കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം: “സേവ് എന്ഡോസള്ഫാന്”
എന്ഡോസള്ഫാന് എന്ന മാരകവിഷം നല്ല ഒന്താരം സാധനമാണന്നു ഇന്ത്യ ജനീവയില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്താന്‍ കൂടിയ സമ്മേളനത്തില്‍ മുഖ്യ ഉപ്ഭോകതാക്കളായ ചൈനയുടെയും, ബ്രസീലിന്റെയും, അര്‍ജെന്റീനയുടെയും കൂട്ട് പിടിച്ചു എങ്ങനെയെങ്കിലും നിരോധനത്തിന് തടയിടാന്‍ ഇന്ത്യ ജനീവയില്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ തുടരുകയാണ്. ആര് ചത്താലും, എങ്ങനെ ചത്താലും അതൊന്നും എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ല എന്ന വാദവുമായി മുന്നോട്ടു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ .
ഇതിനിടയില്‍ കേന്ദ്രം ഭരിക്കുന്നവര്‍ “സേവ് എന്‍ഡോസള്‍ഫാന്‍” എന്ന് ഹോശാന്ന പാടി നടക്കുന്ന വിവരം നമുക്കറിയാം. കേരളത്തില്‍ രാഷ്ട്രീയഭേദ വ്യത്യാസമില്ലാതെ എന്‍ഡോ സള്‍ഫാനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസ് മാത്രം മാറിനിന്നത് തികച്ചും രാഷ്ട്രീയം. എന്നാല്‍ നാടിനോടും, എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവരോടും അല്പമെങ്കിലും മനസാക്ഷി എന്നോന്നുണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കാളിയാകാതെ മാറി നില്ക്കാന്‍ കഴിയുമായിരുന്നോ..?
കേന്ദ്രം സേവ് എന്‍ഡോസള്‍ഫാന്‍ പദ്ദതിയുമായി മുന്നോട്ടു തന്നെയാണ്. ദുരിതമാനുഭവിക്കുന്നവര്‍ തങ്ങളുടെ ആരും അല്ലാത്തതിനാല്‍ അത് നിരോധിക്കാന്‍ തങ്ങള്‍ക്കാവില്ല എന്ന പച്ചയായ നിലപാടില്‍ നിന്ന് മാറാന്‍ ഇപ്പോഴും തയ്യാരാല്ല. ഇതുവരെയുള്ള എല്ലാ തെളിവുകളും കെട്ടി ചമക്കപെട്ടതും, അതൊന്നും മതിയായ തെളിവുകളും അല്ലാത്ത്യിടത്തോളം എന്ടോസള്‍ഫാന്‍ ഞങ്ങളുടെ ദേശീയ പാനീയവും, ചിഹ്നവും തന്നെയായിരിക്കും എന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴച്ചയ്ക്കും തയ്യാറല്ല എന്ന കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. പിന്നെ എന്തിനു അത് നിരോധിക്കണം എന്ന് വാശിപിടിക്കണം. മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി എന്‍ഡോസള്‍ഫാന്‍ ദേവതയെ മനസ്സില്‍ ധ്യാനിച്ച് “സേവ് എന്‍ഡോസള്‍ഫാന്‍” പദ്ദതിയില്‍ അംഗമാകുക.
01. എന്‍ഡോസള്‍ഫാനെതിരെ വാദിക്കുന്നവര്‍ എല്ലാം മൂരാച്ചികളും, കരിങ്കാലികളും ആണ്.
02. എന്‍ഡോസള്‍ഫാന്‍ ഇനി മുതല്‍ വീട്ടിലെ കൃഷി ഇടങ്ങളില്‍ കൂടി നിര്‍ബന്ധമായും തളിചിരിക്കണം.
03. വീടുകളില്‍ ഒരു എന്‍ഡോസള്‍ഫാന്‍ ബോട്ടില്‍ എങ്കിലും സ്ഥിരമായി സൂക്ഷിച്ചു വെച്ചിരിക്കണം.
04. റേഷന്‍ കടകള്‍ വഴി കൂടുതല്‍ പേരില്‍ എത്തിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കും.
05. ദേശീയ ചിഹ്നം എന്ന പരിഗണന നിലവില്‍ ഉണ്ട്.
06. എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ അമേരിക്കയുടെ ഏറാന്‍ മൂളികള്‍ ആണ്.
07. എന്‍ഡോസള്‍ഫാന്‍ ഇല്ലാതെ നമ്മുക്കെന്താഘോഷം.
08. എന്‍ഡോസള്‍ഫാന്‍ മാരകമായ കൊടിയ വിഷമാണ് എന്ന് പറഞ്ഞു പരത്തുന്നവര്‍ ശുംഭന്‍മ്മാര്‍ (വാക്ക് കടം) ആണ് എന്നുള്ളതില്‍ രണ്ടു പക്ഷം വേണ്ട.
09. എന്‍ഡോസള്‍ഫാന്‍ എങ്ങാനും അഥവാ നിരോധിച്ചാല്‍ പേര് മാത്രം മാറ്റി സാധനം വിലകുറച്ച് കൂടുതല്‍ വിപണിയില്‍ എത്തിക്കും. (കളി നമ്മളോടാ)
10. സേവ് എന്‍ഡോസള്‍ഫാന്‍ സേവ് ഇന്ത്യ
11. എന്‍ഡോസള്‍ഫാന്‍ വീടിന്റെ ഐശ്വര്യം എന്നെഴുതിയ ഒരുകോടി ബോര്‍ഡുകള്‍ ചൈനയില്‍ നിന്നും ഉടനെത്തും, അത് വീട്ടില്‍ തൂക്കി ഐശ്വര്യം നേടുകയും ഒപ്പം രാജ്യസ്നേഹം വെളിവാക്കുകയും ചെയ്യുക.
എന്‍ഡോസള്‍ഫാന്‍ കീ ജെ
എന്‍ഡോസള്‍ഫാന്‍ ജയിക്കട്ടെ…!!
101 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







