നിന്റേതു മാത്രമായ അച്ചായന്‍ എഴുതുന്നത്…
എന്റെ എന്റേത് മാത്രമായ മേരികുഞ്ഞിനു…
നിന്റെ കത്ത് എന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് നീ അറിയുന്നില്ല. അല്ലെങ്കിലും എല്ലാം തുറന്നു പറയാനുള്ള അവകാശം ഞാന്‍ നിനക്ക് തന്നിട്ടുണ്ട്. എന്റെ റുംമേറ്റായ ചാക്കോച്ചന്റെ ഭാര്യ ആയിരുന്നു നീ എങ്കില്‍ നിനക്ക് ഒരക്ഷം കമാന്ന് മിണ്ടാന്‍ പറ്റത്തില്ലായിരുന്നു കേട്ടോ…? എന്നോടായതോണ്ട് നിനക്ക് ഇങ്ങനെ ഒക്കെ പറയാനും എഴുതാനും പറ്റി. ഞാന്‍ ഇപ്പോഴും എന്റെ മേരികുഞ്ഞിനെ ചക്കരേ എന്നല്ലാതെ ഒരിക്കല്‍ പോലും പേര് വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ശീലിചിട്ടില്ലത്തതിനാല്‍ എനിക്കതിനോട്ടു കഴിയത്തുമില്ല. ചാക്കോച്ചനും അവന്റെ കൂട്ടുകാരന്‍ പൌലോസും ഒക്കെ അവന്മമാരുടെ ഭാര്യമ്മാരെ വിളിക്കുന്നത് കേട്ടാല്‍ നീ ഞെട്ടും.
ഒരു ഗള്‍ഫുകാരന്‍ എന്ന് പറഞ്ഞാല്‍ ഇപ്പോ ഒരു പട്ടിക്കും വില ഇല്ല. നാട്ടില്‍ മണല് വാരാന്‍ പോകുന്ന അശോകന്‍ വെച്ച വീട് പോലൊരു വീട് പണിയണമെങ്കില്‍ ഞാന്‍ ഇവിടെ കണ്ട കാട്ടറബികളുടെ ആട്ടും തുപ്പും കുറഞ്ഞത് ഒരു ഇരുപതു കൊല്ലം കൂടി സഹിക്കണം. ഇതെല്ലാം പോരാഞ്ഞിട്ട് ഒടുക്കത്തെ ടെന്‍ഷന്‍. ഇന്നാള് പറണതു കേട്ടു, എല്ലാരേം നാട്ടിലോട്ടു കേറ്റി വിടാന്‍ പോവാന്ന്. അപ്പൊ തൊടങ്ങീതാ മൂട്ടിലു തീ പിടിച്ച പോലെ ഒരാധി. അതിനിടേല് എന്റെ മേരികുഞ്ഞേ, നിന്നെ വിളിച്ചു സൊള്ളാനുള്ള മൂഡോന്നും ഇല്ല. നാട്ടില് വന്നാ നമ്മ എന്നാ തിന്നും. മണ്ണ് വാരി തിന്നാന്‍ പറ്റുവോ…? എന്ത് ജോലി ചെയ്യും..? എങ്ങോട്ട് പോകും..? അതോര്‍ക്കുമ്പോ തന്നെ എനിക്ക് വേവലാതിയാ… അല്ലാതെ നിന്നോട് എനിക്കെന്നത്തതിന്റെ കെറുവാ. നീ എന്നും എന്റെ പോന്നു തന്നെയാ.
നിന്നെ വിളിക്കാതെ എനിക്കും ഉറക്കം വരുത്തില്ല. നീ ഇപ്പോഴും എന്റെ അടുത്ത് വേണം. എനിക്ക് കെട്ടീ പിടിച്ചുകിടക്കാന്‍ കൊതിയാവുന്നു. കഴുത്ത കാമം കരഞ്ഞു തീര്‍ക്കും എന്നു പറഞ്ഞതുപോലെയാ എന്റെ കാര്യം. എന്റെ മാത്രമല്ല ഓരോ ശരാശരി ഗുള്‍ഫുകാരന്റെയും വിധിയാ. ഒരൊറ്റ സമാധാനമേ ഉള്ളു , എന്റെ മേരികുഞ്ഞേ… മറ്റു അലവലാതി ഗള്‍ഫുകാരന്റെ ഭാര്യ പോലെ അല്ല നീ… ഭാര്ത്താവില്ലത്ത നേരത്ത് മറ്റൊരുത്തനെ വിളിച്ചു വേലിക്കകത്ത് കയറ്റത്തില്ല എന്ന ഒറ്റ സമാധാനത്തിലാ ഞാന്‍ ഇവിടെ ദിവസങ്ങള്‍ കഴിക്കുന്നത്. നീ കുടുംബത്തില്‍ പിറന്നവളും, സുശീലയും, കര്‍ത്താവിനു നേരക്കാത്തു ഒന്നും ചെയ്യുകേലന്നു ഈ അച്ചായന് നന്നേ അറിയാം. അതിന്റെ ബലത്തിലാ ഞാന്‍ ജീവികുന്നത് തന്നെ.
എടീ, എന്റെ മോളെ..നിന്നെ ഇവിടെ കൊണ്ട് വരണമെന്ന് എനിക്ക് വല്ലാത്ത പൂതിയാ. പക്ഷേങ്കില്‍ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശ് ചായ പോലും കുടികാതെ നാട്ടിലോട്ട് അയക്കുന്നത് അവിടെ നീ സുഖമായും സന്തോഷമായും കഴിയാന്‍ വേണ്ടിയാ. അതിനിടേല് നീ ഇങ്ങോട്ട് വരാന്‍ കിടന്നു കയറു പൊട്ടിച്ചാല്‍ എന്റെ ഉള്ള സമാധാനം കൂടി പോകും. കിട്ടണ കാശ് മുഴുവനും റെന്റെ കൊടുക്കാന്‍ പോലും തെകയത്തില്ല. പിന്നെ എന്റെ ചക്കര ഇവിടെ വല്ല കാട്ടരബിയുടെയും കീഴില്‍ പണിയെടുക്കണം എന്ന് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് തലകറങ്ങുന്നു. ഒറ്റ ഒരണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളത്തില്ല. ഉള്ളത് പറഞ്ഞാല്‍ നീ നാട്ടില്‍ നിക്കുമ്പോഴാ എനിക്ക് സമാധാനം.
ഓരോ സമയവും ഊണിലും ഉറക്കത്തിലും ജോലിയിലും എന്റെ തങ്കകൊടം മാത്രമാണ് എന്റെ മനസ്സില്‍ . നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റുമെന്ന് നീ വിചാരിച്ചല്ലോ…? ഞാന്‍ നിന്നെ ഇട്ടേച്ചു പോകുമെന്ന് നീ പറഞ്ഞത് എന്റെ ചങ്കിനകത്താ കൊണ്ടത്. എന്റെ മേരികുഞ്ഞേ, നിനക്ക് ഞാനും എനിക്ക് നീയും മാത്രമേ ഉള്ളു. അടുത്ത അവിധിക്ക് നാട്ടില്‍ വരുമ്പോള്‍ വീടിനു പുറത്ത് പോകാതെ, നിന്റെ ആശ തീരുവോളവും നിന്റെ അടുത്ത് തന്നെ ഉണ്ടാവും, എന്താ അത് പോരെ.പിന്നെ കൊച്ചു തോമാച്ചനും, കൊച്ചു മേരികൊച്ചും വീടിനു ചുറ്റും ഓടിക്കളിക്കാന്‍ തൊടങ്ങും അതോടെ നിന്റെ എല്ലാ പരാതിയും തീരും.
ശേഷം അടുത്ത കത്തില്‍
നിന്റേതു മാത്രമായ,
അച്ചായന്‍
തോമാച്ചന്‍
സോണാപൂര്‍ ,ദുബായ്, യു.എ.ഇ.
143 total views, 2 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








Pingback: Tweets that mention നിന്റേതു മാത്രമായ അച്ചായന്‍ എഴുതുന്നത്… | തട്ടകം THATTAKAM || തട്ടകം -- Topsy.com