കുടി കുടി കുക്കുടി ക്രിസ്തുമസ് കുടി… ചാലക്കുടി….

പ്രിയപ്പെട്ടവരേ,

ക്രിസ്തുമാസായാലും ഓണമായാലും ഞങ്ങള്‍ ചാലക്കുടിക്കാര്‍ എങ്ങനെയാ കുടിക്കാതിരിക്കുന്നത്…? ഞങ്ങള്‍ക്ക് കുടിക്കാനുള്ള ദിവസമായിട്ടാ ക്രിസ്തുമസിനെയും ഓണത്തെയും എന്തിനു പുതുവര്‍ഷത്തെ പോലും കാണുന്നത് തന്നെ…!! ഞങ്ങള്‍ കുടിക്കും കുടിച്ചു കൂത്താടും …! കേരളത്തില്‍ ഇതേ പോലെ റിക്കാര്‍ഡ് ഇടാന്‍ മറ്റാരെ കൊണ്ടെങ്കിലും കഴിയുമോ…? സര്‍കാരിന്റെ ഖജനാവ് നടത്തി കൊണ്ട് പോകുന്നതില്‍ തന്നെ ഞങ്ങള്‍ വഹിക്കുന്ന പങ്കു ഈ സര്‍കാരും ഇനി വരാനുള്ള സര്‍ക്കാരും കണ്ടു കേട്ടും സഹകരിച്ചാല്‍ അടുത്തുവരുന്ന വര്‍ഷം വില്പന ഇനത്തില്‍ 2൦൦ കോടി എന്ന സംഖ്യയില്‍ എത്തിച്ചു തരുന്ന കാര്യം ഞങ്ങള്‍ ഏറ്റു. കഴിഞ്ഞ ഓണക്കാലത്ത് ആറുദിവസംകൊണ്ട് 155 കോടിയുടെ മദ്യംകുടിച്ച ഞങ്ങള്‍ മൊത്തം മലയാളികള്‍ ക്രിസ്മസ് കാലത്തെ നാലുദിവസം 90.82 കോടിയുടെ മദ്യംവാങ്ങി പുതിയ റിക്കാര്‍ഡിട്ടു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 6.21 കോടിയുടെ അധിക വില്‍പനയാണ് ഈ ക്രിസ്മസിനുണ്ടായത്. അടുത്ത വര്‍ഷം ഞങ്ങള്‍ അത് നൂര് ശതമാനം എന്ന നിലയില്‍ എത്തിക്കാന്‍ കഴിയുമോ എന്നാണു നോക്കുന്നത്…!!

ലീഡര്‍ കെ.കരുണാകരന്റെ നിര്യാണത്തെത്തുടര്‍ന്ന് ക്രിസ്മസിന്റെ തലേദിവസമായ 24 ന് കേരളത്തിലെ മിക്ക വില്പന കേന്ദ്രങ്ങളും അടച്ചിട്ടില്ലയിരുനെങ്കില്‍ മൊത്തത്തില്‍ വില്‍പ്പന നൂറുകോടിയില്‍ സിമ്പിളായി എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേനേ..!! കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 28 കോടിയുടെ വില്‍പ്പന നടന്ന സ്ഥാനത്ത് ഇത്തവണ 15.39 കോടിയുടെ വില്പന മാത്രമേ നടന്നുള്ളൂ. ക്രിസ്മസ് ദിവസം മാത്രം 21.11 കോടി രൂപയുടെ മദ്യം വാങ്ങി ഞങ്ങള്‍ ആ കേടങ്ങ്‌ തീര്‍ത്തു. നിത്യേന ഉള്ള കുടി പോരാഞ്ഞു ഓണക്കുടിയിലും ക്രിസ്തുമസ് കുടിയിലും ഞങ്ങള്‍ ചാല്ക്കുടിക്കാരെ വെല്ലാന്‍ ഒരുത്തനും ഇന്നോളം പോരാ. അതാ ചരിത്രം…

കണക്കും പ്രകാരം 24ന് 21 ലക്ഷത്തിനും 25ന് 13.75 ലക്ഷത്തിനുമാണ് ചാലക്കുടിയില്‍ ഞങ്ങള്‍ കുടിച്ചു മദിച്ചതു. ഞങ്ങക്കടെ തൊട്ടടുത്ത്‌ പേരിനെങ്കിലും ഇരിങ്ങാലക്കുടക്കാര്‍ ഒട്ടും മോശമില്ലാത്ത പ്രകടനവുമായി ഉണ്ട് എന്നത് ഒരു ഭീഷണിയായി തന്നെ ഞങ്ങള്‍ കാണുന്നു. ഇനി കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ പുതുവര്‍ഷം വരവായി. അന്നേരം നിങ്ങള് നോക്കിക്കോ ഞങ്ങ റിക്കാര്‍ഡ് ഇടും. ഞങ്ങ കഷ്ടപെട്ടുണ്ടാക്കുന്ന കാശ് മുഴവന്‍ തിരികെ ഖജനാവില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍ അടുത്തവര്‍ഷം മുതല്‍ ഞങ്ങ ചാലക്കുടിക്കാര്‍ക്ക് മാത്രമായി പ്രത്യേകം റേറ്റില്‍ സാധനം എത്തിച്ചു തരാന്‍ ദയവുണ്ടാകണം എന്ന് മാത്രം ഈ അവസരത്തില്‍ ബോധിപ്പിക്കുന്നു.

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ …!!
എന്ന് ചാലക്കുടിയിലെ കുടിലില്ലാത്ത ഒരു കുക്കിടിയന്‍

165 total views, 3 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ …!!

  • കണ്ണുനീര്‍

    ഗംഭീര പോസ്റ്റ്‌.. പിന്നെ ചലക്കുടിക്കാര്‍ക്ക് കള്ള് കുടിക്കാന്‍ പ്രത്യേകം സംഘടന വരെ ഉള്ള കാര്യം മറകണ്ട. അവര്‍ പണി തരും

  • Sijoyraphael

    ചാലക്കുടിയില്‍ നസ്രാണികളുടെ അനുപാതം കൂടിയത് കൊണ്ടാണോ, അതോ കവറു ചെയ്യുന്ന ഏരിയ കൂടിയത് കൊണ്ടാണോ ഇങ്ങനെയൊരു കുടിറെക്കോഡ് ഇടാന്‍ സാധിച്ചതെന്ന് ചാലക്കുടിക്കാര്‍ ഇത് വരെ തീരുമാനത്തിലെത്തിയിട്ടില്ല….

  • Usha M U

    വ്യാജന്റെ കണക്കു കൂട്ടാതെ അല്ലെ റ്റൊസേട്ടാ ഈ കണക്കു എങ്കില്‍ റെക്കോര്‍ഡ്‌ തന്നെ. വ്യാജന്‍ കൂടി കൂട്ടിയാല് ആര്‍ക്കും തകര്‍ക്കാനാവത്ത്ത വിശ്വാസം

  • Shaisma

    നാട്ടില്‍ വെള്ളമില്ലെങ്കിലും ഇഷ്ടംപോലെ വെള്ളം ഉണ്ടല്ലോ ! അത് മതി .

  • Pingback: Tweets that mention കുടി കുടി കുക്കുടി ക്രിസ്തുമസ് കുടി... ചാലക്കുടി.... -- Topsy.com

  • Faisu Madeena

    ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ …!!

  • Vikas Menon

    ക്രിസ്തുമസ് – പുതുവത്സരാശംസകള്‍

  • Annaachiannan

    ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ …!!

  • http://www.facebook.com/people/Hafeez-Kt/1437789888 Hafeez Kt

    കുറിച്ച് തീര്‍ക്കുന്ന കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന്റെ ദാരിദ്ര്യം മാറ്റാമായിരുന്നു
    പുതുവത്സരാശംസകള്‍ …!

  • sheriff kottarakara

    എന്തോ പറഞ്ഞാലും ഈ കുടിയന്മാരുടെ ഒരു അച്ചടക്കമേ! ഹായ്! ആ ക്യൂവില്‍ വരി വരിയായുള്ള നില്‍പ്പു കാണേണ്ടതു തന്നാ, ബസ്സില്‍ കയറാന്‍ പോലും ഇത്ര മര്യാദ കാണിക്കില്ല. കള്ളു കുടിക്കുന്നതിന്റെ ഒരു ഗുണമേ!

  • http://sidheekthozhiyoor.blogspot.com/ sidheek

    ____നീണാള്‍ വാഴട്ടെ…പുതുവല്‍സര ആശംസകള്‍ …

  • http://aacharyan.tk/ ആചാര്യന്‍

    പുതു വത്സര ആശംസകള്‍..ടോംസ്..കുടിയില്ലാതെ മലയാളിക്ക് എന്ത് ആഘോഷം..അല്ലെ?

  • http://bilattipattanam.blogspot.com/ MuraleeMukundan

    ചേലൊത്ത കുടി തന്നെയാണ് ചാലക്കുടി കുടിയന്മാർക്കെങ്കിലും …
    കേരളം മുഴുക്കെ പരന്നു കിടക്കുന്ന മറ്റു കുടിയാന്മാരായ കുടിയന്മാരും ,
    ലോക കുടിയന്മാർ തന്നെയായാണ് ഇന്നും വാഴ്ത്തപ്പെടുന്നത് കേട്ടൊ ഭായ്

  • Msalahudheen

    All the best wishes!

  • Haina1998

    പുതുവത്സരാശംസകള്‍

  • Juvairiyasalam

    പുതുവത്സരാശംസകള്‍

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: