ഒരു വര… വലിയ വര…
ഞാന്‍ എന്നെ പറ്റി എന്തോന്ന് പറയാനാന്നേ…
ഒരു സാധാ നാട്ടിന്‍പുറത്തുകാരന്‍. ഒരു അപ്പര്‍കുട്ടനാടന്‍ പ്രവാസി. പ്രവാസത്തിന്‍റെ എല്ലാ തീഷ്‌ണതയും, സുഖസൗകേര്യങ്ങളടെയും അങ്ങനെയങ്ങ് ഒരുവിധത്തില്‍ കഞ്ഞികുടിച്ച് കഴിഞ്ഞ് പോകുന്നു. നമ്മള്‍ പ്രവാസത്തിലിരിക്കുമ്പോഴാണ് നാം ജനിച്ച് വളര്‍ന്ന നാടും അതിന്‍റെ ഗരിമയും ഏറ്റവും അധികം അനുഭവിച്ചറിയുക എന്ന് പ്രവാസിയാകുമ്പോള്‍ മാത്രം രുചിച്ചറിയാന്‍ കഴിയുന്ന ഒരു മാധുര്യമുള്ള അനുഭവമാണന്നത് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം.
പള്ളിപ്പാട് എന്ന അപ്പര്‍കുട്ടനാടന്‍ ഗ്രാമത്തില്‍ ഒരു തണുപ്പാന്‍ കാലത്ത് ജനനം. ജനിച്ച്പ്പോഴേ തുടങ്ങിയ വേദനകള്‍ ഇന്നും വിടാതെ പിന്തുടരുന്നു. കുട്ടിക്കാലം അത്ര മഹത്കരമെന്ന് പറയുക വയ്യ. ഏറെ യാതനകള്‍ക്കൊടുവില്‍ പൂര്‍ത്തിയാക്കിയ കോളേജ് വിദ്യാഭ്യാസം കൊണ്ട് ഗതി പിടിക്കുവാന്‍ പിന്നെയും കൊറെ വര്‍ഷങ്ങള്‍ വേണ്ടി വന്നു. അന്ന് തൊടങ്ങിയ പ്രവാസം ഇപ്പോള്‍ നിത്യപ്രവാസം എന്ന വലിയ മരകൊമ്പിലേക്ക് കയറുവാന്‍ പര്യാപ്ത്മായ നിലയിലെത്തിയെന്ന് പറഞ്ഞാല്‍ മതീല്ലോ…!! അതുകൊണ്ട് നേട്ടമില്ലേ എന്ന് ചോദിച്ചാല്‍… പിന്നില്ലാണ്ട്…ഒത്തിരി…ഒത്തിരി…
എന്‍റെ നാട് എവിടെപ്പോയാലും എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ്. അവിടുത്തെ കാറ്റിന് തന്നെ എന്‍റേതെന്ന് തോന്നുന്ന എന്തോ ഒരിത്. അതെന്താണന്ന് ഞാന്‍ എല്ലായിപ്പോഴും വല്ലതെയാശ്ച്യര്യപ്പെടുന്ന ഒരു കാര്യമാണ്. എവിടെയായാലും തിരിച്ചെത്തുമ്പോള്‍ നാട്ടിടവഴികളിലൂടെ പണ്ടെത്തെ വഴിത്താരയിലൂടെ ഒന്ന് നടക്കുമ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്യം, അതെവിടെ കിട്ടും… ഒരുപക്ഷേ അതാവും എന്നെ എന്നും കൂടുതല്‍ അടുപ്പിക്കുന്നതും അതാവും.
മറ്റെന്തിനേക്കാളും എഴുത്തും, വായനയും പണ്ടേ കൊണ്ട് നടന്നിരുന്ന ഞാന്‍, നാട്ടിലായിരിക്കുമ്പോള്‍ വല്ലാത്തൊരാവേശത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പുതുമ സാഹിത്യമാസിക, എഴുത്ത് കളരികള്‍ , മാസികാപ്രദര്‍ശനങ്ങള്‍ , വൈകുന്നേര കൂട്ടായ്മകള്‍ (എറണാകുളത്തായിരുന്നപ്പോള്‍ ) അങ്ങിനെ എന്നെ ഞാനാക്കിയ എത്രയെത്ര കാര്യങ്ങള്‍ . ഒടുവിലിപ്പോള്‍ ബ്ലോഗെഴുത്തിന്‍റെ മഹാവിസ്തൃതിയിലേക്ക്…ഇപ്പോള്‍ ബ്ലോഗെഴുത്ത് മഹത്തായ മൂന്നാം വര്‍ഷത്തിലേക്ക്…
ഇനി ഞാനെന്താ പറയ്കാ. പറയാനാണേ ഒരുപാടുണ്ട്.
ഈ എഴുത്തിടത്തില്‍ ഞാനുണ്ടാവും
ഈ അക്ഷരലോകത്ത് ഞാനുമുണ്ടാവും
ഈ ബൂലോകത്തില്‍ ഞാനുമെഴുതും
ഈ എഴുത്തവസാനിക്കും വരെ.
പുസ്തകങ്ങള്‍
ആദ്യ പുസ്തകം
“പുറത്തേക്കുള്ള യാത്ര”
(പത്ത് കഥകളുടെ സമാഹാരം)
പുസ്തകപ്രകാശനം ഞാന്‍ പഠിച്ച നടുവട്ടം എല്‍ .പി.സ്കൂളിലെ വയസ്സന്‍ മാവിന്‍ ചുവട്ടില്‍ വെച്ച് എന്‍റെ ഗുരുനാഥനും സാഹിത്യകാരനുമായിരുന്ന ഏവൂര്‍ പരമേശരന്‍ നായര്‍ സാര്‍ നിര്‍വഹിക്കുകയുണ്ടായി. ഒപ്പം എന്‍റെ സുഹൃത്തുക്കളും എന്‍റെ നാടിന്‍റെ പൈതൃകമായ ഗാന്ധി സ്മാരക വായനശാലയിലെ പ്രിയ ഭാരവാഹികളും അതിനെല്ലാമപ്പുറം എല്ലാ കാര്യത്തിലും ഓടി നടന്നു എന്നെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള എന്‍റെ പ്രിയപ്പെട്ട പിതാവും ഒപ്പം നാട്ടുകാരും ചേര്‍ന്നാണ് എന്‍റെ എളിയ എഴുത്തുകള്‍ പ്രകാശനം ചെയ്തത്.
അതൊരു നവ്യാനുഭവം തന്നെയായിരുന്നു. പിന്നീട് നിരവധി പുസ്തകങ്ങള്‍ …
ഒരു വഴിയാത്രക്കാരന്റെ ആകുലചിന്തകള്‍
(ഇരുപതു കവിതകളുടെ സമാഹാരം)
ഗ്രീന്‍ ബുക്സ് , കോഴിക്കോട്
ഫോസില്‍ നിര്‍മ്മാണ ശാലയിലേക്കുള്ള വഴി
(പത്ത് കഥകളുടെ സമാഹാരം)
ദിംപില്‍ ബുക്സ് , ആലപ്പുഴ
ചിതലരിച്ച നിലവിളികള്‍
(100 മിനികഥാ സമാഹാരം)
ഗ്രാമം പബ്ലിക്കേഷന്‍സ് , കൊല്ലം
പുരസ്കാരങ്ങള്‍
1. ‘പുറത്തേക്കുള്ള യാത്ര’ എന്ന കഥാസമാഹാരത്തിനു 2002-ലെ ‘ജലധാര സാഹതീയം കഥാ അവാര്‍ഡ് ‘ ലഭിക്കുകയുണ്ടായി.
2. ‘നിമിഷം’ എന്ന മിനികഥയ്ക്ക് ‘രണ്ടാമത് ഭാസ്കരന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ മിനികഥ പുരസ്കാരവും’ ലഭിച്ചു.
3. 2003 ല്‍ മികച്ച കഥയ്ക്കുള്ള മാര്‍ത്തോമ്മ യുവദീപം അവാര്‍ഡ് – 2003 “പുറത്തേക്കുള്ള യാത്ര” എന്ന കഥയ്ക്കും
2005 ല്‍ മികച്ച കവിതയ്ക്കുള്ള മാര്‍ത്തോമ്മാ യുവദീപം അവാര്‍ഡ് – 2005 “വരഞ്ഞു തീരുന്ന ജീവിതം” എന്ന കവിതയ്ക്കും ലഭിച്ചു.
പള്ളിപ്പാട് എന്ന എന്റെ ഗ്രാമത്തെ കുറിച്ചറിയാന്‍ താഴെ ക്ലിക്കുക.
പള്ളിപ്പാട് എന്ന എന്റെ ഗ്രാമം
‘പുതുമ ഭാഷാസേവിനി’ മാസികയുടെ പത്രാധിപരായിരുന്നു.
ഭാര്യ : ജെസ്സി റ്റോംസ്
മകന്‍ : മനുകുട്ടന്‍
മകള്‍ : മഞ്ചു മോള്‍
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








