സൗമ്യയ്ക്ക് ആദരാഞ്ജലികള്‍

അവസാനം അതും സംഭവിച്ചു. എന്ത് നമ്മള്‍ സംഭാവിക്കരുതെന്നു ആഗ്രഹിച്ചുവോ അത് സംഭവിച്ചു. കേരളീയ മനസാക്ഷിയെ ഞെട്ടിച്ച കൊച്ചി – ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച ചെറുതുരുത്തിയില്‍വച്ച് ആക്രമണത്തിന് ഇരയായ ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി ഞായറാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ മരണത്തിനു കീഴടങ്ങി. പ്രിയ സഹോദരിക്ക് തട്ടകത്തിന്റെയും എന്റെയും വേദന നിറഞ്ഞ ചുവന്ന പൂക്കള്‍ .

ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ് ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ കാമവേറിയനായ സേലം കടലൂരില്‍ ഇവത്വക്കുടി ഗോവിന്ദസ്വാമി (30) എന്ന പരമ നാറി പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്, ഒപ്പം ഒറ്റകൈയ്യനായ ഈ ചെറ്റയും കൂടി ചാടിയിറങ്ങി ( ചാടിയപ്പോള്‍ നടുവൊടിഞ്ഞു കിടന്നില്ലലോ എന്റെ ദൈവമേ..!!) രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി അബോധവ്സ്ഥയിലാക്കി മാന്യന്‍ കടന്നുകളഞ്ഞു. ഇത് സമകാലിക കേരളം കണ്ട ഏറ്റവും വലിയ പൈശാചികമായ ക്രൂരത എന്ന് തന്നെ വിശേഷിപ്പികേണ്ടി വരും.

ഈ സംഭവം തീവണ്ടികള്‍ക്കുള്ളിലെ യാത്രക്കാരുടെ പ്രത്യകിച്ചു ഭൂരിഭാഗം വരുന്ന സ്ത്രീകളുടെ നേരെയുള്ള അടിക്കടിയുണ്ടാകുന്ന ഭീഷണിയായും സുരക്ഷയിലെ പാലിക്കപെടാത്ത വാഗ്ദാനങ്ങളെയും പൊളിച്ചു കാട്ടുന്നു. നു രു കണക്കിന് ജോലിക്കാരുടെ സ്ഥിരം വാഹനമായ് പാസഞ്ചര്‍ ട്രെയിനുകളില്‍ ഇങ്ങനെയുള്ള അക്രമങ്ങള്‍ ഒറ്റപെട്ടതെന്നു പറയുക വയ്യ. പലരും അപമാനഭീതി ഭയന്നും അതെതുടര്‍ന്നുണ്ടാകുന്ന നുലാമാലകളില്‍ നിന്ന് രക്ഷപെടാനുമായി ഒന്നും പുറത്ത് പറയുന്നില്ലെന്നെ ഉള്ളു. യാത്രക്കാരുടെ സുരക്ഷിതത്വം റെയില്‍വേയുടെ ഔദാര്യമല്ല മരിച്ചു കടമയും കര്‍ത്യവ്യവുമാണ്. അല്ല എന്ന് പറഞ്ഞു രക്ഷപെടാന്‍ റെയില്‍വേയ്ക്ക് ആവില്ല. നിയമതത്തിലെ പൊളിച്ചെഴുത്ത് ആവശ്യമെങ്കില്‍ അത് ഉടനടി നടപ്പാക്കി യാത്രക്കാരുടെ പ്രത്യേകിച്ചു അവസാന സ്റ്റോപ്പില്‍ ആകുമ്പോഴേക്കും ഒറ്റപ്പെടുന്ന യാത്രക്കാരെ സംരക്ഷിക്കുവാനുള്ള നടപടികള്‍ ശക്തമാക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുവാനുള്ള ശ്രമങ്ങളും ഉണ്ടാകണം. കേന്ദ്ര റെയില്‍വെ സംരക്ഷണ സേനയ്ക്കാണ് തീവണ്ടികളിലെ സുരക്ഷാ ചുമതലയെങ്കിലും തീവണ്ടികളില്‍ സംസ്ഥാന പോലീസിന്റെ സാന്നിധ്യം ശക്തമാക്കാന്‍ നമ്മുടെ സര്‍ക്കാരും വേണ്ടത് ചെയ്യണം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് -:

1. ആളില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും മാറി ആളുകള്‍ കൂടുതല്‍ ഉള്ളയിടത്തെക്ക് മാറി യാത്ര ചെയ്യുക.
2. ജനകീയ സമതികള്‍ രൂപീകരിച്ചു ഇത്തരം പ്രവണതകളെ ശക്തമായി നേരിടുക.
3. റെയിവേ പോലീസിന്റെയോ ലോക്കല്‍ പോലീസിന്റെയോ സഹായത്തോടെ സംശയം തോന്നുന്നവരെ നിയമപരമായി ശിക്ഷിക്കുക.
4. സഹയാത്രക്കാരുടെ ഒത്തു കൂട്ടായമായിലൂടെ ഒരു ജനകീയ സമതികള്‍ രൂ പീകരിച്ചു സ്റ്റെഷനുകള്‍ തോറും യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക.

ഇനി ഗോവിന്ദ സ്വാമി എന്ന പരമ വെറിയനും, കാമാപ്രന്തനും, ലോകതെമ്മാടിയുമായ ആ നാറിക്ക് നമ്മുടെ നീതിപീഠം എന്താണ് നല്‍കാന്‍ പോകുന്നതെന്ന് നമുക്കറിയാം. നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് ഒരിക്കലും രക്ഷപെടാന്‍ അനുവദിച്ചു കൂടാ, അങ്ങനെ സംഭവിച്ചാല്‍ അത് ആ പാവം പെണ്‍കുട്ടിയോട് ചെയ്യുന്ന അനീതിയും അക്രമവും ആണെന്ന് എവിടെ ഓര്‍മ്മിപ്പിക്കുകയാണ്. ആ പരതെണ്ടിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ കിട്ടട്ടെ എന്ന് നമുക്കാശിക്കാം.

ഇനി അയാള്‍ക്ക്‌ കൊടുക്കാവുന്ന ചില ശിക്ഷകള്‍ :-

1. കാമവെറി പൂ ണ്ട അവന്റെ ലിഗം ചേദിച്ചു കാന്താരി അരച്ച് പെരട്ടി അഴിച്ചു വിടുക.
2. കൈയും കാലും കെട്ടി ദേഹമാസകലം മുളക് പെരട്ടി വെയിലത്ത് കെട്ടിയിടുക.
3.സൌദിയിലും മറ്റും ചെയ്യുന്നത് പോലെ, തലകീഴായി കെട്ടി തൂക്കി കല്ലെറിഞ്ഞു കൊല്ലുക.
4. ആകെയുള്ള ഒരു കൈയും കൂടി വെട്ടി ഉള്ള കണ്ണും കുത്തി പൊട്ടിച്ചു ജീവിക്കാന്‍ വിടുക.

ഇതുവരെ മൗനം ഭജിച്ച എല്ലാവരൊടും ഈ മരണം നമ്മളുടേതുകൂടിയാണു അല്ലങ്കിൽ ഇതു നാളെ നമ്മൾക്കും നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സംഭവിക്കാൻ പോകുന്നതാണു എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും വേണ്ടതു വേണ്ട് സമയത്തു ചെയ്യാനുള്ള ധൈര്യം എല്ലാവരും കാണിക്കണം. ഇനി ഇതാവര്‍ത്തിക്കാന്‍ നമ്മള്‍ ഒരിക്കലും സമ്മതിക്കരുത്.

126 total views, 2 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • Anonymous

    പെണ്ണേ,
    നീയില്ലാതെ,
    ഞാനില്ല,
    പെങ്ങളേ,
    നീയില്ലാതെ,
    …ഈ ആങ്ങളയില്ല,
    പെങ്ങന്മാരേ,
    നിങ്ങളൊടുക്കിയ
    ജീവന്-
    പകരംതരാന്‍,
    ഞങ്ങളിലെത്രപേര്‍-
    ജീവനോടെവേണം;
    ഇനിയും ചത്തപോല്‍-
    കിടക്കാതിരിക്കണം!

  • Achuthanneerazhi

    ആ ദുഷ്ടമൃഗതിനെ കൊന്നു കളയണം.നാട്ടുകാര്‍ എന്തിനാനവനെ പോല്ലെസില്‍ ഏല്‍പ്പിച്ചത്. ഞാന്‍ പറഞ്ഞു വന്നത് നാട്ടുകാര്‍ തന്നെ അവനെ കണ്ടു പിടിക്കനമായിരുന്നു. എന്നിട്ട് പട്ടിയെ തള്ളുന്നത് പോലെ തള്ളി കൊല്ലനമായിരുന്നു

  • Gurudasanmanikkothu

    Hearty broken condolence

  • http://enikkumblogo.blogspot.com/ ex-pravasini

    സൌമ്യയുടെ പട്ടട എരിഞ്ഞു തീര്‍ന്നു.
    നമ്മുടെ മനസ്സില്‍ നുരഞ്ഞു പൊങ്ങിയ രോഷവും ,സങ്കടങ്ങളും
    ഏറിയാല്‍ ഒരാഴ്ച,അതിനുള്ളില്‍ അതും എരിഞ്ഞടങ്ങും.
    പിന്നെ നമ്മളായി നമ്മുടെ പാടായി.
    ഇതിനപ്പുറം നമുക്കെന്തുചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്?
    ഇനി ഇവിടെ എന്‍റെ കണ്ണുനീരിനും ജല്‍പ്പനങ്ങള്‍ക്കും എന്തു വില!
    എങ്കിലും ഒരാദരാന്ജലി അര്‍പ്പിക്കാതിരിക്കാന്‍ എനിക്കാവില്ലല്ലോ..
    എന്‍റെ പെണ്മക്കളെ മനസ്സിലോര്തുകൊണ്ട് ,പൊന്നു മോളെ ,,നിനക്ക് വിട!

  • http://www.thattukadablog.com/ Jikkumon || Thattukadablog.com

    അഭിവാദ്യങ്ങള്‍. വായിച്ചൂ കുപ്പേര്‍ രോഷം കൊണ്ടുകാണും.
    ഏറ്റവും പുതിയ തമാശ മരിച്ച സൗമ്യയുടെ കുടുംബത്തിനു സാമ്പത്തിക അഹായം നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും എന്നു മന്ത്രി പറഞ്ഞതാണ്. ഒരുവേള സൗമ്യ ജീവിതത്തിലേക്കിനി തിരിച്ചുവരരുതേ എന്നു ഞാന്‍ വേദനയോടെ ആഗ്രഹിച്ചുപോയിരുന്നു. വന്നിരുന്നെങ്കില്‍ എന്തുപറഞ്ഞ് നമ്മള്‍ ആ കുഞ്ഞിനെ ആശ്വസിപ്പിക്കുമായിരുന്നു. ആളും ആരവവും ഒഴിയുമ്പോള്‍ അവള്‍ എത്ര ഒറ്റപ്പേട്ടേനേ. എത്രകാലം അനുഭവത്തിന്‍െ്‌റ ആഘാതം അവളെ വേട്ടയാടിയേനെ.
    ഇന്ത്യപോലെ ജനപ്പെരുപ്പം എല്ലാ സംവിധാനങ്ങളുടേയും താളം തെറ്റിക്കുന്ന രാജ്യത്ത് അധികൃതരില്‍ നിന്ന് പൗരന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ യുക്തിയില്ല. ആര്‍ക്കും ചെലവില്ലാതെ നാലുവാക്കെഴുതിയോ നിവേദനം ഒപ്പിട്ടോ നമ്മുടെ പ്രതിഷേധങ്ങളും ഒടുങ്ങും. നമ്മുടെ സുരക്ഷ മറ്റുള്ളവര്‍ക്ക്(സര്‍ക്കാരായാലും) ക്വെട്ടേഷന്‍ കൊടുക്കുന്നതിനെപ്പറ്റി മാത്രം ചിന്തിക്കാതെ മാറിച്ചിന്തിച്ചാലെന്താണ്. സ്വന്തം സുരക്ഷക്കായി സ്വയം സജ്ജരാവുക. യാത്രകളിലും മറ്റും പുരന്‍മാര്‍ അക്രമിക്കപ്പെടുന്നത് അപൂര്‍വമാണ്്. കാരണം കായികമായി പ്രതികരിക്കും എന്നതുതന്നെ. ഇങ്ങനെ പ്രതികരിക്കാന്‍ പെണ്‍കുട്ടികളും തയാറാവണം. പെണ്‍കു്ട്ടികള്‍ മുഖം മിനുക്കാന്‍ എടുക്കുന്ന സമയത്തില്‍ കുറച്ച് കൈകള്‍ക്ക് കരുത്തുകിട്ടാനുള്ള പരിശീലനത്തിന് നല്‍കണം. ചുറ്റുമുള്ള അപകട സാധ്യതകള്‍ തിരിച്ചറിയണം. ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ കുറച്ചു കാലത്തേക്കെങ്കിലും ആയോധനകലകള്‍ പരിശീലിപ്പിക്കണം. അതവരിലെ ആത്മവിശ്വസം കുറച്ചൊന്നുമല്ല വര്‍ധിപ്പിക്കുക. യാത്രകളില്‍ ചെറിയ ആയുധം കൈയ്യില്‍ കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് ഉപയോഗിക്കാനുള്ള ആര്‍ജവമുണ്ടായിരിക്കണം. അല്ലെങ്കില്‍ ഫല മറിച്ചാവും. സോദരിമാരേ സ്വയം ആയുധമാവുക.
    യുഗം ദ്വാപരമല്ല. ചേലയുമായി കൃഷ്ണന്‍ വരില്ല.

  • http://www.thattukadablog.com/ Jikkumon || Thattukadablog.com

    അതി ക്രൂരനായ ഈ കുറ്റവാളിയെ പോലീസിന്റെ അടുത്ത് കിട്ടുന്നതിനു മുമ്പ് തന്നെ വെടി വച്ച് കൊല്ലുകയാണ് വേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ “ബീഹാര്‍ മോഡല്‍” വിധി ആണ് ഏറ്റവും പ്രായോഗികം.
    റെയില്‍വേയുടെ വീഴ്ച ഈ ഘട്ടത്തില്‍ വളരെ പ്രകടമാണ്.
    കൂടാതെ കൂടെ… ഉണ്ടായിരുന്ന യാത്രക്കാരും എന്തുകൊണ്ടു തിരിഞ്ഞു നോക്കിയില്ല? അവര്‍ക്കും തക്കതായ ശിക്ഷ കിട്ടെണ്തതല്ലേ. ആരെങ്കിലും ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ആ കുട്ടി രക്ഷപ്പെട്ടേനെ…
    -
    റെയില്‍വേ നടപ്പിലാക്കേണ്ട ചില കാര്യങ്ങള്‍..
    -
    1) എല്ലാ സ്റ്റേഷന്‍ പരിസരങ്ങളിലും കൂടുതല്‍ റെയില്‍വേ പോലീസിനെ വിന്യസിക്കണം..
    2) യാചകരെ നിര്‍ബന്ധമായും സ്റ്റേഷന്‍ പരിസരത്ത് നിന്നും തുരത്തി ഓടിക്കണം. പ്ലാട്ഫോമില്‍ ഉള്ള എല്ലാ യാചകരും യഥാര്‍ത്ഥ യാചകര്‍ ആയിരിക്കില്ല.
    3) രോഗികളായ യാചകര്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ആണ്..
    4) ട്രെയിനിലും സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ്‌ ഇല്ലാത്ത യാത്രക്കാരെയും, പ്രത്യേകിച്ച് യാചകരെയും പ്രവേശനം അനുവദിക്കരുത്.
    -
    സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക്… (ലേഡീസ് കംപാര്‍ട്ട്മെന്റ് ട്രെയിനിന്റെ പുറകില്‍ ആണെങ്കില്‍) … ഇനിയെങ്കിലും റെയില്‍വേ അത് ട്രെയിനിന്റെ നടുവിലേക്ക് മാറ്റട്ടെ …
    -
    1) പകല്‍ സമയം (രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ) വേണമെങ്കില്‍ യാത്ര ചെയ്യാം. കയറുന്ന സമയത്ത് ബോഗിയില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക. കൂടാതെ പോലീസും..
    2) പകല്‍ സമയവും ഈബോഗിയില്‍ ആളുകള്‍ കുറവാണെങ്കില്‍ നിങ്ങളുടെ സ്വന്തം സുരക്ഷ കണക്കിലെടുത്ത് നടുവിലെക്കുള്ള ബോഗിയിലേക്കു മാറുക. (സ്വന്തം സുരക്ഷ അല്ലേ യാത ചെയ്യുന്ന സൌകര്യങ്ങളെക്കാളും നല്ലത്?)
    3) മുകളില്‍ പറഞ്ഞ സമയം അല്ലെങ്കില്‍ നിര്‍ബന്ധമായും നടുവിലെ കംപാര്‍ട്ട്മെന്റ്ലേക്ക് മാറുവാന്‍ ശ്രമിക്കുക.
    4) യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരില്‍ സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുക.
    5) പുരുഷന്മാര്‍ ചാടിക്കയറിയാല്‍ ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു നില്‍ക്കുക. പ്രത്യാക്രമണം ചെയ്യാന്‍ തയ്യാറെടുത്തു നില്‍ക്കുക. അടുത്ത സ്റ്റേഷന്‍ എത്തുമ്പോള്‍ തന്നെ തക്ക രീതിയില്‍ അയാളെ കൈകാര്യം ചെയ്യുക. കഴിവതും, RPF , Guard മുഖേനകാര്യങ്ങള്‍ നീക്കുക.
    6) ബുദ്ധിമുട്ട് വരുമ്പോള്‍ അടുത്ത യാത്രക്കാരോട് സഹായം ആവശ്യപ്പെടുക..
    7) കഴിവതും സംഘം ആയി ഇരുന്നു യാത്ര ചെയ്യാന്‍ ശ്രമിക്കുക. ബോഗിയില്‍ ആള് താരതമ്യേന കുറവാണെങ്കില്‍ ബോഗിയുടെ വാതില്‍ അടച്ചു യാത്ര ചെയ്യുക, (വാതില്‍ ലോക്ക് ചെയ്യാന്‍ ശ്രമിക്കുക. വെറുതെ അടച്ചാല്‍ മാത്രം പോരാ.)

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      ജിക്കു കാര്യങ്ങള്‍ ഇത്ര വിശദമായി വായനക്കാര്‍ക്കായി പങ്കു വെച്ചതിനു നന്ദി. യാചകരെ കൊച്ചി നഗര സഭ നിരോധിചിരിക്കുന്നതാണ്. പക്ഷെ എന്ത് ഫലം…? റെയിവേ ഫ്ലാട്ഫോം ടിക്കറ്റില്ലാതെ ആരെല്ലാം വിലസുന്നു…അതൊന്നും കാണാനും നോക്കാനും ആരുമില്ല. എങ്ങാനും നമ്മള് വല്ലതും വല്ലപ്പോഴും ചെയ്തുപോയാല്‍ തീര്‍ന്നു

  • Usha M U

    തിരുവനന്തപുരം: രാത്രിയോടുന്ന പാസഞ്ചര്‍ തീവണ്ടികളുടെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ റെയില്‍വേ സുരക്ഷാ ജീവനക്കാരനെ നിയമിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി. എന്നാല്‍ തീവണ്ടികളിലെ സുരക്ഷാ ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റെയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മീഷണറും സംസ്ഥാന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സുരക്ഷാക്രമീകരണത്തില്‍ ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും വനിതാ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദാലത്ത് വിളിക്കാനും തീരുമാനമായിട്ടുണ്ട്.

  • Usha M U

    ആ പാളങ്ങള്‍ക്കരികിലൂടെ അവള്‍ ഒരിക്കല്‍കൂടി യാത്രപോയി, ഒരിക്കലും തിരിച്ചുവരാതെ. പുതുപ്രതീക്ഷകളുമായി സഞ്ചരിക്കുകയും ഒടുവില്‍ നിസ്സഹായയായി ദുരന്തമേറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന റെയില്‍പാളത്തിനരികില്‍ക്കൂടി സൗമ്യയുടെ അന്ത്യയാത്ര കടന്നുപോയി. സൗമ്യയെ കണ്ടെത്തിയ കലാമണ്ഡലത്തിനു മുന്നിലെ റെയില്‍വേ ട്രാക്കിന് അരികിലൂടെ രാവിലെ വിലാപയാത്ര കടന്നുപോകവേ നിരവധിപേര്‍ അവള്‍ക്കായി കണ്ണീര്‍ പൊഴിച്ചു.

  • Usha M U

    കണ്‍മുന്നില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ തടയാന്‍ ശ്രമിക്കാതിരിക്കുന്നവര്‍ക്ക് പിഴ ചുമത്താനാകുംവിധം പുതിയ പോലീസ് നിയമത്തില്‍ ഭേദഗതി വന്നിട്ടുണ്ടെന്ന് തൃശ്ശൂര്‍ റേഞ്ച് ഐജി ബി. സന്ധ്യ പറഞ്ഞു. ഐ.ജി.യായി തൃശ്ശൂരില്‍ ചുമതലയേറ്റ അവര്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ജെന്‍ഡര്‍ ബോധവത്കരണ, പഠനാവതരണ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു.സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രത്യേകവകുപ്പുകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീ പരാതി തരാന്‍ മടിച്ചാലും പ്രതികളെ പിടികൂടാനും പരമാവധി ശിക്ഷ നല്‍കാനും വകുപ്പുള്ള പുതിയ നിയമം ഗവര്‍ണര്‍ ഒപ്പിട്ടുകഴിഞ്ഞതായും അവര്‍ അറിയിച്ചു.പുതിയ മാറ്റങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടി പിടിച്ചുവാങ്ങിയവയാണ്. ഇതെല്ലാം താളുകളില്‍ ഉറങ്ങിക്കിടക്കാനുള്ളതല്ല. നമുക്ക് പ്രയോഗിക്കാനുള്ളതാണ്. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പാക്കി പരാതി നല്‍കുന്നതിനായി പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിവരുന്നുണ്ട്. പരാതിയുമായി വരുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായവും യാത്രാച്ചെലവും നല്‍കാനും സംവിധാനമുണ്ട്.

  • Usha M U

    രാജ്യത്തോടുന്ന തീവണ്ടികളില്‍ മൂന്നില്‍ രണ്ടിലും യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള യാതൊരു സംവിധാനവുമില്ല. കേന്ദ്രറെയില്‍വേ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദ് കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ എഴുതിക്കൊടുത്ത മറുപടി ഇക്കാര്യത്തില്‍ റെയില്‍വേയുടെ നിരുത്തരവാദപരമായ നിലപാടിന്റെ വിശദീകരണം മാത്രമാണ്. യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയ്ക്ക് ബാധ്യതയില്ലെന്നും മന്ത്രി പറയുന്നുണ്ട്. അന്നത്തെ കണക്കനുസരിച്ച് 10537 പാസഞ്ചര്‍ വണ്ടികളുള്ളതില്‍ 3475 എണ്ണത്തില്‍ മാത്രമാണ് പേരിനെങ്കിലും പോലീസിന്റെ സാന്നിദ്ധ്യമുള്ളത്. ഇതില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് 1275 വണ്ടികളിലും, സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് റെയില്‍വേ പോലീസ് 2200 വണ്ടികളിലുമാണ് എസ്‌കോര്‍ട്ടിന് നിയോഗിച്ചിട്ടുള്ളത്. ഇതുതന്നെ ശരാശരി കണക്കാണ്. വണ്ടികളില്‍ എല്ലാ ബോഗികളിലും നിലവിലുള്ള പോലീസുകാരുടെ ലഭ്യതവച്ച് എസ്‌കോര്‍ട്ട് നല്‍കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.

    റെയില്‍വേ സ്റ്റേഷനുകളിലും ഓട്ടത്തിലുള്ള വണ്ടികളിലും കുറ്റകൃത്യങ്ങള്‍ തടയുക,കേസ് രജിസ്റ്റര്‍ ചെയ്യുക,തുടര്‍ അന്വേഷണം നടത്തുക, ക്രമസമാധാനം പാലിക്കുക എന്നീ ചുമതലകള്‍ സംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് റെയില്‍വേ പോലീസ് വഴിയാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രിയുടെ മറുപടിയിലുണ്ട്. പ്രധാനവണ്ടികളില്‍ മാത്രമാണ് കേന്ദ്രറെയില്‍വേ പോലീസിന്റെ സേവനമുണ്ടാകുക. ഷൊറണൂരില്‍ സൗമ്യ ട്രെയിനില്‍ മാനഭംഗത്തിനിരയായി മരിക്കാനിടയായതിന്റെ പൂര്‍ണ ഉത്തരവാദിത്വം റെയില്‍വേയ്ക്കാണെന്ന രീതിയില്‍ സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി എം.വിജയകുമാര്‍ നടത്തിയ പ്രസ്താവന കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ചുരുക്കം.

    2010 ല്‍ ഇത്തരം സുരക്ഷാ നടപടികളൊക്കെയുണ്ടായിട്ടും യാത്രാവണ്ടികളില്‍ കവര്‍ച്ചയും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കെതിരെയുള്ള മാനഭംഗശ്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്.
    യാത്രക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ആവശ്യമായ ഭേദഗതി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നിയമത്തില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പ്രസ്തുത നിയമഭേദഗതിക്ക് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.

  • Usha M U

    തീവണ്ടിയാത്രക്കിടെ പീഡനത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ റെയില്‍വേയ്‌ക്കെതിരെ നിയമ നടപടിക്ക് സാധ്യത തേടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി പറഞ്ഞു. അഡ്വക്കേറ്റ് ജനറലുമായി നിയമവശങ്ങള്‍ ചര്‍ച്ചചെയ്തശേഷം കോടതിയെ സമീപിക്കും. 17ന് ചേരുന്ന വനിതാക്കമ്മീഷന്‍ യോഗത്തില്‍ ഇതേപ്പറ്റി വിശദമായ ചര്‍ച്ച നടത്തും. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണം. ഇതിനായി വേണമെങ്കില്‍ നിയമനിര്‍മാണം വേണമെന്നും ശ്രീദേവി പറഞ്ഞു.

    റെയില്‍വേയുടെ കടുത്ത അനാസ്ഥയാണ് സൗമ്യയുടെ ദുരന്തത്തിന് കാരണം. വനിതകള്‍ക്കുള്ള കോച്ച് തീവണ്ടിയുടെ പിന്‍ഭാഗത്തുനിന്ന് മധ്യഭാഗത്ത് ആക്കണമെന്ന് വനിതാക്കമ്മീഷന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നടപടി സ്വീകരിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ലെന്നും ജസ്റ്റിസ് ശ്രീദേവി കുറ്റപ്പെടുത്തി.

  • Usha M U

    തന്റെ അനുഭവത്തില്‍ കണ്ട കൊടും ക്രൂരകൃത്യമാണ് തീവണ്ടിയില്‍നിന്ന് തള്ളിയിടപ്പെട്ട് യുവതിയെ മൃഗീയമായി പീഡിപ്പിച്ച സംഭവമെന്ന് എ.ഡി.ജി.പി. മഹേഷ്‌കുമാര്‍ സിംഗ്ല പറഞ്ഞു.

    ചെറുതുരുത്തിയില്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനും സംഭവസ്ഥലം സന്ദര്‍ശിക്കാനും എത്തിയതായിരുന്നു അദ്ദേഹം. കുറ്റമറ്റ രീതിയില്‍ എല്ലാ പഴുതുകളും അടച്ച് അന്വേഷണം പൂര്‍ത്തിയാക്കി പരമാവധി ശിക്ഷ പ്രതി ഗോവിന്ദച്ചാമിക്ക് നല്‍കാന്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: