എന്തിനു ദരിദ്ര നാരായണന്‍മ്മാരോട് ഈ ക്രൂരത…?

പാവങ്ങളുടെ വറചട്ടിയില്‍ കൈയ്യിട്ടു നക്കുന്നവര്‍ , എലനക്കിപട്ടിയുടെ ചിറിനക്കിപട്ടികള്‍ എന്നുള്ളതൊക്കെ വെറും വാക്കും കേട്ടുകേള്‍വിയുമായിരുന്നത് ഇപ്പോള്‍ ഏതാണ്ട് നമ്മുടെ ഇടയില്‍ തന്നെ സംഭവിച്ചിരിക്കുന്നു. എന്നും പാവങ്ങളുടെ മേല്‍ കുതിര കേറുന്ന സമ്പന്നവര്‍ഗ്ഗങ്ങള്‍ എന്നുള്ളത് നമ്മുടെ ഇടയിലെ ഹോബിയാണ്. അതിനെല്ലാമപ്പുറമുള്ള ചിന്തകളും വാര്‍ത്തകളും സത്യമാകുന്ന ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മുടെ കേരളസംസ്ഥാനത്തെ ദരിദ്ര ജന വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആനുകൂല്യം ഉദ്യോഗസ്ഥര്‍ കവര്‍ന്നെടുത്തു എന്ന് നമ്മുടെ മന്ത്രി തന്നെ വെളിപ്പെടുത്തിയതിലൂടെ എന്താണ് നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നത്…? പാവങ്ങളോടൊക്കെ എന്തും ആകാം…?

മന്ത്രി ഷിബു ബേബി ജോണിന്റെ തന്നെ വാക്കുകളിലേക്ക് : “അനധികൃതമായി ബി.പി.എല്‍ പട്ടികയില്‍ കടന്നുകൂടി റേഷന്‍ കാര്‍ഡ് കരസ്ഥമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ കൈവശമുള്ള എല്ലാ കാര്‍ഡുകളും റദ്ദാക്കും” . റദ്ദാക്കിയാല്‍ മാത്രം പോരാ, സര്‍വീസില്‍ ഇരുന്നുകൊണ്ട് പാവങ്ങളുടെ കഞ്ഞിപാത്രത്തില്‍ കൈയ്യിട്ടു നക്കി ഒരുളിപ്പും ഇല്ലാതെ തിന്നു തൂറി കഴിഞ്ഞിരുന്ന ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സര്‍ക്കാരിന്റെ ശമ്പളം പറ്റി കൊണ്ട് ഇങ്ങനെ ഒരു ചെറ്റത്തരം കാണിച്ചതിന് എന്ത് തരം ശിക്ഷയാണാവോ താങ്കളുടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത്ര കടുത്ത അഴിമതി നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തുതരം ശിക്ഷ കൊടുത്താലും മതിയാകില്ല. ചെറ്റകള്‍ (ക്ഷമിക്കുക)

ഒരു ദിവസം മുപ്പതുരൂപാ പോലും അതായിത് നമ്മുടെ നാട്ടിലെ ഒരു കിലോ അരി പോലും മേടിക്കാന്‍ നിത്യവരുമാനം ഇല്ലാത്ത പട്ടിണി പാവങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റേഷന്‍കാര്‍ഡാണ് ബി.പി.എല്‍ റേഷന്‍കാര്‍ഡ്. സൌജന്യ നിരക്കില്‍ ഒരു കുടുബത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ ലഭ്യമാക്കുക എന്ന സംവിധാനമാണ് ബി.പി.എല്‍ കാര്‍ഡു കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സൌജന്യം കേരളത്തിലെ ഇരുപത്തിനാലായിരം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് അപഹരിച്ചെടുത്തു എന്ന് കേട്ടപ്പോള്‍ ഞെട്ടാത്തവര്‍ പോലും ഞെട്ടി പോകും.ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ കുറഞ്ഞാലും എണ്ണായിരം രൂപയെങ്കിലും ശമ്പളം കൈപ്പറ്റുന്ന നമ്മുടെ ഭരണചക്രം തിരിച്ചു നമ്മുടെ നാടിനു വേണ്ടി എല്ലാ സേവനങ്ങളും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മമാര്‍ തട്ടിയെടുത്തു എന്ന് കേട്ടപ്പോള്‍ ഇതിനെ എന്ത് പേരിട്ടു വിളിക്കും എന്ന് മാത്രം നമ്മള്‍ ആലോചിച്ചാല്‍ മതി.

തിരിച്ചു കൊടുക്കാന്‍ പറഞ്ഞപ്പോള്‍ തന്നെ പേടിച്ചിട്ടാവാം എണ്ണായിരം ഉദ്യോഗസ്ഥന്‍മ്മാര്‍ കാര്‍ഡ് തിരിച്ചുകൊടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം പുല്ലുവില പോലും കല്പിക്കാതെ ഇപ്പോഴും കൈയ്യില്‍ വെച്ച് സൌജന്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന ബാക്കി പതിനാറായിരത്തിനോട് എന്തിനാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാതെ നിയമനടപടികളും, ഇതുവരെ കൈപ്പറ്റിയ മുഴുവന്‍ ആനുകൂല്യങ്ങളും ഒരു ചില്ലിക്കാശു പോലും നഷടമാകാതെ സര്‍വീസ് ചട്ടപ്രകാരം തന്നെ തിരിച്ചുപിടിച്ചു പാവങ്ങള്‍ക്ക് തന്നെ തിരിച്ചു കൊടുക്കുവാന്‍ നടപടികള്‍ സ്വകരിക്കണം. അഴിമതി നടത്തിയവര്‍ ഇടതുഭരണകാലത്ത് നടത്തിയ അഴിമതി എന്ന് പറഞ്ഞു സ്ഥിരം രാഷ്ട്രീയ നാടകം കളിക്കാതെ എന്തെങ്കിലും നടപടി എടുക്കാന്‍ ശ്രമിക്കുക. അതാണ്‌ പ്രബുദ്ധ കേരളം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്..!!

211 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    മന്ത്രി ഷിബു ബേബി ജോണിന്റെ തന്നെ വാക്കുകളിലേക്ക് : “അനധികൃതമായി ബി.പി.എല്‍ പട്ടികയില്‍ കടന്നുകൂടി റേഷന്‍ കാര്‍ഡ് കരസ്ഥമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ കൈവശമുള്ള എല്ലാ കാര്‍ഡുകളും റദ്ദാക്കും” . റദ്ദാക്കിയാല്‍ മാത്രം പോരാ, സര്‍വീസില്‍ ഇരുന്നുകൊണ്ട് പാവങ്ങളുടെ കഞ്ഞിപാത്രത്തില്‍ കൈയ്യിട്ടു നക്കി ഒരുളിപ്പും ഇല്ലാതെ തിന്നു തൂറി കഴിഞ്ഞിരുന്ന ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സര്‍ക്കാരിന്റെ ശമ്പളം പറ്റി കൊണ്ട് ഇങ്ങനെ ഒരു ചെറ്റത്തരം കാണിച്ചതിന് എന്ത് തരം ശിക്ഷയാണാവോ താങ്കളുടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത്ര കടുത്ത അഴിമതി നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തുതരം ശിക്ഷ കൊടുത്താലും മതിയാകില്ല. ചെറ്റകള്‍ (ക്ഷമിക്കുക) 

  • http://maniyamparapurushu.blogspot.com/ മണിയന്‍മ്പറ പുരുഷു

    അഴിമതിയുടെ മറ്റൊരു മുഖം. നാണമില്ലത്ത്തവര്‍

  • http://ushaspage.blogspot.com/ Usha M U

    ഇതിലെന്തത്ഭുതം. നമ്മുടെ നാട്ടില്‍ ഇതല്ല ഇതിനപ്പുറവും നടക്കും.

  • മുകുന്ദന്‍ മാവേലിക്കര

    കൊടുക്കനുള്ളവരാന് തട്ടിപ്പറിക്കുന്നതെന്ന്  ആലോചിക്കണം. ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ലേ..? ഉണ്ടെങ്കില്‍ ഇതൊക്കെ ഇവിടെ നടക്കുമോ..? ഒന്നോ രണ്ടോ പേരായിരുന്നെങ്കില്‍ പോട്ടെ എന്ന് വെക്കാമായിരുന്നു. ഇത് ഏതാണ്ട് മറ്റെടത്തെ പണി ആയി പോയി എന്ന് പറയാതിരിക്കാന്‍ വയ്യ.

    • വികാസ് മേനോന്‍

      ഇത് തട്ടിപ്പറിക്കുക അല്ലാലോ. കൈയിട്ടു വാരുകയല്ലേ അതും അല്ല മൂടോടെ അടിച്ചു മാറ്റുകയല്ലേ.

  • ഉണ്ണികൃഷ്ണ പൊതുവാള്‍

    ഓസിനു കിട്ടിയാല്‍ ആരും കക്കും. കക്കുന്നവന്‍ അത് കക്കുന്നത്‌ പതിവ് രീതിയുമാണ്.

  • വികാസ് മേനോന്‍

    ഇതെല്ലാം ഇടതു കാലത്താണന്നോര്‍ക്കണം. വി.എസ്സിന്റെ സമയം ശരിയല്ല എന്ന് തോന്നുന്നു. ഒന്നിന് പിറകെ ഒന്നായി ഓരാന്നു വന്നു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ എത്രമാത്രം അഴിമതി നടന്നിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യം ഉണ്ടോ..?

    • Sathya Joythi

      എന്തിനേതിനും വി.എസ്സിനെ കുറ്റം പറയുന്നവര്‍ അതെല്ലാം ആദ്ദേഹത്തിന്റെ മാത്രം കുറ്റമാടിട്ടു പറയുന്നവരാണ് ഏറെയും. 

      • http://achammaachamma.blogspot.com/ അച്ഛമ്മ

        കുറ്റം പറയാന്‍ ഉണ്ടായിട്ടലെ സത്യാ 

    • Kannan Mulavukadu

      വിഎസ്സിനിട്ടു വേണ്ടാ

  • PHEONIX BIRD

    എന്റെ സ്വന്തം അഭിപ്രായം ഒന്നു പറഞ്ഞുകൊള്ളട്ടെ.  “പാവപ്പെട്ട” അഥവാ “ബി.പി.എല്‍.” കാറ്റഗറിയിലെ കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥ നമ്മളൊന്നു നോക്കുക.  ഒന്നോ രണ്ടൊ പേര്‍ ദിവസം 500 രൂപ വരുമാനമുള്ള ജോലികള്‍ ചെയ്യുന്നവരായി മിക്കവീടുകളിലും ഉണ്ടാകും.  അവരുടെ വീടുകളില്‍ ടി.വി. സാറ്റലൈറ്റ് കേബിള്‍ (അല്ലെങ്കില്‍ ഡി.ടി.എച്ച്.) കണക്ഷന്‍, ഓരൊരുത്തര്‍ക്കും (ഒന്നോ അധിലധികമോ) മൊബൈല്‍ ഫോണ്‍, ബൈക്ക് തുടങ്ങി ആധുനിക സൌകര്യങ്ങള്‍ കാണാന്‍ കഴിയും.  ഇതിനൊന്നും നിവൃത്തിയില്ലാത്ത പരമദരിദ്രന്മാരെയാണ്‌ ബി.പി.എല്ലില്‍ നിലനിര്‍ത്തേണ്ടത്. യാഥാര്‍ത്യബോധത്തോടെ ഒരു സര്‍വ്വെ നടത്തിയാല്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ തല്‍പരന്മാരെല്ലാം പുറത്തു പോകും.  ഇന്ന് പലവിധ രാഷ്ട്രീയ ലാക്കോടും കൂടിയാണ്‌ ബി.പി.എല്‍. ലിസ്റ്റ് ഉണ്ടാക്കുന്നതും പബ്ളിഷ് ചെയ്യുന്നതും.  ഒന്നുകില്‍ ഈ സമ്പ്രദായം മൊത്തം എടുത്ത് കളഞ്ഞ് പണ്ടുണ്ടായിരുന്ന റേഷന്‍ സിസ്റ്റം എല്ലാവര്‍ക്കും നടപ്പാക്കുക. അല്ലെങ്കില്‍ മായം ചേര്‍ക്കാത്ത ഒരു സര്‍വ്വെ നടത്തി അനര്‍ഹരെ പുറന്തള്ളുക.

    • http://achammaachamma.blogspot.com/ അച്ഛമ്മ

      ഒരു സര്‍വ്വേ നടത്തിയാല്‍ അതിലും പഴുതുണ്ടാക്കി പണ്ടാരമടങ്ങും.

  • http://thoothappuzhayoram.blogspot.com/ മുനീര്‍ തൂതപ്പുഴയോരം

    അനര്‍ഹരായവര്‍ അര്‍ഹരായവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് സ്ഥിരം പരിപാടിയാണല്ലോ..പാവങ്ങളെ സഹായിക്കണ്ട..എന്നാല്‍ അവ്ര്ക്കു കിട്ടുന്ന ആനുകൂല്യങ്ങള്‍ പോലും കൈക്കലാക്കുക എന്നു പറഞ്ഞാല്‍ അതു തികച്ചും മോശം കാര്യം തന്നെ

  • Sathya Joythi

    കേരളം എല്ലാകാര്യത്തിനും മാതൃക ആണല്ലോ. ഈ കാര്യത്തിലും നല്ല മാതൃക തന്നെ.

  • http://profiles.google.com/pvariel P V Ariel

    തികച്ചും നിന്യവും നികൃഷ്ടവുമായ ഒരു ചെയ്തി.
    പോസ്റ്റില്‍ പറഞ്ഞതുപോലെ, ഇക്കൂട്ടരെ വെറുതെ
    വിടരുത്. പിടിച്ചു വെച്ചവയും ഇതുവരെ നേടിയതും
    പലിശ സഹിതം ഇവരുടെ വേതനത്തില്‍  നിന്നും
    പിടിച്ചെടുക്കണം അവരുടെ പ്രമോഷന്‍ തടഞ്ഞു
    വെക്കണം. കടുത്ത നടപടി തന്നെ ഇവര്‍ നേരിടണം.
    ഏരിയല്‍ ഫിലിപ്പ്

    • http://achammaachamma.blogspot.com/ അച്ഛമ്മ

      ആര് നടപടികള്‍ എടുക്കും. യൂണിയന്‍കാരെ പേടിച്ചു ഈ പറയുന്ന ഒരു രാഷ്ട്രീയക്കാരനും ഒരു ഗവ. ഉദ്യോഗസ്ഥന്റെ പൂടയില്‍ പോലും തൊടാന്‍ സാധിക്കുകയില്ല. പിന്നെയാ നടപടി. ഇനി കൈയിട്ടു നക്കാതെ നോക്കുക അത്ര തന്നെ.

  • http://achammaachamma.blogspot.com/ അച്ഛമ്മ

    ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ . നല്ല പോസ്റ്റ് 

  • http://vettathan.blogspot.com/ vettathan

    ബി.പി.എല്‍ പട്ടികയില്‍ ഇപ്പോള്‍ ഇടം പിടിച്ചിട്ടുള്ളവരില്‍ പകുതിയിലേറെയും അനര്‍ഹര്‍ തന്നെയാണ്.ഏത് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതെല്ലാം അര്‍ഹതയില്ലാത്തവരുടെ കയ്യില്‍ ചെന്നെത്തുന്നു.നേഴ്സുമാരും,കടകളില്‍ ജോലി ചെയ്യുന്നവരും ഒക്കെയാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ ബി.പി.എല്‍ക്കാര്‍.

  • Kannan Mulavukadu

    എത്ര കിട്ടിയാലും മതിയാകാത്തവര്‍ ആണ് മലയാളികള്‍ (ഞാനും അതില്‍ പെടും) മറ്റുള്ളവന്റെ കട്ടുമുടിചിട്ടനെങ്കിലും എനിക്ക് കിട്ടണം എന്ന് അഹങ്കാര വാശിയുള്ളവര്‍ .ഗവ. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ഒരവസരം കിട്ടിയപ്പോള്‍ അത് ന്നായി ഉപയോഗിച്ചു എന്ന് മാത്രം. അത് കണ്ടു പിടിക്കാന്‍ കഴിവില്ലതിരുന്ന ഭരിക്കുന്നവനെ വേണം ആദ്യം അടിക്കാന്‍. ഇപ്പോള്‍ കണ്ടുപിടിച്ച സ്ഥിതിക്ക് സംഭവിക്കുന്നത്‌ പഴയ ഭരണക്കാരെ കുറ്റം പറയുകയും സ്വത്വര നടപടികള്‍ എടുക്കാതിരിക്കുകയും ആണ്. ഇതൊക്കെയല്ലാതെ വേറെ ഒന്നും സംബഹ്വിക്കില്ല.   

  • Mohan Thomas

    കട്ടവനും കൊള്ളാം. കട്ടിട്ട് കണ്ടു പിടിക്കതിരിക്കുന്നവരും കൊള്ളാം.
    ഇത് നമ്മുടെ നാടിന്റെ ശാപമാണ്. അന്യന്റെത് ഒന്നും ആഗ്രഹിക്കരുതെന്ന് പഠിപ്പിക്കുമ്പോഴും നാം ചെയ്യുന്നത് അത് തന്നെയാണ്.
    കൊള്ളയടിച്ചും, കുത്തിത്തുരന്നും എനിക്കും ജീവിക്കണം എന്നാ മലയാളിയുടെ സമീപകാലചിന്ത തന്നെയാണ് ഇതിനു കാരണം. ആരെ കുറ്റം പറയാന്‍ പറ്റും. എനിക്കവസരം കിട്ടിയാല്‍ ഞാനും വെറുതെ വിടില്ല.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: