എന്തുകൊണ്ട് നമ്മുടെ റോഡുകളില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നു…?

പകടങ്ങളും അപകടമരണങ്ങളും ഇന്ന് നമുക്ക് ഒരു പ്രശനമല്ല. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഇഴുകിചേര്‍ന്നിരിക്കുന്ന ഒന്നായത് കൊണ്ടോ എന്തോ, നമ്മളും നിസംഗരായി വെറുതെ എല്ലാം കണ്ടും കേട്ടും അങ്ങനയങ്ങനെ ജീവിച്ചു പോകുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതം തോന്നേണ്ട കാര്യം ഇല്ല. കേരളത്തില്‍ ദിവസേന റോഡപകടങ്ങലില്‍ മരണമാടയുന്നവരും പരിക്കെല്‍ക്കപ്പെടുന്നവരുടെയും സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് അല്പം ആശങ്കയോടെ കാണേണ്ടുന്ന കാര്യമാണ്. ദിനംപ്രതി, മരണമടയുന്നവര്‍ (അത് യാത്ര ചെയ്യുന്നവര്‍ ആകാം, വഴിയില്‍ വെറുതെ വായും നോക്കി നില്‍ക്കുന്നവര്‍ ആകാം, സൈക്കിള്‍ യാത്രക്കാരോ ആകാം.) മൂന്നോ അതിനു മുകളിലോ ആണ്. ഇതിനെക്കാള്‍ ഭയാനകമാണ് അപകടങ്ങളില്‍ അംഗവൈകല്യം അനുഭവിക്കുന്നവരുടെയും, പരിക്കെല്‍ക്കപ്പെടുന്നവരുടെയും കണക്ക്. പത്ത് മുതല ഇരുപത്തിയഞ്ച് ആളുകള്‍ വരെ ചെറുതും വലുതുമായ റോഡപകടങ്ങളാല്‍ മുറിവേല്‍ക്കപ്പെടുന്നവരായി ആസ്പത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അപകടങ്ങള്‍ ഇങ്ങനെയൊക്കെ….
1. റോഡില്‍ കൂടെ യാത്ര ചെയ്യുകയായിരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് മേലേക്ക് ജീപ്പ് പാഞ്ഞു കയറുന്നു. ഏഴ് കുട്ടികള്‍ ഈ സംഭവത്തില്‍ ജീവന്‍ പൊലിഞ്ഞു.
2. അയ്യപ്പ ഭക്തന്‍മ്മാര്‍ക്ക് നേര്‍ക്ക്‌ കെ.എസ്.ആര്‍ .ടി.സി യുടെ ബസ്സ്‌ പാഞ്ഞു കയറുന്നു. മൂന്നു അയ്യപ്പ ഭകതന്മ്മാര്‍ മരിച്ചു… പരിക്കേറ്റവര്‍ അനേകര്‍
3. കൊല്ലത്ത് ആനയുമായി അമിതവേഗത്തില്‍ പോയ മിനി ലോറി മറിഞ്ഞു ആനയ്ക്ക് നിസാര പരിക്ക്.
4. ഇടുക്കിയില്‍ വീട്ടില്‍ നിന്ന് പ്രഭാതത്തില്‍ മക്കളുമൊത്ത് നടക്കാനിറങ്ങിയ പിതാവിന്റെ മുന്നില്‍ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞ മകളെയും, മകനെയും ലോറി തട്ടിത്തെറിപ്പിച്ചു.
5. ഹരിപ്പടിനടുത്ത് സൈക്കളില്‍ പോവുകയായിരുന്ന മരുതന്‍ എന്നയാളെ മീന്‍ കൊണ്ട് പോകുന്ന വണ്ടി അമിതവേഗത്തില്‍ വന്നിടിച്ചിട്ടിട്ടു പോയി. ആസ്പത്രിയില്‍ വെച്ചയാല്‍ മരിച്ചു.
6. ഹരിപ്പാടിനടുത്ത് തോട്ടപ്പള്ളിയില്‍ നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം, എതിരെ വന്ന വാനില്‍ ഇടിച്ചു തല്‍ക്ഷണം രണ്ടു പേരും മരണമടഞ്ഞു.
7. കഴിഞ്ഞ ദിവസം എറണാകുളം പള്ളിമുക്കില്‍ ബസ്‌ സ്റ്റോപ്പില്‍ വണ്ടി കാത്തു നില്‍ക്കുകായിരുന്ന തേവര സ്വദേശി ജോണ്‍ , നിയന്ത്രണം വിട്ടു വന്ന സ്വകാര്യ ബസിടിച്ച് മരിച്ചു.

എന്ത് കൊണ്ട്….? ആരാണുത്തരവാദി….?
നമ്മുടെ നാട്ടില്‍ അപകടങ്ങള്‍ നടന്നാല്‍ ഉടന്‍ ഡ്രൈവറെ കൈകാര്യം ചെയ്യുന്ന പതിവ് തെക്ക് മുതല്‍ വടക്ക് വരെ സാധാരണമായി കണ്ടു വരുന്ന ഒരു നാടന്‍ സമ്പ്രദായമാണ്. എങ്ങനെപോയാലും കുറ്റം ഡ്രൈവര്‍ ഏറ്റെടുത്തെ മതിയാകൂ എന്ന, നാടന്‍ മനസ്സിന്റെ, വളരെ നാളുകായി പതിഞ്ഞു പോയ, നിലനിന്നു പോരുന്ന ഒരു കിടപ്പുവശം കൂടിയാണ്. അമിതവേഗം, സ്വകാര്യബസ്സുകളിലെ മത്സരയോട്ടം, സമയക്രുത്യത പാലിക്കാനുള്ള പങ്കപ്പാട്, കളക്ഷന്‍ എന്നിവയെല്ലാം…പ്രധാന ഘടകങ്ങള്‍ ആണ്.

കളക്ഷന്‍ കുറഞ്ഞാല്‍ മുതലാളിയുടെ മുഖം കറുക്കും. അതിനെക്കാള്‍ ഇപ്പോള്‍ ചില സ്വകാര്യ ബസ്സുകളില്‍ വരവിനനുസരിച്ച്‌ കമ്മീഷന്‍ എന്ന പുതിയ ഏര്‍പ്പാടും ഉണ്ട്. അപ്പോള്‍ കിട്ടാവുന്ന കളക്ഷന്‍ മറ്റെ ബസ്സുകാരന്‍ തട്ടിയെടുക്കും ഉള്‍ഭീതിയാല്‍ അമിത സ്പീഡ് കൂടിയേ തീരൂ എന്ന ഘട്ടം വരുകയാണ്. ഏറണാകുളത്തെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ എനിക്ക് നന്നായി അറിയാം. കലൂരില്‍ സമയക്രിത്യത പാലിക്കുന്ന അതെ ബസ്സ്‌ മേനക ജഗഷനിലും സമയക്രിത്യത പാലിക്കണം. അക്കാരണം രണ്ടിടത്തും, സമയം രേഘപ്പെടുത്താനുള്ള പോസ്റ്റുകള്‍ ഉണ്ട്. കലൂര്‍ മുതല്‍ മേനക വരെ ഒരു സ്വകാര്യ ബസ്സ്‌ സമയം പാലിച്ചു എത്തിക്കണമെങ്കില്‍ അവരുടെ മുന്‍പില്‍ മരണപാച്ചില്‍ അല്ലാതെ മറ്റൊരു മ്മര്‍ഗ്ഗവും ഞാന്‍ കാണുന്നില്ല. ഇടുങ്ങിയ റോഡും, ക്രമാതീതമായി വര്‍ദ്ധിച്ച ട്രാഫിക്കും ഒക്കെ വെച്ച് നോക്കിയാല്‍ എങ്ങനെ എത്തും എന്നാണു പറയുന്നത്.

” എറണാകുളം നഗരത്തിലെ ഈ ട്രാഫിക്കനകത്ത്, അവന്‍ ഒരിക്കലും കലൂരും കച്ചേരിപ്പടിയും മേനകയും കടന്നു ഇങ്ങെത്താന്‍ പോകുന്നില്ല.” എന്ന് കലാശാല ബാബു തുറപ്പുഗുലാന്‍ എന്ന ചിത്രത്തില്‍ പറയുന്നുണ്ട്. അത് സത്യം തന്നെയാണ്. അല്ല പരമസത്യം. ആ ട്രാഫിക്ക് രുചിച്ചരിയണമെങ്കില്‍ എറണാകുളത്തു ഒരു ആവശ്യവുമായി ഒരു ദിവസം ചുറ്റിതിരിയുവാന്‍ ഭാഗ്യം ലഭിക്കണം. എര്നാകുലത്തിനെ നന്നായി അറിയാവുന്നത് കൊണ്ടും, ആ നഗരത്തെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നത് കൊണ്ടും ആ തിരക്കുകളും ആ ട്രാഫിക്കും എല്ലാം എനിക്ക് ഇന്നും ഇഷ്ടം തന്നെയാണ്.

എല്ലാത്തിനുമുപരി, ഇന്നത്തെ ഡ്രൈവര്‍മ്മാരില്‍ അധികവും യുവജനങ്ങള്‍ ആണ്. പ്രായമുള്ളവര്‍ , പക്വതയുള്ളവര്‍ പൊതുവേ കുറവാണു. എങ്ങനെയെങ്കിലും ഡ്രൈവ് ചെയ്‌താല്‍ മതി എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവും ഇല്ലാതെയില്ല. ഓട്ടോ റിക്ഷയില്‍ തുടങ്ങി നാല് ചക്രത്തില്‍ എത്തി അവിടെനിന്നു ലോറിയിലും, മറ്റു പയറ്റി ഒടുവില്‍ ബസ്സുകളില്‍ ചെക്കേരുന്നവരും, കിളിയായി കൂടി വണ്ടി കഴുകിയും, ടയര്‍ മാറ്റിയും ആശാനെ സോപ്പിട്ടു ഡ്രൈവര്‍ പണി എളുപ്പത്തില്‍ ആക്കുന്നവരും, ഡ്രൈവിംഗ് സ്കൂളില്‍ പോയി എന്തേലും ഒന്ന് പഠിച്ചിറങ്ങി റോഡില്‍ പരീക്ഷണം തുടങ്ങുന്നവരും അങ്ങനെ കേരളത്തിലെ ഡ്രൈവര്‍മ്മാരുടെ പട്ടിക നീണ്ടു നീണ്ടു അങ്ങനെ പോകുകയാണ്. അങ്ങയോക്കെയല്ലാതെ, ജനിച്ചപ്പഴേ ഡ്രൈവര്‍ ആയിട്ട് ആരും ജനിക്കുന്നില്ലോ എന്ന് ചോദിച്ചേക്കാം. എല്ലാ പണിയും ആരെങ്കിലും എവിടെ നിന്നെങ്കിലും ഒക്കെ പഠിച്ചിട്ടു തന്നെയല്ലേ തുടങ്ങുന്നത്…? അപ്പോള്‍ എവിടെ നിന്ന്, എങ്ങനെ പഠിച്ചു എന്നുള്ളതല്ല വിഷയം… പഠിച്ചതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്…? അപ്പോള്‍ ആരാണ് ഉത്തരവാദി…?

(തുടരും…)

110 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    ദിനംപ്രതി, മരണമടയുന്നവര്‍ (അത് യാത്ര ചെയ്യുന്നവര്‍ ആകാം, വഴിയില്‍ വെറുതെ വായും നോക്കി നില്‍ക്കുന്നവര്‍ ആകാം, സൈക്കിള്‍ യാത്രക്കാരോ ആകാം.) മൂന്നോ അതിനു മുകളിലോ ആണ്. ഇതിനെക്കാള്‍ ഭയാനകമാണ് അപകടങ്ങളില്‍ അംഗവൈകല്യം അനുഭവിക്കുന്നവരുടെയും, പരിക്കെല്‍ക്കപ്പെടുന്നവരുടെയും കണക്ക്. പത്ത് മുതല ഇരുപത്തിയഞ്ച് ആളുകള്‍ വരെ ചെറുതും വലുതുമായ റോഡപകടങ്ങളാല്‍ മുറിവേല്‍ക്കപ്പെടുന്നവരായി ആസ്പത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

  • GR KAVIYOOR

    നല്ല പോസ്റ്റ്‌ അഭിനന്ദനങ്ങള്‍

  • Sonia Cyriac

    റോഡ്‌ അപകടങ്ങള്‍ കുറയ്ക്കാന്‍ വണ്ടിയുമായി ഇറങ്ങുന്ന ഓരോരുത്തനും ശ്രദ്ധിച്ചേ മതിയാവൂ. മിക്ക ബസ്സുകളിലും ലോറികളിലും പതിനെട്ടു കഷ്ടി തികഞ്ഞ പയ്യന്മാര്‍ ആണ് ഡ്രൈവര്‍മാര്‍. ഒരു ബസ്‌ ഓവര്‍ടേക്ക് ചെയ്‌താല്‍ അതിനു പിന്നാലെ പായാനുള്ള വീറും വാശിയും കാണുമ്പോള്‍ അറിയാം അവന്റെ മനസ്സിന്റെ പക്വത. കൂടുതല്‍ അപകടങ്ങളും അവരാണ് ഉണ്ടാക്കുന്നത്‌. മുപ്പതു കഴിയാതെ ഹെവി ലൈസന്‍സ്‌ നല്‍കരുതെന്ന് നിയമം വരണം.

  • Anonymous

    ……രോടപകടങ്ങള്‍ കുറക്കാന്‍ ബോധവല്‍ക്കരണം മാത്രം പോര…റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കണം ,നിര്‍ബന്ധിത സ്പീഡ് നിയന്ത്രണം വേണം ,തിരക്കേറിയ ജന്ക്ഷനുകളില്‍ സിഗ്നം സിസ്റ്റം പ്രാപല്യത്തില്‍ വരുത്തണം ..

  • govindaraj vellikkunnath

    നമ്മുടെ നാട്ടിൽ ഇത് ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം വണ്ടികളൊക്കെ അവനവന്റെ വീട്ടു വളപ്പിൽ തന്നെ തളച്ചിടുന്നതായിരിക്കും ഉചിതം :(

  • http://profiles.google.com/kumar.ajith67 Ajith Kumar

    ട്രാഫിക് മര്യാദ ഒരു സംസ്കാരമാണ്. പൊതുസമൂഹത്തിന്റെ സാമാന്യമര്യാദയ്ക്കൊത്ത് ഓരോ രാജ്യത്തും ഏറിയും കുറഞ്ഞും ആ സംസ്കാരം കാണപ്പെടുന്നു. കേരളറോഡുകളീല്‍ അതിനുകുറവു കാണുന്നുവെങ്കില്‍ റോഡുകളുടെ ശോച്യാവസ്ഥ, വാഹനങ്ങളുടെ പെരുപ്പം അതോടൊപ്പം ജനങ്ങളുടെ സ്വഭാവവും നിയമങ്ങളുടെ അപര്യാപ്തതയും രക്ഷപ്പെട്ട് പോകുവാന്‍ അനുവദിക്കപ്പെടുന്ന തരത്തിലുള്ള അഴിമതിയുമൊക്കെ കാരണമല്ലേ?

  • http://profiles.google.com/mbigul ബിഗു (BIGUL)

    അധികാരികള്‍ കണ്ണുതുറക്കട്ടെ

  • http://profiles.google.com/amantowalkwith amantowalkwith aman

    സൂക്ഷിക്കുക ..
    ജീവിതം വിലയേറിതാണ്..നമ്മുടെതും മറ്റുള്ളവരുടെതും

  • വികാസ് മേനോന്‍

    റോഡിലെ അപകടങ്ങള്‍ നമ്മുടെ ശ്രദ്ധ കുറവ് കൊണ്ട് മാത്രം പറ്റുന്ന ഒന്നാണ്. അതിനു മറ്റാരെയാണ് കുറ്റം പറയുക. നല്ല ലേഖനം റ്റോംസ്

  • Mohan Thomas

    നമ്മുടെ നാടും നമ്മുടെ റോഡും എന്നെഉ നന്നവുന്നോ, അന്നേ അപകടങ്ങളും കുറയൂ.

  • http://parassinikadavumuthappan.com/ Manoj Kumar Parasanikadav

    നമ്മുടെ റോഡുകളില്‍ ഇതും ഇതിനപ്പുറവും നടക്കും… കാശ് മേടിച്ചു കീശയില്‍ ഇടുന്നതല്ലാതെ വല്ല വികസനവും രിടില്‍ നടക്കുന്നുണ്ടോ..? അതിനുത്തരവാടികാല ആയവരെ ആദ്യം തള്ളി ഓടിക്കുകയാണ് വേണ്ടത്.

  • Sabu MH

    Reason is very simple. Attitude.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: