അന്യമാകുന്ന കത്തെഴുതിന്റെ സൗന്ദര്യം

ഒരു ദിവസം നമ്മള്‍ പുതിയതായി ഒരാളെ പരിചയപ്പെടണം” – മദര്‍ തെരേസ
ഒരു ദിവസം ഒരു വരിയെങ്കിലും ഡയറി എഴുതണം” – ആന്‍ ഫ്രാങ്ക്
ഒരു ദിവസം കുറഞ്ഞത്‌ ഒരാള്‍ക്കെങ്കിലും കത്തെഴുതണം” – തോമസ് ആല്‍വാ എഡിസന്‍

നമുക്ക് ഇന്ന് ഇതിനൊന്നും സമയമില്ലാത്ത അവസ്ഥയാണ്. ഒരാളെ പരിചയപ്പെട്ടാല്‍ തന്നെ അത് നമുക്ക് എങ്ങനെ ഗുണം ചെയ്യും എന്നെ ആള്‍ക്കാര്‍ (ഞാനുള്‍പ്പെടെ) ആദ്യം നോക്കുന്നത്. അല്ലെങ്കിലും ഗുണമില്ലാത്ത ഒരു കാര്യത്തിനും നമ്മള്‍ കൂടുതല്‍ താത്പര്യം കാണിക്കാത്ത ഒരു ലോകത്തിലാണ് ജീവിക്കുന്നത്. ആരും ആര്‍ക്കും വേണ്ടി ജീവിക്കുന്നില്ല എന്ന പഴമൊഴി ഇവിടെ പ്രസ്ക്തമാവുകയാണ്. ഫസ്റ്റ് ഫുഡ് സംസ്കാരം നമ്മള്‍ നമ്മുടെ കുട്ടികളെയും പഠിപ്പികുമ്പോള്‍ സാസ്കാരികമായി നാം തലമുറകളായി ശീലിച്ചു പോരുന്ന കാര്യങ്ങള്‍ കു‌ടിയാണ് ഇല്ലാതെയാവാന്‍ കാരണക്കാര്‍ ആകുന്നതെന്ന് പ്രത്യകം ഓര്‍ക്കുന്നത് നന്നായിരിക്കും. ക്ലാസ് മുറികളിലെ ശാസം കിട്ടാത്ത അവസ്ഥയില്‍ നിന്നും കുട്ടികളെ പാര്‍ക്കിലെക്കോ ഒന്ന് സ്വസ്ഥമായി കളിക്കുവാന്‍ ഒരിടം ഉണ്ടാക്കികൊടുക്കുകയോ നാം ചെയ്യാറില്ല. അതിനൊട്ടു സമയവുമില്ല എന്ന് പറയന്നതാവും ഏറെ ശരി.അതിനുമെല്ലാം ആപുരം ഇത്തരം കാര്യങ്ങളോട് അകന്നു നിന്ന് ഉള്ളനേരം കംപ്യു ട്ടറിന് മുന്നിലും ടി വി ഗെയ്മുകളിലും അഭയം തേടാനാണ് അവര്‍ക്കും ഇഷ്ടം.

ഒരു വരി പോയിട്ട് സ്വന്തം പേര് പോലും എഴുതാന്‍ മെനക്കെടാത്തവര്‍ ആണ് അധികം പേരും. പേര് എന്തിനെഴുതണം…ഇന്ന് ഇലക്ട്രോണിക്ക് മീഡികകളുടെ സ്വാധീനത്തില്‍ സ്വന്തം ഒപ്പ് വരെ ചെയ്യാന്‍ കഴിയുന്നതിനാല്‍ പേനയെ തൊടെണ്ടി വരുന്നില്ല എന്നത് ഒരു തെളിഞ്ഞ സത്യം. അപ്പോഴാ ഡയറി എഴുത്ത്. ഡയറികള്‍ ഇന്ന് വര്‍ഷാദ്യം കിട്ടുന്ന കൌതുകങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. സമയമില്ലാത്ത സമയത്താ ഒരു ഡയറി എഴുത്ത് എന്ന് ചിന്തിക്കുന്നവരും കുറവല്ല. സമയങ്ങള്‍ തിയതികള്‍ ഓര്‍ത്തു വ്യക്തമായി നാലുവരയന്‍ ബുക്കില്‍ ഡയറി ക്കുറിപ്പുകള്‍ എഴുതിയിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അവന്റെ മുറിയുടെ മൂലയിലെ കൊച്ചലമാരിയില്‍ നിറയെ നോട്ട്ബുക്കുകള്‍ മാസ-വര്‍ഷം തിരിച്ചു വെച്ചിരിക്കുകയാണ്. അവനോടു അസൂയ മൂത്ത് ഞാനും എഴുതി തുടങ്ങി. പക്ഷേ…ഒരു ആഴ്ച തികച്ചു നീണ്ടു നിന്നോ എന്ന് സംശയമാണ്. സമയമില്ല, പോരഞ്ഞു കടുത്ത മടിയും…മറ്റുള്ളവരുടെ ഡയറി ക്കുറിപ്പുകള്‍ ആവേശത്തോടെ വായിക്കുന്നത് പണ്ടേ ഇഷ്ടമാണ്, അതുചിലപ്പോള്‍ അന്യന്റെ സ്വകാര്യതകള്‍ അറിയാനുള്ള വേണ്ടാത്ത മനസിന്റെ ചിന്ത കൊണ്ട് കൂടി ആവാം.

ഒരു ദിവസം ഒരാള്‍ക്കെങ്കിലും കത്തെഴുതണം പോലും… എസ് എംസ് വല്ലതുമായിരുന്നെങ്കില്‍ ഒരുമിനിട്ടില്‍ കുറഞ്ഞത്‌ (കണക്കു പറയുന്നില്ല) എത്ര വേണമെങ്കിലും ഒരു മടിയും കൂടാതെ നമുക്ക് ചെയ്യുവാന്‍ സാധിക്കും. ഇന്ന് പോസ്റ്റുമാനും ജോലി കുറഞ്ഞു വരുന്ന കാലമാണ്. അവിടെയും സുഖം ഇവിടെയും സുഖം എന്നെഴുതാന്‍ പോലും നമുക്ക് ഇന്ന് കഴിയുന്നില്ല. പണ്ട് മിനി മാസികകള്‍ നടത്തിയിരുന്ന കാലത്ത് ദിവസവും അനേകം കത്തുകള്‍ (കാര്‍ഡുകള്‍ ) എന്ന് പറയുന്നതാവും അതിന്റെ ശരി… ഒരു വരി എങ്കില്‍ ഒരു വരി മറുപടി ആയി കുറിക്കുമായിരുന്നു. ഇന്ന് എഴുത്തുകള്‍ ഇല്ല. അവ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന പഴയ കാലങ്ങള്‍ ഇല്ല. എഴുത്തുകള്‍ നമ്മളെ പഴയ കാലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകും എന്ന് ഇന്ദിരാ ഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി. ഇന്നത്‌ അന്യം നില്‍ക്കുകയാണ്. കത്തെഴുത്തിന്റെ അന്യമാകുന്ന സൌന്ദര്യം നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്നു എന്നത് ചെറിയ കാര്യമല്ല. മനസിലെ ആവിഷ്കാരം അതെന്തായാലും അതുപോലെ പകര്‍ത്താന്‍ എഴുത്ത് പോലെ മറ്റൊന്ന് ഉണ്ടെന്നു തോന്നുന്നില്ല. ഇന്ന് എഴുത്തുകള്‍ കുറഞ്ഞു വരുകയും എല്ലാം ഫോണിലൂടെ മാത്രമാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ചിന്തയുടെ ഒരു ഭാഗം കു‌ടി ആണ്.

കത്തുകളും, ഡയറികളും, പഴയ ബന്ധങ്ങളും എല്ലാം നല്ല കാലത്തിന്റെ ഓര്‍മ്മകളായി നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ അത് വലിയ കാര്യം. പുതിയ ബന്ധങ്ങള്‍ തേടുന്നത് നല്ലത് തന്നെ, എന്നാല്‍ പഴി ബന്ധങ്ങള്‍ അവ നഷ്ടമാകാതെ കാത്തുപരിപാലിക്കാന്‍ ഉള്ള വിവേകവും നമുക്ക് ഉണ്ടാവണം. കാലത്തിനനുസരിച്ച് മാറാം പക്ഷേ അത് നല്ല കാലം മറന്നിട്ടാവരുത്… കാലത്തിന്റെ ഗതിക്കനുസരിച്ചും, സമ്പത്തിനനുസരിച്ചും മാറ്റി ജീവിക്കുന്നതില്‍ എന്തര്‍ത്ഥം എന്ന് ചിന്തിക്കുകയും, ആകെയുള്ള ഒരേയൊരു ജീവിതം നന്നായി ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക അതല്ലേ നല്ലത്. അതിനായി പഴയ കാലങ്ങളെയും പഴയ ബന്ധങ്ങളെയും ആഴത്തില്‍ അപഗ്രധിക്കുകയും, മൊത്തത്തില്‍ അല്ലെങ്കിലും, നല്ലത് എന്ന് തോന്നുന്നത് പകര്‍ത്തുകയും ആവാം. അതാവട്ടെ ജീവിതത്തിലെ ചെറിയ സുഖം നല്‍കുന്ന, പറയാന്‍ കൊള്ളുന്ന, പങ്കിടാന്‍ പറ്റുന്ന ഒരു കാര്യം.

157 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • Gopalakrishnan Murikkor

    മറക്കാന്‍ പറ്റാത്തതായി ചില എഴുത്തുകള്‍ ഉണ്ട് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സരലയ്ക്ക് കൊടുത്ത ആദ്യ പ്രണയ ലേഖനം, പിന്നെ ശാരി, ഉമ, എലിസബത്ത് അങ്ങനെ നീളുന്നു. അന്നൊക്കെ ഒരു സുഖം ആയിരുന്നു ഈ എഴുത്ത്. ഇപ്പോള്‍ ചതുര്ത്തിയാ

  • കണ്ണുനീര്‍

    എഴുത്തെഴുതാന്‍ ഒരു മനസ്സ് വേണം. അല്ലെങ്കില്‍ ഇവിടെ മറ്റുള്ളവര്‍ പറഞ്ഞത് പോലെ ആര്‍ക്കാനും വേണ്ടിയുള്ളതാകും.അങ്ങനെ അയാള്‍ അതിന്റെ അന്തസത്ത തന്നെ ഇല്ലാണ്ടാവും. വെറുതെ ആര്‍ക്കും എന്തും എഴുതാം. പക്ഷെ, കത്തെഴുത്ത് അത് മറ്റൊരാളുടെ മനസരിഞ്ഞുള്ള പകര്‍ത്തി എഴുത്താണ്. അതിനു അതിന്റേതായ ജീവന്‍ ഉണ്ട് അത് തിരിച്ചറിയണമെങ്കില്‍ ബന്ധങ്ങള്‍ ശകത്മായിരിക്കണം. കൊള്ളാം റ്റോംസ് നല്ല ലേഖനം..

  • കണ്ണുനീര്‍

    എഴുത്തെഴുതാന്‍ ഒരു മനസ്സ് വേണം. അല്ലെങ്കില്‍ ഇവിടെ മറ്റുള്ളവര്‍ പറഞ്ഞത് പോലെ ആര്‍ക്കാനും വേണ്ടിയുള്ളതാകും.അങ്ങനെ അയാള്‍ അതിന്റെ അന്തസത്ത തന്നെ ഇല്ലാണ്ടാവും. വെറുതെ ആര്‍ക്കും എന്തും എഴുതാം. പക്ഷെ, കത്തെഴുത്ത് അത് മറ്റൊരാളുടെ മനസരിഞ്ഞുള്ള പകര്‍ത്തി എഴുത്താണ്. അതിനു അതിന്റേതായ ജീവന്‍ ഉണ്ട് അത് തിരിച്ചറിയണമെങ്കില്‍ ബന്ധങ്ങള്‍ ശകത്മായിരിക്കണം. കൊള്ളാം റ്റോംസ് നല്ല ലേഖനം..

  • http://kooothara.blogspot.com/ കൂതറHashimܓ

    കത്ത് എഴുതുക എന്ന് പറയുമ്പോ പെന്നും പേപ്പറും തന്നെ വെണമെന്ന് എന്ത് നിര്‍ബന്ധം?
    ഞാനയക്കാറുണ്ട് ഒത്തിരി മെയിലുകള്‍ എന്നും

    • Kochu Kunju Kunnil

      ഞാനും ഇമെയിലിനോട് തന്നെ കൂടുന്നു. വേറൊന്നും കൊണ്ടല്ല, സമയമില്ലാത്ത സമയത്ത് എന്തിനാ വെറുതെ എഴുത്തെഴുതി സമയം കളയുന്നത്. അല്ല പിന്നെ…!!

  • Meenakshigopan

    kollaam ee ezhuththum athinte chinthayum. athuthanne velivaakkunnathu ithu thanne ezhuththu ennalle.

  • Sebastianjacob

    എഴുതാന്‍ എന്തിനാണ് എഴുത്ത്. ഇ-മെയില്‍ അല്ലെ സുഖം, കാര്യങ്ങള്‍ പെട്ടെന്ന് കഴിയും പറയാനുള്ളത് പെട്ടെന്ന് തന്നെ പറയുകയും അതിനുള്ള മറുപടിയും ഉടനെ തന്നെ ലഭ്യമാകുകയും ചെയ്യുമ്പോള്‍ എന്തിനാണ് ഈ പഴയ എഴുത്ത് കുത്ത്ന്റെ മാഷേ..

    • Kochu Kunju Mannil

      ഞാനും ഇമെയിലിനോട് തന്നെ കൂടുന്നു. വേറൊന്നും കൊണ്ടല്ല, സമയമില്ലാത്ത സമയത്ത് എന്തിനാ വെറുതെ എഴുത്തെഴുതി സമയം കളയുന്നത്. അല്ല പിന്നെ…!!

  • വികാസ് മേനോന്‍

    മാസികകള്‍ക്കു കവിത അയക്കാന്‍ വേണ്ടി പണ്ട് എഴുതിയിരുന്നു. തിരിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ അതും വേണ്ടെന്നു വെച്ചു. ഇപ്പോള്‍ ഇമെയില്‍ ശരണം. അത് തന്നയാണ് ഈസി.

  • Nujrarjun

    സത്യം തന്നെ.. ഞാന്‍ പതിനാറാം വയസു വരെ കാതുകള്‍ മുടങ്ങാതെ അയക്കുമായിരുന്നു. പിന്നെ പതിയെ പതിയെ നിന്നു

  • Anonymous

    good writting tomsir

  • Chalakodan

    കത്തിന്റെയും ദിനകുറിപ്പിന്റെയും കാലമ്പോയതിനൊപ്പമാണ് നമ്മുടെ നല്ല മനസും പടിയിറങ്ങിയത്….ഇതു നമ്മൾ സൃഷ്ടിച്ചതല്ല കാലത്തിന്റെ ഒഴുക്കിൽ സഭവിച്ചതാണ്. അങ്ങനെ നല്ലതിനെ നമ്മൾ അണയെപിടിക്കാൻ മറന്നുപോയി അല്ലങ്കിൽ കഴിഞില്ല

  • http://mohamedkutty.blogspot.com/ Mohamedkutty

    കത്തെഴുത്തിന്റെ കാലം പോയ പൊലെ, എന്നാല്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്. മെയില്‍ അയക്കുന്നത് പണ്ടത്തെപ്പോലെ വിസ്തരിച്ചെഴുതി(ടൈപു ചെയ്തു തന്നെ!) അയച്ചാല്‍ വായിക്കുന്നവര്‍ക്ക് പണ്ടത്തെപ്പോലെ അനുഭൂതിയുണ്ടാവും!.കയ്യക്ഷരം ഇല്ലെന്നെയുള്ളു. ( അതൊരു കണക്കിനു നല്ലതാ, എന്റെയൊക്കെ കയ്യെഴുത്ത് എനിക്കു തന്നെ ചിലപ്പോര്‍ മനസ്സിലാവാറില്ല!) മനസ്സിലുള്ളത് നമ്മുടെ സ്വന്തം ഭാഷയില്‍ പറയുന്നതിനു സമമായിരിക്കും അങ്ങിനെയുള്ള മെയിലുകള്‍. എസ്സെമ്മെസ്സും മറ്റും അടിയന്തിര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാവും നല്ലത്. ഞാനിവിടെ കമന്റെഴുതാന്‍ കുറെ കഷ്ടപ്പെട്ടു! ഈ കമന്റ് ബോക്സ് ഒന്നു കണ്ടെത്താന്‍ തന്നെ പ്രയാസമായി? അതെന്തോ കുറെ സമയം കഴിഞ്ഞെ വന്നുള്ളൂ?

  • അരീക്കോടന്‍

    കത്തെഴുത്തില്‍ എനിക്ക് എന്റേതായ ഒരു ശൈലി ഉണ്ടായിരുന്നു.അതെല്ലാം നശിച്ചുപോയി.ഇപ്പോഴത്തെ കുട്ടികള്‍ക്ക് കത്ത് എന്നാല്‍ എന്ത് എന്ന് പോലും അറിയില്ല.

  • അരീക്കോടന്‍

    കത്തെഴുത്തില്‍ എനിക്ക് എന്റേതായ ഒരു ശൈലി ഉണ്ടായിരുന്നു.അതെല്ലാം നശിച്ചുപോയി.ഇപ്പോഴത്തെ കുട്ടികള്‍ക്ക് കത്ത് എന്നാല്‍ എന്ത് എന്ന് പോലും അറിയില്ല.

  • Prince Koyikkal, Haripad

    Nice..

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: