അപ്പര്‍ കാക്കനാട്ട് ഒരു ഫ്ലാറ്റ്

“ഹലോ…?” പതിവില്ലാതെ കാലത്ത് തന്നെ ഫോണ്‍ വന്നപ്പോള്‍ ഒരു സംശയം ആരാ ഇത്രയും കാലത്തെ തന്നെ എന്ന് വിളിക്കാന്‍ സംശയിചിരിക്കുമ്പോള്‍ മറുതലയ്ക്കല്‍ വീണ്ടും : “ഹലോ…?”
“ഹലോ….? ഇതാരാ….?” ഞാന്‍ സംശയം പ്രകടിപ്പിച്ചു.
“എന്റെ സാറേ, പച്ചാളം വാസു, സാറ് ഒരു സ്ഥലത്തിന്റെ കാര്യം പറഞ്ഞില്ലായിരുന്നോ…?”
“ങാ..വാസുവോ..? ഇത്രയും കാലത്തെ….!!!”
“എന്റെ സാറേ സ്ഥലം നല്ല കണ്ണായ സ്ഥലമാ.ആളുകള്‍ കറങ്ങി നടക്കുകയാ.. എന്റെ കൈയ്യിലായോണ്ട് കൊഴപ്പമില്ല അല്ലെങ്കില്‍ കണ്ണടച്ച് തൊറക്കണേനു മുമ്പ് ആള്‍ക്കാര് സ്ഥലോം കൊണ്ട് പോകും.. വാസു ആയതോണ്ട് സാറിനു വിശ്വസിക്കാം.”
“അത് ഞാന്‍ ഇന്ന് രാവിലെ ഭാര്യാവീട് വരെ ഒന്ന്…”
“അത് സാറേ, അതൊക്കെ പിന്നെയാകാം…ഇപ്പൊ കിട്ടിയ ചാന്‍സ് കളഞ്ഞു കുളിക്കല്ലേ..?
‘അതുപിന്നെ…” പറഞ്ഞു തീരുന്നതിനു മുന്പ് വാസു ഫോണ്‍ വെച്ചു…”

നാട്ടിലുള്ളപ്പോള്‍ തന്നെ അതും കൊച്ചിയില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചതിനാല്‍ എനിക്ക് കൊച്ചി എന്നും ഒരു ഹരം തന്നെയായിരുന്നു. ഇന്നിപ്പോള്‍ മാറി നിന്ന് നോക്കുമ്പോഴും ആ പഴയ കാലം നല്‍കുന്നത് നല്ല ഓര്‍മ്മകള്‍ മാത്രമാണ്. അന്ന് മുതല്‍ ഉള്ളില്‍ പൂത്ത ഒരാഗ്രഹം മാത്രമാണ് കൊച്ചിയില്‍ ഒരു ഫ്ലാറ്റ് അതുമല്ലെങ്കില്‍ ഒരു അറേഞ്ച് സെന്റ്‌ സ്ഥലം. അങ്ങനെ തപ്പി നടക്കുന്നതിനിടയിലാണ് പച്ചാളം വാസു എന്ന ബ്രോക്കറെ എന്റെ സുഹൃത്ത് പരിചയപ്പെടുത്തുന്നത്. പരിചയപ്പെട്ടു അടുത്തദിവസം കാലത്താണു ദേ, ഫോണ്‍കാള്‍

കൊച്ചി നഗര മധ്യത്തില്‍ ഒരു ഫ്ലാറ്റ് അത് ഏവരുടെയും ഒരു സ്വപ്നമാണ്. ഇപ്പോള്‍ അല്പം കാശ് കൈയ്യിലുല്ലവാന്‍ ആദ്യം ചെയ്യുന്ന പണി എങ്ങനെയെങ്കിലും ഒരു ഫ്ലാറ്റ് താമസിചില്ലെങ്കിലും കൊച്ചിയില്‍ വാങ്ങിയിടുക. കൊച്ചിയില്‍ തന്നെ രണ്ടും മൂ ന്നും ഫ്ലാറ്റുകള്‍ ഉള്ള ആള്‍ക്കാരെയും എനിക്കറിയാം. എന്തിനാണ് ഇത്രയധികം ഫ്ലാറ്റുകള്‍ എന്ന് ചോദിച്ചാല്‍ എല്ലാരും പറയും:
“മക്കടെ കാലത്ത് വിറ്റാല്‍ തന്നെ കോടികള്‍ കിട്ടുമെടെയെ…!!”
അത് ശരിയും ആണ്. ഇന്ന് ലക്ഷം ആണെങ്കില്‍ നാളെ കോടി. അപ്പോള്‍ പിന്നെ റിയല്‍എസ്റ്റെറ്റ് മാഫിയ എന്ന ഒരു സംഘം ഉണ്ടായില്ലെങ്കിലെ അത്ഭുതം ഉള്ളു.

ഞാന്‍ വാസുവിനെ തിരികെ വിളിച്ചു :” വാസു ഇത് ഞാനാ..”
എന്റെ ശബ്ദം കേട്ടത് ഇര കിട്ടിയ സന്തോഷത്താല്‍ ശബ്ദം ഉയര്‍ത്തി വാസു പറഞ്ഞു: “എനിക്കറിയാം സാറ് വിളിക്കുമെന്ന്…”
“അതുപിന്നെ..”
“സാറേ, സാറിനറിയാന്‍ മേലാത്തത് കൊണ്ടാ ഡിമാന്റ്.. സാറ് വേണ്ടാന്നു ഒരക്ഷരം പറഞ്ഞാല്‍ മതി ആളുകള്‍ ക്യൂ നില്‍ക്കുകയല്ലേ..!!”
“വാസു…. ഞാന്‍ വിളിച്ചത് ഇതാ സ്ഥലം..”
” നല്ല ഒന്താരം സ്ഥലം… സാറ് കണ്ടാ ഇവിടുന്നു പോകത്തില്ല.”
“വാസൂ, കൊച്ചി ഒക്കെ എനിക്ക് നന്നായി അറിയാം അറിയാം എന്ന് പറഞ്ഞാല്‍ കാണാപാഠമാ. അതോണ്ട് സ്ഥലം ഏതാന്നു പറഞ്ഞാല്‍ മാത്രം മതി.”

വാസു ഒന്ന് നിര്‍ത്തിയിട്ടു മൊഴിഞ്ഞു : “അപ്പര്‍ കാക്കനാട്”
ഞാന്‍ ഒരു നിമിഷം അന്തിച്ചു നിന്ന് എന്ന് തന്നെ പറയാം. അപ്പര്‍ കുട്ടനാട് എന്നത് എന്റെ സ്ഥലം എന്നാല്‍ കൊച്ചിയില്‍ ഇതുവരെ താന്‍ കേട്ടിട്ടില്ലാത്ത ഒരു പുതിയ സ്ഥലം.
“വാസൂ, എനിക്ക് കൊച്ചിയിലാണ് സ്ഥലം വേണ്ടത്..അല്ലാതെ…”
എന്റെ ആശങ്ക കണ്ടിട്ടാവും വാസു പൊട്ടിച്ചിരിച്ചു. ” എന്റെ സാറേ, അപ്പര്‍ കാക്കനാട് എന്ന് പറഞ്ഞാല്‍ നമ്മുടെ പൂക്കാട്ട്പടി”
“എന്റെ മാതാവേ, പൂക്കാട്ട്പടിയോ..? അതിനെയാണോ.രവന്യൂ രേഖകളില്‍ ഇങ്ങെനെ ഒരു സ്ഥലം ഉണ്ടോ..?”
അതെ, സാറേ, അതൊന്നും പേടിക്കണ്ടാന്നെ ഞാന്‍ ഏറ്റ സംഗതി അല്ലിയോ..?

ഞാനിതുവരെയും കേട്ടിട്ട് കൂടി ഇല്ലാത്ത ഒരു സ്ഥലം. കൊച്ചിയില്‍ ജനിച്ചു വളര്‍ന്നവര്‍ കേട്ടിരിക്കാന്‍ ഇടയില്ല. അന്വേഷിച്ചപ്പോഴല്ലേ കാര്യത്തിലെ രസം ശരിക്കും പിടികിട്ടിയത്. നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 15 കിലോമീറ്റര്‍ അകലെയുള്ള പൂക്കാട്ടുപടിക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ ഇട്ട പുതിയ പേരാണ്. അവരങ്ങനെയെ പറയൂ. പേരിലെ പദ്ധതി പാളിയെങ്കിലും അതിന്റെ പേരില്‍ ഭൂമിക്കച്ചവടം പൊടിപൊടിച്ചു. ആകാശം മുട്ടെ ഫ്‌ളാറ്റുകള്‍ ഉയര്‍ന്നു. പദ്ധതി പ്രദേശമായ തൃക്കാക്കര പഞ്ചായത്തില്‍ മാത്രം 70-ഓളം ഫ്‌ളാറ്റുകളാണ് ഉയരുന്നത്. സ്മാര്‍ട്ട് സിറ്റിക്കായി ഭൂമി ഏറ്റെടുത്ത ഇടച്ചിറയില്‍തന്നെ 50-ഓളം ഫ്‌ളാറ്റുകള്‍ ഉണ്ട്. അടുത്ത പഞ്ചായത്തുകളായ തിരുവാങ്കുളം, എടത്തല, കിഴക്കമ്പലം, കുന്നത്തുനാട് എന്നിവിടങ്ങളിലേക്കും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ചേക്കേറി.ഇപ്പോള്‍ ഇടച്ചിറ കവലയില്‍ കണ്ടുമുട്ടുന്ന രണ്ടില്‍ ഒരാള്‍ അന്യസംസ്ഥാന നിര്‍മാണത്തൊഴിലാളിയായിരിക്കും. വൈകിട്ട് ആറുമണിക്ക് ഈ കവലയില്‍ എത്തിപ്പെടുന്ന ഒരാള്‍ക്ക് താന്‍ ബംഗാളിലെയോ ഒറീസ്സയിലെയോ ഏതോ ഗ്രാമത്തില്‍ ചെന്നുപെട്ടതുപോലെ തോന്നും.കാക്കനാട്ടുനിന്ന് ഭൂമിക്കച്ചവടം കിഴക്കന്‍ മലകളിലേക്കും ജില്ല കടന്ന് ചേര്‍ത്തല ഭാഗങ്ങളിലേക്കും വളര്‍ന്നു. കൊച്ചിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മഴുവല്ലൂര്‍ വില്ലേജിന്റെ കാര്യമെടുക്കാം. ഇവിടെ ഒരു സെന്റ് സ്ഥലത്തിന് 2500 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ ഒരു ലക്ഷം രൂപ കടന്നു.നോക്കണേ നമ്മുടെ നാടിന്റെ പുരോഗതിയും അതിനാക്കാളുപരി റിയാല്‍ എസ്റ്റെട്ടു മാഫിയയുടെ ചോദ്യം ചെയ്യപ്പെടാനില്ലത്ത വളര്‍ച്ചയും .

ഇന്നിപ്പോള്‍ കൊച്ചിയില്‍ ഇതൊരു ബിസിനസാണ്.വെറും ബിസിനസ് അല്ല. കോടികള്‍ കൊണ്ടുള്ള ബിസിനസ്. അല്ലെങ്കില്‍ തന്നെ കാശ് എറിഞ്ഞു കാശ് ഉണ്ടാക്കാന്‍ പറ്റിയ ഇതിലും നല്ല ബിസിനസ് ഇപ്പോള്‍ കേരളത്തില്‍ വേറെ ഒന്നും ഉള്ളതായി അറിവില്ല. ഭൂമികച്ചവടം പോലെ അടുത്ത കാലത്ത് കേരളം കണ്ട വലിയ മാഫിയയെ ഒതുക്കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ എല്ലാ രംഗത്ത് പരാജയമാണല്ലോ…?തമ്മിലടിക്കാനും തൊഴുത്തില്‍ കുത്താനുമല്ലാതെ വേറെ ഒന്നും ഇന്ന് ഭരിക്കുന്നവരെ കൊണ്ട് സാധിക്കുകയില്ലന്നു അവര്‍ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.അപ്പോള്‍ പിന്നെ ഇതല്ല ഇതിനപ്പുറവും ഇവിടെ നടക്കും. നാഥനില്ലെങ്കില്‍ പിന്നെ എല്ലാം തകതെയ്‌ തിത്ത തകതെയ്‌ ..!!

ഫ്ലാറ്റ് സംസ്കാരം ഒരു രോഗമായി കേരളത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.അതില്‍ നിന്നൊരു മോചനം സാധ്യമാവും എന്ന് കരുതുവാനും വയ്യ.
ഇന്ന് മണ്ണില്‍ ഇറങ്ങി കളിക്കാന്‍ നാം നമ്മുടെ കുട്ടികളെ അനുവദിക്കാതെയും ആയിരിക്കുന്നു. ആപ്പോള്‍ മണ്ണ് വേണ്ടല്ലോ..പിന്നെ ഫ്ലാറ്റ് ആയാലെന്ത് എന്ന ചിന്താഗതിയും ചുറ്റുപാടുകളിലെ അകല്‍ച്ചയും നമ്മളെ കൂ ദുതല്‍ ആപത്തുകളിലേക്ക് തള്ളിവിടും എന്നതില്‍ ഒരു സംശയവും വേണ്ട. ഒരു പ്രയോജനവും ഇല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാനെ ഇതുപകരിക്കു

129 total views, 2 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം

    ഫ്ലാറ്റ് സംസ്കാരം ഒരു രോഗമായി കേരളത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.അതില്‍ നിന്നൊരു മോചനം സാധ്യമാവും എന്ന് കരുതുവാനും വയ്യ.
    ഇന്ന് മണ്ണില്‍ ഇറങ്ങി കളിക്കാന്‍ നാം നമ്മുടെ കുട്ടികളെ അനുവദിക്കാതെയും ആയിരിക്കുന്നു. ആപ്പോള്‍ മണ്ണ് വേണ്ടല്ലോ..പിന്നെ ഫ്ലാറ്റ് ആയാലെന്ത് എന്ന ചിന്താഗതിയും ചുറ്റുപാടുകളിലെ അകല്‍ച്ചയും നമ്മളെ കൂ ദുതല്‍ ആപത്തുകളിലേക്ക് തള്ളിവിടും എന്നതില്‍ ഒരു സംശയവും വേണ്ട. ഒരു പ്രയോജനവും ഇല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാനെ ഇതുപകരിക്കു

  • http://www.facebook.com/jojime1 Joji Mathew

    ശരിയാണ്, അപ്പര്‍ കാക്കനാട് എന്ന പേര് അടുത്തകാലത്താണ് കേട്ടുതുടങ്ങിയത്. ഭൂമിവില ഉയര്‍ത്താന്‍വേണ്ടി ഭൂമാഫിയാക്കര്‍ ഇട്ട പേര്.
    ഭൂമികച്ചവടം പോലെ അടുത്ത കാലത്ത് കേരളം കണ്ട വലിയ മാഫിയയെ ഒതുക്കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞുവല്ലൊ.. യഥാര്‍ത്ഥത്തില്‍ ഭൂമാഫിയയെ സഹായിക്കാനുംകൂടിയല്ലെ സര്‍ക്കാര്‍ മുട്ടിനുമുട്ടിന് റ്റെക്നൊ/ഇന്‍ഫൊ പാര്‍ക്കുകള്‍ തുടങ്ങുമെന്നു പ്രഖ്യാപിക്കുന്നതു..

    • http://www.thattakam.com/ റ്റോംസ് കോനുമഠം

      സര്‍ക്കാരിനുള്ള വരുമാനമാണ് മദ്യം, ലോട്ടറി, ഭൂ മികച്ചവടം…
      പക്ഷെ ഇതില്‍ നിന്ന് ഒന്നും വ്യക്തമായ ഒരു വരുമാനവും കിട്ടാറില്ല എന്ന് മാത്രം.
      ഐടിയെ എങ്ങനെ കുറ്റം പറയാനൊക്കും അതൊരു ഭാഗുഭാഗാക്കാണ്. അതുവേണ്ടെന്നു വെക്കാനോന്നും സാധാരണക്കാരന് ആവുകയും ഇല്ല.അപ്പോള്‍ പിന്നെ എല്ലാം സഹിക്കുക എന്ന മലയാളിയുടെ അവസാന ക്ഷമ എന്നത്തില്‍ തന്നെ എത്തിച്ചേരും..

  • Sijoyraphael

    എന്തൊക്കെ പറഞ്ഞാലും, കൊച്ചിയില്‍ ഒരു ഫ്ലാറ്റുണ്ടാവുക എല്ലാവരുടേം ഒരു സ്വപ്നമാണ്…ഒരു വില്ല വാങ്ങാന്‍ ഇന്നത്തെ സ്ഥിതിയില്‍ കൊച്ചിയില്‍ ആര്‍ക്കും പറ്റില്ല…ഭാവിയില്‍ എന്തായാലും, കമ്മ്യൂണിറ്റി ലിവിംഗ് മാത്രമേ നടക്കൂ…മണ്ണില്‍ ചവിട്ടണമെന്നുണ്ടെങ്കില്‍, ബാല്‍കണിയില്‍ കുറച്ചു മണ്ണ് നിരത്തിയാല്‍ മതിയല്ലോ…
    എന്ന്
    കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റുള്ള ഒരു ഹതഭാഗ്യന്‍ :-)

  • http://www.facebook.com/people/Mansoor-AhammedKT/873080013 Mansoor Ahammed.K.T

    വെറുതെയല്ലല്ലോ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ എന്ന് പറയുന്നത്.
    ലേഖനം നന്നായി.

  • Pranavamravikumar

    To have a flat in Cochin is a dream… Nicely written.. :-) My wishes.!

  • Parvathy Menon

    Nice tittle with a nice thinking and also fantastic writting.
    Keep GOING.

  • Raju Paulose

    ഫ്ലാറ്റ് സംസ്കാരം ഒരു രോഗമായി കേരളത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.അതില്‍ നിന്നൊരു മോചനം സാധ്യമാവും എന്ന് കരുതുവാനും വയ്യ.
    Thats right

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: