സ്വന്തം കുഞ്ഞാലിക്കാക്ക് അറവുകാരന്‍ കുഞ്ഞാലി എഴുതുന്നത്‌…

സ്വന്തം കുഞ്ഞാലിക്കാക്ക് അറവുകാരന്‍ കുഞ്ഞാലി എഴുതുന്നത്‌…
സ്വന്തം കുഞ്ഞാലിക്കാക്കു,

നെഞ്ചു പടപടാന്ന് ഇടിച്ചോണ്ടാ ഞാ ഈ കത്ത് ഇങ്ങക്കെഴുതുന്നത്. ശരിക്കും ഉറങ്ങീട്ടു തന്നെ ദെവെസങ്ങളായി. എല്ലാം ബിധി എന്ന് കരുതി സമാധാനിക്കാന്‍ എനിക്ക് കഴിയാത്തത് കൊണ്ടാ എത്ര പെട്ടെന്ന് ഈ കത്തെഴുതുന്നത്. എന്റെ കുഞ്ഞാലിക്കാ ഞാന്‍ അന്നേ ഇങ്ങളോട് പറഞ്ഞതാ ഇങ്ങള് വീണ്ടും കുടുങ്ങുമെന്ന്. അപ്പൊ ഇങ്ങള് പറഞ്ഞു : “ആരെന്തു പൂ ട്ടിട്ടു പൂ ട്ടിയാലും ഞാനവരെ മണിച്ചിത്രത്താഴിട്ടു പൂ ട്ടും…!!” എന്ന് വീമ്പിളക്കിയിട്ട് ഇപ്പോള്‍ എന്ത് പറ്റി. കൂടെ നിന്നവരു തന്നെ പണി തന്നപ്പോള്‍ അത് തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലലോ എന്റെ കുഞ്ഞാലിക്കാ. റജീനയോടു താങ്കള്‍ കാട്ടി എന്ന് പറയുന്ന അസംബന്ധം വീണ്ടും കുത്തി പൊക്കി ഇങ്ങളെ കുടുക്കുവാന്‍ ശ്രമിച്ചിരിക്കുന്നത് അങ്ങയുടെ ബന്ധു കു‌ടി തെന്നെ എന്നത് കാര്യങ്ങളുടെ പോക്ക് ഇച്ചിരി ബാലാലക്കും എന്ന് തന്നെ പറയാതെ തരമില്ല.

കുഞ്ഞാലിക്കാ, ശരിക്കും നിങ്ങളീ പണി കാണിച്ചോ..? വേണ്ടാത്ത പണിയ്ക്ക് പോയിട്ടല്ലേ പണി കിട്ടിയതെന്ന് പുറത്തുള്ളവരു പറയുമ്പോഴും ഇങ്ങടെ കു‌ടെ തന്നെ നിന്നവരാണ് ഞങ്ങ.ഇനിയും എന്തൊക്കെ ബന്നാലും ആരെന്തൊക്കെ പറഞ്ഞാലും അന്ന് കോയിക്കോട് ബീമാനത്താബളത്തില്‍ കാട്ടിയ പോലെ കാട്ടി എല്ലാരെയും വിറപ്പിക്കുന്ന കാര്യം ഞങ്ങ എട്ടു. പിന്നെ കു‌ടെ ഉള്ളവര്‍ക്ക് അന്നത്തെ പോലെ കോയിബിരിയാണിയും പത്തിരിയും മാത്രം പോര. അത് പിന്നീട് കാര്യത്തിന്റെ പോക്കനുസരിച്ച് അന്നന്ന് പറയാം. ഇപ്പോഴെത്തെ ഒരു പോക്ക് കണ്ടിട്ട് ഇത്തവണ ഇങ്ങളെ കുടുങ്ങും എന്ന് ബലിയ ആധിയിലാണ് ഞങ്ങള്‍ ഇബിടെ.

ഇങ്ങക്കെതിരെ ഇപ്രാവശ്യം ഉള്ള കേസുകള്‍ ഒരു ദിവസം കഴിയുമ്പ്ഴേക്കും കൂടി കൂടി തന്നെ വരുകയാണ്.
1. കായ് കൊടുത്തു ഇങ്ങള്‍ റജീനയെ ബശത്താക്കി എല്ലാം മാറ്റി പറയിച്ചു എന്നതാണു ഏറ്റവും വലിയതു.
2. റജീനയ്ക്കും മൊഴി മാറ്റി പറഞ്ഞവേര്‍ക്കെല്ലാം ബീടും കാറും ബാങ്ങി കൊടുത്തു.
3. കായ് കൊടുത്തു ജഡ്ജിമാരെനെയും ബശത്താകി, സി.ബി.ഐയേനെ കൊണ്ട് ഒരനെഷണവും ബെണ്ടാന്നു പറയിച്ചു.
4. കോയിക്കോട് മയിസ്ട്രെട്ടുമാരെ അബരോട് പോലും പറയാതെ സ്ഥലം മാറ്റിച്ചു ഒന്നും അറിയാത്തവനെ പോലെ ഇരുന്നു.
5. ഇങ്ങളെ ഒതുക്കാന്‍ നോക്കിയ മ്മടെ മുനീറിനെ ബന്ദും ബിധം ഒരു പണികൊടുക്കാന്‍ ഇങ്ങള് പറഞ്ഞു എന്നത് മറ്റൊരാരോപണം.
6. “രാഷ്ടീയത്തില്‍ നിന്നുമാണ് അദ്ദേഹം പണമുണ്ടാക്കിയത്. ആദ്യം എം.എല്‍.എ. ആകുമ്പോള്‍ ഒരു പഴഞ്ചന്‍ അംബാസഡര്‍ കാറും ചെറിയൊരു വീടുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അന്വേഷണവിധേയമാക്കണം” ഇങ്ങടെ ബന്ധു പറഞ്ഞത് ഞാ ഇബിടെ പറഞ്ഞുവേന്നെ ഉള്ളു.
7. “കേസിലെ സാക്ഷി റജീനയ്ക്ക് മാത്രമല്ല, എത്രയോ പെണ്ണുങ്ങള്‍ക്ക് അദ്ദേഹം ഞാന്‍വഴി പണം നല്‍കിയിട്ടുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ടും ഞാന്‍ അദ്ദേഹത്തിനുവേണ്ടി ഇടപെട്ടിട്ടുണ്ട്. എല്ലാവരുടെയും സഹായമില്ലാതെ കേസ് വിട്ടുപോകുമോ? ജഡ്ജിമാരുടെ കാര്യത്തിലും പറയാനുണ്ട്. വേണ്ടിവന്നാല്‍ സാഹചര്യത്തെളിവുകളും നല്‍കാം.” എന്റെ കുഞ്ഞാലിക്കാ, ഇങ്ങളാ… മനുശ്യനെ സു ക്ഷിച്ചോ…? ഇങ്ങടെ അടിവേര് തോണ്ടാനുള്ള കാര്യങ്ങള് അയാക്കെടെ കൈയീന്നു ഉള്ള സമയം കൊണ്ട് എത്ര കായ് കൊടുത്തിട്ടാണെങ്കിലും ബാങ്ങിചെടുക്കാന്‍ നോക്ക്.

ഇതെല്ലാം ഇങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ… കൂടുതല്‍ വിശദമായി പിന്നീട്….

കുഞ്ഞാലിക്കായുടെ അതെ പേരുള്ള മറ്റൊരു കുഞ്ഞാലി.
(അറവുകാരന്‍ കുഞ്ഞാലി എന്ന് നാട്ടുകാര്‍ ബിളിക്കും)

ഒപ്പ്.

118 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    നെഞ്ചു പടപടാന്ന് ഇടിച്ചോണ്ടാ ഞാ ഈ കത്ത് ഇങ്ങക്കെഴുതുന്നത്. ശരിക്കും ഉറങ്ങീട്ടു തന്നെ ദെവെസങ്ങളായി. എല്ലാം ബിധി എന്ന് കരുതി സമാധാനിക്കാന്‍ എനിക്ക് കഴിയാത്തത് കൊണ്ടാ എത്ര പെട്ടെന്ന് ഈ കത്തെഴുതുന്നത്. എന്റെ കുഞ്ഞാലിക്കാ ഞാന്‍ അന്നേ ഇങ്ങളോട് പറഞ്ഞതാ ഇങ്ങള് വീണ്ടും കുടുങ്ങുമെന്ന്. അപ്പൊ ഇങ്ങള് പറഞ്ഞു : “ആരെന്തു പൂ ട്ടിട്ടു പൂ ട്ടിയാലും ഞാനവരെ മണിച്ചിത്രത്താഴിട്ടു പൂ ട്ടും…!!” എന്ന് വീമ്പിളക്കിയിട്ട് ഇപ്പോള്‍ എന്ത് പറ്റി.
    എന്റെ കുഞ്ഞാലിക്കാ, ഇങ്ങളാ… മനുശ്യനെ സു ക്ഷിച്ചോ…? ഇങ്ങടെ അടിവേര് തോണ്ടാനുള്ള കാര്യങ്ങള് ഉള്ള സമയം കൊണ്ട് അയാക്കെടെ കൈയീന്നു എത്ര കായ് കൊടുത്ത്തിട്ടാനെങ്കിലും ബാങ്ങിചെടുക്കാന്‍ നോക്ക്

  • കണ്ണുനീര്‍

    നല്ല ഹാസ്യം റ്റൊമ്സേട്ടാ

  • http://www.facebook.com/people/Sethu-Pk/100001752493393 Sethu Pk

    ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

    നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
    ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
    എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.

    ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

    • Sathya Joythi

      പാളയത്തില്‍ പടയ്ക്ക് ഇടതു പക്ഷം എന്ത് പിഴച്ചു സുഹൃത്തെ..?
      ഉപ്പു തിന്നുന്നവന്‍ ആരായാലും വെള്ളം കുടിക്കും.!!

      പിന്നെ ഏതു ഭരണത്തിലാ സുഖമുള്ളത്..? നാരാത്തത്‌.!!

  • ഉണ്ണികൃഷ്ണ പൊതുവാള്‍

    ഇതെല്ലാം ഇങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ

  • Usha M U

    അയാള്‍ തെറ്റ്കാരന്‍ അല്ലെന്നു തെളിയിചെങ്കില്‍ അതയാളുടെ മിടുക്ക്. തെറ്റുകാരന്‍ ആണെന്ന് തെളിയിച്ചാല്‍ അത് അയാളുടെ വിധിയല്ല…അവസാനം.

  • Sathya Joythi

    അണ്ണാ..അണ്ണന്‍ ഇത്തവണ വീഴും..അല്ലെങ്കില്‍ അവര്‍ വീഴ്ത്തും..
    പഴയതുപോലെ എല്ലാ മുറകളും എടുത്തു പയട്ടിക്കോ..? പ്രായം അധികം ആയിട്ടില്ലത്തതിനാല്‍ ഇനിയും ഒരുങ്കത്തിനു ബാല്യം ഉണ്ട്

  • Usha M U

    ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ സാക്ഷികളുടെ മൊഴിമാറ്റം സംബന്ധിച്ച് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയ കെ.എ. റൗഫിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് റൗഫിനും ബന്ധുവും മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

    പോലീസ് ക്ലബില്‍ കാലത്ത് 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് 3.30നാണ് അവസാനിച്ചത്. ചോദ്യംചെയ്യലില്‍ അസി. കമ്മീഷണര്‍ ഡി. സാലി, സി.ഐ. പി.കെ.ബിജു എന്നിവരും സംബന്ധിച്ചു. പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ ആരോപണങ്ങളിലെല്ലാം ചോദ്യംചെയ്യലിലും റൗഫ് ഉറച്ചുനിന്നതായാണ് അറിയുന്നത്. എന്നാല്‍, ഈ ആരോപണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും റൗഫ് പോലീസിന് കൈമാറിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വരുംദിവസംങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യുമെന്നും അറിയുന്നുണ്ട്. ഇതില്‍ മുന്‍മന്ത്രി കൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടിയുമുണ്ടാകും.

  • Usha M U

    ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്ന വെളിപ്പെടുത്തലുകള്‍ മുസ് ലീം ലീഗിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് ആരോപിച്ചു. കോഴിക്കോട് ചേര്‍ന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലീം ലീഗിന്റെ പ്രവര്‍ത്തനം തുറന്ന പുസ്തകമാണ്. ലീഗിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ലീഗിനെ തകര്‍ക്കാനും തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. അദ്ദേഹം പറഞ്ഞു.

    15 വര്‍ഷം മുമ്പുണ്ടായ ഒരു കേസ് ഇപ്പോഴും കുത്തിപ്പൊക്കിക്കൊണ്ടു വരികയാണ്. ഒരു രാഷ്ട്രീയ നേതാവിനെ 15 വര്‍ത്തോളം തുടര്‍ച്ചയായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കോടതി തള്ളി, ജനങ്ങല്‍ തള്ളി എന്നിട്ടും നാലു മാസത്തോളം പരിശ്രമിച്ചാണ് പുതിയ ആരോപണങ്ങള്‍ കൊണ്ടുവന്നത്. അതു കൊണ്ട് ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടന്നത് വ്യക്തമാണ്. ഇത്തരം പ്രചരണങ്ങള്‍ കൊണ്ട് തകരുന്ന പാര്‍ട്ടിയല്ല ലീഗ്.

    ലീഗിന്റെ പ്രവര്‍ത്തകര്‍ പക്വതയുള്ളവരാണെന്നും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ ആരോപണങ്ങളെ ലീഗ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

    പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് എല്ലാവരും അവലംബിക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയേയാണന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആരോപിച്ചു. വിശ്വസിക്കാന്‍ കൊള്ളില്ലന്ന് പറഞ്ഞിട്ടുള്ള ഫ്രോഡ് എന്നു പറയുന്ന അയാളാണ് എല്ലാ വാര്‍ത്തകളുടേയും ഉറവിടം. അതുകൊണ്ടു തന്നെ അതിന് വിശ്വാസ്യതയില്ല. ആ വാര്‍ത്തകളെല്ലാം കെട്ടിച്ചതാണ്. അദ്ദേഹം പറഞ്ഞു.

  • Usha M U

    ഐസ്‌ക്രീം പെണ്‍വാണിഭ കേസ് പുനരന്വേഷിക്കാന്‍ നിയമാനുസൃതമായ തടസ്സമില്ലെങ്കില്‍ പോലീസിനെ ചുമതലപ്പെടുത്തുമെന്നും കോടതിയുടെ അനുമതി ആവശ്യമാണെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പരേഡിന്റെ സമാപന സമ്മേളനം കീച്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കും. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേസില്‍ ആരേയും സര്‍ക്കാര്‍ സംരക്ഷിക്കില്ല.
    യു.ഡി.എഫിന് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ജാള്യത മൂലമാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്ര പര്യടനം നിര്‍ത്തിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരന്‍ റൗഫിന്റെ വെളിപ്പെടുത്തലുകളും നിര്‍ണായക തെളിവുകളും പുറത്തുവിടാന്‍ ഇന്ത്യാവിഷന്‍ ചാനല്‍ തീരുമാനിച്ചത് ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് ചര്‍ച്ച ചെയ്തശേഷമാണ്. അങ്ങനെയാണെങ്കില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ.മുനീര്‍ കൂടി ഉള്‍പ്പെട്ടാണ് തീരുമാനമെടുത്തത്. മുസ്‌ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്. യു.ഡി.എഫ് ഭരണകാലത്ത് നടന്ന ജീര്‍ണതകളുടെ തെളിവുകള്‍ വരും നാളുകളില്‍ കൂടുതല്‍ പുറത്തുവരും -കേടിയേരി പറഞ്ഞു.
    ശിക്ഷ ലഭിക്കാവുന്നതാണ് ഐസ്‌ക്രീം കേസ് എന്ന് കോടിയേരി കാസര്‍കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. റൗഫിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതായാണ് വെളിപ്പെടുത്തല്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതുസംബന്ധിച്ച് കോഴിക്കോട് സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന് നേരിട്ട് എടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുന്നതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്- മന്ത്രി പറഞ്ഞു.
    കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കേസ് അന്വേഷിക്കും. യു.ഡി.എഫ്. ഭരണകാലത്ത് അധികാരസ്ഥാനമുപയോഗിച്ച് വഴിവിട്ട് പലതും ചെയ്തിരിക്കുകയാണെന്ന് അതില്‍ പങ്കാളിത്തം വഹിച്ച ഒരു വ്യക്തിതന്നെ വ്യക്തമാക്കിയതുകൊണ്ടാണ് ഇതേപ്പറ്റി അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി കോടിയേരി പറഞ്ഞു.

  • Usha M U

    മുസ്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് കൂട്ടുനില്‍ക്കരുതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ വേണ്ടി അജിതസുപ്രീംകോടതിവരെ പോയെങ്കിലും തെളിവില്ലെന്ന കാരണത്താല്‍ ഈ ആവശ്യം വളരെ മുമ്പേ തള്ളിക്കളയുകയുണ്ടായി. അജിത ഉന്നയിച്ച അതേ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് റൗഫ് ഇപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുള്ളത്. പുതിയ വെളിപ്പെടുത്തലുകളൊന്നും ഇല്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ കുഞ്ഞാലിക്കുട്ടിയെ തേജോവധം ചെയ്യാനും അതുവഴി ലീഗിനെയും യു.ഡി.എഫിനെയും ആക്ഷേപിക്കാനും വേണ്ടി ബോധപൂര്‍വം ചിലര്‍ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണിത്.

    ഉന്നതരായ രാഷ്ട്രീയനേതാക്കളുടെ പേരില്‍ വിശദമായ അന്വേഷണത്തിന്റെയും വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാതെ കേസെടുക്കുന്ന പതിവില്ല. ഇത്തരം ഹീനമായ ശ്രമങ്ങളില്‍നിന്ന് സര്‍ക്കാരും പോലീസും പിന്തിരിയണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.

  • Usha M U

    കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് റൗഫ് പറഞ്ഞ കാര്യങ്ങള്‍ യു.ഡി.എഫിന്മേല്‍ ദുര്‍ഗന്ധം പരത്തിക്കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി തലയില്‍ മുണ്ടിട്ട് യാത്ര നടത്തേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉപ്പളയില്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം നിയോജകമണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഉമ്മന്‍ ചാണ്ടി മാറ്റിവെച്ചത് ഇതുകൊണ്ടാണ്. എനിക്ക് തെറ്റു പറ്റിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ അതിനെ ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയ്തു. വൈകുന്നേരം കുഞ്ഞാലിക്കുട്ടി അത് തിരുത്തിയപ്പോള്‍ അതിനെയും ഉമ്മന്‍ ചാണ്ടി സ്വാഗതംചെയ്തു. മുസ്‌ലിം ലീഗിലും യു.ഡി.എഫിലും ഇനി പ്രശ്‌നങ്ങളുടെ കാലമാണ്. കേരള മോചനയാത്ര ഞായറാഴ്ച മാറ്റിവെച്ചത് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായതുകൊണ്ട് മാത്രമല്ലെന്നും കോടിയേരി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ച യു.ഡി.എഫ് സര്‍ക്കാറാണ് കാസര്‍കോട് ജില്ലയില്‍ ഇത്രയും ഭീകരമായ ദുരന്തം വിതക്കാന്‍ കാരണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

  • Usha M U

    ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങളെപ്പറ്റി ഇന്ത്യാവിഷന്‍ ചാനല്‍ തെളിവുകള്‍ കൈമാറിയാലുടന്‍ നിയമപരമായി ചെയ്യാവുന്നതൊക്കെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കും.

    ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചത് കൈക്കൂലികൊടുത്ത് സ്വാധീനിച്ചിട്ടാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

  • Usha M U

    നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരെങ്കിലും ഇതു സംബന്ധിച്ച് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ചാല്‍ അത് അന്വേഷിക്കാവുന്നതേയുള്ളൂവെന്നും ഇതു സംബന്ധിച്ച് സി.പി.എമ്മിന് ആശങ്കകളൊന്നുമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

    ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി. ശശി തെറ്റായി എന്തെങ്കിലും ചെയ്തതായി കരുതുന്നില്ലെന്ന് പിണറായി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളില്‍ ടി.പി. ദാസന്‍ ഉള്‍പ്പെടുന്നത് എങ്ങനെയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. അതു സംബന്ധിച്ച് റൗഫ് പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. അത് ഗൗരവമുള്ള കാര്യമാണ്. അതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതു സംബന്ധിച്ച് അന്വേഷിക്കേണ്ട കാര്യങ്ങള്‍ അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരണം. മറ്റുള്ള ആരോപണങ്ങളെല്ലാം യഥാര്‍ഥ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്-പിണറായി പറഞ്ഞു.

    ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ യു.ഡി.എഫിന്റെ ജീര്‍ണത കൂടുതല്‍ വ്യക്തമായി വരികയാണെന്ന് പിണറായി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്നാണ് മുസ്‌ലീം ലീഗ് പറയുന്നത്. എന്നാല്‍, ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാക്കണം. മുന്നണിയിലെ രണ്ടാമനാകാന്‍ മത്സരിക്കുന്ന മാണി വിഭാഗം കേരള കോണ്‍ഗ്രസിനെയായിരിക്കാം അവര്‍ ഉദ്ദേശിച്ചത്. റൗഫ് തട്ടിപ്പുകാരനാണെന്നാണ് ലീഗ് നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു തട്ടിപ്പുകാരന് എങ്ങനെയാണ് ഭരണത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കാന്‍ അവസരം ലഭിച്ചത്. ഭരണത്തില്‍ ഇടപെടാന്‍ എങ്ങനെയാണ് അവസരം ലഭിച്ചത്. ഇയാളെ പ്രധാന അധികാര ദല്ലാളായി നിയോഗിച്ചത് ആരാണ്-പിണറായി ചോദിച്ചു.

    അതുപോലെ നിയമസംവിധാനത്തില്‍ പ്രധാന സ്ഥാനം വഹിച്ചയാളാണ് ജഡ്ജിമാര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ കെ.സി. പീറ്റര്‍ . ഇയാളെ യു.ഡി.എഫ് സര്‍ക്കാരാണ് നിയമിച്ചത്. ഏത് പാര്‍ട്ടിയാണ് ഇയാളുടെ പേരു നിര്‍ദേശിച്ചത്. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണോ ഇയാളെ നിയോഗിച്ചത് എന്നും വ്യക്തമാക്കണം-പിണറായി പറഞ്ഞു.

    കെ.സി. പീറ്ററിന്റെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ജുഡിഷ്യറിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. അതുകൊണ്ട് എന്താണ് യഥാര്‍ഥ വസ്തുതയെന്ന് ജുഡിഷ്യറി തന്നെ കണ്ടെത്തണം. ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ അവര്‍ക്കാവില്ല. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായി വ്യക്തമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിക്കണം.

    എന്തോ മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് നേതാക്കളുടെ വാക്കില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍, മുനീറിന് ചില കാര്യങ്ങളില്‍ വ്യക്തമായ ധാരണയുണ്ടെന്നുവേണം അനുമാനിക്കാന്‍. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന ഒരു വാചകവും പറയാതിരിക്കാനുള്ള ആര്‍ജവം മുനീര്‍ കാണിച്ചു. അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുവിട്ടത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സംഘടനയിലെ പ്രശ്‌നങ്ങള്‍ കാരണം അത് തുറന്നു പറയുന്നില്ലെന്ന് മാത്രം-പിണറായി പറഞ്ഞു.

  • http://enikkumblogo.blogspot.com/ ex-pravasini

    ആരുടെ പക്ഷത്താ തെറ്റെന്ന്‍ ആര്‍ക്കറിയാ..എന്ന് ചോദിച്ചാല്‍ എനിക്കറിയോ..
    നിങ്ങക്കറിയോ..
    പടച്ചോനറിയ,,പടപ്പാള്‍ക്ക് അറീല്ല…അതും നേര്..
    അവസാനം അറീണോലുംണ്ടാകൂല…ചെയ്തോലുംണ്ടാകൂല,,.
    കണ്ടോലുംണ്ടാകൂല,,കേട്ടോലുംണ്ടാകൂല..
    എല്ലാവരും ഒറ്റക്കെട്ട്..!അപ്പോള്‍ നമ്മള്‍ പാവങ്ങള്‍,,കഴുതകള്‍!!!?
    ഹാസ്യം നന്നായി.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: