“A promise is a promise: Time for action to end violence against women.” “ഒരു വാഗ്ദാനം അത് വാഗ്ദാനം തന്നെയാണ്: സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിത്” രണ്ടായിരത്തി പതിമൂന്നിലെ സാര്‍വദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് യു.എന്‍ പുറത്തിറക്കിയ സന്ദേശമാണ്. ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നാണ്. എന്തുകൊണ്ടും ഈ വര്‍ഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന സന്ദേശം ലോകത്ത് ഏറ്റവും കൂടുതല്‍ ചേരുക, ഇന്ത്യ എന്ന നമ്മുടെ ആര്‍ഷഭാരത സംസ്കാരം പ്രസംഗിക്കുന്ന ഭാരതീയ [...]
390 total views, no views today
Read more →തിരുവനന്തപുരത്ത് നടന്ന പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള “രജതചകോരം” പുരസ്കാരം “ഷട്ടര്‍” എന്ന മലയാള ചലച്ചിത്രത്തിനായിരുന്നല്ലോ..? കലാപരമായി മുന്നിട്ടു നില്ക്കുന്ന ഒരു സിനിമ എങ്ങനെ എടുക്കാം എന്നുള്ള ആത്മ തീഷണയുടെ ഭാഗമായി പുറത്തിറങ്ങിയ ഒരു സിനിമയാണ് ഷട്ടര്‍. എന്നെനിക്കു തോന്നാന്‍ കാരണം, ഓണ്‍ റിക്കോര്‍ഡില്‍ ഗോപകുമാര്‍ നടനും കന്നി സംവിധായകനും കൂടിയായ ജോയ് മാത്യവുമായുള്ള അഭിമുഖം കണ്ടതോട് കൂടിയാണ്. ഷട്ടര്‍ എന്ന സിനിമയിലൂടെ കന്നി സംവിധായകന്റെ വേഷമണിഞ്ഞ ജോയ് മാത്യുവിന്റെ അഭിമുഖം, ഒരു കലാകാരന് [...]
379 total views, no views today
Read more →ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളം ആണ് എന്റെ ഭാഷ. ആരൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും കേരളം ആണ് എന്റെ നാട് ആരൊക്കെ ഇനി എങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളം ആണ് എന്റെ ഭാഷ. ആരൊക്കെ ഇനി എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും കേരളം തന്നെയാണ് എന്റെ നാട് ഇവിടെ ആരാണ് “ആരൊക്കെ”…? സാധാരണക്കാരായ നമ്മള് പ്രേക്ഷക ലക്ഷങ്ങള്‍ ഇത് കോടീശ്വരന് രണ്ടാം ഘട്ടത്തിന്റെ (സീസന്റെ) പ്രമോ പരസ്യത്തിലെ വാചകം ആണ്. ഇത് പറയുന്നത് സാധാരണക്കാര്‍ അല്ല, സെലബ്രിട്ടികളും, സെലിബ്രിട്ടികള്‍ ആയവരും [...]
314 total views, no views today
Read more →ടൈറ്റാനിക്ക് എന്നത് ലോകം മുഴുവനും വിസ്മയത്തോടെ ഉറ്റു നോക്കിയ ഒരു സിനിമയാണ്. ജനലക്ഷങ്ങള്‍ കാണുകയും, കാസറ്റ് രൂപത്തിലും, ഡിവിഡി രൂപത്തിലും പലരും ആ സിനിമ വാങ്ങി ഒരു നിധി പോലെ തങ്ങളുടെ ശേഖരത്തിലേക്ക് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ സിനിമയും അതിന്റെ ഇതിവൃത്തവും രൂപം കൊണ്ടത് ഒര്‍ജിനല്‍ ടൈറ്റാനിക്കില്‍ നിന്നാണ്. 1912 ഏപ്രില്‍ 15 ന് , വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് മുങ്ങിപ്പോയ ടൈറ്റാനിക് ഇപ്പോഴും ഒരു ഹരമായി, വിസ്മയമായി, വേദനയായി ഇന്നും നിറഞ്ഞു നില്ക്കുമ്പോള് തന്നെ അതേപേരില്‍ [...]
465 total views, no views today
Read more →സേത്ത് മാക് ഫെര്ലാന്സിന്റെ മനോഹരവശ്യ ഭാഷയില്‍ ചാരുതയാര്‍ന്ന ദൃശ്യ വിരുന്നാണ് എണ്‍പത്തിഅഞ്ചാമത് ഓസ്കാര്‍ സന്ധ്യ സമ്മാനിച്ചത്… താര നിരയാല് പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി വളരെ പ്രസ്തമായ ആനിമേറ്റഡ് ടി.വി ഷോകളുടെ (‘ഫാമിലി ഗൈ’, ‘അമേരിക്കന്‍ ഡാഡ്’) മാസ്റ്റര്‍ ബ്രെയിന്‍ കൂടിയായ സേത്ത് മാക് ഫെര്ലാന്സിന്റെ ആസ്വാദ്യത ആവോളം സമ്മാനിച്ച നിമിഷങ്ങള്‍ക്ക് കൂടി സാക്ഷിയായ വേദിയില്‍ ‘ആര്‍ഗോ’ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടി. മികച്ച സംവിധായകനുള്ള ഓസ്കാര്‍ രണ്ടാം തവണയും കരസ്ഥമാക്കി കൊണ്ട് “ലൈഫ് ഓഫ് പൈ [...]
583 total views, no views today
Read more →സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെട്ട മൂലബോധന യാത്രയുടെ ജാഥാ സാരഥി ആയിരുന്ന ഡോ. രജിത് കുമാറിന്റെ ബോധം നഷ്ടപ്പെട്ട അധികപ്രസംഗം ഇത്തിരി കടന്നു പോയപ്പോള്‍ അത് കേട്ടുകൊണ്ട് സദ്ദസ്സില്‍ ഇരുന്നു വീര്‍പ്പു മുട്ടിയ ആര്യ എന്ന തിരുവനന്തപുരം വിമന്‍സ് കോളേജിലെ ബി.എ അവസാന വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ കൂവല്‍ രജിത് കുമാറിന് നേരെ മാത്രമല്ല, നമ്മള് മലയാളി സമൂഹത്തിനു നേരെ കൂടിയാണ്. [...]
345 total views, no views today
Read more →പ്രിയപ്പെട്ട അച്ചായന്, നാട്ടില്‍ നിന്നും പോയതിനു ശേഷം ഒരു കത്ത് പോയിട്ട് ഒരു ഫോണ്‍ വിളി പോലും ഇല്ലാതായിരിക്കുന്നു. ഇവിടെ അച്ചായനും അമ്മച്ചിയും ഇപ്പോഴും അച്ചായന്റെ കാര്യം പറഞ്ഞു എന്റെ പിറകെ നടപ്പാ. അമ്മച്ചിയുടെ കാര്യമാ, കഷ്ടം. അച്ചായന് ഒന്ന് അമ്മച്ചിയെ എങ്കിലും ഒന്ന് വിളിച്ചാല്‍ എന്താ.. ഒന്നുമില്ലെങ്കിലും സ്വന്തം അമ്മ അല്ലിയോ..? ആ വിചാമില്ലാത്തതോ പോട്ടെ. സ്വന്തം രണ്ടു കുഞ്ഞുങ്ങള്‍ ഉള്ള കാര്യം ഓര്‍ക്കണ്ടായോ..? മക്കള്‍ രണ്ടു പേരും സുഖമായി ഇരിക്കുന്നു. ഓണത്തിനു വരും ക്രിസ്തുമസ്സിനു [...]
134 total views, no views today
Read more →കഴിഞ്ഞ ഒരാഴച്ചയായി അമേരിക്ക ഫുട്ട് ബോളിന്റെ ലഹരിയില്‍ ആയിരിന്നു. അമേരിക്കക്കാര്‍ കാലു കൊണ്ട് കളിക്കാതെ തന്നെ ഈക്കളിയെ ഫുട്ബോള്‍ എന്ന് വിളിക്കുന്നു. യുറോപ്യന്‍ രീതിയില്‍ നമ്മള് ശീലിച്ച ഫുട്ബോളിനെ പരിഹാസത്തോടെ സോക്കര്‍ എന്നും വിളിക്കുന്നു. അമേരിക്കന്‍ ഫുട്ബോളിന്റെ മതിമറന്ന ലഹരിയില്‍ മില്യന്സും ബില്യന്സും ഈ കളിക്ക് വേണ്ടി പൊട്ടിക്കുമ്പോള്‍ തന്നെ ഈ കളിയുടെ ഭ്രാന്തു മനിസിലാക്കാവുന്നതെയുള്ളൂ. കളിക്കായും കളി കണാനായും കോടിക്കണക്കിനു ഡോളറുകള്‍ പുല്ലുപോലെയാണ് സ്വദേശികള്‍ മുടക്കുന്നത്. പട്ടിണി കിടന്നിട്ടാണെങ്കിലും സ്വന്തം ടീമിനെ സപ്പോര്‍ട്ട് ചെയ്യുക എന്നുള്ളത് [...]
102 total views, no views today
Read more →പെന്ഷന് പ്രായം അറുപതു വയസാക്കി പറ്റിയാല്‍ അറുപത്തഞ്ചു വയസ്സെങ്കിലും ആക്കി എല്ലാ ചുള്ളന്മ്മാരേയും ചെറുപ്പക്കാരാക്കി നിലനിര്‍ത്തണം. വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ കയറുന്ന എല്ലാവര്ക്കും പങ്കാളിത്ത പെന്ഷന് ബാധകമാണെന്ന നിലപാടില്‍ മാറ്റമൊന്നുമില്ലന്നു ധനമന്ത്രി മാണിസാര്‍ പറഞ്ഞു കഴിഞ്ഞു. പങ്കാളിത്ത പെന്ഷന് കൊണ്ടുള്ള കൂടുതല്‍ പ്രയോജനം വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയാല്‍ ലഭിക്കും എന്നുള്ളത് പകല്‍പോലെ സത്യമാവുകയാണ്. പങ്കാളിത്ത പെന്ഷന് ഉള്ള മറ്റു സമസ്ഥനങ്ങളില്‍ പെന്ഷന് പ്രായം അറുപതു ആണെന്നിരിക്കെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അറുപതോ അറുപത്തഞ്ചോ എന്ന് [...]
129 total views, no views today
Read more →ഓരോ വാര്‍ത്തയും ഓരോ ആഘോഷങ്ങളാണ്. മരിച്ചാലും വാര്‍ത്ത, ചിരിച്ചാലും വാര്‍ത്ത… വിവാദത്തിനു വേണ്ടി വാര്‍ത്ത, വാര്‍ത്തയ്ക്കു വേണ്ടി വിവാദം അങ്ങനെ നമ്മുടെ അച്ചടി – ദൃശ്യ മാധ്യമങ്ങള്‍ മുഴുവന്‍ പിഴച്ചു പോയി എന്ന് തന്നെ പറയാം. ചില വാര്‍ത്തകളിലെ ആത്മാര്‍ഥത തന്നെ നഷ്ടമായികൊണ്ടിരിക്കുന്ന ഒരു കാലത്ത് നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ച് കണ്ടു പഠിക്കേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വിദേശ രാജ്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാടിനെക്കാള്‍ വളരെ സുഗമമായും ആത്മാര്‍ഥതയോടും നിര്‍വഹിക്കപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിലും എല്ലാവരും [...]
82 total views, no views today
Read more →നീതിയും കാട്ടുനീതിയും രണ്ടു വിഭാഗങ്ങളിലായി ചിന്തിക്കേണ്ടുന്ന ഒന്നാണ്. നീതി എന്നത് ആര്‍ക്കും കിട്ടേണ്ട ഒന്നാണ്. അത് ഒരു സാധരണ പൌരന് എന്ന നിലയില്‍ ഓരോരുത്തരുടെയും അവകാശവുമാണ്. എന്നാല്‍ കാട്ടുനീതി ഓരോരുത്തരുടെയും സ്റ്റാറ്റസ് അനുസരിച്ചു മാത്രമേ ലഭ്യമാകുകയുള്ളൂ. ഉദാഹരണത്തിന് സാധാരണക്കാരനെ പോലീസ് അറസ്റ്റ് ചെയ്താല്‍ വീട്ടില്‍ വന്നു ഉറക്കത്തില്‍ പിടലിക്ക് കുത്തിപിടിച്ച് തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു വലിച്ചിഴച്ചു പോലീസ് ജീപ്പിലേക്കു കയറ്റും. അല്പം കാശും സ്വാധീനവും ഉണ്ടെങ്കില്‍ പോലീസ് ജീപ്പില്‍ നിന്ന് സര്‍ക്കിള്‍ ഏമാന് മാത്രം ഇറങ്ങി വന്നു [...]
106 total views, no views today