സ്നേഹപൂര്‍വം മേരികുഞ്ഞ് എഴുതുന്നത്‌…

എത്രയും സ്നേഹം നിറഞ്ഞ എന്റെ തോമാച്ചായന്‍ വായിച്ചറിയുന്നതിനു,

ഞാന്‍ എത്രമാത്രം ആണ് അച്ചായനെ സ്നേഹിക്കുന്നതെന്ന് അച്ചായന് അറിയാമോ എന്നെനിക്കെറിയില്ല, ഓരോ നിമിഷവും, അച്ചായന്‍ മാത്രമാണ് എന്റെ ഊണിലും ഉറക്കത്തിലും എല്ലാം എനിക്ക് അച്ചായന്‍ മാത്രമേ ഉള്ളു. അച്ചായന്‍ ആദ്യമായി എന്നെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ കര്‍ട്ടനു ഇടയില്‍ കൂടി ഒളിഞ്ഞു നോക്കി കണ്ട ആ ഒറ്റനോട്ടത്തില്‍ തന്നെ അച്ചായന്‍ എന്റെ മനസ്സില്‍ കടന്നു കൂടിയതാണ്. അച്ചായന് ലീവില്ല എന്ന് പറഞ്ഞു രണ്ടാഴ്ചയ്ക്കുള്ളില്‍ നമ്മുടെ കല്യാണം കഴിയുകയും അച്ചായന്‍ എന്റേത് മാത്രമായി തീരുകയും ചെയ്തു.

കല്യാണം കഴിഞ്ഞന്ന് രാത്രയില്‍ അച്ചായന്‍ ആദ്യമായി എന്നെ “മുത്തേ” എന്നു വിളിച്ചത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയാണ്. അതിനു ശേഷമുള്ള ഒരു ദിവസങ്ങളിലായി എന്തെല്ലാം പേരുകളാണ് എന്നെ വിളിച്ചത് : “ചക്കര, വാവാച്ചി, മുത്തുകൊടം, പഞ്ചാരകട്ടി..അങ്ങനെ പറയാനാണേ ഈ കത്തിലോന്നും അത് തീരുകേല. അന്ന് അച്ചായന്‍ എന്നെ മോളെ എന്നു വിളിക്കുന്നത്‌ കേട്ട് നമ്മുടെ പത്രക്കാരന്‍ ബാബു എന്നതാ പറഞ്ഞത് :”ആറു മാസം കഴിയുമ്പോഴും ഇങ്ങനെയൊക്കെ വിളിക്കണം” എന്നിട്ട് ആക്കിയൊരു ചിരിയും. അപ്പോള്‍ ഞാന്‍ ബാബുവിനെ വെറുപ്പോടെ ആണ് കണ്ടത്. കാരണം ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാന്‍ തന്നെ എന്നു വിശ്വസിച്ച ഞാന്‍ ഇപ്പോ ആരായി..?

അച്ചായന്‍ ലീവ് കഴിഞ്ഞു പോയ ഉടനെ ഞാന്‍ ഇവിടെ ഒറ്റപെട്ടത്‌ പോലെ ആയി. അച്ചായന്‍ ഉണ്ടായിരുന്ന ആ ദിവസങ്ങള്‍ ഹാ എത്ര മനോഹരവും അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചം ഉണ്ടാവുകയും ചെയ്യും. പിന്നീട്‌ എനിക്ക് ഒറ്റ ആശ്വാസം അച്ചായന്‍ എന്നെ എല്ലാ വൈകുന്നേരവും വിളിക്കുമായിരുന്നു എന്നുള്ളതാണ്. ഓരോ ദിവസം പുലരുമ്പോഴും എത്രയും പെട്ടെന്ന് വൈകുന്നെരമാകണേ എന്നു ഞാന്‍ എത്ര മാത്രം ആശിച്ചു പോയിട്ടുണ്ട്. ആ വിളികളിലാണ് ഞാന്‍ രാതിയില്‍ സുഖമായി ഉറങ്ങിയിരുന്നത്. മാസങ്ങള്‍ കഴിയും തോറും അച്ചായന്‍ ദിവസം ഓരോ വിളി എന്നത് രണ്ടു ദിവസത്തില്‍ ഒന്ന് എന്നാകുകയും കുറെ കഴിഞ്ഞപ്പോള്‍ ആഴ്ചയില്‍ ഒന്ന് എന്നാകുകയും ചെയ്തതോടെ ഞാന്‍ എത്ര മാത്രം വേദനിച്ചു എന്നു ഇവുടുത്തെ തലയിണകളോട് ചോദിച്ചാല്‍ മതി. ചോദികുമ്പോള്‍ എല്ലാം അച്ചായന്‍ പറയും എനിക്ക് തിരക്കാണ്, ജോലിയില്‍ ടെങ്ങഷന്‍ ആണ് എന്നൊക്കെയാണ്. ഞാന്‍ അതിനൊന്നും എതിര് പറഞ്ഞിട്ടുമില്ല.

കഴിഞ്ഞ മാസം ഞാന്‍ വെറുതെ അച്ചായനോട് ചോദിച്ചതാണ് എന്നെ കൂടെ അങ്ങോട്ട്‌ കൊണ്ട് പോകുമോ എന്ന്. അച്ചയനോടോത്ത്, അച്ചായന്റെ കാര്യങ്ങള്‍ മാത്രം നോക്കി എനിക്ക് ജീവിക്കാന്‍ കൊതിയാകുന്നു. അച്ചായന്റെ നെഞ്ചില്‍ ചാഞ്ഞു കിടന്നു ഉറങ്ങാന്‍, ആ ശരീരത്തില്‍ ആഴിന്നിറങ്ങാന്‍ ഒരു പെണ്ണിന്റെ എല്ലാ വികാരങ്ങളും ഉള്ളില്‍ ഒതുക്കി ഞാനിവിടെ കഴിയുന്നത്‌ കാണാതിരിക്കാന്‍ അച്ചായന് എങ്ങനെ മനസ്സ് വരുന്നു എന്നാണു എനിക്ക് മനിസിലാകത്തത്. അച്ചായന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്താന്‍ എനിക്ക് അതിയായ മോഹം ഉണ്ടെങ്കിലും ആരോട് പറയാന്‍…? അച്ചായന് ആദ്യമൊക്കെ എന്റെ വിഷമങ്ങള്‍ ഓരോ മിനിറ്റിലും ചോദിച്ചു ആശ്വസിപ്പിക്കുമായിരുന്നു, ഇപ്പോഴോ അവളെങ്ങനെ എങ്കിലും അങ്ങ് കഴിഞ്ഞോളും എന്നാ ചിന്തയാണ് എന്ന് എനിക്ക് തോന്നുന്നു. അച്ചായന് എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ ഇങ്ങനെ ഒക്കെ എന്നോട് ചെയ്യുന്നത്.ആ ബാബു പറഞ്ഞത് എത്രയോ ശരിയാണന്നു ഇപ്പോള്‍ തോന്നുന്നു.

അച്ചായന് എന്നെ ഇഷ്ടമാല്ലയെങ്കിലും എനിക്ക് അച്ചായനെ കൂടാതെ ജീവിക്കാന്‍ പറ്റില്ല. ഓരോ നിമിഷവും ഞാന്‍ പ്രാര്‍ഥിക്കുന്നത് അച്ചായന് ഒരു മുള്ള് പോലും കൊള്ളരുതെ എന്നാണ്. ഇവിടെ കുരിശുപള്ളിയില്‍ ഞാന്‍ എല്ലാ വെള്ളിയായഴ്ചയും മെഴുകുതിരി നേര്‍ന്നിട്ടുണ്ട്‌. അച്ചായന്റെ മനസ് മാറി എത്രയും പെട്ടെന്ന് എന്നെയും അങ്ങ് കൊണ്ട് പോകാന്‍ മനസ്സ് വരട്ടെ എന്ന് മനമുരുകി അപ്പോഴെല്ലാം ഞാന്‍ പ്രാര്‍ഥിക്കും. അച്ചായന്‍ എന്റെതല്ലാതാകുന്ന ആ നിമിഷത്തില്‍ ഞാന്‍ സാരിത്തലപ്പില്‍ ഈ ജീവിതം അവസാനിപ്പിക്കും.

അച്ചായന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ഥിതിച്ചു കൊണ്ട്….
സ്വന്തം,
മേരികുഞ്ഞ്
വലിയ കളത്തില്‍

142 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.devalokam.co.in ദേവന്‍

    അച്ചായോ മേരികുഞ്ഞിനെ മറന്നുള്ള ഒരുകളിം വേണ്ട അച്ചായന്‍ ഇതിനു മറുപടി അയച്ചില്ലേ അതിനിവിടെ വേറെ ആളുണ്ട് കേട്ടോ

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      ദേവാ, മറുപടി എഴുതാന്‍ സമയമില്ലാതെ തോമാച്ചായന്‍ ബിസിയാ.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: