റെയില്‍വേയോടു ചിലത്
കുക്കു കുക്കു തീവണ്ടി കൂകി പായും തീവണ്ടി…
കാറ്റിലോടും വണ്ടി തീവണ്ടി….
കൂകി പായും തീവണ്ടി…..
അങ്ങനെ വരികള്‍ നീളുകയാണ്. കുട്ടികാലത്ത് കേട്ട് ശീലിച്ച വരികള്‍ മനസിലിട്ട് പിന്നീടും എത്രയോ കഴിഞ്ഞാണ് അതില്‍ കയറിയതും യാത്ര ചെയ്തതും. വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിയില്‍ ജോലിയായി സ്ഥിരമായപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ തറവാട്ടിലേക്ക് (ഹരിപ്പാടിന് അടുത്ത പള്ളിപ്പാട് എന്ന സുന്ദരമനോഹര ഗ്രാമം) പോകുന്നത് എല്ലായിപ്പോഴും ട്രെയിനില്‍ തന്നെ ആയിരുന്നു. അപ്പോഴെല്ലാം ട്രെയിന്‍ യാത്ര ആസ്വദിക്കുകയും, പുറംകാഴ്ചകള്‍ കണ്ടു പുസ്തകങ്ങളും, മാഗസിനുകളും വായിച്ചു രണ്ടര മണിക്കുര്‍ കൊണ്ട് വീടെത്തുക ഒരനുഭവം തന്നെ ആയിരുന്നു. ഇവിടെ അമേരിക്കയിലേക്ക് വന്നപ്പോഴും , ഗള്‍ഫ് നാടുകളില്‍ ജോലി നോക്കിയപ്പോഴും ആ യാത്രകള്‍ വല്ലാത്ത നഷടബോധം സമ്മാനിച്ചവ തന്നെ ആയിരുന്നു. ഇപ്പോള്‍ എങ്ങനെ ഒരാണായാല്‍ പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്, ശരിക്കും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്…അല്ല തീര്‍ത്തും പേടിയാണ്.
തീവണ്ടിയാത്രയ്ക്കിടെ അതിക്രമത്തിനും മാനഭംഗത്തിനുമിരയായ സൗമ്യ എന്ന പാവം പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഒരു പ്രാര്‍ഥനയും ഫലിക്കാതെ അവള്‍ യാത്രയാത് കേരളക്കര മുഴുവന്‍ വേദനോടെ കണ്ടറിഞ്ഞതാണ്. വിവാഹസ്വപ്നങ്ങള്‍ സഫലീകരിക്കാനാവാതെ അവള്‍ യാത്രയ്ക്കിടെ അപമാനിതയായി മരണപ്പെട്ടത് സമൂഹമനസ്സാക്ഷിയെ നടുക്കുന്നതാണ്. നാം ചിന്തിക്കുക.വെറുതെ ചിന്തിച്ചാല്‍ പോരാ .ഉണര്‍ന്നു ചിന്തിക്കണം. ആരാണ് പ്രതി,ആറല്ല എന്നതല്ല കാര്യം ഇനി ഇങ്ങനെ ഒന്ന് നടക്കാതിരിക്കാന്‍ അല്ല ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിക്കേണ്ടത്. റെയിവേയുടെ ഭാഗത്ത് നിന്നും തുടരെ ഉണ്ടാകുന്ന ഉത്തരവാദിത്വമില്ലായ്മ, അവഗണന, നിസംഗത, കൃത്യവിലോപം.. ഇത് തന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി കേരളത്തില്‍ ആവര്‍ത്തിക്കപെടുന്നതിനു കാരണമാകുന്നത്.
മരിച്ചയാളുടെ കുടുംബത്തിനു ലക്ഷങ്ങള്‍ അല്ല വേണ്ടത്, അവരുടെ ആശ്രതര്‍ക്ക് ജോലിയും അല്ല വേണ്ടത് അതിലേക്കു എത്താതിരിക്കാന്‍ വേണ്ടത് വേണ്ട സമയത്ത് ചെയ്തു സമൂഹത്തോടും ലക്ഷോപലക്ഷം വരുന്ന പാവങ്ങളായ യാത്രക്കാരുടെ സുരക്ഷയും സംബന്ധിച്ച് ഇനിയെങ്കിലും കണ്ണും കാതും തുറന്നു ചിന്തികണം എന്നെ പറയാനുള്ളൂ. നമുക്കെ ഒരു മന്ത്രിയും, ഒരു സഹമന്ത്രിയുംഉണ്ട്. അതിനെല്ലമപ്പുറം അലംഭാവം വെടിഞ്ഞു യാത്രക്കാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഉണ്ടാകേണ്ടി ഇരിക്കുന്നു. ഷൊര്‍ന്നൂര്‍ സംഭവത്തിന് തൊട്ടു പിന്നാലെ തിരുവനന്തപുരം-മംഗലാപുരം മാവേലിഎക്സ്പ്രസ്സില് ഞായറാഴ്ച രാത്രി യുവതി അപമാനിക്കപ്പെട്ട സംഭവം തീവണ്ടികളില്‍ ആപത്കരമായ സ്ഥിതി തുടരുന്നുവെന്നതിന് മറ്റൊരു തെളിവാണ്. അനുഭവങ്ങള്‍ അധികൃതര്‍ക്ക് പാഠമായില്ലെങ്കില്‍ യാത്രക്കാര്‍ എങ്ങോട്ട് പോകും ആരോട് പറയും..? പറയാനും കേള്‍ക്കാനും ആരുമില്ലെങ്കില്‍ എന്താ സ്ഥിതി….? അത് നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഇത്തരം അക്രമങ്ങള്‍ക്ക് മുന്നിട്ടു ഇറങ്ങുന്നതെന്ന് മനിസിലാക്കാം. നല്ല ശിക്ഷ തന്നെയാണ് ഇത്തരക്കര്‍ക്കുള്ള ഏക പോംവഴി.
തീവണ്ടി യാത്രക്കാരുടെ, വിശേഷിച്ച് വനിതകളുടെ, സുരക്ഷ ഉറപ്പാക്കുകയെന്നത് റെയില്‍വേയുടെ മാത്രം ബാധ്യത തന്നെയാണ്. എന്നെ അമ്പരിപ്പിച്ച ഒരു കാര്യം കോടതി ഉത്തരവുണ്ടായിട്ടും വനിതാകംപാര്‍ട്ട്‌മെന്റുകളില്‍പ്പോലും സുരക്ഷാസേനാംഗങ്ങളെ നിയോഗിക്കാന്‍ റെയില്‍വേ തയ്യാറാകാത്തതിനെ തികഞ്ഞ ധാര്‍ഷ്ട്യമെന്നോ ധിക്കരമെന്നോ തന്നെ പറയേണ്ടി വരും. വനിതാകംപാര്‍ട്ട്‌മെന്റ് തീവണ്ടിയുടെ മധ്യഭാഗത്ത് വേണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നതും പ്രശ്‌നമാണ്. തീവണ്ടികളില്‍ യാതൊരു തരത്തിലുമുള്ള കച്ചവടക്കാരെയും, ഭിക്ഷക്കരെയും യാതൊരു കാരനവാഷലും അനുവദിച്ചു കൂട . ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമായതിനാല്‍ ഇതില്‍ കൂടുതല്‍ ഗൌരവമായി തന്നെ മേലധികാരും ബന്ധപ്പെട്ടവരും ശ്രദ്ധ ചെലുത്തണ്ടാതുണ്ട്. അവസാന സ്റ്റോപ്പടുക്കുന്നതോടെ വണ്ടികളുടെ വേഗത കുറയുന്നത് ഇത്തരം അക്രമികകള്‍ക്ക് ഏറെ സഹായകരമാണ്. ചെറിയ സ്റ്റേഷനുകളിലും രാത്രി ചിലപ്പോള്‍ മറ്റു വണ്ടികള്‍ക്കായി പിടിച്ചിടുമ്പോള്‍ അവിടെ സുരക്ഷാ ഉദ്യോഗതരുടെ സേവനം ലഭ്യമാക്കണം. വെറുതെ മുറിയില്‍ കുത്തി ഇരിക്കാന്‍ അല്ല. ട്രെയിനില്‍ ഒന്ന് ചുറ്റി കറങ്ങി എല്ലാം ഭദ്രമാനന്നു ഉറപ്പു വരുത്തുകയും അതിലൂടെ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ഭിക്ഷാടനം, അനധികൃതവില്പന മുതലായവയിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക് ഒരു പരിധി വരെ ഗുണകരമായ ഫലം കാണുമെന്നു തന്നെ കരുതാം. അനധികൃതവില്പനക്കാരെയും യാത്രക്കാര്‍ക്ക് ഉപദ്രവമാകുംവിധം മദ്യപിച്ചെത്തുന്നവരെയും യാചകരെയും മറ്റും ഒഴിവാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേക്ക് എന്താണ് തടസ്സം?
ഓരോ തീവണ്ടിയിലും ഗാര്‍ഡും ടിക്കറ്റ്പരിശോധകനുമൊക്കെ ഉണ്ടന്നാണ് വെയ്പ്. പക്ഷെ ആര്‍ക്കെന്തു ഗുണം…?ഞാനൊക്കെ യാത്ര ചെയുമ്പോള്‍ വല്ലപ്പോഴും ടിടിആര്‍ വന്നെങ്കില്‍ ആയി. അഥവാ ഉണ്ടെങ്കില്‍ തന്നെ വഴിയില്‍ ഇറങ്ങി പോകുന്നതാണ് കാണുന്നത്. ഇവര്‍ വണ്ടിയുടെ യാത്ര പൂര്‍ത്തിയാകുംവരെ അതിനകത്തുണ്ടാകണം എന്ന നിയമം ഒരിക്കല്‍ പോലും പാലിക്കപെടുന്നു എന്ന് തോന്നുന്നില്ല. സുരക്ഷാ കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇപ്പോഴുള്ള ആര്‍ക്കൊവേണ്ടിയുള്ള ഈ പണി നിര്‍ത്തിയിട്ടു ജനങ്ങള്‍ക്ക് വേണ്ടി…!! എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ നന്നായിരിക്കും. യാത്രകാരന്റെ നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന റെയിവേ പോലൊരു വമ്പന് അതര്‍ഹിക്കുന്ന രീതിയില്‍ എല്ലാ മേഖലയിലും സമഗ്രമായ പൊളിച്ചെഴുത്തുതന്നെ നടത്തണം. മിക്ക പാസഞ്ചറിലും യാത്രക്കാരുടെ സംഘടനകള്‍ നിലവിലുണ്ട്… അവര്‍ ശക്തമായി പ്രതികരിച്ചാല്‍ ഇപ്പോഴുള്ള ഈ അവസ്ഥയ്ക്ക് ചെറിയ തോതിലെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഇതോടു കൂടി എല്ലാം അവസാനിച്ചു ഒരു നല്ല മാറ്റത്തിന് തുടക്കമാകട്ടെയെന്നു പ്രത്യാശിക്കുന്നു.
101 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








Pingback: Tweets that mention റെയില്‍വേയോടു ചിലത് | തട്ടകം THATTAKAM || തട്ടകം -- Topsy.com