കോണ്‍ഗ്രസിന് ഒരുമ്മ
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സില്‍ ജനങ്ങള്‍ കാലാകാലങ്ങളായി വെച്ച് പുലര്‍ത്തുന്ന രാഷ്ട്രീയ സുരക്ഷിതിത്വം അത് തന്നെയാവാം ആ പാര്‍ട്ടിയുടെ കരുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ അല്ല, ജനങ്ങളുടെ ഇടയില്‍ കണ്ടുവരുന്ന പ്രത്യാശയുടെ പൊന്‍വെളിച്ചം അത് കെടാതെ കാത്തു രക്ഷിക്കാന്‍ ഇന്ന് ഇന്ത്യയില്‍ മറ്റൊരു രാഷ്ടീയ പ്രസ്ഥാനം ഉള്ളതായും എനിക്ക് തോന്നുന്നില്ല.അങ്ങനെയിരിക്കെ സമസ്ത മേഖലകളിലും അഴിമതി മാത്രം നടമാടുന്ന ഒരു കാലത്ത് അതിനെതിരെ ധര്മ്മനിഷ്ടയോടെ പ്രതിരോധം കെട്ടിപടുക്കുവാന്‍, അത് തകരാതെ കാത്തു രക്ഷിക്കുവാന്‍ വലിയ പ്രസ്ഥാനങ്ങള്‍ പോലും പരാജപ്പെടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്നലെ അഴിമതിയാരോപണ വിധേയരായ രണ്ട് പ്രമുഖ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ ആയിരിക്കണം എന്നതിന് നല്ല ഉദാഹരണമായി ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന് മാറാന്‍ കഴിഞ്ഞു എന്നത് ഏറെ ആനന്ദവും അതിലേറെ ശുഭാവ്തിവിശ്വാസവും നല്‍കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി സ്രോതസ്സായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ചവാനെപ്പോലെ പ്രമുഖനായ ഒരു നേതാവ് ആരോപണവിധേയനായി നിഷ്കാസിതന്‍ ആക്കപ്പെട്ടു. അതുപോലെ മഹാരാഷ്ട്രയില്‍ നിന്നുതന്നെയുള്ള മറ്റൊരു പ്രമുഖ നേതാവായ സുരേഷ് കല്‍മാഡി കോമണ്‍വെല്‍ത്ത് കായികമേളയെക്കുറിച്ച് ഉയര്‍ന്ന അഴിമതി വിവാദങ്ങളില്‍പ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.ഇവര്‍ രണ്ടുപേരും മുന്‍പന്‍മ്മാര്‍ മാത്രമല്ല വമ്പന്‍മാര്‍ കൂടി ആണേ എന്നത് കാര്യത്തിന്റെ ഗൌരവവും കുറച്ചു കാണാന്‍ എനിക്ക് കഴിയുന്നില. അതിനാലാണ് ഇങ്ങനെ ഒരു കുറിപ്പും. ഇത്തരത്തില്‍ ശക്തരായ രണ്ടു നേതാകള്‍ക്കെതിരെ കര്‍ക്കശമായ ഒരു നിലപാടെടുക്കാന്‍ ഇന്ന് ഇന്ത്യയില്‍ കെല്‍പുള്ള മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും മഷി ഇട്ടു നോക്കിയാല്‍ പോലും കാണില്ല. വ്യക്തിപ്രഭാവത്തില്‍ മഞ്ഞളിച്ചു (വിറങ്ങലിച്ചു) നില്‍ക്കുന്ന പാര്‍ട്ടികളെയേ കാണാന്‍ കഴിയു.
മുംബൈയിലെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തില്‍ ആരോപണ വിധേയനായാണ് അശോക് ചവാന്‍ രാജിവെക്കേണ്ടിവന്നത്. ആരോപണമുയര്‍ന്ന മാത്രയില്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ ചവാനെ ഡല്‍ഹിയില്‍ വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. മുംബൈ നഗരത്തിലെ കൊളാബയില്‍ കണ്ണായ സ്ഥലത്ത് കാര്‍ഗില്‍ യോദ്ധാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീക്കിവെച്ച ഭൂമിയില്‍ ക്രമംവിട്ട് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതും (ഇത് അസംബന്ധം) മുഖ്യമന്ത്രിയുടെ ഭാര്യാ മാതാവിനും അടുത്ത ബന്ധുക്കള്‍ക്കും മറ്റും അവ വീതിച്ചു നല്‍കിയതുമാണ് വിവാദമായതും ഉള്ള കഞ്ഞിയില്‍ പാറ്റാ വീഴാന്‍ ഇടയാക്കിയതുമായ സംഭവം. അധികാരസ്ഥാനം വഴിവിട്ട രീതിയില്‍ ഉപയോഗിച്ച് അത് മുഖ്യന്റെ കസേരയില്‍ ഇരുന്നു കൊണ്ട് , സ്വജനപക്ഷപാതം നടത്തിയ അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.എന്തുകൊണ്ടും ശ്ലാഖനീയമായ ഒരു നിലപാട് എന്നുതന്നെ പറയാം. ആദര്‍ശ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തെക്കുറിച്ച് പരിശോധിച്ച പ്രതിരോധമന്ത്രിയായ നമ്മുടെ ആരാധ്യനായ, ബഹുമാന്യനായ എ.കെ. ആന്റണി, പ്രതിരോധവകുപ്പിലെ ഉന്നതര്‍ കൂടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ സമിതി ഈ വിഷയം കൈകാര്യം ചെയ്യണമെന്നു ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സുരേഷ് കല്‍മാഡി കുറഞ്ഞ പുള്ളി ഒന്നും അല്ല. വമ്പന്‍ എന്ന് തന്നെ പറയുന്നതാവും അതിന്റെ ശരി. കോമണ്‍ വെല്‍ത്ത് ഗെയിംസ് അതി ഭംഗിയായി അവസാനിച്ചപ്പോള്‍ ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അത്യതിധികം സന്തോഷിച്ചു. എന്നാല്‍ അതവസാനിച്ചത് വലിയ അഴിമതി ആരോപണത്തില്‍ ആയപ്പോള്‍ ഒട്ടൊന്നു വിഷമിച്ചെങ്കിലും ഇപ്പോള്‍ അതും മാറി. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി ആരോപണ വിധേയനായ ഒരാളെ കുറിച്ച് അനേഷണം നടത്താന്‍ എടുത്ത കോണ്‍ഗ്രസ് തീരുമാനം ശരിക്കും, ആരോപണവിധേയര്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഈ സംഭവത്തിലൂടെ നല്‍കുന്ന സന്ദേശം രാജ്യത്തെ എല്ലാ കക്ഷികള്‍ക്കും മാതൃകയാകേണ്ടതാണ്. നമ്മുടെ നാട്ടില്‍ കമ്യൂണിസ്റ്റ് നേതാക്കളടക്കം അറിയപ്പെടുന്ന പലരും സാമ്പത്തിക അഴിമതിക്കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇന്ന് അവരെല്ലാം എവിടെ എന്തെല്ലാം ചെയ്യുന്നു എന്ന് നമുക്കറിവുമുള്ളതുമാണ്. ഭരണാധികാരം ഉപയോഗിച്ചു അണികളെ ഉപയോഗിച്ച് അഴിമതിയില്‍ നിന്നും തലയുഉരാന്‍ കൊണ്ടും കിനഞ്ഞും ശ്രമിക്കുമ്പോഴാണ് ഇന്ത്യയിലെ മതേതര പാര്‍ട്ടി എന്ന് പുകള്‍പെറ്റ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ തീരുമാനത്തില്‍ ഒരു സാധാരണ കോണ്‍ഗ്രസ്സ് വിരോധി എന്ന നിലയില്‍ തന്നെ ഒരുമ്മ.
103 total views, 4 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







