കമന്റാന്‍ പറ്റുന്നില്ലേ…?
കുറെ നാളുകളായി പലരും എന്നോട് ബ്ലോഗിലൂടെയും മെയിലിലൂടെയും ചോദിക്കുന്ന ഒരു കാര്യമുണ്ട്.
“തട്ടകത്തില്‍ എങ്ങനെ ആണ് കമന്റിടുന്നത് …?”
“കമന്റിടാന്‍ വല്ലാത്ത പ്രയാസം…?”
” തട്ടകത്തില്‍ കമന്റിടാന്‍ പറ്റാത്തത് കാരണം ഇവിടെ കമന്റിടുന്നു..!!” എന്നിങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങളും പറച്ചിലുമായി കാര്യങ്ങള്‍ അങ്ങനെ ഒരു രസവുമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയാതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ്. എന്റെ ബ്ലോഗില്‍ വരുന്നവര്‍ക്ക് (ചിലര്‍ക്ക്) കമന്റാന്‍ പറ്റിയില്ലെങ്കില്‍ അതവരെ പോലെ തന്നെ എനിക്കും വിഷമമുള്ള കാര്യമാണ്. കമന്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടിയിട്ടല്ല. സുഹൃത്തുക്കള്‍ പറയുന്നത് എന്താണന്നു അറിയാന്‍ അതിയായ താത്പര്യം ഉള്ളതിനാല്‍ എങ്ങനെ കമന്റാം…? എന്ന് വിശദമാക്കേണ്ടത് തട്ടകം എന്ന പേരില്‍ തരക്കേടില്ലാത്ത ഒരു ബ്ലോഗ് കൊണ്ട് നടക്കുമ്പോള്‍ ചെയ്യേണ്ടത് എന്റെ അകൈതവമായ, ധാര്‍മ്മികമായ കടമയാണന്നു തന്നെ കരുതുന്നു. അതിനാല്‍ ഇതാ ഇങ്ങനെയൊക്കെ കമന്റാം…!!
പ്രിയ സുഹുത്തെ,
താങ്കളുടെ ബ്ലോഗ് ഇന്നാണ് കാണുന്നത്. മൊത്തത്തില്‍ വായിച്ചിട്ടില്ല. സമയം പോലെ നോക്കി കൊള്ളാം.
ആശംസകള്‍
എന്ന് സ്വന്തം
ഇതാണ് താങ്കള്‍ തട്ടകത്തില്‍ പോസ്റ്റാനുദ്ദേശിക്കുന്ന കമന്റ് എന്നിരിക്കട്ടെ..!! ഇനി എങ്ങനെ കമന്റാം എന്ന് നോക്കാം. മേല്‍ പറഞ്ഞ കമന്റ് താങ്കള്‍ കോപ്പി എടുത്തു ബ്ലാങ്ക് ആയിട്ടുള്ള കോളത്തില്‍ പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് “പോസ്റ്റ് ആസ്” (Post as…) എന്ന ബട്ടണില്‍ ക്ലിക്കുക. തുടര്‍ന്ന് വരുന്നതു “ബിഫോര്‍ വീ പോസ്റ്റ് ദിസ്, ഹു ആര്‍ യു?” (Before we post this, who are you?) എന്ന പുതിയ പോപ്പ് അപ്പ് വിന്‍ഡോ തുറന്നു വരും. അവിടെ ഗസ്റ്റ് (Guest), ഡിസ്കസ് (Disqus),ഫേസ്ബുക്ക് (Facebook),ട്വിറ്റെര്‍ (Twitter), യാഹൂ (Yahoo), ഓപ്പണ്‍ ഐഡി (OpenId) എന്നിങ്ങനെ കമന്റ് പോസ്റ്റ് ചെയ്യുന്നതിനുള്ള സെലക്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് തന്നെ പറയാം.ഗസ്റ്റ് എന്നതാണ് . പല ഡിസ്കസ് സൈറ്റുകളിലും (ബ്ലോഗുകളിലും) ഗസ്റ്റ് കോളം അടച്ചിരിക്കുന്നത് കാണാം. എന്നാല്‍ തട്ടകത്തില്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് തന്നെ ഇവിടെ പറയുകയാണ്.ഗസ്റ്റ് കോളത്തില്‍ (ബട്ടണില്‍ ) ഇപ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ് ടൈപ്പ് ചെയ്യുക.ഇ-മെയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ പേര് അവിടെ വന്നിരിക്കും. അതില്‍ നിന്നും വ്യത്യസ്തമായ പേരാണ് വേണ്ടതെങ്കില്‍ വേറെ പേര് ടൈപ്പ് ചെയ്യുകയോ മലയാളത്തില്‍ ടൈപ്പ് ചെയ്തു കോപ്പി എടുത്തു പേസട്ടാവുന്നതോ ആണ്.അതിനു താഴെ “ലിങ്ക് ടു യുവര്‍ വെബ്സൈറ്റ്” (Link to your website) എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ നിങ്ങളുടെ വെബ് അഡ്രെസ്സ് / ബ്ലോഗ് അഡ്രസ് കൂടി കൊടുത്താല്‍ നിങ്ങളുടെ പേരില്‍ ക്ലിക്കിയാല്‍ അത് നിങ്ങളുടെ ബ്ലോഗിലേക്ക്/സൈറ്റിലേക്കു തിരിച്ചു വിടും എന്നത് കൂടി അറിയുക.
ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് താങ്കള്‍ക്ക് ഡിസ്കസില്‍ ഒരു അകൌണ്ട് ഉണ്ടെങ്കില്‍ അതാണ് ഇതില്‍ ഏറ്റവും എളുപ്പവും സുഖകരവും. എങ്ങനെ ഡിസ്കസില്‍ ഒരു അകൌണ്ട് തര്‍ക്കം എന്നുള്ളതിലേക്ക്…ഡിസ്കസ് (Disqus) എന്ന സൈഡ് ബട്ടണില്‍ ക്ലിക്കിയാല്‍ തുറന്നു വരുന്ന പോപ്പ് അപ്പ് വിന്‍ഡോയില്‍ “ഡോണ്ട് ഹാവ് വണ്‍ ? രജിസ്റ്റര്‍ എ ന്യൂ പ്രൊഫയില്‍ ” (Don’t have one? register a new profile) എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ പുതിയ പ്രൊഫൈല്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും വിശദമായി തന്നെ വരും.അതൊന്നു പരീക്ഷിച്ചു നോക്കുക.അപ്പോള്‍ ഡിസ്കസിലൂടെ കമന്റ് പ്രോഗ്രാം പവര്‍ ചെയ്യുന്ന എല്ലാ ബ്ലോഗുകളിലും / സൈറ്റുകളിലും വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കമന്റാവുന്നതാണ്.
അതിനു താഴെ കാണുന്ന മൂന്നു കോളങ്ങള്‍ ഞാന്‍ വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്ക് അറിയാവുന്നതായിരിക്കും. എങ്കിലും പറയാം. നിങ്ങള്‍ക്ക് ഫേസ്ബുക്ക് (Facebook),ട്വിറ്റെര്‍ (Twitter),യാഹു (Yahoo) എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഒരു അകൌണ്ട് ഉണ്ടെങ്കില്‍ (ഈ കാലത്ത് ആര്‍ക്കാണ് ഇവയില്‍ ഒന്നില്‍ അകൌണ്ട് ഇല്ലാത്തതു) അതുപയോഗിച്ചു കമന്റാവുന്നതാണ്.
ഏറ്റവും ഒടുവിലായി (ഏറ്റവും താഴെ) “ഓപ്പണ്‍ ഐഡി” (OpenId) എന്ന കോളം ആണ്. അതില്‍ ക്ലികിയാല്‍ തുറന്നു വരുന്ന പോപ്പ് അപ്പ് വിന്‍ഡോയില്‍ താങ്കളുടെ ബ്ലോഗിന്റെ / സൈറ്റിന്റെ യു ആര്‍ എല്‍ (URL) ടൈപ്പ് ചെയ്യുക.തുടര്‍ന്ന് താങ്കളുടെ പേരും കൊടുത്താല്‍ കമന്റാവുന്നതാണ്. എന്നാല്‍ ഒന്ന് ശ്രമിച്ചു നോക്കുകയല്ലേ..? ഇതെല്ലാം ചെയ്തു കഴിഞ്ഞിട്ടും തുടര്‍ന്നും കമന്റ്റുകള്‍ ഇടാന്‍ ബുദ്ധിമുട്ടനുഭവികുന്നവര്‍ അറിയിച്ചാല്‍ അവരെ സഹായിക്കുന്നതായിരിക്കും.
130 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







