സതീശന് കിട്ടിയ എമണ്ടന്‍ പണി
സതീശനെ പറ്റി പറയാനാണേല്‍ ഒരുപാടുണ്ട്.പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകള്‍ . അങ്ങ് വടക്കായിരുന്നെങ്കില്‍ സതീശന്‍ കഥകള്‍ പാണന്‍ പാടി നടന്നേനെ..അവനെ അമ്മ അല്ലെങ്കിലും അവനെ കുറിച്ച് പറയും “എന്തിനാടാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കുന്നത്.” അല്ല അവന്റെ അമ്മയ്ക്കറിയില്ലല്ലോ മകന്റെ മഹത്വം.ചുരുക്കം പറഞ്ഞാല്‍ സതീശന്‍ ഒരു കില്ലാടി അതുമല്ലെങ്കില്‍ ഒരു സംഭവം തന്നെയാണന്ന് പറയാം.ഈയിടെ ഞാന്‍ സതീശനെ നാട്ടില്‍ വിളിച്ചപ്പോള്‍ ദാ പുതിയ വിശേഷം.ഒത്തിരി നാള് കൂടിയായിരുന്നു വിളി. വിളിക്കാത്തതില്‍ പരിഭവം ഒന്നും കാണിക്കാത്ത സതീശന്‍ വളരെ അധികം വിഷമത്തിലും ഉന്മേഷം ഇല്ലാത്തവനായും ആയിരുന്നു എന്ന് അവന്റെ സംസാരത്തില്‍ നിന്നും ഞാന്‍
പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
‘എടാ നീ ഇപ്പൊ എവിടെയാ..?’
“എന്നാ ചെയ്യനാടെ, എടാ ഞാന്‍ നാട്ടിലോണ്ട്..!!”
“എന്നതാടാ പരിപാടി..? അപ്പൊ നീ എറണാകുളം വിട്ടോ…?”
“എറണാകുളം വിടാനോ..? തത്കാലം ലീവിലാ..”
ലീവിലോ..സതീശനെ പോലെ ഒരാള്‍ക്ക് ലീവിന്റെ ഒരാവശ്യവും ഇല്ല. ഉള്ള പെങ്ങാന്‍മ്മാരെ അച്ഛന്‍ നേരെത്തെ കെട്ടിച്ചുവിട്ടു. പിന്നെ അതിന്റെ ഭാരം പേറാനല്ല ലീവെന്നത് എളുപ്പം തിരിച്ചരിയപ്പെടെണ്ട ഒരു നഗ്നസത്യം
ലീവിലോ..? ഞാന്‍ എടുത്തു ചോദിച്ചു.
“അതേടോ ലീവില്‍ തന്നെ..!!”
“എന്തുപറ്റി ഒരു ലോങ്ങ്ലീവിനു” അതിനുള്ള സ്കോപ്പ് എന്താണന്നു എത്ര ആലോചിട്ടും എനിക്ക് പിടികിട്ടിയില്ല. സതീശനെ അടുത്തറിയാവുന്ന ആളായതുകൊണ്ട് ഞാന്‍ എല്ലാ വശവും കിഴിഞ്ഞു ചിന്തിച്ചതിനു ശേഷമായിരുന്നു അങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്ന് നിങ്ങള്‍ ഓര്‍ക്കണം.
“എന്തിനായിരിക്കും…ഞാന്‍ ലീവെടുത്തത്…? ഒന്നൂഹിച്ചു പറയെടെ…” അവന്റെ സ്വരത്തില്‍ ഒരു വെല്ലുവിളിയുടെയും പരിഹാസത്തിന്റെയും മണം ഞാനറിഞ്ഞു.എത്ര കിടന്നു തലകുത്തിയിട്ടും എനിക്ക് തലയില്‍ കയറാതെ തല പെരുക്കുമെന്ന അവസ്ഥ എത്തിയപ്പോള്‍ ഞാന്‍ അടിയറവുപോലെ പറഞ്ഞു. :”നീ ആയതോണ്ട് എങ്ങനെയാ പറയ്കാ..?” വല്ല ചാവടിയന്തിരമോ.. കല്യാണമോ മറ്റോ…ഓ.ഇപ്പോഴല്ലേ കിട്ടിയത് നാട്ടില്‍ ഇലക്ഷന്‍ ആയതുകൊണ്ട് പ്രത്യേകിച്ചും സതീശന്‍ ഒരു ഇടതുപക്ഷകാരന്‍ ആയതു കൊണ്ടും ഒരു സംശയം കൂടാതെ തറപ്പിച്ചു ഞാന്‍ പറഞ്ഞു ” ഇലക്ഷന് പോസ്റ്റര്‍ ഒട്ടിക്കാന്‍ ..” അതിനുള്ള മറുപടി :”……………………!!**@@$%#%%%” നല്ല കട്ട തെറിയായതിനാല്‍ ഇവിടെ കുറിക്കാന്‍ പാടില്ലാത്തത് കൊണ്ട് പൂരിപ്പിക്കുവാനുള്ള പൂര്‍ണ്ണ അവകാശവും ഞാന്‍ നിങ്ങള്‍ക്ക് വിട്ടു തരുന്നു.
“വല്ലവന്റെയും കല്യാണത്തിനു സാമ്പാര്‍ ..” മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു: “വല്ലവന്റെയും കല്യാണത്തിനു പോകുന്നത് പണ്ട്… ഇപ്പൊ എന്റെ പട്ടി പോകും.എടാ മാടകൊരങ്ങെ എന്റെ കല്യാണം ആയിരുന്നു മിനിയാന്ന്..അതൊരു കഥയ്യടെ..” അവന്‍ ദീര്‍ഘ ശ്വാസം വിടുന്നത് എനിക്ക് ഇവിടിരുന്നു കാണാം.
ഞാനൊന്നും മിണ്ടാതെ ഒരുനിമിഷം തരിച്ചിരുന്നു. സതീശന്‍ കല്യാണം കഴിക്കുകയോ…? കല്യാണമേ വേണ്ടെന്നു പറഞ്ഞു നടന്ന സതീശനാണോ ഈ പറയുന്നതെന്ന് ഒരു നിമിഷം ഞാന്‍ ഒന്ന് ശങ്കിച്ചു.
സതീശന്‍ കല്യാണം കഴിക്കില്ല എന്ന് പറയാന്‍ കാരണം ഇതാണ്.
1) കല്യാണം കഴിഞ്ഞാല്‍ കള്ളവെടി വെക്കാന്‍ എങ്ങനെ പോകും..?
2) കല്യാണം കഴിയുന്നതോടെ കാലു കേട്ടിയടോ എന്ന് ഓരോ കല്യാണത്തിനു പോകുംപഴും ആരാവര്‍ത്തനം പോലെ പറഞ്ഞു നടന്നിരുന്ന സതീശന്‍ കല്യാണം കഴിക്കാന്‍ ഒരു ചാന്‍സും ഞങ്ങള്‍ കല്പിച്ചിരുന്നില്ല. പക്ഷെ അത് സംഭവിച്ചു.
3) കെട്ടിയ പെണ്ണിന് ബ്രാ മേടിക്കാന്‍ പോകേണ്ടി വരുമല്ലോ എന്നാ വല്ലാത്ത സങ്കടം ” എങ്ങനാടെ നമ്മള്‍ ആണുങ്ങള്‍ ഈ പണ്ടാരമെല്ലാം വാങ്ങിക്കാന്‍ പോകാ..” ആകുലത നിറഞ്ഞ ശബ്ദത്തില്‍ സതീശന്‍ ഇപ്പോഴും ചോദിച്ചിരുന്ന ഒരു ചോദ്യം സതീശന്‍ ഒരിക്കലും കല്യാണമേ കഴിക്കില്ല എന്ന ഞങ്ങളുടെ വിശ്വാസം അരക്കിട്ടുറപ്പിച്ചു.
4) സതീശന്‍ സ്ത്രീധനത്തിന് എതിരാണ്. കാരണം സതീശന്‍ തന്നെ പറയും ” ഒരു കണക്കിന് അവര് നമ്മള്‍ക്ക് വിലപറഞ്ഞു മാടിനെ മേടിക്കും പോലെ മേടിക്കുവല്ലെടെ ഈ സ്തീധനം എന്ന് പറേന്നത്…” “അപ്പൊ സതീശാ, വെറുതെ എന്തിനാടെ കിട്ടാന്‍ പോണ കാശ് വേണ്ടാന്നു വെക്കണോ..?” ഞങ്ങളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വീണ്ടു പറയും “അതിനു സതീശനെ കിട്ടില്ല.” പക്ഷെ കാര്യം ഇവിടം കൊണ്ട് തീരുന്നില്ല. സതീശന്റെ അച്ഛന്‍ സതീശന്‍ കൊണ്ടുവരുന്ന സ്ത്രീധനത്തില്‍ ഒരു കണ്ണ് വെച്ചിട്ടുണ്ട് എന്നുള്ളത് പരമമായ രഹസ്യം. “നാല് പെണ്‍പിള്ളേരെ കെട്ടിച്ചു വിട്ടപ്പോള്‍ ഒരുത്തന് സ്ത്രീധനം വേണ്ടാന്നു പറഞ്ഞില്ലോ..” അപ്പൊ എന്റെ മോനായിട്ടെന്തിനാ..?” അച്ഛന് സ്ത്രീധനം വേണം. മകന് വേണ്ട.അപ്പോള്‍ ഞങ്ങളുടെ സംശയം ഒന്ന് കുടെ ഉറയ്ക്കുയല്ലേ ..നിങ്ങള്‍ പറ.എങ്കിലും സതീശന്‍ കല്യാണം കഴിച്ചു. വിശ്വസിക്കുവാന്‍ പ്രയാസമല്ലേ..?
“ഫോണ്‍ വെച്ചിട്ട് പോയോ..?” അങ്ങേതലയ്ക്കല്‍ സതീശന്‍
” ഇല്ല”
“ഷോക്കായി.അല്ലെ എന്തുചെയ്യാം റ്റോംസ്, എല്ലാ പട്ടിക്കും ഒരു ദിവസം ഉണ്ട് എന്ന് പറയുന്നത് സത്യത്തില്‍ എത്രയോ ശരിയാണ്” ഞാന്‍ ശരിക്കും ചിരിച്ചു ” തനിക്കു ചിരിക്കാം ഇവിടെ ഞാന്‍ പെട്ടിരികുകയാ..”
” എന്നാലും എന്റെ സതീശാ..” അവന്റെ കല്ലുപോലുള്ള തീരുമാനത്തെ മാറ്റിമറിക്കാന്‍ മാത്രം ശക്തമായ തീരുമാനം എടുപ്പിക്കാന്‍ അല്ല അവന്റെ മനസിലാക്കാന്‍ മാത്രം മദാലസയാണോ(സതീശന്റെ സ്വന്തം ഭാഷ) അവന്‍ കല്യാണം കഴിച്ച ആ പെണ്‍കുട്ടി. ആയിരിക്കും അല്ലെങ്കില്‍ ഇങ്ങനെ ഒരു വന്‍വീഴ്ച സതീശന് സംഭവിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. സതീശനെ പോലെ ഒരാളുടെ ജീവിതം വെച്ച് നോക്കുമ്പോള്‍ ശരിക്കും ഇതൊരു വന്‍ വീഴ്ച എന്ന് തന്നെ പറയാം.
“അവന്‍ ഗദ്ഗദത്തോടെ പറയാന്‍ തുടങ്ങി : എല്ലാം കഴിഞ്ഞെടെ..? എല്ലാം തകര്‍ന്നെടെ..? എല്ലാം പോയെടെ..? എല്ലാം തീര്‍ന്നെടെ..? എല്ലാം അവസാനിച്ചെടെ..?”
“സതീശാ..സതീശാ..” ഞാന്‍ ഫോണില്‍ കിടന്നമറിയപ്പോള്‍ സതീശന്‍ വര്‍ണ്ണന നിര്‍ത്തി. ഞാന്‍ പറഞ്ഞില്ലേ സതീശന്‍ ഒരു സംഭവം ആണെന്ന്.സതീശന്‍ അങ്ങനെ ആണ്.. ഒരു കാര്യം പറയാന്‍ തുടങ്ങിയാല്‍ അതില്‍ തന്നെ തൂങ്ങും.
‘അല്ല താന്‍ പറഞ്ഞില്ലാലോ..? തന്റെ ഭാര്യയായ ആ കൊച്ചിനെ സമ്മതിച്ചിരിക്കുന്നു. തന്നെ വീഴ്ത്താന്‍ ആ പെണ്‍കൊച്ചിനെങ്കിലും കഴിഞ്ഞല്ലോ..? അങ്ങനെ തനിക്കും ഒരു ജീവിതം ആയല്ലോ..?
“ജീവിതം…”ഒരാട്ടായിരുന്നു മറുപടി.”ജീവിതം നായ നക്കിയെടെ..അതും എന്റെ ജീവിതത്തില്‍ സത്യമായെടെ..!!”
“എടൊ ഒരു കല്യാണം കൊണ്ട് ഒരാലം നശിച്ചിട്ടില്ല” ഞാന്‍ അവനെ സമാധാനിപ്പിക്കുവാനെന്നോണം പറഞ്ഞു.
“നിനക്കതു പറയാം…എല്ലാം തകര്‍ന്നെടെ..”
“എന്നാലും നീ എങ്ങനെ സമ്മതിച്ചേടെ..?”
‘അതിനാരു സമ്മതിച്ചടെ. വരാനുള്ളത് വഴീല്‍ താങ്ങുകേലാ . അത് വണ്ടി പിടിച്ചു വന്നു നമ്മുടെ കൈയ്യീന്ന് വണ്ടികൂലീം വാങ്ങിച്ചു കൊടുത്തു നമ്മടെ കൂടെ കൂടും”
സതീശന്‍ കഥ പറയാന്‍ തുടങ്ങി
“റ്റോംസ്, നമ്മുടെ അമ്മിയമ്മയെ അറിയുമോ..?”
ഉം” ഞാനൊന്ന് മൂളി.
“അവക്കെടെ മോളാ..?” അമ്മായിഅമ്മയെ പറ്റി എന്തൊരു ബഹുമാനം. ഒരു മരുമകനും തോന്നാത്ത ബഹുമാനം ഞാനവന്റെ വാക്കുകളില്‍ തിരിച്ചറിഞ്ഞു.
“നാലമത്തവള്‍ സുമതിയോ..?
“അല്ലവളുടെ മൂത്തത് ലീല”
“അവള് നിന്നെക്കാള്‍ രണ്ടു വയസിനെകിലും മൂത്തതല്ലേ..?
“എന്ത് ചെയ്യാം” വിധിയെ തടുക്കാന്‍ വിധവയ്ക്ക് പോലും സാധിക്കുകേലാ എന്നുള്ളത് ഉഗ്രമായ സത്യം.
“നീ എന്തിനാടെ ആ കുരിശിനെ.. വേറെ എത്ര പെണ്‍ പിള്ളേരെ…”
“അതാടാ വിധിയുടെ വിളയാട്ടം” അവന്‍ വിഷമത്തില്‍ ആയിരുന്നെങ്കിലും അവന്റെ പഴയ സാഹിത്യത്തിനു ഒരു കുറവും ഇല്ലല്ലോ എന്ന് ഞാന്‍ അതിശയിച്ചു.
ലീലയെ കെട്ടണ്ട ഒരു കാര്യവും സതീശന് ഇല്ല. മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് നല്ല നിലയില്‍ പാസായി എറണാകുളത് നല്ല ശമ്പളത്തില്‍ ജോലി നോക്കുന്ന സതീശനെ പോലെ (അല്പം കറുത്തതാണെങ്കിലും ) സുന്ദരനായ ഒരാള്‍ക്ക് വലിയ മുലകലുള്ള വലിയ ചന്തിയുള്ള മങ്ങാമോന്തയുള്ള (ഇതെല്ലാം പണ്ട് ലീലയെ പറ്റി സതീശന്റെ വര്‍ണ്ണനകള്‍ ആയിരുന്നു) ഒരാളെ എന്തായാലും വേണ്ടായിരുന്നു.പക്ഷെ, ഇതെങ്ങനെ സംഭവിച്ചു.
“ഞാന്‍ പറഞ്ഞില്ലേ റ്റോംസ് , വിധി..അല്ലാതെന്താ..? അല്ലെങ്കില്‍ അവള് കുളിക്കുന്നത് ഒളിഞ്ഞു നോക്കുന്നത് അന്നവളുടെ അമ്മ കണ്ടു പിടിക്കുമായിരുന്നോ,,? ആ തള്ളച്ചി മീന്‍ കഴുകിയ വെള്ളം ഒഴിച്ചത് എന്റെ മേത്തും. മീന്‍ വെള്ളം വീണതും എവിടുന്നാന്നറിയില്ല രണ്ടു പട്ടികള്‍ . എന്നെ കണ്ടതും ഒടുക്കത്തെ കൊര. കുടുങ്ങീന്നു പറയുന്നതാവും ശരി. എന്തുചെയ്യാം..?”
എനിക്ക് ചിരിക്കണോ.. കരയണോ… എന്നറിയാതെ വഴിയാറിയാത്തവന്‍ കാട്ടില്‍ പെട്ടതുപോലെ ഞാന്‍ മിഴിച്ചു നോക്കിയിരുന്നു.”പിന്നെ നാട്ടാര് കൂടി എന്നെ പിടിച്ചു കെട്ടിയെടെ..? അതുമല്ലെടെ സങ്കടം അവര് നാട്ടാരരിയാതെ വിട്ടേനെ..!! ഞാന്‍ ആളാവാന്‍ നോക്കിയതാ കൊഴപ്പം ആയതു. അവള് വിളിച്ചിട്ടാ വന്നതെന്നും എന്നും രാത്രിയില്‍ ഞങ്ങള്‍ ആരുമറിയാതെ…ഇന്ന് എപ്പോള്‍ വരണം എന്നറിയാന്‍ വേണ്ടി..? അവര് വിടുമോ..?”
ഏതും പോരാത്ത നാട്ടുകാര്‍ അല്ലെങ്കില്‍ തെന്നെ ഒരു കാരണത്തിന് നോക്കിയിരിക്കുമ്പഴ തേന്മഴ പോലെ ഒരു കാരണം അവര്‍ക്ക് വീണു കിട്ടുന്നത് അവരതാഘോഷിച്ചു. ആളുകള്‍ കൂ ടി. വീട്ടുകാര്‍ തമ്മില്‍ തീരുമാനമായി. “സതീശന്‍ തന്നെ ലീലയെ കെട്ടെട്ടേ…പറഞ്ഞത് സതീശന്റെ അമ്മാവന്‍ (ഇയാളെ പറ്റി പിന്നീട് എഴുതാം) “കുട്ടികള്‍ക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കില്‍ പിന്നെ നമ്മള്‍ എന്നാത്തിനാ ..”
ഞാന്‍ ചോദിച്ചു : “അവരത് പറഞ്ഞപ്പോള്‍ തനിക്കു പറയാമായിരുന്നില്ലേ..?”
“എന്തോന്ന് ..എന്നിട്ടുവേണം നാട്ടാര് കൂടി ഉത്സവം നടത്താന്‍…”
“അങ്ങനെ സതീശാ… നിനക്കും ഒരു കുടുംബമായി. ഇനിയെങ്കിലും അടങ്ങി ഒതുങ്ങി കഴിയനെ..എല്ലാ വിധ മധുവിധാശംസകളും ”
അതിനുള്ള മറുപടി :”@@#%$$#@$$%%%&&@@@”
{ബാക്കി സതീശന്‍ ചരിതങ്ങള്‍ സമയം പോലെ കുറിക്കുന്നതായിരിക്കും. സതീശന്റെ അനുവാദത്തോട് കൂടി മാത്രം. കാത്തിരുന്നു പാര്‍ക്കലാം.)
201 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








Pingback: ടിപ്പര്‍ എന്ന റോട്ടിലെ കൊലയാളി | തട്ടകം THATTAKAM || തട്ടകം