകരിച്ചു തൂക്കത്തിനനുസരിച്ചു പാകപ്പെടുത്തുന്നു.
3. ഡീപ് ഫ്രൈഡ് ടര്‍ക്കി
മുകളില്‍ പറഞ്ഞ പ്രകാരം തന്നെ ടര്‍ക്കി ഒരുക്കിയ ശേഷം( സ്റ്റഫിംഗ് മാത്രം ഇല്ല) ഡീപ് ഫ്രൈയിംഗ് പാനിലേക്ക് മുഴുവന്‍ എണ്ണയില്‍ കുതിരുന്ന രീതിയില്‍ വരുത്തെടുക്കുകയും തുടര്‍ന്ന് ബട്ടര്‍ ആവശ്യത്തിനു തേച്ചു പിടിപ്പിക്കയും ചെയതശേഷം ചൂടോടെ കഷണം കഷണമായി മുറിച്ചു വിളമ്പുന്നു.
സ്റ്റഫിംഗ് തയ്യാറാക്കുന്ന വിധം:-
വളരെ സിമ്പിള്‍ (ഇതു പൊട്ടനും ഉണ്ടാക്കാം എന്ന് ചുരുക്കം) സെലരിയും ഉള്ളിയും കാപ്സിക്കവും ചെറുതായി അരിഞ്ഞു ബ്രെഡ് ക്രംസിലേക്ക് ടര്‍ക്കി ബ്രോത്തും ചേര്‍ത്തിളക്കിയാല്‍ സ്റ്റഫിംഗ് റെഡി.
തീര്‍ന്നിട്ടില്ല. ടര്‍ക്കിയുടെ കൂടെ കഴിക്കുന്ന സൈഡ് പ്രിപ്രേഷനാണ് മറ്റൊരു പ്രത്യേകത. സ്മാഷ് പൊട്ടറ്റോ, സ്വീറ്റ് പൊട്ടറ്റോ, സ്ട്രിംഗ് ബീന്‍സ്, ഹണി റോസ്റ്റഡു ഹാം, സ്വീറ്റ് കോണ്‍ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ടാവും.
സ്മാഷ് പൊട്ടറ്റോ ഇന്ന് മാര്‍ക്കറ്റില്‍ പായ്ക്കറ്റില്‍ നമ്മുടെ നാട്ടിലും സുലഭമായി ലഭിക്കുന്ന ഒന്നാണ്. പാലില്‍ ഉണടാക്കുന്നതാണ് ഉത്തമം. തിളച്ച പാലിലേക്കു ബട്ടറും സ്മാഷ് പൊട്ടറ്റോയും ചേര്‍ത്തിളക്കി കുരുമുളകും ആവശ്യത്തിനു ഉപ്പും ചേര്‍ത്താല്‍ സംഭവം റെഡി.ഇത് ടര്‍ക്കി സോസിനോപ്പം കഴിക്കാവുന്നതാണ്. സ്വീറ്റ് പൊട്ടറ്റോ ചെറിയ കഷണങ്ങളാക്കി മുറിച്ച് ജാതിക്ക, ഏലയ്ക്ക, ഗ്രാമ്പു എന്നിവയുടെ പൊടിയും അല്പം പഞ്ചരസാരയും ചേര്‍ത്ത് നന്നായി വേവിചെടുത്തത്തിനു ശേഷം ഓവനില്‍ വെച്ച് ഒന്ന് കൂടി നന്നായി ഡ്രൈ ആക്കി എടുക്കുക. സ്ട്രിംഗ് ബീന്‍സ് തയ്യാറാക്കാനായി ബീന്‍സ് ചെറിയ കഷ്ണങ്ങളായി മുറിച്ച് ചിക്കന്‍ ബ്രോത്തും സോയ സോസും ചേര്‍ത്ത് വേവിച്ചെടുത്ത ശേഷം ഓവനില്‍ ഒന്ന് മൊരിച്ചെടുക്കുക. ഹണി റോസ്റ്റഡു ഹാം തയ്യാറാക്കാനായി ഹാം മാര്‍ക്കറ്റില്‍ ഇന്ന് സുലഭമായ ഒന്നാണ്. ആവശ്യത്തിനുള്ള ഹാം വാങ്ങിയ ശേഷം ഹാനിയും പൈനാപ്പിള്‍ ജുസും ചേര്‍ത്ത് നന്നായി ബെയ്ക്ക് ചെയ്തു സ്ലൈസായി മുറിച്ച് ചൂ ഡോടെ കഴിക്കുവാന്‍ നല്ല രസമാണ്. അടുത്തത് കോണ്‍ ആണ്, കോണ്‍ വാങ്ങിയ ശേഷം ബട്ടറും അല്പം പഞ്ചസാരയം ഉപ്പം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ചെടുക്കുക.ഏതാണ്ടെല്ലാം ഒരുവിധം തീര്‍ന്നു എന്ന് തന്നെ പറയാം.
ടര്‍ക്കിയുടെ ഏറ്റവും പ്രാധ്യാന്യം ഏറിയ ഒന്നാണ്. വിവിധയിനം പൈകള്‍ . അതില്‍ പ്രധാനമായും മൂന്നു തരം പൈകളാണ് സുലഭവും പ്രചാരം ഏറിയതും. ആപ്പിള്‍ പൈ, പീക്കാന്‍ പൈ, പമ്പ്കിന്‍ പൈ എന്നിവയാണത്.അതിനൊപ്പം റെഡ് വൈന്‍, വൈറ്റ് വൈന്‍ (ആളുകളുടെ അഭിരുചി അനുസരിച്ച്) എല്ലാറ്റിനും പുറമേ ഏതെങ്കിലും തരത്തിലുള്ള സ്പാര്‍ക്കിളിംഗ് സോഡാകളും…എല്ലാം തിന്നും കുടിച്ചും കഴിയുമ്പോഴേക്കും ആള്‍ ഒരു പരുവമായിരിക്കും. എങ്ങനെ ആകാതിരിക്കും. അല്ലേ…?
99 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








Pingback: Tweets that mention താങ്ക്സ്ഗിവിംഗ് ഡേ സ്പെഷ്യല്‍ | തട്ടകം THATTAKAM || തട്ടകം -- Topsy.com