സച്ചിന്‍ @ സെഞ്ചൂറിയന്‍

ആദ്യം തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍ …!!!

“ഓരോത്തരുടെയും ജീവിതത്തില്‍ ഓരോന്ന് അതാതു കാലത്ത് സംഭവിക്കും ” – ഇതൊരു റഷ്യന്‍ പഴമൊഴി. അതിന്റെ കൂടെ ഇത് കു‌ടെ ചേര്‍ത്ത് വായിക്കുക. ” സമയമാകുബോള്‍ എല്ലാ നേട്ടങ്ങളും തനിയെ തേടിയെത്തും” – ഇതൊരു ഗ്രീക്ക് പഴമൊഴി. എന്നാല്‍ ഇതൊന്നുമല്ല കഠിനമായ പരിശ്രമവും ആത്മാര്‍ഥമായ അര്‍പ്പണബോധവും ഉണ്ടെങ്കില്‍ എത്തിപ്പിടിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. അത് വ്യക്തമാക്കുന്നതായിരുന്നു സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ടെസ്‌റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ ബാറ്റിംഗ്‌ ഇതിഹാസം സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന ലോക ഇതിഹാസത്തിന്റെ പ്രകടനം. ടെസ്‌റ്റ് ക്രിക്കറ്റില്‍ 50 സെഞ്ചുറി തികച്ചു കൊണ്ട് പുതിയ ഒരു ചരിത്രം സ്രഷ്ടിച്ചു കൊണ്ട് റെകോര്‍ഡുകളുടെ രാജകുമാരന്‍ വീണ്ടും വിസ്മയമായി.

സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഒന്നാം ടെസ്‌റ്റിന്റെ നാലാം ദിവസമാണു സച്ചിന്റെ റെക്കോഡ്‌ നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും സച്ചിന്‍ തന്നെ. 197 പന്തുകള്‍ നേരിട്ടാണു സച്ചിന്‍ അമ്പതാം തവണ മൂന്നക്കം കടന്നത്‌. ഒരു സിക്‌സറും 12 ഫോറും ആ ബാറ്റില്‍നിന്നു പിറന്നു. നുറ്റി എഴുപത്തിയഞ്ചാമത്തെ ടെസ്‌റ്റ് കളിക്കുന്ന സച്ചിന്‍ റണ്‍ വേട്ടയില്‍ 14,500 റണ്‍സും കടന്നു. ഒരു മനുഷ്യായുസ്സില്‍ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് ഈ കുറുകിയ മനുഷ്യന്‍ സ്വന്തമാക്കിയത്. സെഞ്ചുറി നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല, അപ്പോഴാണ്‌ അമ്പത് എന്ന എടുത്താ പൊങ്ങാത്ത സഖ്യയുമായി ഈ മനുഷ്യന്‍ ലോകക്രിക്കറ്റിന്റെ നെറുകയില്‍ അമരനായി നിലകൊള്ളുന്നത്.

ഇനി അടുത്ത കാലത്തൊന്നും ഒരാളും അങ്ങനെ പെട്ടെന്നൊന്നും നമ്മുടെ സച്ചിന്‍ കുറിച്ച റിക്കാര്‍ഡു മറി കടക്കും എന്ന പേടിയും വേണ്ട.സെഞ്ച്വറി നേട്ടത്തില്‍ സച്ചിനു പിന്നിലുള്ള ഇപ്പോഴത്തെ കളിക്കാരില്‍ അല്പമെങ്കിലും പേടിക്കേണ്ടത് രണ്ടേ രണ്ടു പേര്‍ മാത്രമേയുള്ളൂ.ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും(39) ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും(38). പക്ഷെ പല്ലുകൊഴിയാരായ സിംഹത്തെ പോലെ കളിക്കുന്ന ഇവര്‍ എത്രമാത്രം ഭീഷണി ആകും എന്നതും ഉറപ്പിച്ചു പറയാന്‍ ആവില്ല. പക്ഷെ, ഇവരുടെ കാര്യത്തില്‍ അതും പറയുകവയ്യ. നാല്‍പതിനു അടുത്ത് നില്‍ക്കുന്ന ഇവര്‍ ഉടനെ രംഗമൊഴിയും എന്നത് ആവും ആകെയുള്ള ആരാശ്വാസം.

2010 സച്ചിനു റെക്കോഡുകളുടെ വര്‍ഷമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ സച്ചിന്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്‌. അന്നും എതിരാളി ദക്ഷിണാഫ്രിക്കയായിരുന്നു.175 ടെസ്റ്റുകളില്‍ നിന്ന് 14509 റണ്‍സ്. ശരാശരി 56.89.ഏകദിനത്തിലും സച്ചിന്‍ ഏറെ മുന്നില്‍ തന്നെ. 442 ഏകദിനങ്ങളില്‍ 17598 റണ്‍സാണ് സച്ചിനുള്ളത്. ഇതില്‍ 46 സെഞ്ച്വറികളും 93 അര്‍ധ സെഞ്ച്വറികളും പെടും.ടെസ്‌റ്റില്‍ 59 തവണ സച്ചിന്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്‌. ഇനിയും ഈ താരത്തിന്റെ മുന്‍പില്‍ ഒരുപാട് കാലം ഇല്ലെങ്കിലും ഉള്ള കാലത്തിനകം പരമാവധി നേട്ടങ്ങളുടെ നെറുകയില്‍ എത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

120 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍ …!!!

  • Elayodenshanavas

    സെഞ്ചൂറിയന്‍ സച്ചിന്‍.. അഭിനന്ദങ്ങള്‍.. അതിവേഗത്തില്‍ ന്യൂസ്‌ എത്തിച്ച ടോംസിനും

  • Pingback: Tweets that mention സച്ചിന്‍ @ സെഞ്ചൂറിയന്‍ | തട്ടകം THATTAKAM || തട്ടകം -- Topsy.com

  • Anjusp

    അഭിനന്ദനങ്ങള്‍ സച്ചിന്‍ജി

  • Predeepan Anchathu

    അഭിനന്ദങ്ങള്‍ … ലിറ്റില്‍ മാസ്റ്റര്‍ .ഇനിയും ഡബിള്‍ അതും അതുകഴിഞ്ഞ് ട്രിപ്പിള്‍

  • Sukumaran Melathu

    സച്ചിന് തുല്യം സച്ചിന്‍ മാത്രം
    എന്നും എവിടെയും

  • Ullas K Pillai

    സച്ചി….
    അഭിനന്ദനങ്ങള്‍…..

  • Pingback: Tweets that mention സച്ചിന്‍ @ സെഞ്ചൂറിയന്‍ | തട്ടകം THATTAKAM || തട്ടകം -- Topsy.com

  • Noushad Koodaranhi

    Hearty congrats from Boologam….

  • Venu Dhasaradhan

    Sachin you are the man..
    We are proud of You..
    Congrats..

  • Msalahudheen

    കളിക്കളത്തിലെ മാന്യന് ആശംസകള്

  • Vayady

    സച്ചിന്‌ അഭിനന്ദനം! സച്ചിനെ കുറിച്ച്‌ പോസ്റ്റ് ഇട്ട ടോംസിന്‌ നന്ദി.

  • http://www.thattukadablog.com/ Jikkumon || Thattukadablog.com

    നമുക്കെല്ലാം അറിയുന്ന പോലെ തന്നെ… വെയര്‍ ക്രിക്കറ്റ് ഈസ്‌ ഔര്‍ റിലിജിയന്‍…. സച്ചിന്‍ ഈസ്‌ ഔര്‍ ഗോഡ്

  • Shinod

    He is grate player. Along with these celebrations about his greatness one should read Smiths comment on Sachin’s approach on the final day.That might not be an easy take for it is more than that innings defeat.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: