ടിപ്പര്‍ എന്ന റോട്ടിലെ കൊലയാളി

ഇന്ന് കേരളത്തിലെ റോഡില്‍ കൂടി മനസമാധാനത്തോടെ യാത്ര ചെയ്യാന്‍ വയ്യാതായിരിക്കുന്നു. ഒന്നാമത് റോഡില്‍ കൂടിയുള്ള യാത്ര അസഹ്യം…കുണ്ടും കുഴിയും ഇല്ലാതെ ഒരു നല്ല റോഡു പോലും ഇന്ന് കേരളത്തില്‍ ഇല്ല. അതിനെല്ലാമപ്പുറം മരണപാച്ചില്‍ നടത്തുന്ന ടിപ്പര്‍ ലോറികളും സ്വകാര്യ ബസുകളും ഇന്ന് കേരളത്തിലെ റോഡുകള്‍ കീഴടക്കി ഭരിക്കാന്‍ തുടങ്ങിയട്ടു കാലം കൊറേ ആയി.ടിപ്പര്‍ ലോറികള്‍ എന്നാല്‍ ഇപ്പോള്‍ മരണത്തിലേക്കുള്ള എളുപ്പവഴി എന്നായിരിക്കുന്നു. അമിത സ്പീഡിനു വിരാമമിടാനായി ഘടിപ്പിച്ച സ്പീഡ് ഗവേണര്‍ ഇന്ന് ഒരു കടംക്കഥ പോലെ പിന്നാമ്പുറത്ത് എവിടെയോ എല്ലാ നിയമങ്ങളും കാറില്‍ പറത്തി സസുഖം വാഴുന്നു.

കേരളത്തില്‍ റോഡ് അപകടങ്ങള്‍ ഒഴിഞ്ഞ ഒരുദിവസം എന്നത് ഇന്ന് മലയാളിയുടെ സ്വപനം കൂടിയാണ്. നടുറോഡില്‍ ടിപ്പര്‍ തട്ടിയും സ്വകാര്യബസ്സുകളുടെ മരണപാച്ചില്‍ മൂ ലവും പൊലിഞ്ഞു പോയവര്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തിയത്തില്‍ സര്‍ക്കാര്‍ തന്നെയാണ് ഇവിടെയും പ്രതി കൂട്ടില്‍ നില്‍ക്കുന്നത്. ഇവിടെ അനുദിനവും നടക്കുന്ന മരണങ്ങള്‍ നമ്മുടെ ഭരണാധികാരികളില്‍ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല എന്നത് പരിതാപകരമായ അവസ്ഥ. ജനങ്ങളുടെ ജീവിതത്തോടുള്ള അവഹേളനമാണ്. കേരളത്തിലെ വാഹനാപകടങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഒഴിവാക്കാവുന്നതാണെന്ന് നിസ്സംശയം പറയാം. കഴിഞ്ഞദിവസം പുലര്‍ച്ചെ കൊച്ചി നഗരത്തില്‍ ഉണ്ടായ അപകടംതന്നെ പരിശോധിക്കുക. മൈസൂറില്‍ നിന്ന് മടങ്ങിയ അഞ്ച് യുവാക്കള്‍ വീടെത്താറായപ്പോള്‍ ടിപ്പര്‍ ലോറിയിടിച്ച് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. അശ്രദ്ധമായി ലോറിയും ബസ്സും ഓടിക്കുന്ന പ്രവണത ഇന്ന് കേരളത്തിലെ പുതിയ ട്രെണ്ടാണ് അല്ല ഒടുക്കത്തെ ശാപമാണ്.

ജീവന്‍ രക്ഷിക്കാന്‍ ഇതാ കുറെ മാര്‍ഗ്ഗങ്ങള്‍ :-

1. ടിപ്പര്‍ ലോറിയും സ്വകാര്യബസ്സും നേരെ വരുന്നതുകണ്ടാല്‍ ജീവന്‍ വേണമെങ്കില്‍ സൈഡില്‍ എവിടെയെങ്കിലും വണ്ടി ഒതുക്കി മര്യാദരാമന്മാരായി വഴി കൊടുക്കുക. അല്ലെങ്കില്‍ തന്നെ വലിയ വണ്ടിയെ ബഹുമാനികുക എന്നത് ഒരു കീഴവ്ഴക്കമാക്കുന്നതാവും നല്ലത്.

2. രാതി യാത്ര ഒഴുവാക്കുന്നതായിരിക്കും നന്നായിരിക്കും.(അല്ലെങ്കില്‍ തന്നെ രാതിയിലെ യാത്ര അത്ര നല്ലതല്ല. സതീശന്റെ കാര്യം മറക്കണ്ട)

3. റോഡില്‍ കൂടി ഉള്ള യാത്ര കഴിയുന്നത്‌ ഒഴിവാക്കി, നമ്മുടെ അഭിമാനമായ റെയില്‍വേയെ (താമസം നേരിട്ടാല്‍ എന്നെ കുറ്റം പറയരുത്) പുശ്ചത്തോടെ കാണാതെ അതിലാക്കുക ഇനിയുള്ള യാത്ര.

4. നല്ല റോഡും വഴികളും ഇല്ലാതിരിക്കുന്ന നമ്മുടെ നാട്ടില്‍ ഒരു നല്ല റോഡു (അതും വീതി കൂടിയത്) സമാഗമമാകുപോള്‍ മാത്രം യാത്ര റോഡു മാര്‍ഗ്ഗം ആക്കുക അതുവരെ വീട്ടിലിരുന്നു ടിവി കാണുക.

ഇനി കാര്യത്തിലേക്ക്…
പകല്‍കാലങ്ങളില്‍ നിന്നും രാത്രിയില്‍ റോഡില്‍ തിരക്ക് കുറവാണെന്ന തെറ്റിധാരണയില്‍ നിന്നാണ് നമ്മുടെ ടിപ്പര്‍ ഉടമകള്‍ രാത്രി ഓട്ടം നടത്തുന്നത്. പകല്‍ ഓടുന്നതിനെക്കാള്‍ കൂടുതല്‍ ട്രിപ്പ് എന്ന ലക്ഷ്യവും അതിനുണ്ട്. അതുവഴി പകലിനെക്കാള്‍ കൂടുതല്‍ ലാഭം എന്ന കഴുകന്‍ കണ്ണുകളാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ടിപ്പര്‍ ലോറിയില്‍ വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്ന് ചട്ടമുണ്ട്. എന്നാല്‍ രസകരമായ കാര്യം വണ്ടി പരിശോധനാവേളയില്‍ മാത്രമേ ഇക്കാര്യം ലോറിയുടമ ഓര്‍ക്കാറുള്ളൂ. അല്ലെങ്കില്‍ തന്നെ അല്ലാത്ത സമയത്ത് എന്തിനാണ് അനഗനെ ഒരു കുന്ത്രാണ്ടം. രാത്രികാലങ്ങളില്‍ ഡ്രൈവറെ കൂടാതെ ക്ലീനര്‍മ്മാര്‍ പണി പഠിക്കാന്‍ വേണ്ടി സമയം കണ്ടെത്തുന്നത്. വണ്ടി കഴുകാനും ടയര്‍ മാറ്റാനും മാത്രം പരിചയമുള്ള ക്ലീനര്‍മ്മാരെ എന്തിനാണ് വണ്ടി ഏല്‍പ്പിക്കുന്നത്..? എന്നിട്ട് ഈ ഡ്രൈവര്‍മ്മാര്‍ എവിടെ പോകുന്നു..?

രണ്ടാമതെത് ഉറക്കമില്ലാതെയുള്ള രാത്രി വണ്ടി ഓട്ടം. രാതിയില്‍ വണ്ടി ഓടിച്ചാല്‍ അമിതമായി ലഭിക്കുന്ന കാശ് തന്നെയാണ് അവരെയും ഇതിനു പ്രേരിപ്പിക്കുന്നത്. വെള്ളമടിച്ചു വണ്ടി ഓടിക്കുന്നതാണ് അടുത്ത പടി. അങ്ങനെയുള്ളവരെ കൈയ്യോടെ പിടി കൂടുകയും ആദ്യം ഒരു താക്കീതു കൊടുക്കുകയും പിന്നീടും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് ഉപാധികളോടെ പിടിചെടുക്കയോ വീണ്ടും ടെസ്റ്റ് എടുപ്പിക്കുകയോ ചെയ്യാം. അതുമല്ലെങ്കില്‍ വലിയ ഒരു തുക ഫൈന്‍ അടിക്കുകയും ആവാം.(അതില്‍ നിന്നും പിഴിയാന്‍ നോക്കരുത്).

നാലാമത്തേത് അപകടങ്ങളില്‍ വലിയൊരു ശതമാനം റോഡുകളുടെ ശോച്യാവസ്ഥ മൂലം ആണ് എന്നുള്ളത് ഇതു കൊച്ചു കുട്ടിയോട് ചോദിച്ചാലും പറയും. സമയാസമയങ്ങളില്‍ റോഡു ടാര്‍ ചെയ്യുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്താല്‍ ഇതിനൊരു പരിഹാരം കാണുവാന്‍ കഴിയും..പക്ഷെ, ആര് ചെയ്യും എന്നതാണ് ചോദ്യം..? അതൊരു വല്യ ചോദ്യം തന്നെയാണ്. മഴയെ പഴിച്ച് റോഡിന്റെ ശോച്യാവസ്ഥയെ ന്യായീകരിക്കുന്ന നമ്മുടെ ഭരണകൂടവും പ്രിയപ്പെട്ട വകുപ്പ് മന്ത്രിയും അറിയേണ്ടുന്ന മറ്റൊരു കാര്യം ഉണ്ട്. മറ്റു സ്ഥലങ്ങളില്‍ ഇതിനെ എല്ലാം പുല്ലു പോലെ അതിജീവിക്കുന്ന റോഡുകള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നത് പോയി കണ്ടു പഠിക്കണം. അയ്യോ ചുമ്മാ പറഞ്ഞതാണേ..എന്നിട്ട് വേണം അതിന്റെ പേരില്‍ കുറച്ചു കാശ് കൂ ടി അടിച്ചു മാറ്റാന്‍ ..വേണ്ടായേ..വേണ്ട.

മുമ്പ് പറഞ്ഞത് തെന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. ജനങള്‍ക്ക് വേണ്ടി അല്ലാത്ത ഒരു സര്‍ക്കാര്‍ എന്തിനാണ് നമുക്ക്. ദീര്‍ഘ വീക്ഷണം ഇല്ലത്തെ ഏതൊരു സര്‍ക്കാരും അവിടുത്തെ ജനങ്ങള്‍ക്കും ആ നാടിനും എന്നും ഒരു ശാപം തന്നെ ആയിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട.

124 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    ജനങള്‍ക്ക് വേണ്ടി അല്ലാത്ത ഒരു സര്‍ക്കാര്‍ എന്തിനാണ് നമുക്ക്. ദീര്‍ഘ വീക്ഷണം ഇല്ലാത്തെ ഏതൊരു സര്‍ക്കാരും അവിടുത്തെ ജനങ്ങള്‍ക്കും ആ നാടിനും എന്നും ഒരു ശാപം തന്നെ ആയിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട

  • Pingback: Tweets that mention ടിപ്പര്‍ എന്ന റോട്ടിലെ കൊലയാളി | തട്ടകം THATTAKAM || തട്ടകം -- Topsy.com

  • Parvathy Menon

    റോഡിലേക്ക് ഇറങ്ങാന്‍ തന്നെ പേടിയാണ്. എന്നും എന്തെല്ലാം തരാം വാര്‍ത്തകള്‍ ആണ് കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം ജസ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാറിനേക്കാള്‍ സ്പീഡില്‍ പോയ ഒരു ടിപ്പര്‍ കസ്ട്ടടിയില്‍ എടുത്തിരുന്നു. പഷേ അതെ ഒന്നോ രണ്ടോ മാത്രം. ബാക്കിയ്ക്ക് എന്ത് നടപടി.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      പേടിക്കണം പാര്‍വതി… കേരളമല്ലേ സ്ഥലം.
      ബഹുമാന്യനായ രാധാകൃഷണന്‍ സാറിന്റെ കാരായത് കൊണ്ട് പിടിക്കപ്പെട്ടു. എന്നലം പാവം ഞാനോ പാവം പാര്‍വതിയോ ആയിരുന്നേല്‍ എന്ത് സംഭവിച്ചേനെ..?

  • Vayady

    ബസ്സുകള്‍ തമ്മിലുള്ള മല്‍സര ഓട്ടമാണ്‌ ഏറ്റവും വലിയ പ്രശ്നം. ജനങ്ങള്‍ പ്രതികരിച്ചാലേ ഇതിനൊക്കെ ഒരു മാറ്റം വരൂ. പക്ഷേ എന്തു ചെയ്യാം, പ്രതികരണശേഷിയില്ലാത്ത വെറും പാവകളായി മാറിക്കൊണ്ടിരിക്കയല്ലേ ജനം. ഇത്തരം നല്ല ചിന്തകള്‍ ഉയര്‍ത്തിയ റ്റോംസിന് അഭിനന്ദനം.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      പ്രതികരിചിട്ടെന്താ കാര്യം എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. എന്നാലും നമ്മളെ കൊണ്ട് ചെയ്യാനാവുന്നത് ചെയ്യുക തന്നെ.. പ്രതികരിച്ചാല്‍ മാഫിയയുടെ കണ്ണില്‍ കരടായി ജീവിതം തുലയ്ക്കണ്ട എന്ന് കരുതിയാവും പാവം ജനങ്ങള്‍ ഇതെല്ലാം സഹിക്കുന്നത്. ഈ കാര്യത്തില്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരും മരിച്ചാലും അവര്‍ക്കൊന്നും ഇല്ല എന്ന മട്ടില്‍ തന്നെയാണ് ഭരണം.(അതാരായാലും)

  • Mohamedrafeeque1

    കേരളത്തിലെ റോഡുകളുടെ അവസ്ഥ വളരെ ശോചിനീയം തന്നെയാണ്.റോഡ്‌ വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനും മറ്റും ജനങ്ങള്‍ വേണ്ടത്ര സഹകരിക്കുന്നില്ലയന്നതും ഒരു യാഥാര്ത്യമാനല്ലോ

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      മുഹമ്മദ്‌ റെഫീഖ് പറഞ്ഞത് പച്ച പരമാര്‍ത്ഥം ആണ്… ഇന്നത്തെ നിലവിലുള്ള ഭൂമി വില നല്‍കി സര്‍ക്കാര്‍ ആ സ്ഥലങ്ങള്‍ ഏറ്റെടുക്കണം. അതിനുള്ള നടപടികള്‍ എടുക്കാതെ ചര്‍ച്ചകള്‍ എന്ന് പറഞ്ഞു വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കലല്ലേ ഇവരുടെ മുഖി തൊഴില്‍ .അതിനൊപ്പം നാടിന്റെ വികസനത്തിനായി ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുകയും വേണം.

  • http://prathapashali.blogspot.com/ A J Farooqi.

    A same topic I also post.

    good post. TOM.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      ഞാന്‍ വായിച്ചിരുന്നു. ബ്ലോഗില്‍ വന്നതിനു നന്ദി.

  • സുധാകരന്‍ ശങ്കരത്തില്‍

    റോഡിലെ കുഴികളില്‍ ഞങ്ങള്‍ വീടിനടുത് വാഴ നട്ടിരിക്കുകയാണ്. എന്നിട്ടും നാണമില്ലാത്ത പഞ്ചായത്ത് അധികാരികളും നമ്മുടെ ഭരണ വര്‍ഗ്ഗവും മാറാന്‍ പോകുന്നില്ല.നമ്മുടെ നാടും മാറാന്‍ പോകുന്നില്ല.

  • Msalahudheen

    അഴിമതിയുടെ റോഡിനൊരു തകരാറുമില്ലാതങ്ങനെ കിടക്കുന്നു.
    അഴിയെണ്ണുമെന്നൊരു പേടിയൊന്നും അവര്ക്കില്ല.
    അഭിമാനപൂരിതമാവുന്നുണ്ടോ ഇപ്പോഴും അന്തരംഗം.

    നന്ദി

  • http://www.facebook.com/people/Hafeez-Kt/1437789888 Hafeez Kt

    ടിപ്പര്‍ ലോറി പ്രശ്നക്കാരന്‍ തന്നെ. എന്റെ വീടിനടുത്ത്‌ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പണി നടക്കുന്ന കാലത്ത്‌ ടിപ്പര്‍ ലോരികൊണ്ടുള്ള അപകടം ഒരു പതിവായിരുന്നു.

  • Umesh Pld

    ഇന്നലെ വീട്ടിനടുത്ത് ടിപ്പറും ബസ്‌ ഉം കൂട്ടി മുട്ടി ടിപ്പര്‍ ഡ്രൈവര്‍ ഉടെ കാലു പോയി …

  • Thomas Mathew

    ആരെന്തൊക്കെ എഴുതിയാലും ഞങ്ങള്‍ ഇങ്ങനെയെ വണ്ടി ഓടിക്കു.
    ആരെന്തൊക്കെ കൊണ്ടുവന്നാലും ഞങ്ങടെ സ്പീട് കുറയ്ക്കാന്‍ പറ്റുല്ല.
    ആരെന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ക്കൊന്നുമില്ല .
    ഈ ചിന്താഗതികള്‍ മാറാതെ ഒന്നും ഇവിടെ ശരിയാകാന്‍ പോകുന്നില്ല.

  • Manu Sukumaran

    നല്ല ലേഖനം മാഷേ.. നന്നായിരിക്കുന്നു

  • ഡോ.ഇന്ദു മേനോന്‍

    റോഡില്‍ കൂടി ഉള്ള യാത്ര കഴിയുന്നത്‌ ഒഴിവാക്കി, നമ്മുടെ അഭിമാനമായ റെയില്‍വേയെ (താമസം നേരിട്ടാല്‍ എന്നെ കുറ്റം പറയരുത്) പുശ്ചത്തോടെ കാണാതെ അതിലാക്കുക ഇനിയുള്ള യാത്ര
    റ്റൊമ്സേട്ടാ..ഞങ്ങള്‍ക്കിട്ടു തന്നെ പണിയാണോ..?

  • Arjun Thampi

    this is happen in the road .
    this happaen in malayalees daily life

  • Ashaharinanav

    നല്ല പോസ്റ്റ്

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: